World

    • മലേഷ്യയിലുമുണ്ട് റോഡിലെ കുഴിയില്‍ ‘വാഴനട്ട് പ്രതിഷേധം !

      ക്വാലാലംപൂർ: പൊട്ടിപ്പൊളിഞ്ഞ റോഡിലെ കുഴികളില്‍ വാഴനട്ടുള്ള പ്രതിഷേധം കേരളത്തിലെ പതിവുകാഴ്ചകളിലൊന്നായി മാറിക്കഴിഞ്ഞിട്ടുണ്ട്.ഈ ‘സമരരീതി’ മലയാളികളുടേത് മാത്രമാണെന്നാണ് നമ്മള്‍ കരുതിയിരുന്നത്.  എന്നാല്‍, അത് രാജ്യാന്തര തലത്തില്‍തന്നെ അറിയപ്പെട്ട പ്രതിഷേധ മാർഗമമായിരിക്കുന്നുവെന്ന് സാക്ഷ്യപ്പെടുത്തുകയാണ് മലേഷ്യയില്‍നിന്നുള്ള ഒരു റിപ്പോർട്ട്. മലേഷ്യയിലെ സബാഹ് സ്റ്റേറ്റിലാണ് കേരളത്തിലേതുപോലെ റോഡിലെ ഗട്ടറില്‍ വാഴനട്ടുള്ള പ്രതിഷേധം അരങ്ങേറിയത്. മഹാത്തിർ അരിപിൻ എന്നയാളാണ് കുഴിയടക്കാൻ റോഡില്‍ വാഴനട്ട്, ഇതിന്റെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. റോഡിലെ ഒറ്റപ്പെട്ട കുഴിയില്‍ വാഹനങ്ങള്‍വീണ് യാത്രക്കാർക്ക് നിരന്തരം അപകടങ്ങള്‍ സംഭവിച്ചിട്ടും അധികൃതർ ഗൗനിക്കാത്തതിനെ തുടർന്നായിരുന്നു വാഴനട്ടതെന്ന് മഹാത്തിർ പറയുന്നു. ഇതിന്റെ പരിണിത ഫലം പക്ഷേ, കേരളത്തില്‍നിന്ന് തീർത്തും വിഭിന്നമായിരുന്നു. മഹാത്തിറിന്റെ ജനുവരി 29ലെ ഫേസ്ബുക് പോസ്റ്റ് വൈറലാവുകയും പലരും അത് ഷെയർ ചെയ്യുകയും ചെയ്തതോടെ പൊതുമരാമത്ത് വകുപ്പ് മന്ത്രാലയം അന്നുതന്നെ റോഡിലെ കുഴിയടച്ചു. ഇതിന്റെ ചിത്രം തൊട്ടടുത്ത ദിവസം തന്നെ മിനിസ്‍ട്രി ഓഫ് പബ്ലിക് വർക്സ് ഡിപാർട്മെന്റ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

      Read More »
    • അമേരിക്കന്‍ വാണിജ്യ കപ്പലിന് നേരെ വീണ്ടും ഹൂതികളുടെ മിസൈല്‍ ആക്രമണം; യമനിൽ കയറി അടിച്ച്‌ അമേരിക്ക;കനത്ത നാശനഷ്ടം 

      ഏഡൻ: അമേരിക്കന്‍ വാണിജ്യ കപ്പലിന് നേരെ വീണ്ടും ഹൂതികളുടെ മിസൈല്‍ ആക്രമണം. കെ.ഒ.ഐ എന്ന കപ്പലിന് നേരെ മിസൈല്‍ ആക്രമണം നടത്തിയതായി ഹൂത്തികളുടെ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ യഹിയ സരീ അറിയിച്ചു. ഇതിന് തൊട്ടുപിന്നാലെ യമനിൽ കയറി അമേരിക്ക കനത്ത ആക്രമണമാണ് അഴിച്ചുവിട്ടത്.ചെങ്കടലില്‍ യെമന്‍ തീരത്തോട് ചേര്‍ന്ന് അമേരിക്കയുടെ യുദ്ധക്കപ്പലിന് നേരെ നിരവധി മിസൈലുകള്‍ ഉതിര്‍ത്ത് മണിക്കൂറുകള്‍ക്കകമാണ് യമനിലെ ഹൂതികേന്ദ്രങ്ങൾക്ക് നേരെ അമേരിക്കയുടെ ആക്രമണമുണ്ടായത്. ശക്തമായ നടപടി ഉണ്ടാകുമെന്ന് അമേരിക്ക പലയാവര്‍ത്തി മുന്നറിയിപ്പ് കൊടുത്തിട്ടും നിരന്തരം ആക്രമണം അഴിച്ചുവിടുകയായിരുന്നു ഹൂതികൾ. ഇതോടെയാണ് യെമനില്‍ കയറി അമേരിക്ക അടിച്ചത്. യെമനിലെ ഹൂതി ശക്തി കേന്ദ്രങ്ങളില്‍ അവരുടെ  കോട്ടകളും സൈനിക കേന്ദ്രങ്ങളും ആയുധപ്പുരകളും തകര്‍ത്തതായാണ് റിപ്പോർട്ട്.പിന്നാലെ യുകെയുടെ എയർഫോഴ്സും യമനിലെ നിരവധി ഹൂതി താവളങ്ങളിൽ ആക്രമണം നടത്തി.കനത്ത നാശനഷ്ടങ്ങളാണ് എല്ലായിടത്തും ഉണ്ടായതായി റിപ്പോർട്ട്. ഇത് സ്ഥിരീകരിച്ച യെമനിലെ പ്രതിരോധ മന്ത്രി മേജര്‍ ജനറല്‍ മുഹമ്മദ് നാസര്‍ അല്‍ ആസിഫി ചെങ്കടലിലെ യു.എസ് മേധാവിത്വത്തിന് വേദനാജനകമായ അന്ത്യം…

      Read More »
    • ഫ്രാൻസിൽ തൊഴിൽ അവസരങ്ങളുടെ ചാകര, ഇന്ത്യക്കാർ ഉടൻ അപേക്ഷിക്കൂ; ഏറ്റവും ഡിമാൻഡുള്ള മികച്ച ജോലികൾ ഇതാ

         ഫ്രാൻസ് നിലവിൽ വിവിധ മേഖലകളിൽ തൊഴിലാളി ക്ഷാമം നേരിടുന്നതിനാൽ വിദഗ്ധരായ വിദേശ തൊഴിലാളികളെ തേടുകയാണ് രാജ്യം. ഐടി, ആരോഗ്യ മേഖല, എൻജിനീയറിംഗ്, കെട്ടിട നിർമാണ മേഖല, കാർഷിക മേഖലഎന്നിവ തൊഴിലാളി ക്ഷാമം നേരിടുന്ന നിരവധി വ്യവസായങ്ങളിൽ ഉൾപ്പെടുന്നു. വിദഗ്ധരായ പ്രൊഫഷണലുകളുടെ ആവശ്യം ആഗോളതലത്തിൽ തൊഴിൽ അന്വേഷകർക്ക് ധാരാളം അവസരങ്ങൾ നൽകുന്നു. വൈദഗ്ധ്യമുള്ള പ്രൊഫഷണലുകൾക്ക് ജോലി ലഭിക്കാനും വർക്ക് പെർമിറ്റ് നൽകാനും കൂടുതൽ സാധ്യതയുണ്ട്. യൂറോപ്യൻ ലേബർ അതോറിറ്റി തൊഴിലാളി ക്ഷാമം നേരിടുന്ന നിരവധി വ്യവസായങ്ങളെ പട്ടികപ്പെടുത്തിയിട്ടുണ്ട്, അതിൽ നിർമാണം, ഐടി, ആരോഗ്യ സംരക്ഷണം, എൻജിനീയറിംഗ്, കാർഷിക തുടങ്ങിയ മേഖലകൾ ഉൾപ്പെടുന്നു. ഈ മേഖലകൾ ഫ്രഞ്ച് സമ്പദ്‌വ്യവസ്ഥയ്ക്ക് നിർണായകമാണ്. നിലവിൽ ഏറ്റവും ഡിമാൻഡുള്ള ജോലികൾ യൂറോപ്യൻ ലേബർ അതോറിറ്റി റിപ്പോർട്ട് എടുത്തുകാണിക്കുന്നു. ഇവയിൽ ചിലത് ഇതാ. ഫ്രാൻസിൽ ഡിമാൻഡുള്ള ജോലികൾ ❖ അക്കൗണ്ടിംഗ്, ബുക്ക് കീപ്പിംഗ് ക്ലാർക്ക് ❖ കാർഷിക, വ്യാവസായിക യന്ത്രങ്ങളുടെ മെക്കാനിക്കുകളും റിപ്പയർമാരും ❖ ആപ്ലിക്കേഷൻ പ്രോഗ്രാമർ ❖…

      Read More »
    • ഇന്ത്യക്കാർക്ക് ദുബൈയിൽ എമിറേറ്റ്‌സിൻ്റെ വിസ ഓൺ അറൈവൽ സൗകര്യം, പക്ഷേ എല്ലാവർക്കും ലഭ്യമല്ല!

            യുഎഇയിലെ പ്രമുഖ വിമാന  കമ്പനിയായ എമിറേറ്റ്‌സ് എയർലൈനിൽ യാത്ര ചെയ്യുന്ന ഇന്ത്യക്കാർക്കായി പ്രീ-അപ്രൂവ്ഡ് വിസ ഓൺ അറൈവൽ സൗകര്യം ആരംഭിച്ചു. ദുബൈ വിസ പ്രോസസിംഗ് സെൻ്റർ പൂർത്തീകരിച്ച 14 ദിവസത്തെ സിംഗിൾ എൻട്രി വിസയാണ് ലഭ്യമാവുക. ഇതിലൂടെ ദുബൈയിൽ എത്തുമ്പോൾ വിമാനത്താവളത്തിൽ ക്യൂ നിൽക്കുന്നത് ഒഴിവാക്കാനാകും. ഇന്ത്യൻ യാത്രക്കാരുടെ യാത്രാ നടപടിക്രമങ്ങൾ എളുപ്പമാകുകയും ചെയ്യും. എല്ലാവർക്കും ലഭ്യമാകില്ല! സാധുതയുള്ള ആറ് മാസത്തെ യുഎസ് വിസ, യുഎസ് ഗ്രീൻ കാർഡ്, യൂറോപ്യൻ യൂണിയൻ റെസിഡൻസി അല്ലെങ്കിൽ യുകെ റെസിഡൻസി എന്നിവയുള്ള ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് മാത്രമായിരിക്കും ഈ സേവനം ലഭ്യമാവുക. വിസ അനുവദിക്കുന്നത് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്‌സിൻ്റെ  വിവേചനാധികാരത്തിൽ പെട്ട കാര്യമാണെന്നും എമിറേറ്റ്സ് വ്യക്തമാക്കി.  എങ്ങനെ ലഭിക്കും? ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് emirates(dot)com എന്ന വെബ്സൈറ്റ് വഴിയോ അവരുടെ ഇഷ്ടപ്പെട്ട ട്രാവൽ ഏജൻ്റ് വഴിയോ വിമാന ടിക്കറ്റ് ബുക്ക് ചെയ്യാം. തുടർന്ന് വെബ്‌സൈറ്റിൽ…

      Read More »
    • ‘പ്രണയം അന്ധമാണെ’ന്ന് ശാസ്ത്രജ്ഞർ, എന്തുകൊണ്ട്…? തെളിവുൾ വെളിപ്പെടുത്തി ശാസ്ത്രലോകം

           പ്രണയം അന്ധമാണ്  എന്നതിന് തെളിവുമായി ഓസ്ട്രേലിയയിലെ സര്‍വകലാശാലകള്‍. മനുഷ്യൻ്റെ തലച്ചോറിലെ ബിഹേവിയറല്‍ ആക്ടിവേഷന്‍ സിസ്റ്റവും റൊമാന്റിക് പ്രണയവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നടത്തിയ സര്‍വേയുടെ ഫലങ്ങള്‍ നിഗമനം ചെയ്താണ് ശാസ്ത്രജ്ഞര്‍ പ്രണയം അന്ധമാണെന്ന നിഗമനത്തിലേക്ക് എത്തിയത്. എന്തുകൊണ്ട് ‘പ്രണയം അന്ധമാണ്’ എന്നതിലേക്ക് വെളിച്ചം വീശുന്നതാണ് ഈ പഠനം. അനുരാഗികളായ 1,556 യുവ മിഥുനങ്ങളിലാണ് സര്‍വേ നടത്തിയത്. വ്യക്തികള്‍ റൊമാന്റിക്കാവുമ്പോള്‍ തലച്ചോറിലെ ന്യൂറോളജിക്കല്‍ മാറ്റങ്ങള്‍ പരിശോധിച്ചാണ് പ്രണയം അന്ധമാണെന്ന നിഗമനത്തിലേക്ക് എത്തിയത്. പ്രണയത്തിലാവുമ്പോള്‍ ‘സ്‌നേഹ ഹോര്‍മോണ്‍’ എന്ന് വിളിക്കപ്പെടുന്ന ഓക്‌സിടോസിന്‍ പ്രവര്‍ത്തനമാണ് മസ്തിഷ്‌കത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നത്. ഓക്സിടോസിനാണ് മനസില്‍ ഉന്മേഷവം നിറക്കുന്നത്. പ്രണയത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ മസ്തിഷ്‌കത്തിന്റെ ഈ ഭാഗം എങ്ങനെ സഹായിക്കുന്നുവെന്ന് അളക്കുകയാണ് പഠനത്തിലൂടെ ലക്ഷ്യമിടുന്നത്. പങ്കാളികളോടുള്ള വൈകാരിക പ്രതികരണങ്ങള്‍, ചുറ്റുമുള്ള അവരുടെ പെരുമാറ്റങ്ങള്‍ എന്നിവയെക്കുറിച്ചുള്ള പഠനവും അവരുടെ ജീവിതത്തിന്റെ മറ്റ് വശങ്ങളേക്കാള്‍ അവര്‍ തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് എത്രത്തോളം മുന്‍ഗണന നല്‍കുന്നു തുടങ്ങിയ കാര്യങ്ങളുമാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയത്. ഓസ്ട്രേലിയന്‍ നാഷണല്‍…

      Read More »
    • അടിക്ക് പിന്നാലെ കത്തിക്കുത്തും; മാലിദ്വീപ് പ്രോസിക്യൂട്ടര്‍ ജനറല്‍ ഹുസൈന്‍ ഷമീമിന് കുത്തേറ്റു

      മാലെ: മാലിദ്വീപ് പാർലമെന്റിൽ എംപിമാർ തമ്മിലുള്ള കയ്യാങ്കളിക്ക് പിന്നാലെയാണ് കത്തിക്കുത്തും.പ്രോസിക്യൂട്ടര്‍ ജനറല്‍ ഹുസൈന്‍ ഷമീമിനാണ് കുത്തേറ്റത്. തലസ്ഥാനമായ മാലെയില്‍ വച്ച്‌ അജ്ഞാതര്‍ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം.ഗുരുതരമായി പരിക്കേറ്റ ഹുസൈന്‍ എഡികെ ആശുപത്രിയില്‍ ചികിത്സയിലാണ്. ബുധനാഴ്ച രാവിലെയാണ് സംഭവം. തലസ്ഥാന നഗരിയിലെ ഒരു തെരുവില്‍ വെച്ചായിരുന്നു ആക്രമണം. ആക്രമണത്തില്‍ ഷമീമിന് ഗുരുതരമായി പരിക്കേറ്റതായി മാലിദ്വീപ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യ അനുകൂല ‘മാലിദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടി’യാണ് ഷമീമിനെ നിയമിച്ചത്.പ്രസിഡന്റ്  മുഹമ്മദ് മുയിസുവിനെ ഇംപീച്ച്‌മെന്റ് ചെയ്യാനുള്ള നടപടികളിലേക്ക് മാലിദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടി കടന്നതിന് പിന്നാലെയാണ് സംഭവം. ഇംപീച്ച്‌മെന്റ് ഒഴിവാക്കാന്‍ പ്രസിഡന്റ് മുഹമ്മദ് മുയിസു സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഇന്ത്യ അനുകൂല മാലിദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടിക്കും സഖ്യത്തിനും പാര്‍ലമെന്റില്‍ ഭൂരിപക്ഷമുള്ളതിനാല്‍ മുഹമ്മദ് മുയിസുവിനെ പ്രസിഡന്റ് സ്ഥാനത്തുനിന്നും മാറ്റാനുള്ള സാധ്യത കൂടുതലാണ്. അതേസമയം, പ്രസിഡന്റ് മുഹമ്മദ് മുയിസുവിനും അദ്ദേഹത്തിന്റെ സര്‍ക്കാരിനുമെതിരെ ഇംപീച്ച്‌മെന്റ് നടപടികള്‍ ആരംഭിക്കുന്നതിന് ആവശ്യമായ ഒപ്പുകള്‍ ശേഖരിച്ചതായി എംഡിപി അറിയിച്ചു. ചൈനയെ അനുകൂലിക്കുന്ന പ്രസിഡന്റിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം ഉടന്‍…

      Read More »
    • അഴിമതിക്കേസില്‍ ഇമ്രാന്‍ ഖാനും ഭാര്യയ്ക്കും 14 വര്‍ഷം തടവ്; 10 വര്‍ഷത്തേയ്ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല

      ഇസ്ലാമാബാദ്: തോഷാഖാന അഴിമതി കേസില്‍ പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഭാര്യ ബുഷ്‌റ ബീവിയ്ക്കും 14 വര്‍ഷം തടവ് ശിക്ഷ വിധിച്ച് ഇസ്ലാമാബാദ് കോടതി. 10 വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും കോടതി വിലക്കി. 78.7 കോടി പാക്കിസ്ഥാനി രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഇമ്രാന്‍ഖാന്‍ പ്രധാനമന്ത്രിയായിരുന്ന 2018-22 കാലത്തു വിദേശത്ത്‌നിന്നു ലഭിച്ച 14 കോടി പാക്കിസ്ഥാന്‍ രൂപ വിലവരുന്ന സമ്മാനങ്ങള്‍ കുറഞ്ഞവിലയ്ക്കു സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ലേലത്തില്‍ വാങ്ങിയ ശേഷം മറിച്ചുവിറ്റുവെന്നതാണ് കേസ്. തോഷാഖാന എന്നാല്‍ ഖജനാവ് എന്നാണ് അര്‍ഥം. രഹസ്യസ്വഭാവമുളളതും രാജ്യസുരക്ഷയെ ബാധിക്കുന്നതുമായ രേഖകള്‍ പരസ്യമാക്കിയ കേസില്‍ ഇമ്രാന്‍ഖാനെ ഇന്നലെ 10 വര്‍ഷത്തേക്ക് കോടതി ശിക്ഷിച്ചിരുന്നു. ഇതിനുപിന്നാലെയാണ് തോഷാഖാന കേസില്‍ കോടതിവിധി വരുന്നത്. ഇമ്രാന് പുറമെ മുന്‍ വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷിക്കും കോടതി ഇന്നലെ പത്ത് വര്‍ഷം തടവ് വിധിച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ അറസ്റ്റിലായ ഇമ്രാന്‍ഖാന്‍ ഇപ്പോള്‍ ജയിലിലാണ്. ഫെബ്രുവരി എട്ടിന് പാക്കിസ്ഥാനില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സുപ്രധാന…

      Read More »
    • വെസ്റ്റ് ബാങ്കിലെ ആശുപത്രിയില്‍ ഇസ്രയേലിന്റെ കമാന്‍ഡോ ആക്രമണം; സൈനികരെത്തിയത് രോഗികളുടേയും ഡോക്ടര്‍മാരുടേയും വേഷത്തില്‍

      ജറുസലേം: വെസ്റ്റ് ബാങ്കിലെ ഇബ്‌ന് സിന ആശുപത്രിയില്‍ കമാന്‍ഡോ ആക്രമണം നടത്തി ഇസ്രയേല്‍. ഡോക്ടര്‍മാരുടെയും രോഗികളുടെയും വേഷം ധരിച്ചെത്തിയ ഇസ്രയേല്‍ കമാന്‍ഡോകള്‍ മൂന്ന് പേരെ വധിച്ചു. കൊല്ലപ്പെട്ട മൂന്ന് പേരും ഭീകരരാണെന്നും അവരുടെ കയ്യില്‍ ആയുധങ്ങളുണ്ടായിരുന്നുവെന്നുമാണ് ഇസ്രയേല്‍ വിശദീകരണം. എന്നാല്‍, മൂന്ന് പേരെയും ചികിത്സയിലിരിക്കെ ആശുപത്രിക്കിടക്കയില്‍ വച്ച് തലയ്ക്ക് വെടിവച്ച് കൊല്ലുകയായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ഹമാസ് അംഗമാണ്. മറ്റ് രണ്ട് പേര്‍ ഇസ്ലാമിക് ജിഹാദിന്റെയും. കൊല്ലപ്പെട്ട ബസേല്‍ അല്‍ ഗവാസി ബോംബ് സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചലനശേഷി നഷ്ടപ്പെട്ടയാളായിരുന്നുവെന്നും ആശുപത്രിവൃത്തങ്ങള്‍ പറയുന്നു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. അതേസമയം ഗാസയില്‍ താത്കാലിക വെടിനിര്‍ത്തലിനുള്ള പുതിയ നിര്‍ദ്ദേശം പഠിക്കുകയാണെന്ന് ഹമാസ് വിശദമാക്കുന്നത്. ഇസ്രായേല്‍, യുഎസ്, ഖത്തര്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ രൂപീകരിച്ച ചട്ടക്കൂട് ചര്‍ച്ചചെയ്യാന്‍ ക്ഷണം ലഭിച്ചെന്നും ഇസ്മായില്‍ ഹനിയേ സ്ഥിരീകരിച്ചു. കൂടുതല്‍ ഇസ്രയേല്‍ ബന്ദികളെ വിട്ടയച്ചാല്‍ ആറ് ആഴചത്തെ വെടിനിര്‍ത്തല്‍ എന്നാണ് നിര്‍ദ്ദേശം. എന്നാല്‍, ഹമാസിന്റെ മുന്‍ഗണന…

      Read More »
    • ഇസ്രായേലിന്റെ ‘പൊട്ടാത്ത’  സ്ഫോടക വസ്തുക്കളാണ് ഹമാസിന്റെ പ്രധാന ആയുധം; മൂന്നു മാസങ്ങൾ പിന്നിട്ടിട്ടും  പോരാട്ടവീര്യത്തിന് ഒട്ടു കുറവില്ലാതെ ഹമാസ്

      ഗാസ: ഹമാസിന് ആയുധം കിട്ടുന്ന വഴി കണ്ട് ഞെട്ടി ഇസ്രായേൽ.എവിടെ നിന്ന് ഇത്രയധികം ആയുധം ഹമാസ് ഭീകരര്‍ക്ക് ലഭിക്കുന്നുവെന്ന് അന്താരാഷ്ട്ര തലത്തില്‍ വരെ ചര്‍ച്ചയായ് ഉയര്‍ന്നിരിക്കെയാണ് ഇസ്രായേൽ സേന തന്നെ അത് കണ്ടെത്തിയത്. ഇസ്രയേല്‍ സേന കയറി അടിച്ചിട്ടും ആയുധപ്പുരകള്‍ റെയ്ഡ് ചെയ്തിട്ടും ഇപ്പോഴും ഹമാസിന്റെ ആവനാഴിയില്‍ നിരവധി ആയുധങ്ങൾ ബാക്കിയായതോടെ എല്ലാം കണ്ണുകളും ഇറിനിലേക്കായിരുന്നു.എന്നാൽഒക്‌ടോബര്‍ 7ലെ ആക്രമണങ്ങളിലും ഗാസയിലെ യുദ്ധത്തിലും ഹമാസ് ഉപയോഗിച്ച ആയുധങ്ങള്‍ ഇസ്രായേലിന്റേതു തന്നെയായിരിന്നു. മൂന്നു മാസത്തിലധികമായി യുദ്ധം തുടര്‍ന്നിട്ടും ഇസ്രായിലിന് എതിരായ ഹമാസിന്റെ പോരാട്ടവീര്യത്തിന് ഒട്ടു കുറവില്ല. ഒക്‌ടോബര്‍ 7ലെ ആക്രമണങ്ങളിലും ഗാസയിലെ യുദ്ധത്തിലും ഹമാസ് ഉപയോഗിച്ച ആയുധങ്ങള്‍ എവിടെനിന്നെന്നത് അന്നുമുതലേ അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. ഇറാന്‍ അടക്കമുള്ള രാജ്യങ്ങളുടെ പേര് പലരും ഉന്നയിക്കുന്നു. എന്നാല്‍ ആര്‍ക്കും ഊഹിക്കാന്‍ കഴിയാത്ത സ്രോതസ്സില്‍ നിന്നായിരുന്നു ഹമാസിന് ആയുധങ്ങൾ കിട്ടിക്കൊണ്ടിരുന്നത്. ഗാസ മുനമ്ബില്‍ ഇസ്രായേല്‍ സൈന്യം ഉപരോധം ഏര്‍പ്പെടുത്തിയിട്ടും ഹമാസ് ഇത്രയധികം സായുധരായത് എങ്ങനെയെന്ന് വിശദീകരിക്കാന്‍ വര്‍ഷങ്ങളായി, വിശകലന…

      Read More »
    • മാലദ്വീപ് പ്രസിഡന്റ് മുയിസുവിനെ ഇംപീച്ച്‌ ചെയ്യാൻ പ്രതിപക്ഷ നീക്കം

      മാലി: മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെ ഇംപീച്ച്‌ ചെയ്യാൻ പ്രതിപക്ഷത്തിന്റെ നീക്കം.മുഖ്യപ്രതിപക്ഷമായ മാലദ്വീപിയൻ ഡെമോക്രാറ്റിക് പാർട്ടിയാണ്(എം.ഡി.പി) പ്രസിഡന്റിനെ ഇംപീച്ച്‌ ചെയ്യാൻ ഒരുങ്ങുന്നത്. ഇംപീച്ച്‌മെന്റിനായുള്ള നടപടികള്‍ പ്രതിപക്ഷം പാർലമെന്റില്‍ തുടങ്ങിയെന്നാണ് റിപ്പോർട്ട്. ഡെമോക്രാറ്റുകളുമായി സഖ്യത്തിലേര്‍പ്പെട്ടാണ് എം.ഡി.പി മുയിസുവിനെതിരെ നീക്കം നടത്തുന്നത്. എം.ഡി.പിയുടെയും ഡെമോക്രാറ്റുകളുടെയും പ്രതിനിധികള്‍ ഉള്‍പ്പെടെ 34 അംഗങ്ങള്‍ ഇംപീച്ച്‌മെന്റ് പ്രമേയത്തിന് പിന്തുണ നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ചൈനയോട് കടുത്ത ആഭിമുഖ്യം പുലർത്തുന്ന മുയിസു അടുത്തിടെ ചൈനീസ് ചാരക്കപ്പലിന് രാജ്യത്ത് നങ്കൂരമിടാൻ അനുവാദം നല്‍കിയതിനെതിരെ വലിയ വിമർശനമുയർന്നിരുന്നു. ഇതെ ചൊല്ലി പാർലമെന്റില്‍ വലിയ ബഹളമുണ്ടായി. മുയിസു പ്രസിഡൻറായി അധികാരമേറ്റതു മുതല്‍ ഇന്ത്യയുമായുള്ള മാലദ്വീപിന്റെ ബന്ധം വഷളായി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തെ ചൊല്ലിയാണ് പ്രശ്നം തുടങ്ങിയത്.

      Read More »
    Back to top button
    error: