World

    • അമേരിക്കയില്‍ നാലംഗ ഇന്ത്യന്‍ കുടുംബം മരിച്ച നിലയില്‍ 

      വാഷിംഗ്ടണ്‍: അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ നാലംഗ ഇന്ത്യന്‍ കുടുംബം മരിച്ച നിലയില്‍. ന്യൂജേഴ്സിയിലെ പ്ലെയിന്‍സ്ബോറോയില്‍ താമസിക്കുന്ന തേജ് പ്രതാപ് സിംഗിനേയും കുടുംബത്തേയുമാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തേജ് പ്രതാപ് സിംഗ് (43), ഭാര്യ സോണാല്‍ പരിഹര്‍ (42) ഇവരുടെ 10 വയസുള്ള ആണ്‍കുട്ടി, ആറ് വയസുള്ള പെണ്‍കുട്ടി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ ശേഷം തേജ് പ്രതാപ് സിംഗ് ജീവനൊടുക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരൂ എന്നും അധികൃതര്‍ വ്യക്തമാക്കി. ബുധനാഴ്ച വൈകീട്ട് ലഭിച്ച വിവരത്തെ തുടര്‍ന്ന് പൊലീസെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തുന്നത്.

      Read More »
    • കേരളത്തിന്റെ വാറ്റ് ചാരായത്തെ കാനഡയുടെ മണ്ണിൽ പുതിയ ബ്രാൻഡ് ആക്കി രണ്ടു മലയാളി യുവാക്കൾ

      കൊച്ചി : കേരളത്തിന്റെ തനി വാറ്റുചാരായത്തെ അങ്ങ് കാനഡയിൽ ഹിറ്റാക്കിയിരിക്കുകയാണ് രണ്ട് മലയാളി യുവാക്കൾ. ‘വിദേശ നാടൻ മദ്യം’ എന്നും ഇതിനെ പറയാം. കൊച്ചി വടുതല സ്വദേശി സജീഷ് ജോസഫ്, വൈക്കം സ്വദേശി അജിത് പത്മകുമാർ എന്നിവരാണ് കടുവ എന്നർഥം വരുന്ന ‘ടൈക’ ബ്രാൻഡിൽ കേരളത്തിന്റെ വാറ്റ് ചാരായത്തെ കാനഡയുടെ മണ്ണിൽ പുതിയ ബ്രാൻഡ് ആക്കിയത്. ടൈക എന്ന പേരിനൊപ്പം ആർട്ടിസനൽ അറാക്ക് എന്ന് ഇംഗ്ലിഷിലും ‘നാടൻ ചാരായം’ എന്നു മലയാളത്തിലും ചേർത്താണു ലേബലിങ്. സംഭവം തനി നടൻ തന്നെയാണ്, കുപ്പിയുടെ മറു വശത്ത് കേരളത്തിന്റെ നാടൻ കാഴ്ചകൾ കൃത്യമായി ഉണ്ട്. മലനിരകളും ആനയും പഴയ കെഎസ്ആർടിസി ബസും തെങ്ങുമെല്ലാം കുപ്പിയുടെ മറുപുറത്ത് ഇടംപിടിച്ചു. ഒരു കുപ്പിയിൽ  750 മില്ലി മദ്യമാണ് ഉള്ളത്. ഇത് ഓൺലൈൻ വഴിയും, കാനഡയിലെ ഒന്റാരിയോയിലുള്ള ഡിസ്റ്റിലറി വഴിയും വിൽപ്പന നടത്തുന്നുണ്ട്.   മുത്തച്ഛൻ പറഞ്ഞിരുന്ന വാറ്റുചാരായത്തിന്റെ കൂട്ട് കണ്ടെത്തി സജീഷാണ് കോവിഡ് കാലത്തു കാനഡയിൽ ഈ…

      Read More »
    • സുഹൃത്തുക്കളുമായി ചേര്‍ന്ന മദ്യപാന മത്സരം; 2.28 ലക്ഷം രൂപ സമ്മാനം സ്വന്തമാക്കാനായി 10 മിനിറ്റിനുള്ളില്‍ ഒരു ലിറ്റര്‍ മദ്യം അകത്താക്കി, കുഴഞ്ഞുവീണു യുവാവിന് ദാരുണാന്ത്യം

      ബെയ്ജിങ്: ഓഫീസിലെ പാർട്ടിയ്ക്കിടെ അമിതമായി മദ്യപിച്ച യുവാവിന് ദാരുണാന്ത്യം. ചൈനയിൽ നേരത്തെ നടന്ന സംഭവത്തെക്കുറിച്ച് ചൈന മോർണിങ് പോസ്റ്റാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 20,000 യുവാന്റെ (2.28 ലക്ഷത്തോളം ഇന്ത്യൻ രൂപ) സമ്മാനം സ്വന്തമാക്കാനായി 10 മിനിറ്റിനുള്ളിൽ ഒരു ലിറ്റർ മദ്യമാണ് ഇയാൾ അകത്താക്കിയത്. വീര്യം കൂടിയ മദ്യം അമിതമായ അളവിൽ കഴിച്ച് അൽപം കഴിഞ്ഞപ്പോൾ തന്നെ ഇയാൾ കുഴഞ്ഞുവീണുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഷാങ് എന്ന യുവാവാണ് ചികിത്സയിലിരിക്കെ പിന്നീട് മരണപ്പെട്ടതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഓഫീസിലെ പാർട്ടിയ്ക്കിടെ ബോസാണ് മദ്യപാന മത്സരം പ്രഖ്യാപിച്ചത്. മദ്യപാനത്തിൽ ഷാങിനെ തോൽപ്പിക്കുന്നവർക്ക് 20,000 യുവാൻ സമ്മാനം നൽകുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. ഷാങ് ആദ്യം മദ്യപിച്ച് കഴിഞ്ഞപ്പോൾ അദ്ദേഹത്തേക്കാൾ മദ്യപിക്കുന്നയാൾക്ക് 5,000 യുവാൻ നൽകുമെന്ന് ബോസ് പ്രഖ്യാപിച്ചതായി സഹപ്രവർത്തകരിൽ ഒരാൾ പറഞ്ഞു. ആരും വെല്ലുവിളി ഏറ്റെടുക്കാതിരുന്നപ്പോൾ സമ്മാനത്തുക 10,000 യുവാനാക്കി വർദ്ധിപ്പിച്ചു. താൻ വിജയിച്ചാൽ എന്ത് തരുമെന്ന് ബോസിനോട് ഷാങ് ചോദിച്ചപ്പോൾ അദ്ദേഹം സമ്മാനത്തുക 20,000 യുവാനാക്കി ഉയർത്തി.…

      Read More »
    • യുഎസ്, ബ്രിട്ടീഷ് മുങ്ങിക്കപ്പലുകള്‍ക്കുവെച്ച കെണിയില്‍ കുടുങ്ങിയത് സ്വന്തം സൈനികർ ;55 ചൈനീസ് നാവികർ മരിച്ചതിന് പിന്നിൽ

      ലണ്ടൻ: യുഎസ്, ബ്രിട്ടീഷ് മുങ്ങിക്കപ്പലുകള്‍ക്കുവെച്ച കെണിയില്‍പ്പെട്ടത് സ്വന്തം കപ്പൽ തന്നെ.ചൈനീസ് മുങ്ങിക്കപ്പലില്‍ 55 സൈനികര്‍ ശ്വാസംമുട്ടി മരിച്ചത് ചൈന വച്ച സ്വന്തം കെണിയിൽ എന്ന് റിപ്പോര്‍ട്ട്. ഓഗസ്റ്റ് 21-നാണ് അപകടം നടന്നതെന്നാണ് ബ്രിട്ടീഷ് ഇന്റലിജൻസ്  റിപ്പോര്‍ട്ട് ചെയ്യുന്നത്.ചൈനീസ് നാവികസേനയുടെ പി.എല്‍.എ 093-417 എന്ന ആണവ അന്തര്‍വാഹിനിയാണ് അപകടത്തില്‍പ്പെട്ടത്.കപ്പലിലെ ക്യാപ്റ്റനും 21 ഉന്നതഉദ്യോഗസ്ഥരും ഉള്‍പ്പെടെ മൊത്തം 55 നാവികരാണ് മരിച്ചത് യു.എസ്, ബ്രിട്ടീഷ് അന്തര്‍വാഹിനികളെ കുടുക്കാൻ ചൈനീസ് നാവികസേന സ്ഥാപിച്ച കെണിയില്‍ കുടുങ്ങിയായിരുന്നു അപകടം. ഇതോടെ കപ്പലില്‍ ചില സാങ്കേതിക തകരാറുണ്ടായി. തകരാര്‍ പരിഹരിച്ച്‌ കപ്പല്‍ ഉപരിതലത്തിലേക്കെത്തിക്കാൻ ആറു മണിക്കൂറോളം സമയമെടുത്തു. ഇതിനിടെ കപ്പലിലെ ഓക്സിജൻ തീര്‍ന്നതാണ് അപകടകാരണമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.അതേസമയം ചൈന ഇത് നിഷേധിച്ചിട്ടുണ്ട്.

      Read More »
    • ഫുട്ബോള്‍ ലോകകപ്പിന്റെ നൂറാം വാര്‍ഷികം; 2030 ലോകകപ്പ് മൂന്ന് ഭൂഖണ്ഡങ്ങളിലെ ആറ് രാജ്യങ്ങളില്‍ നടക്കും

      സൂറിച്ച്:ഫുട്ബോള്‍ ലോകകപ്പിന്റെ നൂറാം വാര്‍ഷികമാ‌യ 2030 ലോകകപ്പ് മൂന്ന് ഭൂഖണ്ഡങ്ങളിലെ ആറ് രാജ്യങ്ങളില്‍ നടത്തുമെന്ന് ഫിഫ. യൂറോപ്പില്‍ നിന്ന് സ്പെയിൻ, പോര്‍ച്ചുഗല്‍, തെക്ക അമേരിക്കയില്‍ നിന്ന് ഉറുഗ്വായ്, പരാഗ്വേ, അര്‍ജന്റീന ആഫ്രിക്കയില്‍ നിന്ന് മൊറോക്കോ എന്നീ രാജ്യങ്ങള്‍ക്കാണ് ലോകകപ്പിന് വേദിയാകാൻ കഴിയുന്നത്. വിഭജിക്കപ്പെട്ട ലോകത്ത് ഫിഫയും ഫുട്‌ബോളും ഒന്നിക്കുകയാണെന്നും ഫിഫ ലോകകപ്പിന്റെ ശതാബ്ദി ആഘോഷിക്കാൻ തീരുമാനിച്ചെന്നും പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ പ്രതികരിച്ചു. 2030-ലെ ഫിഫ ലോകകപ്പിന് ആതിഥേ‌യത്വം വഹിക്കാനുള്ള മൊറോക്കോ, പോര്‍ച്ചുഗല്‍, സ്പെയിൻ എന്നീ രാജ്യങ്ങളുടെ സംയുക്ത ബിഡ് ഏകകണ്ഠമായി അംഗീകരിച്ചെന്നും അദേഹം പറഞ്ഞു. അതേസമയം 2026ലെ ലോകകപ്പിന് അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങള്‍ ആതിഥേയത്വം വഹിക്കും. ലോകകപ്പിന് 48 രാജ്യങ്ങള്‍ ഉണ്ടാകുമെന്നും ഫിഫ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 2022ലെ ലോകകപ്പ് വരെ 32 ടീമുകളാണ് ഉണ്ടായിരുന്നത്. ആതിഥേയ രാജ്യങ്ങള്‍ ലോകകപ്പിന് നേരിട്ട് യോഗ്യത നേടും.

      Read More »
    • ജീവിതം വിദേശത്തേക്ക് പറിച്ചു നടാൻ ആഗ്രഹിക്കുന്നുണ്ടോ? ഈ 4 രാജ്യങ്ങൾ അവിടെ ജീവിക്കാനുള്ള പണം തരും

