World

    • ഉറക്കത്തിനിടെ തൊണ്ടയില്‍ അസ്വസ്ഥത; 58-കാരന്റെ ശ്വസകോശത്തില്‍ പാറ്റയെ കണ്ടെത്തി

      ബെയ് ജിങ്: 58-കാരന്റെ ശ്വസകോശത്തില്‍ നിന്ന് പാറ്റയെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. വായില്‍ നിന്ന് ദുര്‍ഗന്ധം വന്നതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പാറ്റയെ കണ്ടെത്തിയത്. ചൈനയിലെ ഹൈനാന്‍ പ്രവിശ്യയിലെ ഹൈകോ നഗരത്തിലാണ് സംഭവം. ഉറക്കത്തിനിടെ തൊണ്ടയില്‍ അസ്വസ്ഥത അനുഭവപ്പെടുകയും തുടര്‍ന്ന് തൊണ്ടിയില്‍ നിന്ന് ഉള്ളിലേക്ക് എന്തോ ഒന്ന് നീങ്ങുന്നതായും ഇദ്ദേഹത്തിന് തോന്നി. ചുമച്ച് നോക്കിയെങ്കിലും പുറത്തേക്ക് ഒന്നും വരാത്തതിനെ തുടര്‍ന്ന് ഉറക്കം തുടര്‍ന്നു. എന്നാല്‍ മൂന്ന് ദിവസത്തിനുശേഷം ശ്വാസത്തിന് ദുര്‍ഗന്ധം അനുഭവപ്പെട്ടു. പല്ലു തേക്കുകയും വായ കഴുകുകയും ചെയ്തിട്ടും ദുര്‍ഗന്ധത്തിന് മാറ്റമുണ്ടായില്ല. പിന്നീട് ചുമക്കുമ്പോള്‍ മഞ്ഞ നിറത്തിലുള്ള കഫം വരാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് ഇയാള്‍ വൈദ്യസഹായം തേടി. തുടര്‍ന്ന് പ്രദേശത്തെ ഇ.എന്‍.ടി വിദഗ്ധനെ സന്ദര്‍ശിച്ചു. പരിശോധനയില്‍ ശ്വാസനാളത്തിന്റെ മുകള്‍ ഭാഗത്ത് അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. എന്നാല്‍ ശ്വാസകോശ വിദഗ്ധന്‍ നടത്തിയ സി.ടി സ്‌കാനില്‍ ശ്വാസകോശത്തിന്റെ ഉള്ളില്‍ ഒരു വസ്തു കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തി. ഇദ്ദേഹത്തെ ബ്രോങ്കോസ്‌കോപ്പിക്ക് വിധേയനാക്കി. പരിശോധനയില്‍ ശ്വാസകോശത്തിനുള്ളിലെ കഫത്തിന്റെയുള്ളില്‍ കുടുങ്ങിക്കിടക്കുന്ന വസ്തു പാറ്റയാണെന്ന്…

      Read More »
    • പാരീസിന് പദവി നഷ്ടമായി, ഇനി പുതിയ പ്രണയ ന​ഗരം മൗയി…!

          ദീർഘകാലമായി പ്രണയത്തിന്റെ തലസ്ഥാനമെന്ന് ലോകം അംഗീകരിച്ചിരുന്ന പാരീസിന് പദവി നഷ്ടപ്പെട്ടു. ആ സ്ഥാനം മൗയി സ്വന്തമാക്കി. ഏറെ ആശ്ചര്യകരമായ വാർത്തയാണിത്. ലോകത്തിലെ മികച്ച റൊമാൻ്റിക് ഡെസ്റ്റിനേഷനുകൾ തിരിച്ചറിയുന്നതിനായി ടോക്കർ റിസർച്ചും ഫൺജെറ്റ് വെക്കേഷനും ചേർന്ന് നടത്തിയ സർവേയിലാണ് ഈ കണ്ടെത്തൽ. അമേരിക്കയിലെ 2000 ദമ്പതികളോട് അവരുടെ സ്വപ്ന നഗരി ഏതാണെന്ന് ചോദിച്ചപ്പോൾ, ഭൂരിഭാഗവും മൗയി, ഹവായി എന്നാണ് അഭിപ്രായപ്പെട്ടത്. മൗയിക്ക് എന്തൊക്കെ പ്രത്യേകതകൾ…? മൗയിയുടെ മനോഹരമായ കടൽത്തീരങ്ങൾ, പച്ചപ്പു നിറഞ്ഞ പ്രകൃതി, സമാധാനപൂർണമായ അന്തരീക്ഷം എന്നിവയാണ് എല്ലാ ദമ്പതികളെയും ആകർഷിക്കുന്നത്. പ്രണയദിനങ്ങളിൽ അവിടെ ചെലവഴിക്കുന്നത് മറക്കാനാവാത്ത അനുഭവമായിരിക്കും എന്നാണ് പലരുടെയും വിലയിരുത്തൽ. പാരീസ് പിന്നിലായതെങ്ങനെ…? ദീർഘകാലമായി പ്രണയത്തിന്റെ പ്രതീകമായി കണക്കാക്കപ്പെട്ടിരുന്ന പാരീസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു ഈ പ്രാവശ്യം. 34 ശതമാനം വോട്ടുകൾ നേടിയാണ് മൗയി ഈ വിജയം നേടിയത്. പാരീസിന് ലഭിച്ചത് 33 ശതമാനം വോട്ടുകളും. ഈ മാറ്റം എങ്ങനെ?     ❥ പുതിയ തലമുറയുടെ പ്രണയത്തെ…

      Read More »
    • ഉദ്ഘാടന ദിവസം സാധനങ്ങളെല്ലാം മോഷണം പോയി, കടകള്‍ നശിപ്പിച്ചു; പാകിസ്ഥാനിലെ മാളിന്റെ അവസ്ഥ

      ഇസ്ലാമാബാദ്: പുതുതായി തുറന്ന ഷോപ്പിംഗ് മാളിലേക്ക് വന്‍ ജനക്കൂട്ടം ഇടിച്ചുകയറി മോഷണം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. പാകിസ്ഥാനിലെ കറാച്ചിയിലാണ് സംഭവം. ‘ഡ്രീം ബസാര്‍’ എന്ന് പേരിട്ടിരിക്കുന്ന ഈ മാളിന്റെ ഉടമ വിദേശത്ത് സ്ഥിരതാമസമാക്കിയ പാകിസ്ഥാനി വ്യവസായിയാണ്. ഉദ്ഘാടനതതിന്റെ ഭാഗമായി ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പ്രത്യേക ഓഫറുകള്‍ വാഗ്ദാനം ചെയ്തതിന് പിന്നാലെയാണ് ആളുകള്‍ തള്ളിക്കയറിയത്. ഓഫറുകള്‍ ഉണ്ടെന്ന് അറിഞ്ഞതോടെ പതിനായിരക്കണക്കിന് ആളുകളാണ് മാളിലേക്ക് ആദ്യദിവസം തന്നെ എത്തിയത്. തുടര്‍ന്ന് അപ്രതീക്ഷിക രംഗങ്ങളാണ് ഉണ്ടായത്. തിരക്ക് നിയന്ത്രണാതീതമായി. മാളിനുള്ളിലും പുറത്തും വന്‍ ജനക്കൂട്ടമായി. കൂടുതല്‍ ആളുകള്‍ ഉള്ളിലേക്ക് പ്രവേശിക്കുന്നത് തടയാനായി മാളിലെ ഉദ്യോഗസ്ഥരും ജീവനക്കാരും ശ്രമിച്ചെങ്കിലും അവരെയെല്ലാം തള്ളിമാറ്റിക്കൊണ്ടാണ് ജനങ്ങള്‍ ഇടിച്ചുകയറിയത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ചിലര്‍ കടകള്‍ നശിപ്പിക്കുന്നതും മറ്റ് ചിലര്‍ സാധനങ്ങള്‍ മോഷ്ടിക്കുന്നതും വീഡിയോയില്‍ കാണാം. വസ്ത്രങ്ങള്‍ തറയില്‍ ചിതറി കിടക്കുകയാണ്. മാളിന്റെ സെക്യൂരിറ്റി ഒരു വലിയ മരത്തടി ഉപയോഗിച്ച് ആള്‍ക്കൂട്ടം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നുണ്ട്. വന്‍ തിക്കും തിരക്കും കാണാം. എന്നാല്‍, ഇതിനിടെ…

      Read More »
    • ഗായിക മറിയ കെയ്‌റിയുടെ അമ്മയും സഹോദരിയും ഒരേ ദിവസം മരിച്ചു

      പ്രശസ്ത ഗായിക മറിയ കെയ്റിയുടെ അമ്മ പട്രീഷ്യയും സഹോദരി അലിസണും ഒരേ ദിവസം മരിച്ചതായി റിപ്പോര്‍ട്ട്. വിവരം മറിയ കെയ്റി മാധ്യമസ്ഥാപനമായ പീപ്പിളിന് നല്‍കിയ പ്രസ്താവനയില്‍ സ്ഥിരീകരിച്ചിട്ടുമുണ്ട്. ‘കഴിഞ്ഞ വാരാന്ത്യത്തില്‍ സംഭവിച്ച അമ്മയുടെ മരണത്തില്‍ എന്റെ ഹൃദയം തകര്‍ന്നിരിക്കുകയാണ്. ദുഃഖകരമായ മറ്റൊന്ന് കൂടി സംഭവിച്ചു. അതേ ദിവസം തന്നെ എന്റെ സഹോദരിയും ഈ ലോകത്തോട് വിടപറഞ്ഞിരിക്കുകയാണ്. അമ്മ എന്നെ വിട്ടുപോകുന്നതിനുമുമ്പ് അമ്മയോടൊപ്പം കഴിഞ്ഞയാഴ്ച ചെലവിടാനുള്ള ഭാഗ്യം എനിക്കുണ്ടായി’, മാധ്യമപ്രസ്താവനയില്‍ മറിയ കെയ്റി പറഞ്ഞു. വിഷമകരമായ സന്ദര്‍ഭത്തിലൂടെ കടന്നുപോകുന്ന തന്റെ സ്വകാര്യതയെ മാനിക്കണമെന്ന് ആരോധകരോടും ഗായിക ആവശ്യപ്പെട്ടു. അഞ്ച് തവണ ഗ്രാമി അവാര്‍ഡ് നേടിയ സംഗീതജ്ഞയാണ് മറിയ കെയ്റി. മറിയ കെയ്റിയുടെ അമ്മ പട്രീഷ്യ ഒരു ട്രെയിന്‍ഡ് ഓപെറ സിങ്ങറും വോക്കല്‍ കോച്ചുമായിരുന്നു. ആല്‍ഫ്രഡ് റോയ് കെയ്റിയാണ് പട്രീഷ്യയുടെ ഭര്‍ത്താവ്. മറിയയെ കൂടാതെ അലിസണ്‍, മോര്‍ഗന്‍ എന്നിവരാണ് മക്കള്‍. 2020ല്‍ പ്രസിദ്ധീകരിച്ച ‘ദ മീനിങ് ഓഫ് മറിയ കെയ്റി’ എന്ന ഓര്‍മ്മപുസ്തകത്തില്‍ അമ്മയുമായുള്ള…

      Read More »
    • ഹിസ്ബുല്ല ആക്രമണത്തില്‍ ഇസ്രായേല്‍ സൈനികന്‍ കൊല്ലപ്പെട്ടു; തെല്‍അവീവിലെ സൈനികതാവളത്തിലേക്കും റോക്കറ്റ് വര്‍ഷം

      തെല്‍അവീവ്: ലബനാന്‍ അതിര്‍ത്തിയില്‍ യുദ്ധസമാന സാഹചര്യം നിലനില്‍ക്കെ ഇസ്രായേലിലേക്ക് വീണ്ടും ഹിസ്ബുല്ല ആക്രമണം. പ്രാദേശിക സമയം ഇന്നു രാവിലെയുണ്ടായ ആക്രമണത്തില്‍ ഒരു നാവിക സൈനികന്‍ കൊല്ലപ്പെട്ടതായി ‘ടൈംസ് ഓഫ് ഇസ്രായേല്‍’ റിപ്പോര്‍ട്ട് ചെയ്തു. രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. തെല്‍അവീവിലെ ഇസ്രായേല്‍ സൈനികതാവളത്തിനുനേരെയും ഹിസ്ബുല്ല ആക്രമണം നടന്നതായി റിപ്പോര്‍ട്ടുണ്ട്. ഇസ്രായേല്‍ നാവികസേനയില്‍ ഫസ്റ്റ് ക്ലാസ് പെറ്റി ഓഫീസറായ ഡേവിഡ് മോഷെ ബെന്‍ ഷിത്രിത് ആണു കൊല്ലപ്പെട്ടത്. വടക്കന്‍ ഇസ്രായേല്‍ തീരത്താണു സംഭവം. ഇസ്രായേലിന്റെ മിസൈല്‍ പ്രതിരോധ സംവിധാനമായ അയേണ്‍ ഡോമില്‍ തട്ടിച്ചിതറിയ ബോംബിന്റെ അവശിഷ്ടങ്ങള്‍ പതിച്ചാണു സൈനികന്‍ കൊല്ലപ്പെട്ടതെന്നും ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇതുവഴി രണ്ട് ഹിസ്ബുല്ല ഡ്രോണുകള്‍ എത്തിയതായാണ് ഇസ്രായേല്‍ സൈന്യം പറയുന്നത്. ഇതിനെ നിര്‍വീര്യമാക്കുന്നതിനിടെയാണ് സ്ഫോടകവസ്തു ചിതറിത്തെറിക്കുകയായിരുന്നുവെന്നാണു വിശദീകരണം. തെല്‍അവീവിലെ ഇസ്രായേല്‍ സൈനിക താവളം ലക്ഷ്യമിട്ട് ഹിസ്ബുല്ല ഡ്രോണുകളും റോക്കറ്റുകളും എത്തിയതായും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഇക്കാര്യം അവകാശപ്പെട്ട് ഹിസ്ബുല്ല മേധാവി ഹസന്‍ നസ്റുല്ലയും രംഗത്തെത്തിയിട്ടുണ്ട്. അതിര്‍ത്തിയില്‍നിന്ന് 100 കി.മീറ്റര്‍…

      Read More »
    • ഫ്രാന്‍സില്‍ ജൂത പള്ളിക്കു പുറത്ത് സ്‌ഫോടനം; ഭീകരാക്രമണമെന്ന് സംശയം

      പാരീസ്: ദക്ഷിണ ഫ്രാന്‍സിലെ ഹെറോള്‍ട്ടിന് സമീപം ജൂത പള്ളിക്ക് സമീപം സ്‌ഫോടനം. ലെ ഗ്രാന്‍ഡെ മോട്ടെയിലെ ബെത്ത് യാക്കോവ് ജൂത സിനഗോഗിന് പുറത്ത് ശനിയാഴ്ച രാവിലെ പ്രാദേശിക സമയം 9 മണിയോടെയാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ രണ്ട് കാറുകള്‍ പൂര്‍ണമായും കത്തി നശിച്ചു. സ്‌ഫോടനത്തിനിടെ പൊലീസ് ഉദ്യോഗസ്ഥനും പരുക്കേറ്റു. ഭീകരാക്രമണമാണ് നടന്നതെന്ന ആരോപണവും ഉയരുന്നുണ്ട്. ഒരാള്‍ സിനഗോഗിന് മുന്നില്‍ വാഹനങ്ങള്‍ക്ക് തീയിടുന്നതിന്റെ ദൃശ്യങ്ങള്‍ നഗരത്തിലെ നിരീക്ഷണ ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. സ്‌ഫോടനത്തെ ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാള്‍ഡ് മൗസ ഡാര്‍മനിന്‍ അപലപിച്ചു. സ്‌ഫോടനത്തെ തുടര്‍ന്ന് രാജ്യത്തെ ജൂത സിനഗോഗുകളുടെ സുരക്ഷ ശക്തിപ്പെടുത്താന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഫ്രാന്‍സില്‍ വളര്‍ന്നുവരുന്ന യഹൂദ വിരുദ്ധതയെ അപലപിക്കുന്നതായും സ്‌ഫോടനത്തിന് പിന്നിലെ കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണമെന്നും ഫ്രഞ്ച്‌ കമ്യൂണിസ്റ്റ് പാര്‍ട്ടി ആവശ്യപ്പെട്ടു. സ്‌ഫോടനം നടന്ന ലാ മോട്ടെ നഗരം ദക്ഷിണ ഫ്രാന്‍സിലെ പ്രശസ്തമായ കടല്‍ത്തീര വിനോദ സഞ്ചാര കേന്ദ്രമാണ്. എല്ലാ വര്‍ഷവും ഒരു ലക്ഷത്തിലധികം വിനോദസഞ്ചാരികളാണ് മേഖലയില്‍ സന്ദര്‍ശനം…

      Read More »
    • മമ്മൂട്ടിയുടെ ജന്മദിനത്തിന് ഇക്കുറി ലക്ഷ്യം 30,000 രക്തദാനം. ഒരു മാസം നീണ്ടു നിൽക്കുന്ന ക്യാമ്പയിനുമായി മമ്മൂട്ടി ഫാൻസ്

         സെപ്റ്റംബർ 7 മമ്മൂട്ടി ആരാധകരെ സംബന്ധിച്ച് ഏറെ പ്രാധാന്യം അർഹിക്കുന്ന ദിവസമാണ് . തങ്ങളുടെ ഇഷ്ട താരത്തിന്റെ ജന്മദിനം വൻ ജീവ കാരുണ്യ പ്രവർത്തനങ്ങളുമായാണ് അവർ കൊണ്ടടുക. കഴിഞ്ഞ വർഷം കാൽ ലക്ഷം രക്തദാനമാണ് ലോക മെമ്പാടുമായി നടത്തിയത്. ഇക്കുറി മുപ്പത്തിനായിരം രക്തദാനമാണ് ലക്ഷ്യമിടുന്നതെന്ന് മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ സെക്രട്ടറി സഫീദ് മുഹമ്മദും സംസ്ഥാന പ്രസിഡന്റ് അരുണും പറഞ്ഞു. ആഗസ്ത് 20 ന് ആസ്‌ട്രേലിയയിൽ തുടങ്ങിയ രക്ത ദാന ക്യാമ്പയിൻ ഒരു മാസം നീണ്ടു നിൽക്കും. സംഘടന സജീവമായി പ്രവർത്തിക്കുന്ന 17 രാജ്യങ്ങളിലും രക്ത ദാന പരിപാടികൾ നടക്കും. മമ്മൂട്ടി ഫാൻസ്‌ പ്രവർത്തകർ മുൻ കൈ എടുക്കുന്ന ക്യാമ്പയിനിൽ നിരവധി മലയാളികൾ പങ്കാളികൾ ആകാറുണ്ട്. ഇക്കുറിയും കാര്യമായ ബഹുജന പങ്കാളിത്തം ഉണ്ടാകുമെന്നാണ്  സംഘാടകരുടെ പ്രതീക്ഷ.

      Read More »
    • തട്ടിപ്പ് കേസില്‍ കുറ്റവിമുക്തനായതിന്റെ ആഘോഷം കടലില്‍; കൊടുങ്കാറ്റില്‍ ആഡംബര നൗക തര്‍ന്ന് ശതകോടീശ്വരനും മകളും മരിച്ചു

      ലണ്ടന്‍: യുകെയില്‍ ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ നടുക്കടലില്‍ നങ്കൂരമിട്ടു കിടന്ന ആഡംബര നൗക തര്‍ന്ന് ബ്രിട്ടീഷ് ശതകോടീശ്വരനും മകളും മരണമടഞ്ഞു. ബ്രിട്ടീഷ് ബില്‍ ഗേറ്റ്സ് എന്നറിയപ്പെടുന്ന ടെക് കമ്പനി ഉടമ മൈക്ക് ലിഞ്ചും 18 കാരിയായ മകളും കപ്പല്‍ തകര്‍ന്ന് മരിച്ച ആറുപേരില്‍ ഉള്‍പ്പെടുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പോര്‍ട്ടിസെലോ തീരത്തു നിന്നും മാറി പാലെര്‍മോക്ക് സമീപത്തായിട്ടായി നങ്കൂരമിട്ട് കിടക്കുകയായിരുന്നു നൗക. അതിരാവിലെ 5 മണിയോടെയായിരുന്നു, നീരാവിയും വായുവും കലര്‍ന്ന, വാട്ടര്‍സ്പൗട്ട് എന്ന ഇനത്തിലെ പെട്ട കൊടുങ്കാറ്റ് ആഞ്ഞടിച്ചത്. കാറ്റിന്റെ ശക്തിയില്‍ പാടെ തകര്‍ന്ന നൗക സമുദ്രാന്തര്‍ഭാഗത്തേക്ക് അതിവേഗം താഴ്ന്നു പോവുകയായിരുന്നു. രാവിലെ 4.30 വരെ നൗക അലങ്കാര വിളക്കുകളുടെ മാസ്മരിക ഭംഗിയില്‍ മുങ്ങിയിരിക്കുകയായിരുന്നു എന്നാണ് ഒരു ദൃക്‌സാക്ഷി ഇറ്റാലിയന്‍ ന്യൂസ് ഏജന്‍സിയായ എ എന്‍ എസ് എ യോട് പറഞ്ഞത്. അതില്‍ ഒരു വിരുന്നു നടക്കുകയായിരുന്നത്രെ. സമുദ്ര മധ്യത്തില്‍ ഉത്സാഹത്തോടെ ആഘോഷത്തിനെത്തിയവര്‍ക്ക് ഉണ്ടായത് ദാരുണാന്ത്യവും. 180 അടി നീളമുള്ള ബേയേസിയന്‍ എന്ന…

      Read More »
    • സ്വര്‍ണ മെഡല്‍ നേട്ടത്തിലൂടെ ഇന്ത്യയിലും താരമായി; നാട്ടിലെത്തിയ അര്‍ഷാദ് നദീം പാക് ഭീകരനൊപ്പം

      ഇസ്ലാമാബാദ്: ഒളിമ്പിക്സില്‍ സ്വര്‍ണ മെഡല്‍ നേടുന്ന ആദ്യ പാകിസ്താന്‍ താരമെന്ന നേട്ടം സ്വന്തമാക്കിയതിനു പിന്നാലെ പാക് ഭീകരനോട് സംസാരിക്കുന്ന ജാവലിന്‍ താരം അര്‍ഷാദ് നദീമിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഇന്ത്യയും അമേരിക്കയുമടക്കം തീവ്രവാദിയായി പ്രഖ്യാപിച്ചിട്ടുള്ള ഭീകരന്‍ മുഹമ്മദ് ഹാരിസ് ധറിനൊപ്പമുള്ള നദീമിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇത് സൈബറിടത്ത് വലിയ ചര്‍ച്ചകള്‍ക്കും വഴിവെച്ചിരിക്കുകയാണ്. ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ നല്‍കുന്ന വിവരമനുസരിച്ച് നിരോധിത ഭീകര സംഘടനയായ ലഷ്‌കര്‍ ഇ ത്വയ്ബയുടെ (എല്‍ഇടി) രാഷ്ട്രീയ മുന്നണിയായ മിലി മുസ്ലീം ലീഗിന്റെ (എംഎംഎല്‍) ജോയിന്റ് സെക്രട്ടറിയാണ് ഹാരിസ് ധര്‍. പാരീസ് ഒളിമ്പിക്സിനു ശേഷം നദീം പാകിസ്താനില്‍ തിരിച്ചെത്തിയ ശേഷമായിരുന്നു ഈ കൂടിക്കാഴ്ചയെന്ന് സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം അവകാശപ്പെടുന്നു. എന്നാല്‍, കൂടിക്കാഴ്ചയുടെ സമയം കൃത്യമായി സ്ഥിരീകരിക്കാന്‍ സുരക്ഷാ ഏജന്‍സികള്‍ക്കായിട്ടില്ല. 166 പേരുടെ മരണത്തിനിടയാക്കിയ 2008-ലെ മുംബൈ ആക്രമണത്തിന്റെ സൂത്രധാരനെന്ന് കരുതപ്പെടുന്ന ഹാഫിസ് സയീദ് കൊണ്ടുവന്ന സംഘടനയാണ് മിലി മുസ്ലീം ലീഗ്. 2018-ല്‍ ഹാരിസ് ധര്‍ ഉള്‍പ്പടെ…

      Read More »
    • ഐഎസ്‌ഐ മുന്‍ മേധാവി അഴിമതിക്കേസില്‍ അറസ്റ്റില്‍, കോര്‍ട്ട് മാര്‍ഷല്‍ ആരംഭിച്ചു; പാക് ചരിത്രത്തില്‍ ആദ്യം

      ഇസ്ലാമാബാദ്: പാകിസ്താന്റെ ചാരസംഘടനയായ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സി (ഐഎസ്‌ഐ) ന്റെ മുന്‍ മേധാവി ലഫ്. ജനറല്‍ ഫയസ് ഹമീദിനെ പാകിസ്താന്‍ ആര്‍മി അറസ്റ്റു ചെയ്തു. പാര്‍പ്പിട പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ട ടോപ് സിറ്റി കേസിലാണ് അറസ്റ്റ്. കോര്‍ട്ട് മാര്‍ഷല്‍ ആരംഭിച്ചതായി ആര്‍മി അറിയിച്ചു. ഐഎസ്‌ഐ മുന്‍ മേധാവിയെ കോര്‍ട്ട് മാര്‍ഷലിന് വിധേയമാക്കുന്നത് പാകിസ്താന്റെ ചരിത്രത്തില്‍ തന്നെ ആദ്യമാണ്. പാക് സുപ്രീം കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. ടോപ് സിറ്റി കേസുമായി ബന്ധപ്പെട്ട് ലഫ്. ജനറല്‍ ഫയസ് ഹമീദിനെതിരായ പരാതികളില്‍ സുപ്രീം കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വിശദമായ കോര്‍ട്ട് ഓഫ് എന്‍ക്വയറി നടത്തിയതായി പാക് ആര്‍മി പ്രസ്താവനയിലൂടെ അറിയിച്ചു. ഫയസ് ഹമീദിനെ മിലിറ്ററി കസ്റ്റഡിയിലെടുത്തതായും ഫീല്‍ഡ് ജനറല്‍ കോര്‍ട്ട് മാര്‍ഷല്‍ ആരംഭിച്ചതായും പാക് ആര്‍മി അറിയിച്ചു. പാകിസ്താന്‍ ആര്‍മി ആക്ട് പ്രകാരം ഫയസ് ഹമീദിനെതിരെ ഉചിതമായ അച്ചടക്ക നടപടി ആരംഭിച്ചതായും ആര്‍മിയുടെ പ്രസാതവനയിലുണ്ട്. മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ്…

      Read More »
    Back to top button
    error: