World

    • ഇസ്രായേലിനായി ചാരപ്രവര്‍ത്തി നടത്തിയ നാലു പേരെ ഇറാൻ വധിച്ചു

      ടെഹ്റാൻ: ഇസ്രായേലിനായി ചാരപ്രവര്‍ത്തി നടത്തിയ നാലു പേരെ ഇറാൻ വധിച്ചു.ഇവരുടെ അപ്പീല്‍ ഇറാൻ സുപ്രിംകോടതി തള്ളിയതിന് പിന്നാലെയാണ് വധശിക്ഷ നടപ്പാക്കിയത്. മുഹമ്മദ് ഫറാമർസി, മുഹ്‌സിൻ മസ്‌ലൗം, വഫ അസർബാർ, പെജ്മാൻ ഫതേഹി എന്നിവരെയാണ് വധശിക്ഷക്ക് വിധേയമാക്കിയത്. 2022 ജൂലൈയിലാണ് ഇവർ ഇറാൻ ഇന്റലിജൻസിന്റെ പിടിയിലായത്.  ഇസ്രായേല്‍ ചാരസംഘടനയായ മൊസാദിന്റെ നിർദേശപ്രകാരം ഇറാൻ പ്രതിരോധ മന്ത്രാലയത്തിനായി ഉപകരണങ്ങള്‍ നിർമിക്കുന്ന ഇസ്ഫഹാനിലെ ഫാകട്‌റിയില്‍ സ്‌ഫോടനം നടത്താൻ പദ്ധതിയിട്ടു എന്നതാണ് ഇവർക്കെതിരായ കുറ്റം. ആഫ്രിക്കൻ രാജ്യങ്ങളിലെ സൈനിക കേന്ദ്രങ്ങളില്‍ മൊസാദിന്റെ നേതൃത്വത്തില്‍ ഇവർക്ക് പരിശീലനം ലഭിച്ചിട്ടുണ്ടെന്നാണ് ഇറാന്റെ ആരോപണം. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് കോടതി വധശിക്ഷ വിധിച്ചത്.പാക്കിസ്ഥാൻ സ്വദേശികളാണ് നാലുപേരും എന്നാണ് ലഭിക്കുന്ന വിവരം.

      Read More »
    • ജോർദ്ദാനിൽ യുഎസ് സൈനികർ കൊല്ലപ്പെട്ട സംഭവത്തിൽ ഇറാനെതിരെ പടയൊരുക്കം; പങ്കില്ലെന്ന് ഇറാൻ

      ടെഹ്റാൻ: ജോർദാനിലെ യുഎസ് സൈനിക താവള ആക്രമണത്തില്‍ പങ്കില്ലെന്ന് ഇറാൻ. യുഎസ് മുൻവിധിയോടെ കാര്യങ്ങളെ സമീപിക്കരുതെന്നും ഇറാൻ അറിയിച്ചു. യുഎസ് നീക്കം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും യുഎസ് സൈന്യവും ചെറുത്തുനില്‍പ്പ് പ്രസ്ഥാനങ്ങളും തമ്മില്‍ സംഘർഷമുണ്ടെന്നും ഇതാണ് പ്രത്യാക്രമണത്തിലേക്ക് നയിച്ചതെന്നുമാണ് ഇറാൻ വിശദീകരണം. വടക്കുകിഴക്കൻ ജോർദാനില്‍ സിറിയൻ അതിർത്തിക്ക് സമീപം ഇന്നലെ രാത്രി നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് യുഎസ് സൈനികരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് തീർച്ചയായും തിരിച്ചടിക്കുമെന്ന് യുഎസ് ഇന്നലെ പ്രതികരിച്ചിരുന്നു.ഇറാൻ അനുകൂല സായുധ സംഘടനാ കൂട്ടായ്മ ഇസ്ലാമിക് റസിസ്റ്റൻസാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. സംഭവത്തിൽ ഇറാനെ നേരിട്ട് ആക്രമിക്കണമെന്ന് നിരവധി യുഎസ് സെനറ്റർമാർ എക്സില്‍ ആവശ്യപ്പെട്ടു. അതേസമയം സിറിയയുടെ തലസ്ഥാനമായ ഡമാസ്‌കസിന്റെ തെക്ക് ഭാഗത്ത് ഇസ്രായേല്‍ വ്യോമാക്രമണം നടത്തി. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്പറേഷൻ അംഗങ്ങളുടെ ശക്തമായ സാന്നിധ്യമുള്ള സയ്യിദ സെയ്നബ് പ്രദേശത്താണ് വ്യോമാക്രമണം നടന്നത്.ഇതിന് പിന്നാലെ ഇറാൻ വിദേശകാര്യമന്ത്രി ഹുസൈൻ അമീർ-അബ്ദുള്ളാഹിയാൻ പാകിസ്ഥാൻ വിദേശകാര്യമന്ത്രി ജലീല്‍ അബ്ബാസ് ജിലാനിയുമായി ഫോണിൽ…

      Read More »
    • മൊണാലിസേ നിന്റെ ചിരി! സൂപ്പ് ആക്രമണത്തിലും മായാതെ വിശ്വസുന്ദരിയുടെ പുഞ്ചിരി

      പാരിസ്: ലിയനാര്‍ഡോ ഡാവിഞ്ചിയുടെ മാസ്റ്റര്‍പീസായ ‘മൊണാലിസ’ പെയിന്റിംഗിലേക്ക് മത്തങ്ങ സൂപ്പ് എറിഞ്ഞ് പ്രതിഷേധം.16 ാം നൂറ്റാണ്ടില്‍ വരച്ച ചിത്രം സൂക്ഷിച്ചിരിക്കുന്ന പാരീസിലെ ല്യൂവര്‍ മ്യൂസിയത്തില്‍ ഇന്നലെയാണ് സംഭവം. ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് കവചം ഉള്ളതിനാല്‍ ചിത്രത്തിന് കേടുപാടില്ല. മെച്ചപ്പെട്ട വേതനത്തിനും തൊഴില്‍ സാഹചര്യത്തിനുമായി ഫ്രഞ്ച് കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി രണ്ട് സ്ത്രീകളാണ് സൂപ്പ് എറിഞ്ഞത്. ആരോഗ്യകരവും സുസ്ഥിരവുമായ ഭക്ഷണത്തിനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്നും കലയേക്കാള്‍ പ്രാധാന്യം അതിനാണെന്നും ‘ഫുഡ് കൗണ്ടര്‍അറ്റാക്ക്’ എന്ന സംഘടനയിലെ പ്രതിഷേധക്കാര്‍ പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രതിഷേധക്കാരെ ഒഴിപ്പിച്ചു. ഇവര്‍ക്കെതിരെ പരാതി നല്‍കുമെന്ന് മ്യൂസിയം അധികൃതര്‍ അറിയിച്ചു.

      Read More »
    • ജോർദാനിലെ യുഎസ് സൈനിക താവളത്തില്‍ ഡ്രോണ്‍ ആക്രമണം; മൂന്ന്  സൈനികർ കൊല്ലപ്പെട്ടു

      അമ്മാൻ: ജോർദാനിലെ യുഎസ് സൈനിക താവളത്തിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് യുഎസ് സൈനികർ കൊല്ലപ്പെടുകയും 25 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സിറിയയിലും ഇറാഖിലും പ്രവർത്തിക്കുന്ന ഇറാൻ പിന്തുണയുള്ള സൈനിക ഗ്രൂപ്പുകളാണ് ആക്രമണം നടത്തിയതെന്ന് പ്രസിഡൻ്റ് ജോ ബൈഡൻ പറഞ്ഞു. ഒക്‌ടോബർ 7-ന് ഹമാസ്-ഇസ്രായേല്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ആദ്യമായാണ് യു.എസ. സൈനികർ ഈ മേഖലയില്‍ കൊല്ലപ്പെടുന്നമത്. ഇതോടെ യുദ്ധം വ്യാപിക്കുകയാണോ എന്ന ഭീതിയും ഉയർന്നിട്ടുണ്ട്. ‘സൈനികരുടെ മഹാത്യാഗം നമ്മുടെ രാജ്യം ഒരിക്കലും മറക്കില്ല,’ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഒറ്റവാക്കിലാണ് ഇതിനോട് പ്രതികരിച്ചത്. ‘അമേരിക്കയെയും ഞങ്ങളുടെ സൈനികരെയും ഞങ്ങളുടെ താല്‍പ്പര്യങ്ങളെയും സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും ഞങ്ങള്‍ സ്വീകരിച്ചിരിക്കും,’ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു.

      Read More »
    • വിദേശ കപ്പലിന് നേരെ ഹൂതി ആക്രമണം;  കുതിച്ചെത്തി ഇന്ത്യൻ നാവിക സേന 

      ന്യൂഡല്‍ഹി: ഗള്‍ഫ് ഓഫ് ഏദനില്‍ ചരക്ക് കപ്പിലിന് നേരെയുണ്ടായ മിസൈല്‍ ആക്രമണത്തിന് പിന്നാലെ സഹായമെത്തിച്ച്‌ ഇന്ത്യന്‍ നാവിക സേന. ബ്രിട്ടീഷ് എണ്ണക്കപ്പലായ മര്‍ലിൻ ലൂണ്ടയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഈ കപ്പലിലെ ജീവനക്കാരില്‍ 22 പേരും ഇന്ത്യക്കാരാണ്. ആക്രമണത്തിന് പിന്നാലെ അടിയന്തിര സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ നാവിക സേനയുടെ മിസൈല്‍ നശീകരണ ശേഷിയുള്ള പടക്കപ്പല്‍ ഐഎന്‍എസ് വിശാഖപട്ടണം സഹായവുമായി എത്തിയത്. മിസൈല്‍ ആക്രമണത്തില്‍ ചരക്ക് കപ്പലിന് തീപിടിച്ചിരുന്നു. ഇത് നിയന്ത്രണ വിധേയമാക്കാനുള്ള പ്രവര്‍ത്തനങ്ങളിലും ഇന്ത്യന്‍ നാവിക സേനാ കപ്പല്‍ പങ്കാളികളായി. യെമനിലെ ഹൂതികളാണ് കപ്പലിന് നേരെ മിസൈല്‍ ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രയേല്‍ – ഹമാസ് യുദ്ധം തുടരുന്നതിനിടെ യെമനിലെ ഹൂതി വിമതർ ചെങ്കടലിലൂടെ സഞ്ചരിക്കുന്ന ചരക്ക് കപ്പലുകളെ ആക്രമിക്കുന്നത് തുടരുകയാണ്. ഇത്തരം സംഭവങ്ങളില്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ ഇന്ത്യന്‍ സേനയ്ക്ക് സേനാ മേധാവി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജനുവരി 18നും ഇതേപോലൊരു ഇടപെടൽ ഐ.എന്‍.എസ് വിശാഖപട്ടണം നടത്തിയിരുന്നു.

      Read More »
    • സൗദി അറേബ്യയിലെ ആദ്യ മദ്യശാല റിയാദില്‍ തുറന്നു

      റിയാദ്: സൗദി അറേബ്യയിലെ ആദ്യ മദ്യശാല റിയാദില്‍ തുറന്നു.1952ല്‍ മദ്യനിരോധനം നിലവില്‍വന്നശേഷം ആദ്യമായാണ് ഇങ്ങനെയൊരു നീക്കം. നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കായി റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറിലാണ് മദ്യശാല തുറന്നത്.മദ്യം ആവശ്യമുള്ള മുസ്‌ലിമിതര നയതന്ത്ര ഉദ്യോഗസ്ഥര്‍ ‘ഡിപ്ലോ ആപ്പ്’ എന്നമൊബൈല്‍ ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ചെയ്യണം. ഇവര്‍ക്ക് മാസം നിശ്ചിതയളവ് മദ്യം വാങ്ങാം.  21 വയസ്സില്‍ താഴെയുള്ളവരെ മദ്യശാലയില്‍ കയറ്റില്ല.അതേപോലെ സ്റ്റോറില്‍ ഫോട്ടോഗ്രഫിയും നിരോധിച്ചിട്ടുണ്ട്. പ്രതിമാസ ക്വാട്ട അടിസ്ഥാനമാക്കിയായിരിക്കും മദ്യ വില്‍പ്പന. സൗദി സമൂഹത്തെ കൂടുതല്‍ ഉദാരവത്കരിക്കുന്നതിനും അന്താരാഷ്ട്ര വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനും വേണ്ടിയാണ് പുതിയ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

      Read More »
    • ലൈംഗീക പീഡനക്കേസ്; ഡോണള്‍ഡ് ട്രംപിന് 8.33 മില്യണ്‍ യുഎസ് ഡോളര്‍ പിഴശിക്ഷ

      ന്യൂയോർക്ക്: മാധ്യമ പ്രവർത്തക ജീൻ കരോളിനെ ലൈംഗീകമായി പീഡിപ്പിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്തു എന്ന കേസില്‍ മുൻ യുഎസ് പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപിന് പിഴശിക്ഷ. ജീൻ കരോളിന് 8.33 മില്യണ്‍ ഡോളർ നഷ്ടപരിഹാരം നല്‍കണമെന്നാണ് വിധി. മൂന്ന് മണിക്കൂറിലധികം നീണ്ടവാദത്തിനൊടുവിലാണ് ജൂറി ട്രംപിനെതിരെ വിധി പ്രസ്താവിച്ചത്. കേസ് പരിഗണിച്ച ആദ്യഘട്ടത്തില്‍ ട്രംപ് കോടതിയില്‍ സന്നിഹിതനായിരുന്നു. എന്നാല്‍ വിധി പ്രസ്താവിക്കുന്നതിന് മുമ്ബ് ട്രംപ് കോടതി മുറിയില്‍ നിന്ന് പുറത്ത് പോയി. പിഴശിക്ഷയില്‍ 18 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരമായും 65 ദശലക്ഷം ഡോളര്‍ ശിക്ഷാ തുകയായും ആണ് നല്‍കേണ്ടത്. അന്തസ് കളങ്കപ്പെടുത്തിയതിന് 11 ദശലക്ഷം ഡോളറും മാനസിക ആഘാതത്തിന് 7.3 ഡോളറും പിഴയായി നല്‍കണം. അവകാശങ്ങള്‍ ലംഘിച്ചതിന് 65 ദശലക്ഷം ഡോളറാണ് ട്രംപ് പിഴയായി നല്‍കേണ്ടത്. കരോളിൻ ആവശ്യപ്പെട്ടതിൻ്റെ എട്ടിരട്ടി തുകയാണ് കോടതി ട്രംപിന് ശിക്ഷയായി വിധിച്ചിരിക്കുന്നത്. വിധിയെ പരിഹാസ്യം എന്ന് വിശേഷിപ്പിച്ച ട്രംപ് വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും വ്യക്തമാക്കി. ജോ ബൈഡന്റെ ഇടപെടലാണ് വിധിക്ക്…

      Read More »
    • ഷാര്‍ജയില്‍ അപ്പാര്‍ട്ട്മെന്റിലുണ്ടായ തീപ്പിടിത്തത്തില്‍ പിതാവും 11 കാരിയായ മകളും മരിച്ചു; ഭാര്യയ്ക്കും മറ്റ് 2 മക്കൾക്കും പരുക്ക്

          ഷാര്‍ജയിലെ അപ്പാർട്ട്മെന്റിൽ നടന്ന തീപ്പിടിത്തത്തില്‍ പിതാവും 11 കാരിയായ മകളും മരിച്ചു. ഭാര്യയും മറ്റ് രണ്ടു മക്കളും പരുക്കുകളോടെ ആശുപത്രിയില്‍. എമിറേറ്റിലെ മുവൈലയിലെ അപ്പാർട്ട്മെന്റ് കെട്ടിടത്തിലാണ് തീപ്പിടിത്തം ഉണ്ടായത്. തീപ്പിടിത്തത്തെ തുടര്‍ന്നുണ്ടായ കനത്ത പുക ശ്വസിച്ചുണ്ടായ അപകടത്തിലാണ് പാക്കിസ്താന്‍ സ്വദേശി ഇമ്രാന്‍ ഖാനും 11 വയസ്സുള്ള മകളും മരിച്ചത്. പാക് സ്വദേശിയുടെ ഭാര്യ, ഒമ്പത് വയസ്സുള്ള മകള്‍, അഞ്ച് വയസ്സുള്ള മകന്‍ എന്നിവരാണ് ആശുപത്രിയില്‍ കഴിയുന്നത്. ഭാര്യ ഗുരുതരാവസ്ഥയില്‍ അല്‍ ഖാസിമി ആശുപത്രിയിലെ ഐസിയുവിലാണ്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 2.08നാണ് തീപ്പിടിത്തം ശ്രദ്ധയില്‍പ്പെട്ടത്. മിനുറ്റുകള്‍ക്കകം തന്നെ സിവില്‍ ഡിഫന്‍സ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. നാഷനല്‍ ആംബുലന്‍സ് സംഘവും സ്ഥലത്തെത്തിയിരുന്നു. തീപ്പിടിത്തമുണ്ടായി പുക നിറഞ്ഞത് കെട്ടിടത്തിന്റെ മൂന്നാം നിലയിലെ അപ്പാർട്ട്മെന്റിലാണന്ന്  ഷാര്‍ജ സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു. കെട്ടിടത്തിലെ മറ്റ് താമസക്കാരെ ഉടന്‍ തന്നെ രക്ഷപ്പെടുത്തി. തീപ്പിടിത്തം ഉണ്ടാകാനുള്ള കാരണം അന്വേഷിക്കുകയാണ്. അപ്പാർട്ട്മെന്റില്‍ ഫോറന്‍സിക് വിഭാഗം പരിശോധനകള്‍ നടത്തി. തീപ്പിടിത്തം രണ്ട്…

      Read More »
    • യു.എസില്‍ ആദ്യമായി നൈട്രജന്‍ വാതകം ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കി

      ന്യൂേയാര്‍ക്ക്: യു.എസില്‍ ആദ്യമായി നൈട്രജന്‍ വാതകം ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കി. 1988ല്‍ സുവിശേഷകന്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ കെന്നത്ത് യൂജിന്‍ സ്മിത്തിന്റെ വധശിക്ഷയാണ് നടപ്പാക്കിയത്. ഈ രീതി ക്രൂരമാണെന്നും പാളിച്ചയുണ്ടായാല്‍ ആരോഗ്യപ്രശ്നങ്ങളുണ്ടാകുമെന്നും പ്രതിഭാഗം വാദിച്ചെങ്കിലും കോടതി തള്ളുകയായിരുന്നു. ഏറ്റവും വേദന കുറഞ്ഞതും മനുഷ്യത്വപരവുമായ വധശിക്ഷാ രീതിയെന്നാണ് അലബാമ സ്റ്റേറ്റ് അധികൃതര്‍ അവകാശപ്പെടുന്നത്. വധശിക്ഷ നടപ്പാക്കുന്ന മുറിയില്‍ എത്തിക്കഴിഞ്ഞാല്‍ ഒരു റെസിപ്രേറ്ററിലൂടെ (പ്രത്യേകതരം മാസ്‌ക്) വാതകം ശ്വസിക്കാന്‍ പ്രേരിപ്പിക്കും. ഇത് ശ്വസിക്കുന്നതോടെ ശരീരത്തിലെ ഓക്സിജന്‍ നഷ്ടപ്പെടുകയും മരിക്കുന്നതിന് മുമ്പ് അബോധാവസ്ഥയിലേക്ക് വഴുതിവീഴുകയും ചെയ്യും. യു.എസിലെ 50 സംസ്ഥാനങ്ങളില്‍ 27ല്‍ മാത്രമാണ് വധശിക്ഷ നിയമപരമായിട്ടുള്ളത്. വിഷമുള്ള രാസവസ്തുക്കള്‍ കുത്തിവച്ചാണ് പൊതുവെ ശിക്ഷ നടപ്പാക്കാറുള്ളത്. മിസിസിപ്പി, ഓക്ലഹോമ സംസ്ഥാനങ്ങളിലും നൈട്രജന്‍ വധശിക്ഷക്ക് അംഗീകാരമുണ്ടെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ല.

      Read More »
    • സമ്പന്നനായ ഭര്‍ത്താവിനെ കിട്ടാന്‍ മുഖത്ത് രൂപമാറ്റ ശസ്ത്രക്രിയ; പരസ്യം നല്‍കിയ ക്ലിനിക്കിന് കിട്ടയത് ‘ഒന്നൊന്നരപ്പണി’

      ബീജിംഗ്: സമ്പന്നരായ ഭര്‍ത്താവിനെ കിട്ടാന്‍ സ്ത്രീകള്‍ മുഖത്ത് രൂപമാറ്റ ശസ്ത്രക്രിയ ചെയ്യണമെന്ന് പ്രചരണം നടത്തിയ ക്ലിനിക്കിനെതിരെ നടപടി. ചൈനയിലെ ഷാംഗ്ഹായ് ജീന്‍ ബ്യൂട്ടി ബയോജനറ്റിക് എഞ്ചിനീയറിംഗ് കമ്പനി ലിമിറ്റഡിനെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. കമ്പനിയുടെ പരസ്യം വാചകത്തിനെതിരെ 3.5ലക്ഷം രൂപയാണ് പിഴ ചുമത്തിയത്. സ്ത്രീകളെ സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയയ്ക്ക് പ്രേരിപ്പിക്കുന്നതിന്റെ ഭാഗമായി ക്ലിനിക്ക് ഈ പരസ്യവാചകം പ്രചരിപ്പിച്ചിരുന്നു. ‘സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയയിലൂടെ മുഖസൗന്ദര്യം വര്‍ദ്ധിപ്പിച്ചാല്‍ സമ്പന്നരായ ഭര്‍ത്താവിനെ കിട്ടും.’- എന്നാണ് കമ്പനിയുടെ പരസ്യവാചകം. 2021മുതല്‍ ഈ കമ്പനി തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളികളിലൂടെ റീബോണ്‍ ബ്യൂട്ടി കോസ്‌മെറ്റിക് സര്‍ജറിയെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. എന്നാല്‍, സൗന്ദര്യവും ആഡംബര പൂര്‍ണവുമായ മുഖം ഉണ്ടായാല്‍ സമ്പന്നരായ ഭര്‍ത്താവിനെ കിട്ടുമെന്ന തരത്തില്‍ പ്രചരിപ്പിച്ചതാണ് പ്രശ്‌നമായത്. ഷാംഗ്ഹായ് പുഡോഗ് ന്യൂ ഏരിയ മാര്‍ക്കറ്റ് സൂപ്പര്‍ വിഷന്‍ അഡ്മിനിസ്‌ട്രേഷന്‍ ആണ് കമ്പനിയ്ക്ക് പിഴ ചുമത്തിയത്. പരസ്യം നിയമലംഘനമാണെന്നും സാമൂഹികമായ ധാര്‍മ്മികതയെ ലംഘിച്ചെന്നും നടപടിയില്‍ പറയുന്നു. സ്ത്രീകളെ ഇത്തരത്തില്‍ കളിപ്പാട്ടങ്ങളാക്കുന്നതിനെ എതിര്‍ത്തും നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. ശ്രദ്ധ ആകര്‍ഷിക്കുന്നതിനും…

      Read More »
    Back to top button
    error: