ഇസ്രയേല്‍ സേന കയറി അടിച്ചിട്ടും ആയുധപ്പുരകള്‍ റെയ്ഡ് ചെയ്തിട്ടും ഇപ്പോഴും ഹമാസിന്റെ ആവനാഴിയില്‍ നിരവധി ആയുധങ്ങൾ ബാക്കിയായതോടെ എല്ലാം കണ്ണുകളും ഇറിനിലേക്കായിരുന്നു.എന്നാ
മൂന്നു മാസത്തിലധികമായി യുദ്ധം തുടര്‍ന്നിട്ടും ഇസ്രായിലിന് എതിരായ ഹമാസിന്റെ പോരാട്ടവീര്യത്തിന് ഒട്ടു കുറവില്ല. ഒക്‌ടോബര്‍ 7ലെ ആക്രമണങ്ങളിലും ഗാസയിലെ യുദ്ധത്തിലും ഹമാസ് ഉപയോഗിച്ച ആയുധങ്ങള്‍ എവിടെനിന്നെന്നത് അന്നുമുതലേ അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. ഇറാന്‍ അടക്കമുള്ള രാജ്യങ്ങളുടെ പേര് പലരും ഉന്നയിക്കുന്നു. എന്നാല്‍ ആര്‍ക്കും ഊഹിക്കാന്‍ കഴിയാത്ത സ്രോതസ്സില്‍ നിന്നായിരുന്നു ഹമാസിന് ആയുധങ്ങൾ കിട്ടിക്കൊണ്ടിരുന്നത്.
ഗാസ മുനമ്ബില്‍ ഇസ്രായേല്‍ സൈന്യം ഉപരോധം ഏര്‍പ്പെടുത്തിയിട്ടും ഹമാസ് ഇത്രയധികം സായുധരായത് എങ്ങനെയെന്ന് വിശദീകരിക്കാന്‍ വര്‍ഷങ്ങളായി, വിശകലന വിദഗ്ധര്‍ ശ്രമിക്കുകയാണ്. ഭൂഗര്‍ഭ പാതകളിലൂടെ കള്ളക്കടത്ത് വഴിയാണെന്ന് പലരും ചൂണ്ടിക്കാട്ടി. എന്നാല്‍ ഇസ്രായില്‍ ഗാസയില്‍ ആക്രമണം നടത്തിയപ്പോള്‍ പൊട്ടിത്തെറിക്കാതെ കിടന്ന ആയിരക്കണക്കിന് യുദ്ധോപകരണങ്ങളില്‍നിന്ന് നിരവധി റോക്കറ്റുകളും ടാങ്ക് വിരുദ്ധ ആയുധങ്ങളും നിര്‍മ്മിക്കാന്‍ ഹമാസിന് കഴിഞ്ഞുവെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം.ആയുധ പരീക്ഷണങ്ങളിൽ ‘പൊട്ടാത്ത’ സ്ഫോടക വസ്തുക്കൾ ഇസ്രായേൽ ഉപേക്ഷിച്ചതും ഇക്കൂട്ടത്തിലുണ്ട്.ഇസ്രായേൽ സേന തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
‘പൊട്ടാത്ത ആയുധങ്ങളാണ് ഹമാസിന്റെ സ്‌ഫോടക വസ്തുക്കളുടെ പ്രധാന ഉറവിടം ഇസ്രയേലി നാഷണല്‍ പോലീസ് ബോംബ് ഡിസ്‌പോസല്‍ ഡിവിഷന്‍ മുന്‍ ഉപമേധാവിയും ഇസ്രായില്‍ പോലീസ് കണ്‍സള്‍ട്ടന്റുമായ മൈക്കല്‍ കാര്‍ഡാഷ് പറഞ്ഞു. ‘അവര്‍ ഇസ്രായേലില്‍നിന്ന് ബോംബുകളും ഇസ്രായേലില്‍ നിന്നുള്ള പീരങ്കി ബോംബുകളും ശേഖരിക്കുന്നു. അവയില്‍ പലതും അവരുടെ സ്‌ഫോടകവസ്തുക്കള്‍ക്കും റോക്കറ്റുകള്‍ക്കും വേണ്ടി ഉപയോഗിക്കുകയും പുനര്‍നിര്‍മ്മിക്കുകയും ചെയ്യുന്നു.’അദ്ദേഹം പറഞ്ഞു.
യുദ്ധസാമഗ്രികള്‍ സാധാരണ പൊട്ടിത്തെറിക്കുന്നതില്‍ പരാജയപ്പെടുമെന്ന് ആയുധ വിദഗ്ധര്‍ പറയുന്നു. എന്നാല്‍ ഇസ്രായിലിന്റെ കാര്യത്തില്‍, ഈ കണക്ക് കൂടുതലായിരിക്കാം. ഇസ്രായിലിന്റെ ആയുധപ്പുരയില്‍ വിയറ്റ്‌നാം കാലത്തെ മിസൈലുകള്‍ വരെയുണ്ട്. അമേരിക്കയും മറ്റ് സൈനിക ശക്തികളും വളരെക്കാലമായി നിര്‍ത്തലാക്കിയവയാണിവ. ഈ മിസൈലുകളില്‍ ചിലതിന്റെ പരാജയ നിരക്ക് 15 ശതമാനം വരെ ഉയര്‍ന്നേക്കാം ഒരു ഇസ്രായിലി രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. വര്‍ഷങ്ങളായി നടന്ന ബോംബാക്രമണവും ഗാസയിലെ സമീപകാല ബോംബാക്രമണവും ആയിരക്കണക്കിന് ടണ്‍ പൊട്ടിത്തെറിക്കാത്ത ആയുധങ്ങളാണ് വീണ്ടും ഉപയോഗിക്കാനായി ഹമാസിന് നല്‍കിയത്.
പൊട്ടിത്തെറിക്കുന്നതില്‍ പരാജയപ്പെടുന്ന ഒരു 750 പൗണ്ട് ബോംബ് കൊണ്ട് നൂറുകണക്കിന് മിസൈലുകളോ റോക്കറ്റുകളോ ഉണ്ടാക്കാം എന്നും വിദഗ്ധർ പറയുന്നു.കഴിഞ്ഞ 17 വര്‍ഷമായി ഗാസയില്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ ഇസ്രായില്‍ സൈന്യം ഉപയോഗിച്ചിരുന്ന ആയുധങ്ങള്‍ തന്നെയാണ് ഇപ്പോള്‍ അവര്‍ക്കെതിരെയും പ്രയോഗിക്കുന്നത് എന്നതാണ് വ്യക്തമാകുന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച അന്വേഷണ റിപ്പോര്‍ട്ടിലും പറയുന്നു.
അതേസമയം, ഗാസയിൽ യുദ്ധം തുടരുകയാണ് ഇസ്രായേൽ. ഇന്നലെ മാത്രം 114 ഫലസ്തീനികളാണ് ഇവിടെ കൊല്ലപ്പെട്ടത്. 249 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതോടെ ഗാസയിൽ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 26,751 ആയി. പരിക്കേറ്റവരുടെ എണ്ണം 65,636ഉം ആയി.