NEWSWorld

‘പ്രണയം അന്ധമാണെ’ന്ന് ശാസ്ത്രജ്ഞർ, എന്തുകൊണ്ട്…? തെളിവുൾ വെളിപ്പെടുത്തി ശാസ്ത്രലോകം

     പ്രണയം അന്ധമാണ്  എന്നതിന് തെളിവുമായി ഓസ്ട്രേലിയയിലെ സര്‍വകലാശാലകള്‍. മനുഷ്യൻ്റെ തലച്ചോറിലെ ബിഹേവിയറല്‍ ആക്ടിവേഷന്‍ സിസ്റ്റവും റൊമാന്റിക് പ്രണയവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നടത്തിയ സര്‍വേയുടെ ഫലങ്ങള്‍ നിഗമനം ചെയ്താണ് ശാസ്ത്രജ്ഞര്‍ പ്രണയം അന്ധമാണെന്ന നിഗമനത്തിലേക്ക് എത്തിയത്.

എന്തുകൊണ്ട് ‘പ്രണയം അന്ധമാണ്’ എന്നതിലേക്ക് വെളിച്ചം വീശുന്നതാണ് ഈ പഠനം. അനുരാഗികളായ 1,556 യുവ മിഥുനങ്ങളിലാണ് സര്‍വേ നടത്തിയത്. വ്യക്തികള്‍ റൊമാന്റിക്കാവുമ്പോള്‍ തലച്ചോറിലെ ന്യൂറോളജിക്കല്‍ മാറ്റങ്ങള്‍ പരിശോധിച്ചാണ് പ്രണയം അന്ധമാണെന്ന നിഗമനത്തിലേക്ക് എത്തിയത്.
പ്രണയത്തിലാവുമ്പോള്‍ ‘സ്‌നേഹ ഹോര്‍മോണ്‍’ എന്ന് വിളിക്കപ്പെടുന്ന ഓക്‌സിടോസിന്‍ പ്രവര്‍ത്തനമാണ് മസ്തിഷ്‌കത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നത്. ഓക്സിടോസിനാണ് മനസില്‍ ഉന്മേഷവം നിറക്കുന്നത്.

പ്രണയത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ മസ്തിഷ്‌കത്തിന്റെ ഈ ഭാഗം എങ്ങനെ സഹായിക്കുന്നുവെന്ന് അളക്കുകയാണ് പഠനത്തിലൂടെ ലക്ഷ്യമിടുന്നത്. പങ്കാളികളോടുള്ള വൈകാരിക പ്രതികരണങ്ങള്‍, ചുറ്റുമുള്ള അവരുടെ പെരുമാറ്റങ്ങള്‍ എന്നിവയെക്കുറിച്ചുള്ള പഠനവും അവരുടെ ജീവിതത്തിന്റെ മറ്റ് വശങ്ങളേക്കാള്‍ അവര്‍ തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് എത്രത്തോളം മുന്‍ഗണന നല്‍കുന്നു തുടങ്ങിയ കാര്യങ്ങളുമാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയത്.

ഓസ്ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്സിറ്റി, കാന്‍ബെറ യൂണിവേഴ്സിറ്റി, സൗത്ത് ഓസ്ട്രേലിയ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞര്‍ സംയുക്തമായി നടത്തിയ പഠനത്തിലാണ് തെളിവുകള്‍ ലഭിച്ചത്.

പ്രണയത്തിലായിരിക്കുമ്പോള്‍ മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനം ഒരു പ്രത്യേക രീതിയിലാവുന്നു. ഇത് എന്താണെന്ന് ഗവേഷകര്‍ക്ക് തന്നെ കൃത്യമായി നിര്‍വചിക്കാന്‍ സാധിക്കുന്നില്ലെന്നതാണ് പ്രശ്‌നമെന്ന് എഎന്‍യുവിലെ പി.എച്ച്.ഡി. വിദ്യാര്‍ഥിയായ ആദം ബോഡ് ഇതുമായി ബന്ധപ്പെട്ട ഗവേഷകരുടെ അറിവിന്റെ ദൗര്‍ലഭ്യം ചൂണ്ടിക്കാട്ടി. ഏകദേശം അഞ്ച് ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രണയം ഉടലെടുത്തെന്നാണ് ഗവേഷകരുടെ അഭിപ്രായമെന്നും ബോഡെ വിശദീകരിച്ചു.

Back to top button
error: