Breaking NewsIndiaLead NewsNEWSNewsthen Specialpolitics

അടി തെറ്റിയാല്‍ ആരാധകര്‍ മാത്രമല്ല സൂപ്പര്‍താരവും വീഴും; ആരാധകരുടെ തിക്കിലും തിരക്കിനുമിടെ വീണ് വിജയ്; വീഴ്ചകളില്‍ നിന്നുയര്‍ന്ന് ചിന്ന ദളപതി

 

ചെന്നൈ: അടി തെറ്റിയാല്‍ ആനയും ആരാധകരും മാത്രമല്ല ഏത് സൂപ്പര്‍താരവും താഴെ വീഴുമെന്ന് തെളിയിച്ചിരിക്കുകയാണ് ചിന്ന ദളപതി വിജയ്.

Signature-ad

ആരാധകരുടെ തിക്കിലും തിരക്കിനുമിടെ നിലത്ത് വീഴുന്ന നടനും തമിഴക വെട്രി കഴകം പാര്‍ട്ടി അധ്യക്ഷനുമായ വിജയ് എഴുനേല്‍ക്കുന്ന ദൃശ്യങ്ങള്‍ വൈറലായിക്കഴിഞ്ഞു.

കഴിഞ്ഞ ദിവസം ചെന്നൈ വിമാനത്താവളത്തിലായിരുന്നു സംഭവം. വിമാനത്താവളത്തില്‍ തടിച്ചുകൂടിയ ആരാധകരെ നിയന്ത്രിക്കാന്‍ സുരക്ഷാ സേനയ്ക്ക് കഴിഞ്ഞില്ല.

സുരക്ഷാ സേന ഒരുക്കിയ വലയങ്ങളെല്ലാം മറികടന്ന് ആരാധകര്‍ വിജയ്ക്ക് അടുത്തേക്ക് എത്തി. ഇതിനിടെ വാഹനത്തിലേക്ക് കയറാന്‍ പോകുകയായിരുന്ന വിജയ് താഴെ വീഴുകയായിരുന്നു.

കൂടെയുള്ളവര്‍ പിടിച്ച് എഴുന്നേല്‍പ്പിച്ചാണ് വിജയിയെ കാറിനകത്തേക്ക് കയറ്റിയത്. ഉടന്‍ തന്നെ അദ്ദേഹം വാഹനത്തില്‍ യാത്ര തിരിക്കുകയും ചെയ്തു. മലേഷ്യയില്‍വെച്ച് നടന്ന തന്റെ പുതിയ ചിത്രം ജനനായകന്റെ ഓഡിയോ ലോഞ്ചില്‍ പങ്കെടുത്ത് ചെന്നൈയില്‍ മടങ്ങിയെത്തിയതായിരുന്നു വിജയ്. ഇതിനിടെയാണ് ആരാധകര്‍ തിക്കും തിരക്കുമുണ്ടാക്കിയതും വിജയ് വീണുപോയതും. പൊങ്കല്‍ റിലീസായാണ് ജനനായകന്‍ തീയറ്ററുകളില്‍ എത്തുന്നത്.

മലേഷ്യയില്‍ നിന്ന് തിരികെ ചെന്നൈയില്‍ എത്തിയപ്പോഴായിരുന്നു ആരാധകരുടെ താരഭ്രാന്ത് മൂത്തുള്ള നടപടികള്‍. വിജയ് വിമാനത്താവളത്തിന് പുറത്തെത്തിയപ്പോള്‍ തന്നെ ആരാധകര്‍ വട്ടം കൂടുകയായിരുന്നു, അങ്ങിനെയുണ്ടായ തിക്കിലും തിരക്കിലുമാണ് കാറില്‍ കയറുന്നതിനിടെ സ്റ്റെപ്പില്‍ തട്ടി വിജയ് നിലത്തുവീണത്. ഒപ്പമുണ്ടായിരുന്ന ആളുകള്‍ ഉടന്‍ തന്നെ പിടിച്ച് കാറില്‍ കയറ്റാന്‍ സഹായിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

ആദ്യഘട്ടത്തില്‍ സുരക്ഷാസേന ആരാധകരെ നിയന്ത്രിച്ചിരുന്നുവെങ്കിലും വിജയ് പുറത്തെത്തിയതോടെ സാഹചര്യം കൈകാര്യം ചെയ്യാന്‍ സേനയ്ക്ക് കഴിഞ്ഞിരുന്നില്ല. അപകടത്തില്‍ വിജയ്ക്ക് പരിക്കുകള്‍ ഇല്ല.

 

തമിഴ്‌നാട്ടിലെ കരൂരില്‍ വിജയ് പങ്കെടുത്ത ടിവികെയുടെ രാഷ്ട്രീയ റാലിയിലെ തിക്കിലും തിരക്കിലുമുണ്ടായ അപകടത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: