Breaking NewsIndiaLead NewsNEWSNewsthen Specialpolitics

ബാഷര്‍ അല്‍ അസദിനു പിന്നാലെ ഇറാന്റെ പരമോന്ന നേതാവും റഷ്യയിലേക്ക് ഒളിച്ചോടാന്‍ തയാറെടുത്തെന്ന് റിപ്പോര്‍ട്ട്; ആസ്തികള്‍ റഷ്യയിലേക്കു മാറ്റി; പ്രക്ഷോഭം കനത്താല്‍ മുങ്ങാനുള്ള എല്ലാ വഴിയും തയാര്‍; ഇതുവരെ ഒപ്പം നിന്ന സൈന്യവും കൂറുമാറുമെന്ന് സൂചന; പ്ലാന്‍ ബി പുറത്തുവിട്ട് ‘ദി ടൈംസ്’

സിറിയയില്‍ നടന്ന അട്ടിമറിക്കു പിന്നാലെ ബാഷര്‍ അല്‍ അസദും റഷ്യയില്‍ അഭയം തേടിയിരുന്നു. 14 വര്‍ഷത്തെ അസദിന്റെ ഭരണത്തിനിടെ 64,000 ആളുകളാണ് കൊല്ലപ്പെട്ടത്. 14 ദശലക്ഷം ആളുകളെ ചിതറിച്ചു. ഇതിനുശേഷമാണ് അഹമ്മദ് അല്‍-ഷര അധികാരം പിടിച്ചത്.

ടെഹ്‌റാന്‍: വിലക്കയറ്റത്തിനെതിരെ പൊതുജനം തെരുവില്‍ തുടരുന്ന പ്രക്ഷോഭത്തില്‍ പ്രതിസന്ധിയിലായി ഇറാന്‍ ഭരണകൂടം. ഇറാന്റെ സമ്പദ് വ്യവസ്ഥ തകര്‍ന്നടിഞ്ഞതിന് പിന്നാലെയാണ് രോഷാകുലരായ ജനം പ്രക്ഷോഭം ആരംഭിച്ചത്. ഒരു ആഴ്ചയിലേറെയായി തുടരുന്ന പ്രതിഷേധങ്ങളില്‍ 35 പേരോളം കൊല്ലപ്പെട്ടുവെന്നും 1,200-ലധികം പേരെ കസ്റ്റഡിയിലെടുത്തതായും അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

കൊല്ലപ്പെട്ടവരില്‍ 29 പ്രതിഷേധക്കാരും നാല് കുട്ടികളും ഇറാന്റെ സുരക്ഷാ സേനയിലെ രണ്ട് അംഗങ്ങളും ഉള്‍പ്പെടുന്നു. ഇറാനിലെ 31 പ്രവിശ്യകളില്‍ 27 എണ്ണത്തിലായി 250 ലധികം സ്ഥലങ്ങളിലാണ് പ്രതിഷേധം നടക്കുന്നത്. നിലവിലുള്ള പ്രക്ഷോഭം ശക്തിയാര്‍ജിക്കുകയും അമേരിക്ക ഇടപെടുകയും ചെയ്താല്‍ ഇറാന്‍ ഭരണകൂടത്തിന് കീഴടങ്ങേണ്ടതായി വരും.

Signature-ad

രാജ്യം പ്രക്ഷുബ്ധമായാല്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി റഷ്യയിലേക്ക് പലായനം ചെയ്യാന്‍ പദ്ധതികള്‍ തയാറാക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സൈന്യവും സുരക്ഷാ സേനയും പിന്മാറുകയോ, കൂറുമാറുകയോ, ഉത്തരവുകള്‍ പാലിക്കുന്നതില്‍ പരാജയപ്പെടുകയോ ചെയ്യുന്നുണ്ടെന്ന് കണ്ടാല്‍, ഖമേനിയും സഹായികളും കുടുംബാംഗങ്ങളും അടങ്ങുന്ന 20 അംഗ സംഘം തലസ്ഥാന നഗരമായ ടെഹ്റാനില്‍ നിന്ന് രക്ഷപ്പെടാന്‍ പദ്ധതിയിടുന്നതായാണ് വിവരം.

ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ‘ദി ടൈംസ്’ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറാന്‍ ഭരണകൂടത്തിന്റെ ‘പ്ലാന്‍ ബി’ അനുസരിച്ചാകും മകന്റെയു കുടുംബത്തിനുമൊപ്പം മുങ്ങാന്‍ പദ്ധതിയിട്ടിരിക്കുന്നത്. വിദേശത്ത് ഇതിനായി ആസ്തികള്‍ സമ്പാദിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സിറിയയില്‍ നടന്ന അട്ടിമറിക്കു പിന്നാലെ ബാഷര്‍ അല്‍ അസദും റഷ്യയില്‍ അഭയം തേടിയിരുന്നു. 14 വര്‍ഷത്തെ അസദിന്റെ ഭരണത്തിനിടെ 64,000 ആളുകളാണ് കൊല്ലപ്പെട്ടത്. 14 ദശലക്ഷം ആളുകളെ ചിതറിച്ചു. ഇതിനുശേഷമാണ് അഹമ്മദ് അല്‍-ഷര അധികാരം പിടിച്ചത്. റഷ്യയിലേക്കു മുങ്ങിയ അസദ് അവിടെ ആഡംബര ജീവിതമാണു നയിക്കുന്നതെന്നു ‘ദി ഗാര്‍ഡിയന്‍’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഡോക്ടര്‍കൂടിയായ അസദ് ഒഫ്താല്‍മോളജിയില്‍ ക്ലാസുകളെടുക്കുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മോസ്‌കോയിലെ ഏറ്റവും സുരക്ഷിത മേഖലയായ റുബ്ല്യോവ്കയിലാണെന്നും സോഴ്‌സുകളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. 2011ല്‍ പാശ്ചാത്യ ഉപരോധമുണ്ടായപ്പോള്‍ ആസ്തികള്‍ മോസ്‌കോയിലേക്കാണ് മാറ്റിയത്. എന്നാല്‍, സിറിയയുമായുള്ള ബന്ധം എല്ലാത്തരത്തിലും വിഛേദിക്കപ്പെട്ടു. മുതിര്‍ന്ന അനുയായികളുമായി ബന്ധപ്പെടുന്നതിനും റഷ്യയില്‍ അസദിനു വിലക്കുണ്ട്.

ഇസ്രയേലും അമേരിക്കയും ചേര്‍ന്ന് കഴിഞ്ഞ ജൂണില്‍ 12 ദിവസം നീണ്ടുനിന്ന യുദ്ധത്തില്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് ശേഷം ഇറാന്റെ സാമ്പത്തികാവസ്ഥ കൂടുതല്‍ വഷളായത്. കുതിച്ചുയരുന്ന പണപ്പെരുപ്പവും യുഎസ് ഡോളറിനെതിരെ ഇറാനിയന്‍ റിയാലിന്റെ കുത്തനെയുള്ള മൂല്യത്തകര്‍ച്ചയും ജനത്തെ തെരുവിലിറക്കി. നിലവില്‍ ഇറാന്റെ സമ്പദ്വ്യവസ്ഥയ്ക്ക് ഈ വര്‍ഷമോ അടുത്ത വര്‍ഷമോ വളര്‍ച്ചയ്ക്ക് വലിയ സാധ്യതയില്ല. പണപ്പെരുപ്പം, ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം, അടിസ്ഥാന വസ്തുക്കളുടെ വിലക്കയറ്റം ഇവയോക്കെ നിലവില്‍ ഇറാന്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളാണ്.

ഡസന്‍ കണക്കിനു നഗരങ്ങളില്‍ ജനം തെരുവിലാണ്. നാര്‍മാക്ക്, നാസിയാബാദ്, ഹഫെസ് സ്ട്രീറ്റ് എന്നിവിടങ്ങളിലും വന്‍ പ്രക്ഷോഭമാണ് അരങ്ങേറുന്നത്. തൊഴിലാളികളും റിട്ടയര്‍ ചെയ്തവരും അധ്യാപകരുമടക്കമുള്ളവര്‍ പ്രക്ഷോഭകാരികള്‍ക്കു പിന്തുണയറിയിച്ചു പ്രസ്താവനകളും നിരന്തരം ഇറക്കുന്നുണ്ട്. ഞായറാഴ്ച പലയിടങ്ങളിലും പ്രക്ഷോഭം നിയന്ത്രിക്കാന്‍ ഇന്റര്‍നെറ്റ് റദ്ദാക്കി. ഖെര്‍മാന്‍ഷ, ഡെസ്ഫുള്‍, മലേക് ഷാഹി, മലാര്‍ദ് എന്നിടങ്ങരെ ഒരു ഡസനോളം ഇടങ്ങളില്‍ ടെക്‌സ് മെസേജുകള്‍ പോലും അയയ്ക്കാന്‍ മണിക്കൂറുകളാണ് എടുക്കുന്നത്.

യുദ്ധത്തിടെ കൊല്ലപ്പെട്ടേക്കാമെന്ന ആശങ്കയ്ക്കിടെ ഖമേനി മൂന്നു പിന്‍ഗാമികളെ പ്രഖ്യാപിച്ചിരുന്നു. ഇസ്രയേല്‍ ഏറ്റവും ആദ്യം വധിക്കാന്‍ പദ്ധതിയിട്ടിരുന്നത് ഖമേനിയെയായിരുന്നു. എന്നാല്‍, അമേരിക്കയുടെ ഇടപെടലിനെത്തുടര്‍ന്ന് ഈ നീക്കം വേണ്ടെന്നു വയ്്ക്കുകയായിരുന്നു. 86 വയസുള്ള ഖമേനി വസതിയില്‍നിന്ന് മാറി രഹസ്യമായി ബങ്കറില്‍ കഴിഞ്ഞെങ്കിലും ഇതെവിടെയെന്ന് ഇസ്രയേല്‍ പുറത്തുവിട്ടിരുന്നു.

യുദ്ധമാരംഭിച്ച് ആദ്യ ദിനത്തില്‍തന്നെ ഇറാന്‍ ഭൂഗര്‍ഭ കമാന്‍ഡ് സെന്ററില്‍ യോഗത്തിനിടെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിലാണു ഐആര്‍ജിസിയുടെ വ്യോമസേനാ കമാന്‍ഡര്‍ അമീര്‍ അലി ഹാജിസാദെയും മറ്റ് മുതിര്‍ന്ന വ്യോമസേനാ നേതാക്കളും കൊല്ലപ്പെട്ടിരുന്നു.

വിശ്വസ്തര്‍ ഒന്നൊന്നായി ഇല്ലാതായതിനു പിന്നാലെ ഖമേനി അസാധാരണമായ ഏകാന്തതയിലാണെന്നു നേരത്തേ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പ്രധാന സൈനിക, സുരക്ഷാ ഉപദേഷ്ടാക്കള്‍ കൊല്ലപ്പെട്ടു. എണ്‍പത്താറുകാരനായ ഖമേനിയുടെ ആന്തരിക വൃത്തങ്ങളിലുണ്ടാക്കിയ വിടവ് രൂക്ഷമാണെന്നും നയതന്ത്രപരമായി പിഴവുകള്‍ പറ്റാനുള്ള സാധ്യത കൂടുതലാണെന്നും ഖമേനിയുടെ തീരുമാനമെടുക്കല്‍ പ്രക്രിയകളെക്കുറിച്ചു വ്യക്തമായ ധാരണയുള്ള അഞ്ചുപേര്‍ വെളിപ്പെടുത്തിയെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിലൊരാള്‍ ഖമേനിയുമായി പതിവു കൂടിക്കാഴ്ചകള്‍ നടത്തുന്നയാളാണെന്നും വാര്‍ത്താ ഏജന്‍സി അവകാശപ്പെടുന്നു. പ്രതിരോധം, ആഭ്യന്തര സ്ഥിരത എന്നീ വിഷയങ്ങളില്‍ എടുക്കുന്ന തീരുമാനങ്ങളില്‍ വലിയ പിഴവുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹത്തിന്റെ സാഹചര്യം അങ്ങേയറ്റം അപകടകരമാണെന്നും വെളിപ്പെടുത്തലില്‍ പറയുന്നു.

ഇറാന്റെ പരമോന്നത സൈന്യമായ റവല്യൂഷനറി ഗാര്‍ഡ്‌സിലെ ഖമേനിയുടെ വിശ്വസ്തരാണ് ഏതാനും ദിവസങ്ങളുടെ വ്യത്യാസത്തില്‍ ഇല്ലാതായത്. നയതന്ത്ര വിഷയങ്ങളില്‍ നിര്‍ണായക ഉപദേശങ്ങള്‍ നല്‍കിയിരുന്ന വിശ്വസ്തരും മുതിര്‍ന്ന സൈനിക കമാന്‍ഡര്‍മാരും കൊല്ലപ്പെട്ടു. ഗാര്‍ഡ്‌സിന്റെ പരമോന്നത നേതാവ് ഹൊസൈന്‍ സലാമി, ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതിക്കു നേതൃത്വം നല്‍കിയ എയറോസ്‌പേസ് മേധാവി അമീര്‍ അലി ഹാജിസാദെ, ചാരപ്പണികളുടെ ആസൂത്രകന്‍ മുഹമ്മദ് കസെമി എന്നിവരടക്കം കൊല്ലപ്പെട്ടു. നാലുദിവസം മുമ്പ് നിയമിക്കപ്പെട്ട ആമിര്‍ ഹതാമിയും ഐആര്‍ജിസി ഖുദ്‌സ് ഫോഴ്‌സ് കമാന്‍ഡര്‍ ബെഹ്നാം ഷഹരിയായും സയീദ് ഇസാദിയും മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഏറ്റവുമൊടുവില്‍ കൊല്ലപ്പെട്ട രണ്ടുപേര്‍ ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരാണെന്നും ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് അവകാശപ്പെട്ടു.

ഗാര്‍ഡ്‌സ് കമാന്‍ഡര്‍മാര്‍, പുരോഹിതര്‍, രാഷ്ട്രീയക്കാര്‍ എന്നിവരടങ്ങുന്ന ഇരുപതോളം ഉപദേശകര്‍ പരമോന്നത നേതാവിന്റെ അടുത്ത വൃത്തങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു. ഇതില്‍ പ്രധാനപ്പെട്ട പ്രശ്‌നങ്ങളില്‍ ഖമേനിയുമായി കൂടിക്കാഴ്ച നടത്തിയിരുന്ന മൂന്നുപേരെ ഇസ്രയേല്‍ വധിച്ചു. നിലവില്‍ ഖൊമേനിയുടെ കൂടിക്കാഴ്ചകളില്‍ ശക്തമായ ആശയക്കുഴപ്പം നിലനില്‍ക്കുന്നെന്നും മരിച്ചവരെല്ലാം ഇറാനോടും പരമോന്നത നേതാവിനോടും അചഞ്ചലമായ കൂറു കാട്ടിയിരുന്നവരായിരുന്നെന്നും സോഴ്‌സുകള്‍ വെളിപ്പെടുത്തി. ഖമേനിക്ക് ഒറ്റയ്ക്കു യുദ്ധരംഗത്തു തന്ത്രപരമായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിവില്ല. വിശ്വസ്തരുടെ ഉപദേശങ്ങള്‍ക്കനുസരിച്ചാണ് അദ്ദേഹം തീരുമാനങ്ങള്‍ എടുത്തിരുന്നത്. ചിറകുകള്‍ എല്ലാം ഇസ്രയേല്‍ അരിഞ്ഞുമാറ്റിയതും പുതുതായി നിയമിക്കപ്പെടാന്‍ സാധതയുള്ളവരെല്ലാം ഇസ്രയേലിന്റെ റഡാറിലാണെന്നതും ആശങ്ക ഇരട്ടിപ്പിക്കുന്നു.

ഠ കരുത്തു ചോര്‍ന്ന് പരമോന്നത നേതാവ്

1979ലെ വിപ്ലവത്തിനു മുമ്പ് ജയിലിലായിരുന്ന ഖമേനിക്ക് 1989ല്‍ നേതാവാകുന്നതിനുമുമ്പ് ബോംബാക്രമണത്തില്‍ അംഗഭംഗം സംഭവിച്ചു. എങ്കിലും ഇറാന്റെ ഭരണസംവിധാനം നിലനിര്‍ത്തുന്നതില്‍ അദ്ദേഹം പ്രതിജ്ഞാബദ്ധനാണ്. പടിഞ്ഞാറന്‍ രാജ്യങ്ങളോടുള്ള വിശ്വാസമില്ലായ്മയും ഖമേനി എപ്പോഴും വ്യക്തമാക്കിയിരുന്നു. ‘ഇസ്രയേലിന്റെ മരണ’മാണ് ലക്ഷ്യമെന്നു പ്രതിജ്ഞയെടുത്തയാളുകൂടിയാണ് അദ്ദേഹം. ഇറാന്‍ ഭരണഘടനയനുസരിച്ച് സായുധസേനയുടെ പരമോന്ന കമാന്‍ഡറാണ് ഖമേനി. യുദ്ധം പ്രഖ്യാപിക്കാനും സൈനിക കമാന്‍ഡര്‍മാരെ പിരിച്ചുവിടാനും ജഡ്ജിമാര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന വ്യക്തികളെ നിയമിക്കാനും പിരിച്ചുവിടാനുമുള്ള അധികാരവും ഖമേനിക്കുണ്ട്.

പക്ഷേ, അദ്ദേഹത്തിന്റെ തീരുമാനങ്ങളിലെല്ലാം വിശ്വസ്തരില്‍നിന്ന് ഉപദേശങ്ങള്‍ സ്വീകരിക്കാറുണ്ട്. വൈവിധ്യമാര്‍ന്ന വീക്ഷണകോണുകളിലൂടെ പ്രശ്‌നത്തെ സമീപിക്കാന്‍ അദ്ദേഹത്തെ സഹായിച്ചിരുന്നത് ഇപ്പോള്‍ കൊല്ലപ്പെട്ടവരാണ്.

പ്രക്ഷോഭങ്ങളെ റവല്യൂഷനറി ഗാര്‍ഡ്‌സിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ഖമേനി എല്ലാക്കാലത്തും ശ്രദ്ധിച്ചിട്ടുണ്ട്്. 1999, 2009, 2022 എന്നീ കാലങ്ങളില്‍ ഉയര്‍ന്നുവന്ന പ്രതിഷേധങ്ങളെ ഇല്ലാതാക്കി. റവല്യൂഷനറി ഗാര്‍ഡ്‌സിനൊപ്പം അതിന്റെ അനുബന്ധമായ ബാസിജ് മിലഷ്യയെയും ഖമേനി വിന്യസിച്ചിട്ടുണ്ട്. എല്ലാക്കാലത്തും പ്രതിഷേധങ്ങളെ അതിജീവിക്കാന്‍ ഇറാനു കഴിഞ്ഞിട്ടുണ്ടെങ്കിലും വര്‍ഷങ്ങളായി തുടരുന്ന പാശ്ചാത്യ ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര അസ്വസ്ഥതകള്‍ മൂര്‍ഛിച്ചിട്ടുണ്ടെന്നും പ്രതിരോധ വിദഗ്ധര്‍ പറയുന്നു. സമാനമായൊരു യുദ്ധത്തിന്റെ ഘട്ടത്തിലൂടെ ഖമേനി ഇതിനുമുമ്പ് കടന്നുപോയിട്ടില്ല. ഇറാന്റെ ആണവ പദ്ധതികളെയും ഉന്നത ഉദ്യോഗസ്ഥരെയുമാണ് ഇസ്രായേല്‍ ഒറ്റയടിക്ക് ഇല്ലാതാക്കിയത്.

ഠ ഖമേനിക്കൊപ്പമുള്ളവര്‍

അപ്പോഴും ഇതുവരെ ഇസ്രായേലിന് വധിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത വ്യക്തികള്‍ ഇപ്പോഴും ഖൊമേനിക്കൊപ്പമുണ്ട്. നിലവില്‍ ഖമേനിയുടെ മകന്‍ മോജ്തബ ഇരുപതു വര്‍ഷമായി റവല്യൂഷനറി ഗാര്‍ഡ്‌സിനെ നിയന്ത്രിക്കുന്നുണ്ട്. ഇറാന്റെ രാഷ്ട്രീയ, സുരക്ഷാ സംവിധാനങ്ങളിലും ഇദ്ദേഹത്തിനു നിര്‍ണായക സ്വാധീനമുണ്ട്. രാഷ്ട്രീയ- സുരക്ഷാ കാര്യങ്ങളുടെ ഡെപ്യൂട്ടി അലി അസ്ഗര്‍ ഹെജാസി, ഏറ്റവും ശക്തനായ ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ കൂടിയാണ്. ഖമേനിയുടെ ഓഫീസ് മേധാവി മുഹമ്മദ് ഗോള്‍പയേഗാനി, മുന്‍ വിദേശകാര്യ മന്ത്രിയായ അലി അക്ബര്‍ വെലായതി, കമാല്‍ ഖരാസി, മുന്‍ പാര്‍ലമെന്റ് സ്പീക്കര്‍ അലി ലാരിജാനി എന്നിവര്‍ ആണവ തര്‍ക്കം പോലുള്ള നയതന്ത്ര, ആഭ്യന്തര നയ വിഷയങ്ങളില്‍ വിശ്വസ്തരായി തുടരുന്നു.

ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ചരിത്രത്തിലെ ഏറ്റവും അപകടകരമായ സാഹചര്യത്തെയാണ് ഖമേനി അഭിമുഖീകരിക്കുന്നത്. ഇറാന്റെ നേതൃത്വത്തിലുള്ള വിഖ്യാതമായ ‘പ്രതിരോധത്തിന്റെ അച്ചുതണ്ട്’ തകര്‍ക്കാന്‍ ഇക്കാലത്തിനിടെ ഇസ്രയേലിനു കഴിഞ്ഞു. ഇത് ഖമേനിയെ കൂടതല്‍ ഒറ്റപ്പെടുത്തിയിട്ടുണ്ട്. ഇറാന്‍ നേതാവുമായി വ്യക്തിപരമായി അടുപ്പമുള്ള ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്രല്ല കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഇസ്രായേലി വ്യോമാക്രമണത്തില്‍ കൊല്ലപ്പെടുകയും സിറിയന്‍ പ്രസിഡന്റ് ബഷര്‍ അല്‍-അസദിനെ ഡിസംബറില്‍ വിമതര്‍ അട്ടിമറിക്കുകയും ചെയ്തത് ഖമേനിയുടെ ചിറകരിയുന്നതിനു തുല്യമായിരുന്നു.

 

Supreme Leader Ali Khamenei has a back-up plan to flee Iran for Moscow with a close circle of up to 20 aides and family should unrest intensify and security forces desert or fail to suppress the protests, The Times reported on Sunday, citing an intelligence report shared with it.

“The ‘plan B’ is for Khamenei and his very close circle of associates and family, including his son and nominated heir apparent, Mojtaba,” The Times reported citing an intelligence source.“They have plotted an exit route out of Tehran should they feel the need to escape,” which includes “gathering assets, properties abroad and cash to facilitate their safe passage,” the source was quoted as saying.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: