Breaking NewsKeralaLead NewsNEWSNewsthen Specialpolitics

നോട്ടം 35 സീറ്റില്‍; ബിജെപിയുടെ ദേശീയ നേതൃത്വം കേരളത്തിലേക്ക്; അമിത് ഷായും മോദിയും ആദ്യമെത്തും; വമ്പന്‍ പ്രഖ്യാപനങ്ങള്‍ക്കും സാധ്യത; 2026ല്‍ കേരളം ആരു ഭരിക്കുമെന്ന് തീരുമാനിക്കും; വിജയ സാധ്യതയുള്ള മണ്ഡലത്തില്‍ മാത്രം പ്രചാരണം

തിരുവനന്തപുരം: കോര്‍പറേഷന്‍ പിടിച്ചതിന്റെ ആത്മവിശ്വാസത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്കു കടക്കുന്ന ബിജെപിക്ക് ഊര്‍ജമേകാന്‍ ദേശീയ നേതാക്കളുടെ നിരയെത്തുന്നു. ആദ്യപടിയായി ജനുവരി 11ന് അമിത് ഷാ തിരുവനന്തപുരത്ത് എത്തും.

എല്ലാ മണ്ഡലങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം വിജയ സാധ്യതയുള്ള മണ്ഡലങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കിയുള്ള പ്രവര്‍ത്തനത്തിനാണ് ബിജെപി ഇക്കുറി മുന്‍തൂക്കം നല്‍കുന്നത്. മിഷന്‍ 2026 ല്‍ 35 സീറ്റുകളിലാണ് ബിജെപി പ്രധാനമായും കണ്ണുവയ്ക്കുന്നതെന്നാണ് വിവരം. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ഒന്നാമതും രണ്ടാമതുമെത്തിയ മണ്ഡലങ്ങളും കാര്യമായ നിലയില്‍ വോട്ട് നേടിയ മണ്ഡലങ്ങളുമാകും ഇവ. ഭരണം പിടിക്കുന്നതിനപ്പുറം 2026 ല്‍ കേരളം ആര് ഭരിക്കണമെന്ന് തീരൂമാനിക്കുന്ന നിലയില്‍ വളരുക എന്നതാണ് 35 സീറ്റുകളില്‍ വലിയ ശ്രദ്ധ വെച്ചുള്ള ബി ജെ പി തന്ത്രം.

Signature-ad

ജനുവരി 11 ന് തിരുവനന്തപുരത്ത് എത്തുന്ന അമിത് ഷാ ബി ജെ പി കോര്‍ കമ്മിറ്റി യോഗത്തിലും തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വിജയിച്ച കൗണ്‍സിലര്‍മാരുടെ യോഗത്തിലും പങ്കെടുക്കും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍, മുന്‍ അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍ തുടങ്ങി പ്രധാന നേതാക്കളെല്ലാം യോഗത്തില്‍ സംബന്ധിക്കും. ഷായ്ക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തലസ്ഥാനത്ത് എത്തും. ചരിത്രത്തിലാദ്യമായി തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപി ഭരണം നേടിയതില്‍, തലസ്ഥാന ജനതയെ അടക്കം പ്രധാനമന്ത്രി അഭിസംബോധന ചെയ്യാനുള്ള സാധ്യതയാണ് കാണുന്നത്. തലസ്ഥാനത്ത് പ്രധാനമന്ത്രി വമ്പന്‍ പ്രഖ്യാപനം നടത്തുമോയെന്നും ആകാംക്ഷയുണ്ട്.

അതേസമയം മോദിയെ ഉയര്‍ത്തിക്കാട്ടിക്കൊണ്ടുള്ള പ്രചരണം തന്നെയാകും സംസ്ഥാനത്ത് ബി ജെ പി പിന്തുടരുക. മോദിയെ മുഖമാക്കുന്നതിലൂടെ അക്കൗണ്ട് തുറക്കുന്നതിനപ്പുറം കൂടുതല്‍ സീറ്റുകള്‍ നേടാം എന്നതാണ് സംസ്ഥാന ബി ജെ പിയുടെ പ്രതീക്ഷ. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍, കെ സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍ തുടങ്ങി പ്രധാന നേതാക്കളെ സ്ഥാനാര്‍ഥികളാക്കാന്‍ ഏറെക്കുറെ ധാരണയായിട്ടുണ്ട്. നേമത്ത് മത്സിരിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍ ആദ്യം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. കഴക്കൂട്ടത്ത് മത്സരിക്കാന്‍ താത്പര്യമുണ്ടെന്ന് വി മുരളീധരനും വ്യക്തമാക്കിയിട്ടുണ്ട്. കെ സുരേന്ദ്രന്റെ പേര് പാലക്കാടാണ് സജീവ പരിഗണനയിലുള്ളത്. ശോഭ സുരേന്ദ്രന്റെ പേര് കായംകുളത്താണ് പരിഗണിക്കുന്നത്.

pm-modi-visit-thiruvananthapuram-big-announce-ecpected-tvm

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: