എന്നാല്‍, അത് രാജ്യാന്തര തലത്തില്‍തന്നെ അറിയപ്പെട്ട പ്രതിഷേധ മാർഗമമായിരിക്കുന്നുവെന്ന് സാക്ഷ്യപ്പെടുത്തുകയാണ് മലേഷ്യയില്‍നിന്നുള്ള ഒരു റിപ്പോർട്ട്.
മലേഷ്യയിലെ സബാഹ് സ്റ്റേറ്റിലാണ് കേരളത്തിലേതുപോലെ റോഡിലെ ഗട്ടറില്‍ വാഴനട്ടുള്ള പ്രതിഷേധം അരങ്ങേറിയത്. മഹാത്തിർ അരിപിൻ എന്നയാളാണ് കുഴിയടക്കാൻ റോഡില്‍ വാഴനട്ട്, ഇതിന്റെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. റോഡിലെ ഒറ്റപ്പെട്ട കുഴിയില്‍ വാഹനങ്ങള്‍വീണ് യാത്രക്കാർക്ക് നിരന്തരം അപകടങ്ങള്‍ സംഭവിച്ചിട്ടും അധികൃതർ ഗൗനിക്കാത്തതിനെ തുടർന്നായിരുന്നു വാഴനട്ടതെന്ന് മഹാത്തിർ പറയുന്നു.
ഇതിന്റെ പരിണിത ഫലം പക്ഷേ, കേരളത്തില്‍നിന്ന് തീർത്തും വിഭിന്നമായിരുന്നു. മഹാത്തിറിന്റെ ജനുവരി 29ലെ ഫേസ്ബുക് പോസ്റ്റ് വൈറലാവുകയും പലരും അത് ഷെയർ ചെയ്യുകയും ചെയ്തതോടെ പൊതുമരാമത്ത് വകുപ്പ് മന്ത്രാലയം അന്നുതന്നെ റോഡിലെ കുഴിയടച്ചു. ഇതിന്റെ ചിത്രം തൊട്ടടുത്ത ദിവസം തന്നെ മിനിസ്‍ട്രി ഓഫ് പബ്ലിക് വർക്സ് ഡിപാർട്മെന്റ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.