വാഷിംഗ്ടണ്‍: അമേരിക്കയിലെ ന്യൂജേഴ്സിയില്‍ നാലംഗ ഇന്ത്യന്‍ കുടുംബം മരിച്ച നിലയില്‍. ന്യൂജേഴ്സിയിലെ പ്ലെയിന്‍സ്ബോറോയില്‍ താമസിക്കുന്ന തേജ് പ്രതാപ് സിംഗിനേയും കുടുംബത്തേയുമാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
തേജ് പ്രതാപ് സിംഗ് (43), ഭാര്യ സോണാല്‍ പരിഹര്‍ (42) ഇവരുടെ 10 വയസുള്ള ആണ്‍കുട്ടി, ആറ് വയസുള്ള പെണ്‍കുട്ടി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ ശേഷം തേജ് പ്രതാപ് സിംഗ് ജീവനൊടുക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല.
പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരൂ എന്നും അധികൃതര്‍ വ്യക്തമാക്കി. ബുധനാഴ്ച വൈകീട്ട് ലഭിച്ച വിവരത്തെ തുടര്‍ന്ന് പൊലീസെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തുന്നത്.