ഒരാള്‍ മാത്രം സിനിമാപ്പേരല്ല ഉമ്മന്‍ചാണ്ടിയുടെ നിലപാടാണ് ചാണ്ടി ഉമ്മന്റെ തീരുമാനമാണ്; കുടുംബത്തില്‍ നിന്നും ഒരാള്‍ മാത്രമെന്ന് ചാണ്ടി ഉമ്മന്‍; അച്ചുവിനും മറിയത്തിനും താത്പര്യമല്ല

കോട്ടയം: ഉമ്മന്‍ചാണ്ടിയുടെ മൂന്നുമക്കളും നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന അഭ്യഹം പരക്കാന്‍ തുടങ്ങിയിട്ട് കുറച്ചായെങ്കിലും മകന്‍ ചാണ്ടി ഉമ്മന്‍ അക്കാര്യത്തിലൊരു വ്യക്തത ഉണ്ടാക്കിയിരിക്കുന്നു.
നിയമസഭ തെരഞ്ഞെടുപ്പില്‍ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മക്കളായ അച്ചു ഉമ്മനും മറിയ ഉമ്മനും ചചാണ്ടി ഉമ്മനും മത്സരിക്കുമെന്നായിരുന്നു നാടാകെ പരന്ന കഥ.
എന്നാല്‍ തങ്ങളുടെ കുടുംബത്തില്‍ നിന്ന് മൂന്നുപേര്‍ മത്സരിക്കില്ലെന്ന നിലപാടാണ് ചാണ്ടി ഉമ്മന്‍ വ്യക്തമാക്കിയിരിക്കുന്നത്. അത് താന്‍ തീരുമാനിച്ചതല്ല മറിച്ച് പിതാവ് ഉമ്മന്‍ചാണ്ടി തന്നെ നിര്‍ദ്ദേശിച്ചിട്ടുള്ളതാണെന്നും ചാണ്ടി ഉമ്മന്‍ പറയുന്നു.
അച്ചു ഉമ്മനും മറിയ ഉമ്മനും തെരഞ്ഞെടുപ്പില്‍ കളത്തിലിറങ്ങുമെന്ന അഭ്യൂഹം വെറും അഭ്യൂഹം മാത്രമാണെന്നും
താല്‍പര്യമില്ല എന്നാണ് ഇവര്‍ രണ്ടുപേരും പറഞ്ഞിട്ടുള്ളതെന്നും, വീട്ടില്‍ നിന്ന് ഞാന്‍ മാത്രം മതിയെന്നാണ് പിതാവും പറഞ്ഞിട്ടുള്ളതെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി. പാര്‍ട്ടിക്ക് തീരുമാനിക്കാമെന്നും പക്ഷേ ഒരാളെ കാണുകയുള്ളൂവെന്നും ചാണ്ടി ഉമ്മന്‍ ആവര്‍ത്തിച്ചോര്‍മ്മപ്പെടുത്തുന്നുണ്ട്.

ഇതൊരു വാര്‍ത്ത മാധ്യമസൃഷ്ടിയാണ്. മാധ്യമങ്ങളിലേ ഇക്കാര്യം കണ്ടിട്ടുള്ളൂ. രണ്ടാമത്തെ സഹോദരിയുടെ പേരും കേള്‍ക്കുന്നുണ്ട്. താല്‍പര്യമില്ല എന്നാണ് ഇവര്‍ രണ്ടുപേരും എന്നോട് പറഞ്ഞിട്ടുള്ളത്. വീട്ടില്‍ നിന്ന് ഞാന്‍ മാത്രം മതിയെന്നാണ് പിതാവും പറഞ്ഞിട്ടുള്ളത്. അതേ എനിക്കറിയൂ. ഇന്നലെ ഒരാളുടെ പേര്, ഇന്ന് മറ്റൊരാളുടെ പേര് എന്ന നിലയില്‍ ഇറങ്ങിയാല്‍ ഞാനെന്ത് ചെയ്യും. കോണ്‍ഗ്രസുകാര്‍ എത്രയോ പേരുണ്ട്. പാര്‍ട്ടിക്ക് തീരുമാനിക്കാം, പക്ഷേ ഒരാളെ കാണുകയുള്ളൂ -ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു.
അച്ചു ഉമ്മന്‍ ചെങ്ങന്നൂരില്‍ മത്സരിക്കുമെന്നും മറിയ ഉമ്മന്‍ ചെങ്ങന്നൂരിലോ ആറന്മുളയിലോ കാഞ്ഞിരപ്പള്ളിയിലോ മത്സരിച്ചേക്കുമെന്നും വാര്‍ത്തകള്‍ പരന്നിരുന്നു.
ഒരു കുടുംബത്തിലെ എല്ലാവരും മത്സരിക്കാനിറങ്ങിയിലെങ്ങിനെയാ എന്ന ചോദ്യവും ഇതോടൊപ്പം ചിലരൊക്കെ ഉന്നയിച്ചിരുന്നു മക്കള്‍ രാഷ്ട്രീയത്തിന്റെ ദുഷ്‌പേര് ഉമ്മന്‍ചാണ്ടിയുടെ മക്കള്‍ ഉണ്ടാക്കില്ലെന്ന് ഉമ്മന്‍ചാണ്ടിയുമായി അടുത്ത ബന്ധമുള്ളവരും ചാണ്ടി ഉമ്മന്റെ അനുയായികളും വ്യക്തമാക്കിയിരുന്നുവെങ്കിലും ചാണ്ടി ഉമ്മന്‍തന്നെ നിലപാട് വ്യക്തമാക്കിയതോടെ ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തില്‍ നിന്ന് ചാണ്ടി ഉമ്മന്‍മാത്രമേ മത്സരംഗത്തുണ്ടാകൂ എന്ന് ഏറെക്കുറെ വ്യക്തമായിക്കഴിഞ്ഞു.
ഉമ്മന്‍ചാണ്ടിക്ക് ഇപ്പോഴും ജനഹൃദയങ്ങളില്‍ വലിയ സ്ഥാനമുള്ളതിനാല്‍ അദ്ദേഹത്തിന്റെ മക്കള്‍ എവിടെ നിന്നാലും ജയിക്കുമെന്നുറപ്പുണ്ടെന്നും അതുകൊണ്ടുതന്നെ അച്ചുവിനും മറിയത്തിനും താത്പര്യമുണ്ടെങ്കില്‍ അവരെ നിര്‍ത്തി ജയിപ്പിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.