         വിദേശത്തേക്ക് പോകാൻ ആ​ഗ്രഹിക്കുന്നവർ കേരളത്തിൽ ധാരാളമുണ്ടാകും. എന്നാൽ പല കാരണങ്ങളാൽ അതിന് സാധിക്കാത്തവരായിരിക്കും അധികവും. എന്നാൽ, തങ്ങളുടെ രാജ്യത്തേക്ക് ആളുകളെ ക്ഷണിക്കുകയും അവിടെ ജീവിക്കാനുള്ള പണം തരാൻ തയ്യാറാവുകയും ചെയ്യുന്ന രാജ്യങ്ങളുണ്ടോ? ഇതാ, അത്തരം കുറച്ച് രാജ്യങ്ങൾ. പക്ഷേ, ഓർക്കുക കൃത്യമായ നിബന്ധനകളോടെയാണ് രാജ്യങ്ങൾ ആളുകളെ ക്ഷണിച്ചിരിക്കുന്നത്. സാർഡിനിയ, ഇറ്റലി ഇറ്റലിയിലെ സാർഡിനിയയിലെ ഒല്ലോലൈ എന്ന ഗ്രാമമാണ് ഇതിൽ ഒന്ന്. ദൂരെ നിന്നുമുള്ള തൊഴിലാളികളെ ആകർഷിക്കുന്നതിന് വേണ്ടി ‘വർക്ക് ഫ്രം ഒല്ലോലെ’ (‘Work from Ollalai’) എന്ന പദ്ധതിയാണ് ഇവർ നടപ്പിലാക്കുന്നത്. അതുവഴി പരിചയസമ്പന്നരായ പ്രൊഫഷണലുകൾക്ക് വാടക നൽകാതെ തന്നെ ഒല്ലോലയിൽ താമസിച്ച് ജോലി ചെയ്യാം. വാടക തീരെ ഇല്ല എന്നല്ല, ആകെ നൽകേണ്ടത് ഒരു യൂറോ ആണ്. പകരമായി നമ്മൾ ചെയ്യേണ്ടത് നമ്മുടെ ജോലിയിലുള്ള പരിചയവും മറ്റും അവിടെയുള്ള ദേശവാസികളുമായി പങ്ക് വയ്ക്കുകയും അവരെ സഹായിക്കുകയും ചെയ്യുക എന്നതാണ്. അവിടുത്തെ വിദ്യാർത്ഥികളെയും മറ്റ് ആളുകളെയും ഡിജിറ്റൽ ലോകത്തേക്ക് കൂടുതൽ…

      Read More »
    • ചൈനീസ് ആണവ അന്തര്‍വാഹിനി തകര്‍ന്ന് 55 നാവികര്‍ മരിച്ചു

      ലണ്ടന്‍: മഞ്ഞക്കടലില്‍ ചൈനീസ് ആണവ അന്തര്‍വാഹിനി തകര്‍ന്ന് 55 സൈനികര്‍ മരിച്ചതായി റിപ്പോര്‍ട്ട്. യുകെയിലെ ഡെയ്ലി മെയില്‍ ആണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി ഇക്കാര്യം പുറത്തുവിട്ടത്. ഓക്‌സിജന്‍ സിസ്റ്റത്തിലുണ്ടായ തകരാറാണ് അപകടത്തിന് കാരണം. പിഎല്‍എ നേവി സബ്മറീന്‍ 093417 തകര്‍ന്ന് കേണല്‍ സു യങ് പെങ് ഉള്‍പ്പെടെയുള്ള സൈനികരാണ് മരിച്ചത്. ഓഗസ്റ്റ് 21ന് അപകടം സംഭവിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 22 ഓഫീസര്‍മാര്‍, 7 ഓഫീസര്‍ കേഡറ്റസ്, 9 പെറ്റി ഓഫീസര്‍മാര്‍, 17 സെയ്ലേഴ്‌സ് എന്നിങ്ങനെയാണ് അന്തര്‍വാഹിനിയിലുണ്ടായിരുന്നത്. 093 വിഭാഗത്തില്‍പെടുന്ന അന്തര്‍വാഹിനികള്‍ 15 വര്‍ഷമായി ൈചനീസ് സൈന്യത്തിന്റെ ഭാഗമായിട്ട്. അണ്വായുധം വഹിക്കാന്‍ ശേഷിയുള്ള നൂതന സാങ്കേതിക വിദ്യകളുള്ള അന്തര്‍വാഹിനിയാണിത്. 351 അടി നീളമുള്ള അന്തര്‍വാഹിനി കപ്പലുകളെ നശിപ്പിക്കാന്‍ ശേഷിയുള്ളതും നിശബ്ദമായി സഞ്ചരിക്കുന്നതുമാണ്.  

      Read More »
    • 234 വര്‍ഷത്തെ ചരിത്രത്തിലാദ്യം; അമേരിക്കയില്‍ സ്പീക്കറെ പുറത്താക്കി

      വാഷിങ്ടണ്‍: അമേരിക്കന്‍ ജനപ്രതിനിധി സഭ സ്പീക്കര്‍ കെവിന്‍ മെക്കാര്‍ത്തിയെ പുറത്താക്കി റിപ്പബ്ലിക്കന്‍ പാര്‍ട്ടി. ഡെമോക്രറ്റ് അംഗങ്ങളുമായുള്ള കെവിന്‍ മെക്കാര്‍ത്തിയുടെ സഹകരണമാണ് സ്പീക്കര്‍ക്കെതിരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രമേയം കൊണ്ടു വരാന്‍ കാരണമായത്. 210 നെതിരെ 216 വോട്ടിനാണ് സ്പീക്കറെ പുറത്താക്കാനുള്ള പ്രമേയം സഭ അംഗീകരിച്ചത്. അമേരിക്കയുടെ 234 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സ്പീക്കര്‍ ഇത്തരത്തില്‍ സഭയില്‍ നിന്ന് പുറത്താക്കപ്പെടുന്നത്. എട്ട് റിപ്പബ്ലിക്ക് പാര്‍ട്ടി അംഗങ്ങള്‍ വോട്ട് ചെയ്തതോടെയാണിത്. സര്‍ക്കാരിന്റെ അടിയന്തര ധനവിനിയോഗ ബില്‍ പാസാക്കാന്‍ സ്പീക്കര്‍ ഡെമോക്രാറ്റ് അംഗങ്ങളുടെ പിന്തുണ തേടിയതില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. കെവിന്‍ മെക്കാര്‍ത്തിയെ പുറത്താക്കിയതിന് ശേഷം നോര്‍ത്ത് കരോലിനയിലെ റിപ്പബ്ലിക്കന്‍ പ്രതിനിധി പാട്രിക് മക്ഹെന്റിയാണ് താല്‍ക്കാലികമായി സഭയെ നയിക്കുന്നത്. മക്കാര്‍ത്തിയുടെ ഏറ്റവും അടുത്ത സഖ്യകക്ഷികളില്‍ ഒരാളായ മക്ഹെന്റി സ്പീക്കര്‍ പ്രോ ടെംപോര്‍ എന്നാണ് അറിയപ്പെടുന്നത്. ഹൗസ് സ്പീക്കറെ അപേക്ഷിച്ച് പ്രോ ടെം സ്പീക്കര്‍ക്ക് വളരെ പരിമിതമായ അധികാരങ്ങളാണുള്ളത്, എന്നാല്‍ പുതിയ സ്പീക്കറെ തെരഞ്ഞെടുക്കുന്നത് വരെ…

      Read More »
    • ഫ്രാന്‍സില്‍ നടക്കുന്ന ഒളിംപിക്സ് കാണാന്‍ പോകാന്‍ പ്ലാനുണ്ടോ? ഒന്നൂടെ ചിന്തിച്ചിട്ട് മതി, കഴുത്തറപ്പന്‍ നിരക്കുമായി പാരീസിലെ ഹോട്ടലുകള്‍!

      അടുത്ത വർഷം ഫ്രാൻസിൽ നടക്കുന്ന ഒളിംപിക്സ് കാണാൻ പോകാൻ പ്ലാനുണ്ടോ? പാരീസിലെ ഹോട്ടലുകളിൽ താമസിക്കാനുള്ള നിരക്ക് കൂടി അറിഞ്ഞാൽ യാത്ര പോകണമോ എന്ന് തന്നെ ശങ്കിക്കും. കഴിഞ്ഞ ജൂലൈ മാസത്തെ അപേക്ഷിച്ച് അടുത്ത വർഷം ജൂലൈയിലെ നിരക്കുകൾ 300 ശതമാനമാണ് ഹോട്ടലുകൾ കൂട്ടിയിരിക്കുന്നത്. വെറും 178 ഡോളറിൻറെ സ്ഥാനത്ത് ഒളിംപിക്സ് സമയത്തെ താമസത്തിന് 685 ഡോളറാണ് ഒരു ത്രീ സ്റ്റാർ ഹോട്ടലിൽ താമസിക്കാൻ നൽകേണ്ടത്. അതേ സമയം പഞ്ചനക്ഷത്ര സൗകര്യമുള്ള ഹോട്ടലുകൾ ഇതേ നിരക്കിലുള്ള വർധന വരുത്തിയിട്ടില്ല. മുറികൾ വൻതോതിൽ മുൻകൂട്ടി ബുക്ക് ചെയ്യപ്പെട്ടതോടെയാണ് ഹോട്ടലുകൾ നിരക്കുകളും കൂട്ടിയത്. ഇപ്പോൾ തന്നെ പാരീസിലെ 45 ശതമാനം ഹോട്ടലുകളിലെ മുറികളും ബുക്ക് ചെയ്യപ്പെട്ട് കഴിഞ്ഞു. സാധാരണ ഒരു വർഷം മുൻപെ മുറികൾ ബുക്ക് ചെയ്യുന്നത് വെറും 3 ശതമാനമായിരുന്നു. അടുത്ത വർഷം ജൂലൈ 26 മുതൽ ഓഗസ്റ്റ് 11 വരെയാണ് പാരീസിൽ വച്ച് ഒളിംപിക്സ് അരങ്ങേറുന്നത്. 11 ദശലക്ഷം പേർ ഒളിംപിക്സിൻറെ ഭാഗമായി…

      Read More »
    • കത്തോലിക്കാ സഭ ചരിത്ര മാറ്റത്തിനൊരുങ്ങുന്നു? സ്വവര്‍ഗ വിവാഹത്തെ അനുകൂലിക്കുമെന്ന സൂചനയുമായി മാര്‍പ്പാപ്പ

      വത്തിക്കാന്‍: സ്വവര്‍ഗ വിവാഹം സംബന്ധിച്ച മുന്‍ നിലപാടില്‍ മാറ്റവുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. സ്വവര്‍ഗ വിവാഹമെന്ന ആവശ്യവുമായി വരുന്ന ചില കേസുകള്‍ക്ക് ആശീര്‍വാദം നല്‍കാമെന്ന സൂചനയാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ നല്‍കിയിരിക്കുന്നത്. സഭയിലെ തന്നെ കടുത്ത വിമര്‍ശകര്‍ക്ക് നല്‍കിയിരിക്കുന്ന കത്തിലാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ഈ സൂചന. സഭയിലെ യാഥാസ്ഥിതിക വിഭാഗത്തിലുള്ള അഞ്ച് കര്‍ദിനാള്‍മാരുടെ പതിവ് ചോദ്യങ്ങള്‍ക്കുള്ള മറുപടി കത്തിലാണ് മാര്‍പ്പാപ്പ മുന്‍ നിലപാടില്‍ മാറ്റമുള്ളതായി സൂചന നല്‍കുന്നത്. ജൂലൈ പത്തിനാണ് കര്‍ദിനാള്‍മാരായ വാള്‍ട്ടര്‍ ബ്രാന്‍ഡ് മുള്ളര്‍, റെയ്മണ്ട് ലിയോ ബര്‍ക്ക്, ജുവാന്‍ സാന്‍ഡോവല്‍ ഇനിഗ്വേസ്, റോബര്‍ട്ട് സാറ, ജോസഫ് സെന്‍സീ കിന്‍ എന്നിവരാണ് നിത്യാരാധന സംബന്ധിയായ മാര്‍പ്പാപ്പയുടെ നിലപാട് സംബന്ധിച്ച സംശയങ്ങളില്‍ സ്വവര്‍ഗ വിവാഹം സംബന്ധിച്ച ചോദ്യം ഉന്നയിച്ചത്. ഒക്ടോബറില്‍ ബിഷപ്പുമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായുള്ളതായിരുന്നു ഈ ചോദ്യം. സ്ത്രീ വൈദികരുണ്ടാകാനുള്ള സാധ്യതകളും സ്വവര്‍ഗ വിവാഹത്തേക്കുറിച്ചുള്ള മാര്‍പ്പാപ്പയുടെ നിര്‍ദ്ദേശവുമെല്ലാം ഈ സംശയങ്ങളിലുണ്ടായിരുന്നത്. മാര്‍പ്പാപ്പയുടെ ആദ്യ മറുപടിയില്‍ അസംതൃപ്തി പ്രകടിപ്പിച്ച കര്‍ദിനാളുമാര്‍ ഈ കത്ത് ഓഗസ്റ്റ് 21…

      Read More »
    Back to top button
    error: