ദേശീയ കോണ്‍ഗ്രസില്‍ പോര്? സോണിയയുടെ നേതൃത്വത്തെ പ്രംശസിച്ച് രേവന്ത് റെഡ്ഡി; ആര്‍എസ്എസിനെ പ്രശംസിച്ച ദിഗ്‌വിജയ് സിംഗിനു മറുപടിയെന്ന് സോഷ്യല്‍ മീഡിയ; നരസിംഹ റാവുവിനു പ്രധാനമന്ത്രിയാകാന്‍ കഴിഞ്ഞത് സോണിയ ഉള്ളതിനാല്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന സോണിയ ഗാന്ധിയെ പ്രശംസിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ തെലങ്കാനയിലെ ഒരു ഗ്രാമത്തില്‍ നിന്ന് കടന്നുവന്ന പി.വി. നരസിംഹറാവു പ്രധാനമന്ത്രിയായി മാറിയെന്ന് രേവന്ത് റെഡ്ഡി എക്‌സ് പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗിനുള്ള മറുപടിയെന്നാണു പോസ്റ്റിലെ പ്രതികരണങ്ങള്‍.
സോണിയ ഗാന്ധിയുടെ നേതൃത്വത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍, സേവനം, പ്രതിബദ്ധത, ധാര്‍മ്മികത, മൂല്യങ്ങള്‍ എന്നിവ നമുക്ക് കണ്ടെത്താന്‍ കഴിയും. സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍, തെലങ്കാനയിലെ ഒരു വിദൂര ഗ്രാമത്തില്‍ നിന്ന് പൊതുജീവിതം ആരംഭിച്ച ശ്രീ പി.വി. നരസിംഹറാവു റാവുവിന് രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാന്‍ സാധിച്ചു. ഡോ. മന്‍മോഹന്‍ സിംഗിനെപ്പോലെ സാമ്പത്തിക വിദഗ്ധനെയും സോണിയ ഗാന്ധി പ്രധാനമന്ത്രിയാക്കി എന്നും പോസ്റ്റില്‍ പറയുന്നു.
കഴിഞ്ഞ ദിവസം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ് ബിജെപിയുടെയും രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെയും (ആര്‍എസ്എസ്) സംഘടനാ ശക്തിയെ പ്രശംസിച്ചിരുന്നു. ഒരു കസേരയില്‍ ഇരിക്കുന്ന ബിജെപി മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനിയുടെ അടുത്ത് തറയില്‍ ഇരിക്കുന്ന മോദിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട്, ‘ഒരിക്കല്‍ നേതാക്കളുടെ കാല്‍ക്കല്‍ തറയില്‍ ഇരുന്നു, പിന്നീട് ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും രാജ്യത്തിന്റെ പ്രധാനമന്ത്രിയുമായി. ഇതാണ് സംഘടനയുടെ ശക്തി’ എന്നായിരുന്നു ദിഗ്വിജയ സിംഗ് കുറിച്ചത്. ദിഗ്വിജയയുടെ പോസ്റ്റ് ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.
‘കോണ്‍ഗ്രസ്… ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഒരു ശക്തിയായി പിറന്നത് 140 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ദിവസമാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കഥ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കഥയാണ്. ശ്രീമതി സോണിയഗാന്ധി ജിയുടെ നേതൃത്വത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍, സേവനം, പ്രതിബദ്ധത, ധാര്‍മ്മികത, മൂല്യങ്ങള്‍ എന്നിവ നമുക്ക് കണ്ടെത്താന്‍ കഴിയും.
ശ്രീമതി സോണിയഗാന്ധി ജിയുടെ നേതൃത്വത്തില്‍, തെലങ്കാനയിലെ ഒരു വിദൂര ഗ്രാമത്തില്‍ നിന്ന് പൊതുജീവിതം ആരംഭിച്ച ശ്രീ പി.വി. നരസിംഹറാവു റാവുവിന് രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാന്‍ സാധിച്ചു. ഡോ. മന്‍മോഹന്‍ സിങ് ജിയെപ്പോലുള്ള ഒരു സാമ്പത്തിക വിദഗ്ദ്ധനെയും ശ്രീമതി സോണിയ ഗാന്ധി ജി പ്രധാനമന്ത്രിയാക്കി.
ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നല്‍കുന്നത് മുതല്‍ ഭരണഘടന രൂപപ്പെടുത്തുന്നത് വരെ, ജനാധിപത്യ സ്ഥാപനങ്ങള്‍ നിര്‍മ്മിക്കുന്നത് മുതല്‍ വൈവിധ്യമാര്‍ന്ന ഒരു രാഷ്ട്രത്തെ ഒന്നിപ്പിക്കുന്നത് വരെ, ആധുനിക ഇന്ത്യയുടെ ഓരോ നിര്‍ണായക അധ്യായത്തിനും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപം നല്‍കിയിട്ടുണ്ട്’ – എന്നായിരുന്നു രേവന്തിന്റെ പോസ്റ്റ്.






