World

    • ചരക്കു കപ്പലിന് നേര്‍ക്ക് വീണ്ടും ഹൂതികളുടെ ഡ്രോണ്‍ ആക്രമണം

      ഏഡൻ: തെക്കൻ ചെങ്കടലിലൂടെ സഞ്ചരിക്കുകയായിരുന്ന കപ്പലിന് നേർക്ക് ഹൂതികളുടെ ഡ്രോണ്‍ ആക്രമണം. യെമനിലെ ഹൊദൈദയുടെ പടിഞ്ഞാറ് ഭാഗത്താണ് ആക്രമണം നടന്നത്.  ബാർബഡോസ് പതാകയുള്ള യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഉടമസ്ഥതയിലുള്ള ചരക്ക് കപ്പലാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തിൻ കപ്പലിന്റെ ജനാലകള്‍ക്ക് ചെറിയ കേടുപാടുകള്‍ പറ്റിയതായി ബ്രിട്ടീഷ് സൈന്യത്തിന്റെ യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അറിയിച്ചു. യെമനിലെ ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതരാണ്  പിന്നിലെന്ന് ബ്രിട്ടീഷ് മാരിടൈം അധികൃതർ വ്യക്തമാക്കി. നവംബർ മുതല്‍, ഹമാസിനെതിരെ ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തെച്ചൊല്ലി വിമതർ ചെങ്കടലിലെ കപ്പലുകളെ ലക്ഷ്യമാക്കി പരക്കെ ആക്രമണം നടത്തുന്നുണ്ട്. കഴിഞ്ഞ ആഴ്ചകളില്‍, യുഎസും യുകെയും, മറ്റ് സഖ്യകക്ഷികളുടെ പിന്തുണയോടെ, ഹൂതികളുടെ കേന്ദ്രങ്ങളും മിസൈല്‍ ആയുധശേഖരങ്ങളും അവരുടെ ആക്രമണത്തിനുള്ള വിക്ഷേപണ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തിയിരുന്നു.

      Read More »
    • യു.എ.ഇ ഗോള്‍ഡന്‍ വീസ കിട്ടാക്കനിയാണോ…?ലഭിക്കാനുള്ള യോഗ്യതകൾ എന്തൊക്കെ, അർഹതയുള്ള വിഭാഗങ്ങൾ ആരൊക്കെ എന്നും അറിയുക

      ഗോള്‍ഡന്‍ വീസ യുഎഇ ഗവൺമെൻ്റിൻ്റെ വിപ്ലവകരമായ ഒരു ചുവടുവയ്പായിരുന്നു. വലിയ പ്രതീക്ഷയോടെയാണ് മലയാളി സമൂഹം ഇതിനെ വരവേറ്റത്. ഗോള്‍ഡന്‍ വീസ ആരംഭിക്കുന്നത് 2019 ലാണ്. രാജ്യത്ത് മികച്ച സംഭാവനകള്‍ നല്‍കുന്ന വ്യക്തികൾക്കു മാത്രമാണ് ആദ്യ കാലത്ത്  ഗോള്‍ഡന്‍ വീസ നല്‍കിയിരുന്നതെങ്കിലും പിന്നീട് ‌കൂടുതല്‍ ഇളവുകള്‍ വന്നു. തുടർന്ന് ധാരാളം പേർക്ക് ഇത്  ലഭിച്ചു. ഇതുവരെ1,60,000 ലധികം ഗോള്‍ഡന്‍ വീസകള്‍  നല്‍കി കഴിഞ്ഞു. യുഎഇയിൽ 10 വ‍ർഷത്തേക്കുളള താമസവീസയാണ് ഇതിലെ പ്രധാന ആക‍ർഷണം. താമസ വീസയെടുക്കാൻ ഇവിടെ സ്പോണ്‍സർ ആവശ്യമാണ്. ജോലി ചെയ്യുന്ന കമ്പനിക്കോ യുഎഇയിൽ താമസവീസയുളള കുടുംബാംഗത്തിനോ സ്പോണ്‍സറാകാം. എന്നാല്‍ ഗോള്‍ഡന്‍ വീസയ്ക്ക് സ്പോണ്‍സർ ആവശ്യമില്ല. സാധാരണ വീസകളെപ്പോലെ ഇത് രണ്ടോ മൂന്നോ വർഷം കൂടുമ്പോള്‍ പുതുക്കേണ്ട കാര്യവുമില്ല. ഗോള്‍ഡന്‍ വീസയുളളവരുടെ പങ്കാളിയെയും കുട്ടികളെയും അവർക്ക് സ്പോണ്‍സർ ചെയ്യാം.  അവിവാഹിതയായ പെണ്‍മക്കളെ  എത്രവയസുവരെയും  സ്പോണ്‍സർ ചെയ്യാം. ആണ്‍കുട്ടികളെ സ്പോണ്‍സർ ചെയ്യുന്നതിനുളള പ്രായപരിധി ഇപ്പോൾ 25 വയസാക്കി ഉയർത്തി. ഗോള്‍ഡന്‍ വീസയുളളവർക്ക് സ്പോണ്‍സർ…

      Read More »
    • മസ്ജിദ്  തകര്‍ത്ത ഭൂമിയിലാണ് രാമക്ഷേത്രം നിര്‍മിച്ചതെന്ന് ബി.ബി.സി; വിമര്‍ശനവുമായി ബ്രിട്ടീഷ് എം.പി

      ലണ്ടൻ: രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങിനെക്കുറിച്ചുള്ള ബി.ബി.സി വാർത്തയ്‌ക്കെതിരെ ബ്രിട്ടീഷ് എം.പി. പക്ഷപാതപരമായാണ് ചാനല്‍ വാർത്ത റിപ്പോർട്ട് ചെയ്തതെന്ന് കണ്‍സർവേറ്റീവ് പാർട്ടി നേതാവായ ബോബ് ബ്ലാക്ബേണ്‍ ആരോപിച്ചു. ബാബരി തകർത്ത ഭൂമിയിലാണ് രാമക്ഷേത്രം ഉയർന്നതെന്ന ബി.ബി.സി റിപ്പോർട്ടാണ് എം.പിയെ ചൊടിപ്പിച്ചത്. കഴിഞ്ഞ ദിവസം ബ്രിട്ടീഷ് പാർലമെന്റിലാണ് ചാനലിനെതിരെ ബോബ് ബ്ലാക്ബേണ്‍ രംഗത്തെത്തിയത്. ”കഴിഞ്ഞയാഴ്ച ഉത്തർപ്രദേശിലെ അയോധ്യയില്‍ രാമക്ഷേത്ര പ്രതിഷ്ഠ നടന്നു. ശ്രീരാമന്റെ ജന്മഭൂമിയിലായതിനാല്‍ ലോകത്തെങ്ങുമുള്ള ഹിന്ദുക്കള്‍ക്ക് അതു വലിയ സന്തോഷമായിരുന്നു. എന്നാല്‍, ഏറെ ദുഃഖകരമായ കാര്യം, ഒരു പള്ളി തകർത്ത ഭൂമിയിലാണ് ഇതു നിർമിച്ചതെന്നാണ് ബി.ബി.സി ചടങ്ങിന്റെ റിപ്പോർട്ടില്‍ പറഞ്ഞത്.”-എം.പി പറഞ്ഞു.   പള്ളി തകർക്കുന്നതിന് 2,000 വർഷംമുൻപ് അവിടെ ഒരു ക്ഷേത്രമുണ്ടായിരുന്നുവെന്ന യാഥാർത്ഥ്യം മറക്കുകയാണ് ബി.ബി.സിയെന്നും ബ്ലാക്ബേണ്‍ ആരോപിച്ചു. ഇതേ നഗരത്തോട് ചേർന്നുതന്നെ പള്ളി ഉയർത്താനായി അഞ്ച് ഏക്കർ ഭൂമി മുസ്‌ലിംകള്‍ക്കു നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.   ലോകത്ത് നടക്കുന്ന സംഭവങ്ങള്‍ വസ്തുതാപരമായി രേഖപ്പെടുത്തുന്നതില്‍ ബി.ബി.സിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ട്. ചാനലിന്റെ പക്ഷപാതിത്വത്തെക്കുറിച്ചു…

      Read More »
    • യെമന് പിന്നാലെ ഇറാൻ അനുകൂല സേനക്ക് നേരെയും യു.എസ് വ്യോമാക്രമണം: 13 പേര്‍ കൊല്ലപ്പെട്ടു

      ഡമസ്കസ്: മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ട ആക്രമണത്തിന് തിരിച്ചടിയെന്ന പേരില്‍ സിറിയയിലെയും ഇറാഖിലെയും ഇറാൻ അനുകൂല സൈനിക വിഭാഗത്തിനെതിരെ അമേരിക്കൻ ആക്രമണം. 13 പേർ കൊല്ലപ്പെട്ടതായാണ് പ്രാഥമിക റിപ്പോർട്ട്. ഇരുരാജ്യങ്ങളിലുമായി 80 കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായി അമേരിക്ക അറിയിച്ചു. 125 ബോംബുകള്‍ വർഷിച്ചു. ഇന്ന് പുലർച്ചെയൊണ് യു.എസ് പോർവിമാനങ്ങളുടെ ആക്രമണം നടന്നത്. സിറിയയിലും ഇറാഖ് അതിർത്തി മേഖലയിലും ആക്രമണം നടന്നതായാണ് റിപ്പോർട്ട്. അയ്യാശ് നഗരത്തിലും ദേർ എസ്സർ പ്രവിശ്യയിലുമാണ് ആക്രമണം നടന്നത്. സിറിയൻ സേനയുടെയും ഇറാൻ അനുകൂല സായുധ വിഭാഗത്തിന്‍റെയും ശക്തമായ സാന്നിധ്യമുള്ള കേന്ദ്രങ്ങള്‍ കൂടിയാണിത്.   ഇറാഖിലെയും സിറിയയിലെയും ഇറാൻ അനുകൂല സൈനിക വിഭാഗങ്ങളെ ആക്രമിക്കാൻ സൈന്യത്തിന് അമേരിക്കൻ പ്രസിഡന്‍റ് ഇന്നലെ പകലാണ് അനുമതി നല്‍കിയത്. ആക്രമണം തുടക്കം മാത്രമാണെന്നും ഇറാൻ അനുകൂല സായുധ വിഭാഗങ്ങള്‍ക്കെതിരെ ആക്രമണം തുടരുമെന്നും യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. അമേരിക്കൻ പൗരൻമാർക്ക് നേരെ നടക്കുന്ന ഏതൊരു ആക്രമണത്തിനും തക്കതായ തിരിച്ചടി ഉണ്ടാവുമെന്നും ബൈഡൻ…

      Read More »
    • മൂന്ന് ആര്‍ത്തവ കാലത്തിന് മുമ്പേ വിവാഹം, ഇമ്രാനും ബുഷ്‌റയ്ക്കും ശിക്ഷ കിട്ടാന്‍ കാരണം ‘ഇദ്ദ’

      ഇസ്ലാമാബാദ്: പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഭാര്യ ബുഷ്‌റ ബീബിക്കും ശിക്ഷ ലഭിക്കാന്‍ കാരണം ഇസ്ലാമിക നിയമമായ ഇദ്ദയുടെ ലംഘനം. ഇസ്ലാമിക നിയമപ്രകാരം പുനര്‍ വിവാഹത്തിനുള്ള മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാണ് ഇരുവരെയും കോടതി ഏഴു വര്‍ഷം തടവ് ശിക്ഷക്ക് വിധിച്ചത്. ബുഷറയുടെ ആദ്യ ഭര്‍ത്താവിവ് ഖവാര്‍ മനേക നല്‍കിയ പരാതിയിലാണ് നടപടി. നിയമപ്രകാരം വിവാഹ മോചിതയായതോ ഭര്‍ത്താവ് മരിച്ചതോ ആയ സ്ത്രീ പുനര്‍ വിവാഹിതയാകുമ്പോള്‍ മൂന്ന് ആര്‍ത്തവകാലം കഴിയണം. സ്ത്രീ ഗര്‍ഭിണിയാണോ എല്ലയോ എന്ന് മനസ്സിലാക്കുന്നതിനായി കാത്തിരിക്കുന്ന കാലഘട്ടത്തെ ഇദ്ദ എന്നാണ് വിളിക്കുക. എന്നാല്‍, ഇമ്രാന്‍-ബുഷ്‌റ വിവാഹത്തില്‍ ഇദ്ദ മാനദണ്ഡം ലംഘിച്ചെന്നും വിവാഹമോചിതയായി മൂന്ന് ആര്‍ത്തവകാലത്തിന് മുമ്പേ ബുഷ്‌റ, ഇമ്രാന്‍ ഖാനെ വിവാഹം ചെയ്‌തെന്നുമാണ് ആദ്യ ഭര്‍ത്താവ് പരാതിയില്‍ ഉന്നയിച്ചത്. 2018 ലെ ഇസ്ലാമികനിയമം ലംഘിച്ച് വിവാഹിതരായെന്ന കേസിലാണ് ഇരുവരെയും ശിക്ഷിച്ചത്. 71 കാരനായ ഇമ്രാന്‍ ഖാന്റെ മൂന്നാമത്തെയും വിവാഹമായിരുന്നു ഇത്. ഇരുവര്‍ക്കും ജയില്‍ ശിക്ഷക്ക് പുറമെ, അഞ്ച് ലക്ഷം രൂപയും…

      Read More »
    • കുവൈറ്റിൽ നിന്ന് ഒരു കോടി രൂപ വരെ ലോണെടുത്ത്  മുങ്ങിയ നൂറിലധികം മലയാളികളെ തേടി ബാങ്കുകൾ

      കുവൈത്ത് സിറ്റി :കുവൈറ്റിലെ ബാങ്കുകളിൽ നിന്ന് വൻതുക ലോണെടുത്ത് പിന്നീട് യുകെയിലേക്ക് കുടിയേറുന്ന മലയാളികളെ തേടി ബാങ്കുകൾ. കുവൈറ്റിലെ ഗൾഫ് ബാങ്കാണ് കഴിഞ്ഞ മൂന്ന്, നാല് വർഷമായി യുകെയിലേക്ക് കുടിയേറിയ മലയാളികൾക്കെതിരെ പരാതി ഉന്നയിച്ചിരിക്കുന്നത്. ഇവരുടെ പരാതിയിൽ നൂറിലേറെ മലയാളികളാണ് ദശലക്ഷങ്ങളും, ചിലർ കോടികൾ കടന്നുള്ള തുകയും കൈപ്പറ്റി യുകെയിലേക്ക് കുടിയേറിയിരിക്കുന്നത്. യുകെയിലേക്ക് പോന്നതിനാൽ പിടിക്കപ്പെടില്ലെന്നുള്ള ധാരണയിൽ ഭാര്യയും, ഭർത്താവും മത്സരിച്ചു വായ്പയെടുത്തവരുമുണ്ട്. ഇത്തരത്തിൽ വായ്പയെടുത്തു മുങ്ങിയവരെ തേടി മാഞ്ചസ്റ്ററിലുള്ള സോളിസിറ്റർ സ്ഥാപനമാണ് വക്കീൽ നോട്ടീസ് അയച്ചുതുടങ്ങിയിരിക്കുന്നത്.   റിക്കവറി മാത്രമല്ല യുകെയിൽ നിയമനടപടികളും ആരംഭിക്കണമെന്നാണ് ബാങ്ക് നിയമസ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യം വന്നാൽ നിരവധി മലയാളികൾ ഉൾപ്പെടെയുള്ളവർ യുകെ ഉപേക്ഷിക്കേണ്ടിവരും.

      Read More »
    • യെമനിലെ ഹൂതി കേന്ദ്രങ്ങളില്‍ യു എസ്- ബ്രിട്ടൻ സംയുക്ത സേനാ ആക്രമണം; 16 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

      ഏഡൻ: യെമനില്‍ സംയുക്ത ആക്രമണം തുടർന്ന് അമേരിക്കയും ബ്രിട്ടനും. 13 ഇടങ്ങളിലായി 36 ഹൂതി കേന്ദ്രങ്ങളിലായിരുന്നു ആക്രമണം. 16 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. അമേരിക്കന്‍ സൈനിക ക്യാമ്ബിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ തുടര്‍ച്ചയായ ആക്രമണങ്ങളാണ് ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരെ നടക്കുന്നത്. നടപടി തുടരുമെന്ന് ക‍ഴിഞ്ഞ ദിവസം പ്രസിഡന്‍റ് ജോ ബൈഡന്‍ വ്യക്തമാക്കിയിരുന്നു. ഇസ്രായേലിന്‍റെ ഗാസ അധിനിവേശത്തിനെതിരെ ചെങ്കടലില്‍ ഹൂതികള്‍ നടത്തുന്ന ഇടപെടലാണ് അമേരിക്കയെ പ്രകോപിപ്പിച്ചത്. അതിനിടെ അമേരിക്ക തങ്ങളുടെ പ്രദേശത്ത് നടത്തിയ ആക്രമണങ്ങള്‍ മേഖലയിലെ സമാധാനം തകര്‍ക്കുന്നതാണെന്ന് ഇറാഖും സിറിയയും മുന്നറിയിപ്പ് നല്‍കി.

      Read More »
    • വാഹനം മറിഞ്ഞ് 8 വയസുകാരി മലയാളി വിദ്യാർഥിനി മരിച്ചു, സൗ​​ദിയിൽ അൽഹസയ്ക്ക് സമീപമാണ് സംഭവം

         സൗദി അറേബ്യയിലെ അൽ ഹസയ്ക്ക് സമീപം വാഹനം മറിഞ്ഞ് മലയാളി വിദ്യാർഥിനി മരിച്ചു. കോഴിക്കോട് സ്വദേശി ഫറോക്ക് ചുങ്കം പാക്കോട്ട് ജംഷീർ റമീസയുടെ മകൾ, 8 വയസുകാരിയായ ഐറിൻ ജാൻ  ആണു മരിച്ചത്. ദമാം ഇന്ത്യൻ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയായിരുന്നു. സുഹൃത്തുക്കളുടെ മറ്റ് രണ്ട് കുടുംബങ്ങൾക്കൊപ്പം ദമാമിൽ നിന്നു അൽഹസയിലേക്കു പോകുകയായിരുന്നു ജംഷീറിന്റെ കുടുംബം. മറ്റ് കുട്ടികൾക്കൊപ്പം ഐറിൻ ജാനും സഞ്ചരിച്ച ലാൻസ് ക്രൂയിസ്‍ അൽ ഉഖൈറിൽ മറിഞ്ഞാണ് അപകടം. ഐറിൻ തത്ക്ഷണം മരിച്ചു. മറ്റ് കുട്ടികൾക്കും ചില കുടുംബാം​ഗങ്ങൾക്കും പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമല്ല.

      Read More »
    • ഗാസയില്‍ സഹായമില്ല: യുഎന്‍ പ്രവര്‍ത്തനം സ്തംഭിക്കുന്നു

      ജറുസലേം: പലസ്തീന്‍ അഭയാര്‍ഥികള്‍ക്കുവേണ്ടിയുള്ള യുഎന്‍ സന്നദ്ധ സംഘടനയായ യുഎന്‍ആര്‍ഡബ്ല്യുഎയ്ക്കുള്ള ധനസഹായം പാശ്ചാത്യരാജ്യങ്ങള്‍ നിര്‍ത്തിയതു ഗാസയിലെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലാക്കി. ധനസഹായം പുനഃസ്ഥാപിച്ചില്ലെങ്കില്‍ ഈ മാസാവസാനത്തോടെ പ്രവര്‍ത്തനം നിര്‍ത്തുമെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കി. അതിനിടെ, ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഗാസയില്‍ കൊല്ലപ്പെട്ട പലസ്തീന്‍കാരുടെ എണ്ണം 27,019 ആയി. പരുക്കേറ്റവര്‍ 66139. യുഎന്‍ആര്‍ഡബ്ല്യുഎക്കു ഹമാസ് ബന്ധമുണ്ടെന്നാണ് ഇസ്രയേല്‍ ആരോപണം. തുടര്‍ന്നാണ് യുഎസ് അടക്കം രാജ്യങ്ങള്‍ സഹായം നിര്‍ത്തിയത്. നിലവില്‍ അഭയാര്‍ഥി ക്യാംപുകള്‍, ആശുപത്രികള്‍ എന്നിവ കേന്ദ്രീകരിച്ചു രാജ്യാന്തര സഹായങ്ങള്‍ വിതരണം ചെയ്യുന്നതു യുഎന്‍ ഏജന്‍സിയാണ്. അതിനിടെ, 40 ദിവസത്തെ വെടിനിര്‍ത്തലിനുള്ള പാരിസ് ചര്‍ച്ചയിലെ ശുപാര്‍ശകള്‍ ഇസ്രയേലും യുഎസും അംഗീകരിച്ചെങ്കിലും ഹമാസ് നിലപാട് പ്രഖ്യാപിച്ചിട്ടില്ല. ശുപാര്‍ശകള്‍ പഠിച്ചുവരികയാണെന്നാണ് ഹമാസ് നേതൃത്വം സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചത്. കരാറില്‍ ഒപ്പുവയ്ക്കണമെങ്കില്‍ യുദ്ധം അവസാനിപ്പിച്ച് ഇസ്രയേല്‍ സൈന്യം ഗാസയില്‍നിന്ന് പൂര്‍ണമായി പിന്മാറണമെന്നാണ് ഹമാസിന്റെ ആവശ്യമെന്നു പലസ്തീന്‍ കേന്ദ്രങ്ങള്‍ പറയുന്നു. രാത്രികാല ബോംബാക്രമണങ്ങള്‍ക്കു പുറമേ ഗാസയിലെ പാര്‍പ്പിട സമുച്ചയങ്ങള്‍, പള്ളികള്‍, സ്‌കൂളുകള്‍ തുടങ്ങിയവ ഇസ്രയേല്‍…

      Read More »
    • ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ശവപ്പറമ്പായി യു.എസ്! ഒരു മരണംകൂടി, ഈ വര്‍ഷം നാലാമത്തെ കേസ്

      വാഷിങ്ടണ്‍: ഇന്ത്യന്‍ വിദ്യാര്‍ഥിയെ യുഎസില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഒഹായോ ലിന്‍ഡര്‍ സ്‌കൂള്‍ ഓഫ് ബിസിനസ്സിലെ വിദ്യാര്‍ഥി ശ്രേയസ് റെഡ്ഡി ബെനിഗറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ വര്‍ഷം ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന നാലാമത്തെ സംഭവമാണിത്. ശ്രേയസ്സിന്റെ മരണത്തില്‍ ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അതിയായ ദുഃഖം രേഖപ്പെടുത്തി. ”ശ്രേയസിന്റെ ദൗര്‍ഭാഗ്യകരമായ മരണത്തില്‍ അതീവ ദുഃഖിതനാണ്. പൊലീസ് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. സംഭവത്തില്‍ എന്തെങ്കിലും തരത്തിലുള്ള ദുരൂഹത ഉള്ളതായി നിലവില്‍ സംശയിക്കുന്നില്ല. ശ്രേയസ്സിന്റെ വീട്ടുകാര്‍ക്ക് ആവശ്യമായ എല്ലാ സഹായവും ചെയ്തുനല്‍കും” – ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഔദ്യോഗിക എക്‌സ് ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്തു. ഈ ആഴ്ച ആദ്യമാണ് ഇന്ത്യന്‍ വിദ്യാര്‍ഥിയായ നീല്‍ ആചാര്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പര്‍ഡ്യൂ സര്‍വകലാശാലയിലെ വിദ്യാര്‍ഥി ആയിരുന്നു നീല്‍. ഞായറാഴ്ചയാണ് നീലിനെ കാണാതാകുന്നത്. മകനെ കാണാനില്ലെന്ന് കാണിച്ച് നീലിന്റെ അമ്മ സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റിട്ടിരുന്നു. ഇതിനു തൊട്ടുപിറകേയാണ് നീല്‍ മരിച്ചതായി സ്ഥിരീകരിക്കുന്നത്. സര്‍വകലാശാല ക്യാംപസില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഹരിയാന പഞ്ചഗുള…

      Read More »
    Back to top button
    error: