NEWSWorld

അമേരിക്കന്‍ വാണിജ്യ കപ്പലിന് നേരെ വീണ്ടും ഹൂതികളുടെ മിസൈല്‍ ആക്രമണം; യമനിൽ കയറി അടിച്ച്‌ അമേരിക്ക;കനത്ത നാശനഷ്ടം 

ഏഡൻ: അമേരിക്കന്‍ വാണിജ്യ കപ്പലിന് നേരെ വീണ്ടും ഹൂതികളുടെ മിസൈല്‍ ആക്രമണം. കെ.ഒ.ഐ എന്ന കപ്പലിന് നേരെ മിസൈല്‍ ആക്രമണം നടത്തിയതായി ഹൂത്തികളുടെ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ യഹിയ സരീ അറിയിച്ചു.

ഇതിന് തൊട്ടുപിന്നാലെ യമനിൽ കയറി അമേരിക്ക കനത്ത ആക്രമണമാണ് അഴിച്ചുവിട്ടത്.ചെങ്കടലില്‍ യെമന്‍ തീരത്തോട് ചേര്‍ന്ന് അമേരിക്കയുടെ യുദ്ധക്കപ്പലിന് നേരെ നിരവധി മിസൈലുകള്‍ ഉതിര്‍ത്ത് മണിക്കൂറുകള്‍ക്കകമാണ് യമനിലെ ഹൂതികേന്ദ്രങ്ങൾക്ക് നേരെ അമേരിക്കയുടെ ആക്രമണമുണ്ടായത്.

Signature-ad

ശക്തമായ നടപടി ഉണ്ടാകുമെന്ന് അമേരിക്ക പലയാവര്‍ത്തി മുന്നറിയിപ്പ് കൊടുത്തിട്ടും നിരന്തരം ആക്രമണം അഴിച്ചുവിടുകയായിരുന്നു ഹൂതികൾ. ഇതോടെയാണ് യെമനില്‍ കയറി അമേരിക്ക അടിച്ചത്. യെമനിലെ ഹൂതി ശക്തി കേന്ദ്രങ്ങളില്‍ അവരുടെ  കോട്ടകളും സൈനിക കേന്ദ്രങ്ങളും ആയുധപ്പുരകളും തകര്‍ത്തതായാണ് റിപ്പോർട്ട്.പിന്നാലെ യുകെയുടെ എയർഫോഴ്സും യമനിലെ നിരവധി ഹൂതി താവളങ്ങളിൽ ആക്രമണം നടത്തി.കനത്ത നാശനഷ്ടങ്ങളാണ് എല്ലായിടത്തും ഉണ്ടായതായി റിപ്പോർട്ട്.

ഇത് സ്ഥിരീകരിച്ച യെമനിലെ പ്രതിരോധ മന്ത്രി മേജര്‍ ജനറല്‍ മുഹമ്മദ് നാസര്‍ അല്‍ ആസിഫി ചെങ്കടലിലെ യു.എസ് മേധാവിത്വത്തിന് വേദനാജനകമായ അന്ത്യം നല്‍കുമെന്ന് മുന്നറിയിപ്പ് നൽകി.യെമന്റെ പരമാധികാരത്തിന്റെ കരുത്ത് യു.എസും യു.കെയും ഉടൻ തന്നെ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.

Back to top button
error: