NEWSWorld

കേരളത്തിന്റെ വാറ്റ് ചാരായത്തെ കാനഡയുടെ മണ്ണിൽ പുതിയ ബ്രാൻഡ് ആക്കി രണ്ടു മലയാളി യുവാക്കൾ

കൊച്ചി : കേരളത്തിന്റെ തനി വാറ്റുചാരായത്തെ അങ്ങ് കാനഡയിൽ ഹിറ്റാക്കിയിരിക്കുകയാണ് രണ്ട് മലയാളി യുവാക്കൾ. ‘വിദേശ നാടൻ മദ്യം’ എന്നും ഇതിനെ പറയാം.

കൊച്ചി വടുതല സ്വദേശി സജീഷ് ജോസഫ്, വൈക്കം സ്വദേശി അജിത് പത്മകുമാർ എന്നിവരാണ് കടുവ എന്നർഥം വരുന്ന ‘ടൈക’ ബ്രാൻഡിൽ കേരളത്തിന്റെ വാറ്റ് ചാരായത്തെ കാനഡയുടെ മണ്ണിൽ പുതിയ ബ്രാൻഡ് ആക്കിയത്.

ടൈക എന്ന പേരിനൊപ്പം ആർട്ടിസനൽ അറാക്ക് എന്ന് ഇംഗ്ലിഷിലും ‘നാടൻ ചാരായം’ എന്നു മലയാളത്തിലും ചേർത്താണു ലേബലിങ്. സംഭവം തനി നടൻ തന്നെയാണ്, കുപ്പിയുടെ മറു വശത്ത് കേരളത്തിന്റെ നാടൻ കാഴ്ചകൾ കൃത്യമായി ഉണ്ട്. മലനിരകളും ആനയും പഴയ കെഎസ്ആർടിസി ബസും തെങ്ങുമെല്ലാം കുപ്പിയുടെ മറുപുറത്ത് ഇടംപിടിച്ചു. ഒരു കുപ്പിയിൽ  750 മില്ലി മദ്യമാണ് ഉള്ളത്. ഇത് ഓൺലൈൻ വഴിയും, കാനഡയിലെ ഒന്റാരിയോയിലുള്ള ഡിസ്റ്റിലറി വഴിയും വിൽപ്പന നടത്തുന്നുണ്ട്.

Signature-ad

 

മുത്തച്ഛൻ പറഞ്ഞിരുന്ന വാറ്റുചാരായത്തിന്റെ കൂട്ട് കണ്ടെത്തി സജീഷാണ് കോവിഡ് കാലത്തു കാനഡയിൽ ഈ പരീക്ഷണത്തിനു തുടക്കമിട്ടത്.ഷെഫ് ആയ സജീഷിന്റെ അനുഭവസമ്പത്തും ഐടി പ്രഫഷനലുമായ അജിത്തിന്റെ ബിസിനസ് പരിചയവും കൂടി ചേർന്നതോടെ മലയാളികളുടെ വാറ്റ് ചാരായം കാനഡയിൽ വൻ ഹിറ്റായി മാറി.
സർക്കാർ അനുമതികൾ നേടി ഡിസ്റ്റിലറി പാട്ടത്തിനെടുത്താണു നിർമാണം. 46 ശതമാനമാണ് ടൈകയിലെ ആൽക്കഹോൾ അളവ്. കാനഡയിൽ തുടക്കം കുറിച്ച ഈ ബ്രാൻഡിനെ ലോകോത്തര നിലവാരത്തിൽ എത്തിക്കുക എന്നതാണ് ഈ യുവാക്കളുടെ ലക്ഷ്യം. വ്യാപാര വിപുലീകരണത്തിന്റെ ഭാഗമായി ലിക്കർ കൺട്രോൾ ബോർഡ് ഓഫ് ഒന്റാരിയോ (എൽസിബിഒ) സ്റ്റോറുകളിൽ ടൈക ലഭ്യമാക്കാനും കാനഡയിലെ റസ്റ്ററന്റുകളുമായി പങ്കാളിത്തം സ്ഥാപിക്കാനും പദ്ധതിയുണ്ട്. ഇതിനൊപ്പം ഇത് നമ്മുടെ കേരളത്തിലേക്ക് കയറ്റുമതി ചെയ്യുവാനും ഈ യുവ സംരംഭകർ ലക്ഷ്യമിടുന്നുണ്ട്.

Back to top button
error: