World
-
ഹിസ്ബുല്ല മേധാവി ഹസന്‍ നസ്‌റല്ലയെ വധിച്ചെന്ന് ഇസ്രയേല്‍; കൊല്ലപ്പെട്ടത് വ്യോമാക്രമണത്തില്‍
ജെറുസലേം: ലബനനിലെ സായുധ സംഘമായ ഹിസ്ബുല്ലയുടെ മേധാവി ഹസന്‍ നസ്‌റല്ലയെ വധിച്ചതായി ഇസ്രയേല്‍ സൈന്യം. കഴിഞ്ഞ ദിവസം ഹിസ്ബുല്ല ആസ്ഥാനത്ത് നടത്തിയ വ്യോമാക്രമണത്തിലാണ് ഹസന്‍ നസ്‌റല്ല കൊല്ലപ്പെട്ടതെന്ന് സൈന്യം അവകാശപ്പെട്ടതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹിസ്ബുല്ല ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഹസന്‍ നസ്‌റല്ലയെ ലക്ഷ്യമിട്ടു തെക്കന്‍ ബെയ്‌റൂട്ടിലെ ദഹിയയില്‍ ഇന്നലെ ഇസ്രയേല്‍ കനത്ത മിസൈല്‍ ആക്രമണം നടത്തിയിരുന്നു. വന്‍സ്‌ഫോടനങ്ങളോടെ 4 കെട്ടിടസമുച്ചയങ്ങള്‍ തകര്‍ന്നടിഞ്ഞു. ഹിസ്ബുല്ലയുടെ സെന്‍ട്രല്‍ കമാന്‍ഡ് ആസ്ഥാനം ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. ഒരു മരണം അധികൃതര്‍ സ്ഥിരീകരിച്ചു. 50 പേര്‍ക്കു പരുക്കേറ്റു. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ 24 കിലോമീറ്റര്‍ അകലെയുള്ള കെട്ടിടങ്ങളും കുലുങ്ങി. കഴിഞ്ഞ വെള്ളിയാഴ്ച, ഹിസ്ബുല്ലയുടെ മുതിര്‍ന്ന നേതാവ് ഇബ്രാഹിം ആക്വില്‍ കൊല്ലപ്പെട്ടത് ദഹിയയില്‍ ഇസ്രയേല്‍ നടത്തിയ സമാനമായ ആക്രമണത്തിലാണ്.
Read More » -
എന്നാ ഒരു മുടിഞ്ഞ ചെലവാ! ഭീമന്‍ പാണ്ടകളെ ചൈനയിലേക്ക് തിരിച്ചയയ്ക്കാനൊരുങ്ങി ഫിന്‍ലന്‍ഡ് മൃഗശാല
ഹെല്‍സിങ്കി: കോടികള്‍ മുടക്കി ചൈനയില്‍ നിന്ന് എത്തിച്ച രണ്ട് ഭീമന്‍ പാണ്ടകളെ തിരിച്ചയക്കാന്‍ ഒരുങ്ങി ഫിന്‍ലന്‍ഡ്. പരിപാലന ചെലവ് താങ്ങാനാവാതെയാണ് പാണ്ടകളെ തിരിച്ചയക്കുന്നത്. ഇതിനകം 88 കോടി രൂപ പാണ്ടകള്‍ക്കായി മൃഗശാല ചെലവഴിച്ചു കഴിഞ്ഞു. 2018 ജനുവരിയിലാണ് ലൂമി, പൈറി എന്ന് പേരിട്ട രണ്ട് പാണ്ടകളെ ചൈനയില്‍ നിന്ന് ഫിന്‍ലന്‍ഡിലെ അഹ്താരി മൃഗശാലയിലേക്ക് കൊണ്ടുവന്നത്. പാണ്ടകള്‍ക്ക് സൗകര്യം ഒരുക്കാന്‍ 8 ദശലക്ഷം യൂറോ (ഏകദേശം 74 കോടി രൂപ) മാറ്റിവച്ചു. മൃഗശാല അതോറിറ്റി 1.5 ദശലക്ഷം യൂറോ (ഏകദേശം 14 കോടി രൂപ) ചെലവഴിച്ചു. ഇതുകൂടാതെ മൃഗശാല അധികൃതര്‍ എല്ലാ വര്‍ഷവും സംരക്ഷണ ഫീസും നല്‍കണം. മൃഗസംരക്ഷണത്തിനായി ഫിന്‍ലന്‍ഡ് ചൈനയുമായി സംയുക്ത കരാറില്‍ ഒപ്പുവെച്ചതിന് പിന്നാലെയാണ് ലൂമിയെയും പൈറിയെയും മൃഗശാലയിലേക്ക് കൊണ്ടുവന്നത്. ആ സമയത്ത് കരാര്‍ ചര്‍ച്ച ചെയ്യാന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് ഫിന്‍ലന്‍ഡ് സന്ദര്‍ശിച്ചിരുന്നു. കരാര്‍ പ്രകാരം 15 വര്‍ഷത്തേക്കാണ് പാണ്ടകളെ കൈമാറിയത്. ചൈനയിലേക്ക് തിരിച്ചയക്കും മുന്‍പ് പാണ്ടകളെ…
Read More » -
മൊസാദ് ആസ്ഥാനം ലക്ഷ്യമാക്കി മിസൈല്‍ തൊടുത്ത് ഹിസ്ബുള്ള; തകര്‍ത്ത് ഇസ്രയേല്‍
ടെല്‍ അവീവ്: പശ്ചിമേഷ്യയെ ഭീതിയിലാഴ്ത്തി ഇസ്രയേല്‍-ഹിസ്ബുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ മൊസാദ് ആസ്ഥാനം ലക്ഷ്യമിട്ട് മിസൈലുകള്‍ തൊടുത്ത് സായുധസംഘമായ ഹിസ്ബുള്ള. ലെബനനെതിരായ ആക്രമണത്തിന്റേയും കമാന്‍ഡര്‍ ഇബ്രാഹിം ഖുബൈസിയുടെ കൊലപാതകത്തിലുമുള്ള പ്രതികാരമാണ് നടപടി. ബുധനാഴ്ച രാവിലെയായിരുന്നു ആക്രമണം. അതേസമയം, ഹിസ്ബുള്ള ആക്രമണം തടഞ്ഞതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. മിസൈല്‍ ലോഞ്ചറുകള്‍ തകര്‍ത്തതായും സൈന്യം വ്യക്തമാക്കി. ടെല്‍ അവീവിലും മധ്യ ഇസ്രയേലിലും ബുധനാഴ്ച രാവിലെ സൈറണുകള്‍ മുഴങ്ങിയിരുന്നു. ഇത് ആദ്യമായാണ് ടെല്‍ അവീവ് ലക്ഷ്യമിട്ട് ഹിസ്ബുള്ള മിസൈല്‍ ആക്രമണം നടത്തുന്നത്. അക്രമത്തില്‍ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം, ഹിസ്ബുള്ളയ്‌ക്കെതിരായ വ്യോമാക്രമണം ഇസ്രയേല്‍ തുടരുകയാണ്. ലെബനനിലെ ഇസ്രയേല്‍ നടപടികള്‍ വ്യക്തമാക്കുന്ന ഒരു വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഹിസ്ബുള്ള കമാന്‍ഡര്‍ ഇബ്രാഹിം ഖുബൈസിയും മറ്റ് ആറുപേരും ചൊവ്വാഴ്ചയിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഹിസ്ബുള്ള റോക്കറ്റ് വിഭാഗത്തിന്റെ കമാന്‍ഡറാണ് ഖുബൈസി. മറുപടിയായി വവടക്കന്‍ ഇസ്രയേലിലേക്ക് ഹിസ്ബുള്ള 300-ഓളം റോക്കറ്റുകളയച്ചു. ഒരുവര്‍ഷത്തോടടുക്കുന്ന ഗാസായുദ്ധത്തിനിടയിലാണ് ലെബനനിലും ഇസ്രയേല്‍ പുതിയ പോര്‍മുഖം തുറന്നത്. ഇസ്രയേലിന്റെ 60…
Read More » -
ലെബനനെ മുച്ചൂടുംമുടിച്ച് ഇസ്രയേല്‍; മരണസംഖ്യ 569 ആയി, കൊല്ലപ്പെട്ടവരില്‍ ഹിസ്ബുള്ള കമാന്‍ഡറും
ബെയ്റൂട്ട്: ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 569 ആയി ഉയര്‍ന്നു. 1835 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം. ഇന്നലെ നടന്ന ആക്രമണത്തില്‍ ഹിസ്ബുള്ളയുടെ ഉന്നത കമാന്‍ഡര്‍ ഇബ്രാഹിം മുഹമ്മദ് ഖബിസി കൊല്ലപ്പെട്ടതായി ഇസ്രയേല്‍ അറിയിച്ചു. ലെബനനില്‍ സമ്പൂര്‍ണ അധിനിവേശത്തിന് തയ്യാറാണെന്ന് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിയതോടെ യുദ്ധ ഭീതിയിലാണ് ലോകം. യു എസിന് പിന്നാലെ പൗരന്മാര്‍ ഉടന്‍ ലെബനന്‍ വിടാന്‍ ബ്രിട്ടനും നിര്‍ദ്ദേശിച്ചു. സംഘര്‍ഷം ചര്‍ച്ച ചെയ്യാന്‍ യുഎന്‍ അടിയന്തര രക്ഷാ സമിതി ഇന്ന് യോഗം ചേരും. അതേസമയം, ഇസ്രയേലിന്റെ ഓരോ ആക്രമണത്തിനും മറുപടി ഉണ്ടാകുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. വടക്കന്‍ മെഡിറ്ററേനിയന്‍ തീരത്തെ ഇസ്രയേല്‍ നേവല്‍ കമാന്‍ഡോ യൂണിറ്റിന്റെ ആസ്ഥാനമായ അറ്റ്‌ലിറ്റ് നാവിക താവളം ആക്രമിച്ചതായി ഹിസ്ബുള്ള വ്യക്തമാക്കി. ഇസ്രയേലിനുനേരെയുള്ള റോക്കറ്റ് ആക്രമണം തുടരുകയാണ് ഹിസ്ബുള്ള. ലെബനനില്‍ കൂട്ട പലായനവും തുടരുന്നു. സംഘര്‍ഷം കണക്കിലെടുത്ത് വടക്കന്‍ ഇസ്രയേലിലെ സ്‌കൂളുകള്‍ അടച്ചു. അന്താരാഷ്ട്ര എയര്‍ലൈനുകള്‍ സര്‍വീസുകള്‍ റദ്ദാക്കി.…
Read More » -
ചെലവ് കൂടും: തായ്‌ലൻഡ് ടൂറിസം ടാക്സ് തിരിച്ചുകൊണ്ടു വരുന്നു
മലയാളികളുടെ സ്വപ്നഭൂമിയാണ് തായ്‌ലൻഡ്. സഞ്ചാരികൾക്ക് കുറഞ്ഞ ചെലവിൽ അടിച്ചുപൊളിച്ച് ആഘോഷിച്ച് ആഹ്ലാദിക്കാവുന്ന നാട്. വിമാനയാത്രക്കൂലി ഒഴിവാക്കിയാൽ മലയാളികൾക്ക് കൊച്ചിയിൽ വന്നു പോകുന്നതിനേക്കാൾ ചെലവ് കുറവാണ് തായ്‌ലൻഡ് യാത്രയ്ക്ക്. വിസയും ഫ്രി. പക്ഷേ ഇപ്പോഴിതാ തായ്‌ലൻഡ് ഇടക്കാലത്ത് ഒഴിവാക്കിയ ടൂറിസം ടാക്സ് വീണ്ടും ഏർപ്പെടുത്തുന്നു. വിമാനമാർഗം എത്തുന്നവരിൽ നിന്ന് 300 ബാത്ത് (ഏകദേശം 750 രൂപ)യും റോഡിലൂടെയോ കടൽമാർഗമോ എത്തുന്നവരിൽ നിന്ന് 150 ബാത്ത് എന്ന തോതിലാണ് ഈ ടാക്സ് ഈടാക്കുക. രണ്ടു വയസ്സിന് താഴെയുള്ള കുട്ടികളെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഈ തുക ടൂറിസം കേന്ദ്രങ്ങളുടെ വികസനം, അടിസ്ഥാന സൗകര്യ വർദ്ധനവ്, സഞ്ചാരി സുരക്ഷ എന്നീ മേഖലകളിൽ നിക്ഷേപിക്കും. പുതിയ ടൂറിസം മന്ത്രി സൊറവോങ്ങ് തിയെൻതോങ്ങാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്. വൈകാതെ തന്നെ സഞ്ചാരികളില്‍ നിന്ന് ഈ തുക ഈടാക്കുമെന്നാണ് വിവരം. തായ്‌ലൻഡ് ഒരു വർഷം കൊണ്ട് ടൂറിസം വരുമാനം മൂന്ന് ട്രില്ല്യൺ ബാത്ത് ആക്കുക എന്ന ലക്ഷ്യത്തിലാണ് ടൂറിസം…
Read More » -
തൊഴിലാളി കുടുംബത്തില്‍ നിന്ന് രാജ്യത്തിന്റെ പ്രസിഡന്റ് പദവിലേയ്ക്ക്, അറിയാം ശ്രീലങ്കയെ ചുവപ്പിച്ച അനുര കുമാര ദിസനായകെയെ കുറിച്ച്
ശ്രീലങ്കയെ ചുവപ്പിച്ച അനുര കുമാര ദിസനായകെ ആരാണെന്നാണ് ഏവരും ഇപ്പോൾ അന്വേഷിക്കുന്നത്. 2022ൽ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തികപ്രതിസന്ധി നേരിട്ടശേഷം രാജ്യത്ത് നടന്ന ആദ്യ തെരഞ്ഞെടുപ്പിലാണ് ദിസനായകെ ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിൽനിന്ന് 100 കിലോമീറ്റർ അകലെ തംബുട്ടെഗാമയിലെ തൊഴിലാളി കുടുംബത്തില്‍ 1968 നവംബർ 24നായിരുന്നു അനുര കുമാര ദിസനായകെയുടെ ജനനം. തംബുട്ടെഗാമ എന്ന ഗ്രാമത്തിൽ നിന്ന് ആദ്യമായി കോളജ് വിദ്യഭ്യാസം നേടിയ വ്യക്തിയാണ് ദിസനായകെ. കെലനിയ സർവകലാശാലയിൽ നിന്ന് സയൻസിൽ ബിരുദം നേടിയ അദ്ദേഹം വിദ്യാർഥി രാഷ്ട്രീയത്തിൽ സജീവമായിരുന്നു. 1987ൽ മാർക്സിസ്റ്റ് ജനത വിമുക്തി പെരമുനയിൽ (ജെവിപി) അംഗമായി. 1995ൽ സോഷ്യലിസ്റ്റ് സ്റ്റുഡന്റ്സ് അസോസിയേഷന്റെ ദേശീയ ഓർഗനൈസറും സംഘടനയുടെ കേന്ദ്ര വർക്കിങ് കമ്മിറ്റി അംഗവുമായി. 1998ൽ ജെവിപി പൊളിറ്റ് ബ്യൂറോയിൽ ഇടം നേടിയ ദിസനായകെ 2000ൽ ആദ്യമായി ശ്രീലങ്കൻ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2004ൽ ചന്ദ്രിക കുമാരതുംഗെയുടെ ശ്രീലങ്ക ഫ്രീഡം പാർട്ടിയുമായി സഖ്യമുണ്ടാക്കി കാർഷിക മന്ത്രിയായി. പക്ഷേ…
Read More » -
‘ഹനുമാന്‍കൈന്‍ഡി’നെ കണ്ടതോടെ മോദി പറഞ്ഞു, ‘ജയ് ഹനുമാന്‍’! മലയാളി പണ്ടേ പൊളിയല്ലേയെന്ന് സോഷ്യല്‍ മീഡിയ
വാഷിംഗ്ടണ്‍: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞദിവസം യുഎസിലെത്തിയിരുന്നു. ഇന്നലെ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അദ്ദേഹം ന്യൂയോര്‍ക്കിലെ ലോംഗ് ഐലന്റിലെ നസാവു കൊളീസിയം സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ പ്രവാസി ഇന്ത്യക്കാരെ അഭിസംബോധന ചെയ്തു. ഈ പരിപാടിയില്‍ ‘ബിഗ് ഡോഗ്‌സ്’ എന്ന ഗാനത്തിലൂടെ ലോകം മുഴുവന്‍ ഹിറ്റായ റാപ്പര്‍ ഹനുമാന്‍കൈന്‍ഡും പങ്കെടുത്തിരുന്നു. ഹനുമാന്‍കൈന്‍ഡും ടീമും പ്രധാനമന്ത്രിക്കും മറ്റ് ഇന്ത്യക്കാര്‍ക്കും മുന്നില്‍ പരിപാടി അവതരിപ്പിച്ചു. ഇപ്പോഴിതാ പരിപടിക്കിടെ നടന്ന ഒരു സംഭവമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഹനുമാന്‍കൈന്‍ഡിന്റെയും ഗ്രൂപ്പിന്റെയും പരിപാടി കഴിഞ്ഞയുടന്‍ പ്രധാനമന്ത്രി വേദിയിലെത്തി അതിലെ എല്ലാ കലാകാരന്മാരെയും ആലിംഗനം ചെയ്ത് അഭിനന്ദിച്ചു. ഇതില്‍ ഹനുമാന്‍കൈന്‍ഡിനെ കെട്ടിപ്പിടിച്ചപ്പോള്‍ മോദി ‘ജയ് ഹനുമാന്‍’ എന്ന് പറയുന്നതും പ്രചരിക്കുന്ന വീഡിയോയില്‍ കേള്‍ക്കാം. വീഡിയോ വൈറലായതിന് പിന്നാലെ നിരവധിപേര്‍ ‘മലയാളി പണ്ടേ പൊളിയല്ലേ’ എന്ന കമന്റുമായി രംഗത്തെത്തുന്നുണ്ട്. ഹനുമാന്‍കൈന്‍ഡിനൊപ്പം ആദിത്യ ഗാധ്വി, സംഗീത സംവിധായകനും ഗായകനുമായ ദേവി ശ്രീ പ്രസാദ് എന്നിവരുമുണ്ടായിരുന്നു.മലപ്പുറം…
Read More » -
പേജര്‍ സ്ഫോടനം മോഡല്‍ അട്ടിമറി? ഇറാന്‍ മുന്‍ പ്രസിഡന്റ് മരിച്ച ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ പുതിയ വെളിപ്പെടുത്തല്‍
ടെഹ്‌റാന്‍: ലബ്‌നനിലെ പേജര്‍, വാക്കി ടോക്കി സ്ഫോടനങ്ങളില്‍ 39 പേര്‍ കൊല്ലപ്പെടുകയും 3000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിനു പിന്നാലെ പുതിയ വെളിപ്പെടുത്തലുകള്‍. ഇറാന്‍ മുന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടം ആസൂത്രിതമായ നടപ്പാക്കിയതാണെന്ന് സംശയിക്കുന്നതായി ഇറാന്‍ പാര്‍ലമെന്റ് അംഗം അഹമ്മദ് ബഖ്ഷയെഷ് ആര്‍ദേസ്താനി പറഞ്ഞു. ഇബ്രാഹിം റെയ്സി ഉപയോഗിച്ചിരുന്ന പേജര്‍ പൊട്ടത്തെറിച്ചതാണ് അപകടത്തിനിടയാക്കിയതെന്ന് അഹമ്മദ് ബഖ്ഷയെഷ് ആരോപിക്കുന്നു. റെയ്സി ഒരു പേജര്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍, അത് ഇപ്പോള്‍ വ്യാപകമായി പൊട്ടിത്തെറിക്കപ്പെട്ട പേജറുകളില്‍നിന്ന് വ്യത്യസ്തമായ തരത്തില്‍പ്പെട്ടതാകാം. എന്നാല്‍, ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടതിനു പിന്നില്‍ പേജര്‍ സ്ഫോടനം ആകാനുള്ള സാധ്യത വളരെയേറെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇറാന്‍ സൈന്യത്തിന്റെ കൂടി അറിവോടെയാണ് ഹിസ്ബുള്ളയ്ക്കുവേണ്ടി പേജറുകള്‍ വാങ്ങിയത്. അതുകൊണ്ടുതന്നെ ഇറാന്റെ രഹസ്യാന്വേഷണ വിഭാഗം വിഷയത്തില്‍ അന്വേഷണം നടത്തുമെന്നും അഹമ്മദ് ബഖ്ഷയെഷ പറഞ്ഞു. ഇബ്രാഹിം റെയ്സി പേജര്‍ ഉപയോഗിച്ചിരുന്നു എന്ന് വ്യക്തമാക്കുന്ന ചില ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇതിനേത്തുടര്‍ന്നാണ് അദ്ദേഹം മരിക്കാനിടയായ ഹെലികോപ്റ്റര്‍ അപകടത്തിന് പേജര്‍…
Read More » -
ശ്രീലങ്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ഥി മുന്നില്‍
കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അനുര കുമാര ദിസനായകെ മുന്നില്‍ . ഇടതുപക്ഷ പാര്‍ട്ടിയായ ജനതാ വിമുക്തി പെരമുനയുടെ നേതാവാണ് ദിസനായകെ. അന്തിമഫലം ഞായറാഴ്ച വരുമെന്നാണ് റിപ്പോര്‍ട്ട്. താല്‍ക്കാലിക പ്രസിഡന്റ് റനില്‍ വിക്രമസിംഗെ മൂന്നാം സ്ഥാനത്താണ്. 10 ലക്ഷം വോട്ടുകള്‍ എണ്ണിയപ്പോള്‍ 53 ശതമാനവുമായി അനുര കുമാര മുന്നിലാണ്. പ്രതിപക്ഷ നേതാവ് സജിത് പ്രേംദാസയാണ് 22 ശതമാനം വോട്ടുമായി രണ്ടാം സ്ഥാനത്തുള്ളത്. നാഷനല്‍ പീപ്പിള്‍സ് പവര്‍ മുന്നണിയുടെ ഭാഗമാണ് അനുര കുമാര ദിസനായകെയുടെ ജനതാ വിമുക്തി പെരമുന പാര്‍ട്ടി. ശനിയാഴ്ചയായിരുന്നു ശ്രീലങ്കയില്‍ തെരഞ്ഞെടുപ്പ് നടന്നത്. 75 ശതമാനം പേരും വോട്ട് രേഖപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. 2022 മുതല്‍ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഇതിനിടയില്‍ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. 2022ല്‍ ആയിരക്കണക്കിന് പേര്‍ കൊളംബോയില്‍ തെരുവിലിറങ്ങുകയും പ്രസിഡന്റിന്റെ വസതി കീഴടക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് പ്രസിഡന്റ് ഗോട്ടബായ രാജപക്‌സ രാജിവെക്കുകയുണ്ടായി. കടക്കണിയില്‍നിന്ന് മോചിപ്പിച്ച് രാജ്യത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്തുക എന്ന വലിയ…
Read More » -
സൗദിയില്‍ കാർ അപകടം: മലപ്പുറം സ്വദേശിയായ യുവതിയും കുഞ്ഞും മരിച്ചു
സൗദി കിഴക്കന്‍ പ്രവിശ്യയിലെ അല്‍ ഹസയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതിയും കുഞ്ഞും മരിച്ചു. മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അല്‍ അഹ്‌സക്ക് സമീപമാണ് അപകടത്തില്‍പെട്ടത്. അപകടത്തിൽ മലപ്പുറം അരീക്കോട് സ്വദേശി എന്‍ വി സുഹൈലിന്റെ ഭാര്യ സഫയും കുഞ്ഞുമാണ് മരിച്ചത്. മദീനയില്‍ നിന്ന് ദമാമിലേക്ക് സഞ്ചരിക്കുന്നതിനിടെയാണ് അപകടം. ഗുരുതരമായ പരിക്കുകളോടെ സുഹൈലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ദമാമില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി പുറപ്പെട്ടതായിരുന്നു കുടുംബം.
Read More »