World

    • ഇന്ത്യാക്കാരിയൂം കുട്ടിയും അപ്പാര്‍ട്ട്മെന്റില്‍ കുത്തേറ്റ് മരിച്ചു ; എട്ടുവര്‍ഷത്തിന് ശേഷം ലാപ്പ്ടോപ്പ് കുറ്റവാളിയെ വെളിപ്പെടുത്തി ; കൊലപാതകത്തിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങിയ പ്രതി പിന്നീട് ഇവിടെ തുടര്‍ന്നു ; ഇപ്പോള്‍ പൊക്കാന്‍ അമേരിക്ക

      ന്യൂജഴ്സി: ആന്ധ്ര സ്വദേശിനിയും കുഞ്ഞും ന്യൂജഴ്സിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ എട്ടു വര്‍ഷത്തിന് ശേഷം ഇന്ത്യാക്കാരനെ കുറ്റവാളിയായി കണ്ടെത്തി. എട്ട് വര്‍ഷത്തിന് ശേഷമാണ് സംഭവത്തിലെ കുറ്റക്കാരനെ തിരിച്ചറിഞ്ഞത്.  കൊലപാതകത്തിന് ശേഷം ഹമീദ് ഇന്ത്യയിലേക്ക് പലായനം ചെയ്തു. ഇയാളെ അമേരിക്കയില്‍ എത്തിക്കാന്‍ ഇന്ത്യന്‍ അധികൃതരുടെ സഹായം തേടിയിട്ടുണ്ട്. 2017 ല്‍ ആന്ധ്രാക്കാരിയായ ശശികല നര സ്ത്രീയേയും അവരുടെ മകന്‍ അനീഷിനെയും ന്യൂജേഴ്‌സിയിലെ അവരുടെ അപ്പാര്‍ട്ട്മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് ഇന്ത്യാ്കാരനായ ഹമീദ് എന്നയാള്‍ക്കെതിരേ കുറ്റം ചുമത്തിയിരിക്കുന്നത്. ന്യൂജേഴ്‌സിയിലെ ഒരു കമ്പനിയില്‍ ശശികല നരയുടെ ഭര്‍ത്താവിന്റെ സഹപ്രവര്‍ത്തകനായിരുന്നു നസീര്‍ ഹമീദ് എന്നും ഇരകളുടെ വീട്ടില്‍ നിന്ന് നടക്കാവുന്ന ദൂരത്തിലാണ് അദ്ദേഹം താമസിച്ചിരുന്നതെന്നും പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. കമ്പനി നല്‍കിയ ലാപ്‌ടോപ്പില്‍ നിന്ന് അടുത്തിടെ എടുത്ത ഡിഎന്‍എ സാമ്പിള്‍ കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്നുള്ള രക്ത സാമ്പിളുമായി യോജിക്കുന്നതായി കണ്ടെത്തിയതോടെ അദ്ദേഹത്തെ കേസില്‍ ഉള്‍പ്പെടുത്തി. കുറ്റം ചുമത്തിയതോടെ ഹമീദിനെ അമേരിക്കയിലേക്ക് തിരികെ കൊണ്ടുപോകാന്‍ ശ്രമിക്കുകയാണ് അമേരിക്ക. സംഭവം…

      Read More »
    • വിവാദനായകന്‍ ജെഫ്രി എപ്സ്റ്റീന്റെ ഫയലുകള്‍ പുറത്തുവിടുന്നത് എന്നാണെന്ന് ചോദിച്ചു ; മാധ്യമപ്രവര്‍ത്തകയെ ‘പന്നി’ എന്ന് വിളിച്ച് അപമാനിച്ചു ഡൊണാള്‍ഡ്ട്രംപ് ; സാമൂഹ്യമാധ്യമങ്ങളില്‍ അമേരിക്കന്‍ പ്രസിഡന്റിനെ പന്നിയാക്കി ട്രോളോട് ട്രോള്‍

      ന്യൂയോര്‍ക്ക്: മാധ്യമപ്രവര്‍ത്തകരെ എല്ലാക്കാലത്തും ശത്രുക്കളായി കരുതുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുതിയ വിവാദം സൃഷ്ടിക്കുന്നു. കഴിഞ്ഞദിവസം തന്നെ കണ്ട മാധ്യമപ്രവര്‍ത്തകയെ ‘പന്നി’ എന്ന് വിളിച്ച് അപമാനിച്ചു. ജെഫ്രി എപ്സ്റ്റീന്റെ ഫയലുകള്‍ പുറത്തുവിടുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളായിരുന്നു ട്രംപിനെ ചൊടിപ്പിച്ചത്. ഈ വിളിക്ക് പിന്നാലെ അമേരിക്കന്‍ പ്രസിഡന്റിനെ സാമൂഹ്യമാധ്യമങ്ങളില്‍ ട്രോളര്‍മാര്‍ ഇട്ടു കുടയുകയാണ്. ട്രംപിന്റെ മുഖം പന്നിമുഖവുമായി ചിത്രീകരിച്ചാണ് മിക്ക മീമുകളും. വനിതാ റിപ്പോര്‍ട്ടര്‍മാരെ ലക്ഷ്യം വച്ചാണ് അദ്ദേഹം ഒരു സ്ത്രീയെ ‘പന്നി’ എന്ന് വിളിച്ച് അപമാനിച്ചത്. ആദ്യ സംഭാഷണത്തിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്, സ്ത്രീകളോടും മാധ്യമങ്ങളോടും അമേരിക്കന്‍ പ്രസിഡന്റിന്റെ അനാദരവുള്ള പെരുമാറ്റത്തിന് ആളുകള്‍ അദ്ദേഹത്തെ വിമര്‍ശിച്ചു. അസ്വസ്ഥമായ സംഭാഷണത്തിന് കാരണമായത് ട്രംപ് മാസങ്ങളായി ഒഴിവാക്കാന്‍ ശ്രമിക്കുന്ന ഒരു വിഷയമാണ്, ജെഫ്രി എപ്സ്റ്റീന്റെ ഫയലുകളുടെ പ്രകാശനവും അവയില്‍ ആരുടെ പേരാണുള്ളത് എന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളും. കഴിഞ്ഞ വെള്ളിയാഴ്ച എയര്‍ഫോഴ്‌സ് വണ്ണില്‍ വെച്ചാണ് ആദ്യ സംഭാഷണം നടന്നത്. ട്രംപ് ഒരു ക്യാമറയ്ക്ക് പിന്നില്‍…

      Read More »
    • തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെതിരെ വടിയെടുത്ത് ഹൈക്കോടതി ; ശബരിമലയിലെ ഭയാനക അവസ്ഥയില്‍ രൂക്ഷ വിമര്‍ശനം ; ഏകോപനമുണ്ടായില്ലെന്ന് കോടതി ; ആറുമാസം മുന്‍പെങ്കിലും ഒരുക്കങ്ങള്‍ തുടങ്ങണമായിരുന്നു ; തിക്കി തിരക്കി ആളുകളെ കയറ്റിയിട്ട് എന്താണ് കാര്യമെന്നും ഹൈക്കോടതി

        കൊച്ചി: ശബരിമലയിലെ തിക്കും തിരക്കും ഭയാനക സ്ഥിതിയും ചൂണ്ടിക്കാട്ടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കടുത്ത ഭാഷയിലാണ് കോടതി ബോര്‍ഡിനെ വിമര്‍ശിച്ചത്. തിക്കിലും തിരക്കിലും നിയന്ത്രണങ്ങളെല്ലാം പാളിയതിനെക്കുറിച്ചും ഹൈക്കോടതി ദേവസ്വം ബെഞ്ച് പരാമര്‍ശിച്ചു. ശബരിമലയില്‍ ഏകോപനം ഉണ്ടായില്ലെന്നും ആറു മാസം മുന്‍പേ ഒരുക്കങ്ങള്‍ തുടങ്ങേണ്ടതായിരുന്നില്ലെയെന്നും ഹൈക്കോടതി വിമര്‍ശിച്ചു. വരുന്നവരെ എല്ലാവരെയും തിക്കി തിരക്കി കയറ്റിവിടുന്നത് തെറ്റായ സമീപനമാണെന്നും ഇങ്ങനെ തിക്കി തിരക്കി ആളുകളെ കയറ്റിയിട്ട് എന്താണ് കാര്യമെന്നും ഹൈക്കോടതി ചോദിച്ചു. ശബരിമലയില്‍ എത്ര പേരെ പരമാവധി ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന ചോദ്യവും ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി ഉന്നയിച്ചിട്ടുണ്ട്. നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ അഞ്ചോ ആറോ സോണായി തിരിക്കണമെന്നും ഇവിടെ എത്ര പേരെ ഉള്‍കൊള്ളാന്‍ പറ്റുമെന്ന ശാസ്ത്രീയമായ കണക്ക് വേണം. അത് അനുസരിച്ച് മാത്രമേ ഭക്തരെ കയറ്റിവിടാന്‍ സാധിക്കുവെന്നും കോടതി പറഞ്ഞു. തോന്നും പടി ഭക്തരെ കയറ്റിവിടുന്നത് ശരിയല്ല. തിരക്ക് പോലീസിനുമാത്രം നിയന്ത്രിക്കാനാകില്ല. ഇതിന് ഒരു വിദഗ്ധ സംഘം…

      Read More »
    • ഓണ്‍ലൈന്‍ ഗെയിമിംഗ് സ്ഥാപനങ്ങളില്‍ ഇഡി റെയ്ഡ് ; റെയ്ഡ് നടന്നത് രണ്ട് സ്ഥാപനങ്ങളില്‍ ; റെയ്ഡ് നടത്തിയത് ഗെയിമര്‍മാരുടെ പരാതികളെ തുടര്‍ന്ന് ; കമ്പനികള്‍ അല്‍ഗോരിതം കൃത്രിമമായി കൈകാര്യം ചെയ്യുന്നതായി പരാതി

      ന്യൂഡല്‍ഹി : ഓണ്‍ലൈന്‍ ഗെയിമിംഗ് സ്ഥാപനങ്ങളില്‍ എന്‍ഫോഴ്്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. ന്യൂഡല്‍ഹിയിലും ബംഗളുരുവും ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രണ്ട് പ്രമുഖ ഓണ്‍ലൈന്‍ ഗെയിമിംഗ് സ്ഥാപനങ്ങളായ വിന്‍സോയിലും ഗെയിംസ്‌ക്രാഫ്റ്റിലുമാണ് ഇഡി റെയ്ഡ് നടത്തിയത്. ഗെയിമര്‍മാരെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ കമ്പനികള്‍ അല്‍ഗോരിതം കൃത്രിമമായി കൈകാര്യം ചെയ്യുന്നതായി ഗെയിമര്‍മാരുടെ പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് ഇഡി പരിശോധന നടത്തിയത്. കളിക്കാര്‍ക്ക് കൂടുതല്‍ നഷ്ടം വരുത്തുന്നതിനായി ഈ ഗെയിമിംഗ് ആപ്പുകളുടെ അല്‍ഗോരിതങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്ന് ഇഡിക്ക് ലഭിച്ച പരാതികളില്‍ പറയുന്നു. ഉപയോക്താക്കളെ നിരന്തരം പ്രതികൂലമായി ബാധിക്കുന്ന തരത്തിലാണ് ഗെയിംപ്ലേ സിസ്റ്റം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും പരാതിക്കാര്‍ ആരോപിക്കുന്നു. ഈ രണ്ടു കമ്പനികളുമായി ബന്ധപ്പെട്ട് ഡല്‍ഹി, ബംഗളുരു, ഗുരുഗ്രാം എന്നിവിടങ്ങളിലായി ആകെ 11 സ്ഥലങ്ങളില്‍ ഇ.ഡി റെയ്ഡ് നടത്തി. വിന്‍സോയുടെയും ഗെയിംസ്‌ക്രാഫ്റ്റിന്റെയും കോര്‍പ്പറേറ്റ് ഓഫീസുകളിലും അവയുടെ സിഇഒമാര്‍, സിഎഫ്ഒമാര്‍ എന്നിവരുടെ വസതികളിലും ഇഡി സംഘങ്ങള്‍ പരിശോധന നടത്തി എന്നും സൂചനകളുണ്ട്. ഇഡി ഇത് സ്ഥിരീകരിച്ചിട്ടില്ല. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബെംഗളൂരു സോണല്‍ ഓഫീസിന്റെ നേതൃത്വത്തിലാണ്…

      Read More »
    • ക്രിപ്‌റ്റോ കറന്‍സിയില്‍ കൂട്ടത്തകര്‍ച്ച; ആറാഴ്ചയ്ക്കിടെ നഷ്ടമായത് ശതകോടികള്‍; വ്യാപക വിറ്റഴിക്കലുമായി നിക്ഷേപകര്‍; ബിറ്റ്‌കോയിനും ഇടിഞ്ഞു; കമ്പനി പൂട്ടിക്കെട്ടി

      ബീജിംഗ്: ബിറ്റ്കോയിന്‍ അടക്കമുള്ള ക്രിപ്റ്റോകറന്‍സികള്‍ നേരിടുന്നത് സമാനതകളില്ലാത്ത തകര്‍ച്ച. പ്രമുഖ ക്രിപ്റ്റോകറന്‍സിയായ ബിറ്റ്കോയിന്‍ മൂല്യം ഒരുമാസത്തിനിടെ 25-30 ശതമാനത്തിനടുത്താണ് ഇടിഞ്ഞത്. 1,26,000 ഡോളര്‍ വരെ ഉയര്‍ന്ന ബിറ്റ്കോയിന്‍ വില നിലവില്‍ 91,040 ഡോളറിലാണ്. നിക്ഷേപകരുടെ ക്രിപ്റ്റോ മൂല്യത്തില്‍ കഴിഞ്ഞ ആറാഴ്ച്ചയ്ക്കിടെ 1.2 ട്രില്യണ്‍ ഡോളറിന്റെ നഷ്ടമാണ് രേഖപ്പെടുത്തിയത്. ക്രിപ്റ്റോകറന്‍സികളിലെല്ലാം വീഴ്ച്ച പ്രകടമാണെങ്കിലും സ്ഥിതിഗതികള്‍ ഇത്രത്തോളം രൂക്ഷമാക്കിയത് ബിറ്റ്കോയിന്റെ ഇടിവാണ്. ഇപ്പോഴത്തേത് സമ്പൂര്‍ണ വീഴ്ച്ചയല്ലെന്നും വിപണിയില്‍ തിരുത്തലാണ് നടക്കുന്നതെന്നാണ് ക്രിപ്റ്റോ വിദഗ്ധരുടെ വാദം. എന്നാല്‍ ക്രിപ്റ്റോ കറന്‍സികള്‍ അസ്ഥിരമാണെന്നതിന്റെ മറ്റൊരു ഉദാഹരണം കൂടിയാണിതെന്നാണ് ഒരുകൂട്ടര്‍ പറയുന്നത്. തകര്‍ച്ച നീണ്ടുനില്‍ക്കുമെന്ന ഭയത്തില്‍ വന്‍കിട നിക്ഷേപകരില്‍ പലരും ക്രിപ്റ്റോ നിക്ഷേപം വിറ്റഴിക്കുന്നുണ്ട്. ഇതും വിപണിയിലെ അനിശ്ചിതത്വം വര്‍ധിപ്പിച്ചിട്ടുണ്ട്. റോയിട്ടേഴ്സ് റിപ്പോര്‍ട്ട് അനുസരിച്ച് ദീര്‍ഘകാല നിക്ഷേപകരില്‍ പലരും അനിശ്ചിതത്വം മുന്നില്‍ കണ്ട് ലാഭമെടുക്കലിലേക്ക് തിരിഞ്ഞിട്ടുണ്ട്. ഇത് വീഴ്ച്ചയുടെ ആഴം വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ 30 ദിവസത്തിനിടെ ദീര്‍ഘകാല നിക്ഷേപകര്‍ 8,15,000 ബിറ്റ്കോയിനാണ് വിറ്റഴിച്ചത്. 2024 ജനുവരിക്ക്…

      Read More »
    • ജെയ്‌ഷെ ഭീകരാക്രമണ ഭീഷണി; ജമ്മു കശ്മീരില്‍ അതീവ ജാഗ്രതാ നിര്‍ദേശം; പുല്‍വാമയ്ക്കും ചെങ്കോട്ടയ്ക്കും സമാനമായ ആക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; സംശയമുള്ള വാഹനങ്ങള്‍ പരിശോധിക്കുന്നു

      ന്യൂഡല്‍ഹി: ജമ്മു കശ്മീരിൽ ജയ്ഷെ മുഹമ്മദ്‌ ആക്രമണത്തിന്  പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഇന്റലിജൻസ് റിപ്പോർട്ടുകളെ തുടർന്ന് ജമ്മു കശ്മീരിൽ വ്യാപക ജാഗ്രതാ നിർദേശം നൽകി. പുൽവാമയിലും ചെങ്കോട്ടയിലും ഉപയോഗിച്ചതിന് സമാനമായി വാഹനത്തിൽ  ഐഇഡി ഘടിപ്പിച്ചുള്ള ആക്രമണം ഉണ്ടായേക്കും എന്നാണ് റിപ്പോർട്ട്.   പൊലീസിനും സിവിൽ ഭരണകൂടത്തിനും കേന്ദ്ര ഇന്റലിജൻസ് ജാഗ്രതാ നിർദേശം നൽകി. തെക്കൻ കശ്മീർ മേഖലയിൽ അതീവ ജാഗ്രതാ നിർദേശമുണ്ട്. സംശയമുള്ള വാഹനങ്ങളെ അതീവ ശ്രദ്ധയോടെ പരിശോധിക്കാൻ നിർദേശം നൽകി. സുരക്ഷാ സേനകളുടെ വാഹനവ്യൂഹങ്ങൾ കടന്നുപോകുമ്പോൾ പഴുതടച്ചുള്ള സുരക്ഷ ഒരുക്കാനും നിർദേശമുണ്ട്.   ഡല്‍ഹിയിലുണ്ടാക്കിയത് പോലെയുള്ള ആക്രമണത്തിനുള്ള സാധ്യതയും ഇന്‍റലിജന്‍സ് തള്ളുന്നില്ല. ജമ്മു, രാജസ്ഥാന്‍, ഡല്‍ഹി, അയോധ്യ, ഗുജറാത്ത് എന്നിവിടങ്ങളില്‍ പാക് ചാര സംഘടനയായ ഐഎസ്ഐയുടെ പിന്തുണയോടെ ഭീകരസംഘടനകള്‍ ആക്രമണത്തിന്  ശ്രമിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന്‍റെ അനുബന്ധമായാണ് നിലവിലെ മുന്നറിയിപ്പ്.   അടിയന്തരവും പഴുതടച്ചതുമായ ജാഗ്രതയും സുരക്ഷാമുന്നൊരുക്കങ്ങളുമാണ് വേണ്ടതെന്നും പരിചിതമല്ലാത്ത വാഹനങ്ങളോ ഉപേക്ഷിക്കപ്പെട്ട നിലയില്‍ വാഹനങ്ങളോ കണ്ടെത്തിയാല്‍ അതീവ ജാഗ്രത വേണമെന്നും…

      Read More »
    • വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഷെയ്ഖ് ഹസീനയെ ഇന്ത്യ വിട്ടുനല്‍കില്ല; കുറ്റവാളി കൈമാറ്റ കരാര്‍ പാലിക്കില്ല; അപേക്ഷ തള്ളാനുള്ള വ്യവസ്ഥ ഉപയോഗിക്കും; സൗഹൃദത്തെ ബാധിക്കുമെന്ന് ബംഗ്ലാദേശിന്റെ മുന്നറിയിപ്പ്

      ന്യൂഡല്‍ഹി: വധശിക്ഷ വിധിക്കപ്പെട്ട ബംഗ്ലദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ഇന്ത്യ വിട്ടുനല്‍കില്ല. ഇരു രാജ്യങ്ങളും തമ്മില്‍ കുറ്റവാളി കൈമാറ്റ കരാര്‍ ഉണ്ടെങ്കിലും അപേക്ഷ തള്ളാനും വ്യവസ്ഥകളുണ്ട്. ഇതോടെ ഇന്ത്യ ബംഗ്ലദേശ് ബന്ധം കൂടുതല്‍ മോശമായേക്കും. 2013 ല്‍ ഇന്ത്യയും ബംഗ്ലദേശും ഒപ്പുവച്ച കുറ്റവാളി കൈമാറ്റ കരാര്‍ പ്രകാരം ഒരു വര്‍ഷം തടവു ലഭിക്കാവുന്ന കുറ്റം ചുമത്തപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നവരെ പരസ്പരം കൈമാറണം എന്നാണ് വ്യവസ്ഥ. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള കേസുകള്‍ ഇതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും മനുഷ്യാവകാശ ലംഘനങ്ങള്‍ അടക്കം തെളിഞ്ഞാല്‍ ഈ ഇളവ് ബാധകമല്ല. ഷെയ്ഖ് ഹസീനയെ വധശിക്ഷയ്ക്ക് വിധിക്കാന്‍ കാരണമായ പ്രധാന കുറ്റം മനുഷ്യാവകാശ ലംഘനമാണ്. കരാര്‍ പ്രകാരം ഹസീനയെ ഇന്ത്യ കൈമാറണം എന്നാണ് ബംഗ്ലദേശ് ആവശ്യപ്പെടുന്നത്. അല്ലാത്തപക്ഷം സൗഹൃദത്തെ ബാധിക്കുമെന്ന മുന്നറിയിപ്പും നല്‍കുന്നു സദുദ്ദേശത്തോടെ അല്ലാത്ത കേസുകളില്‍ കൈമാറ്റ അപേക്ഷ നിരസിക്കാം എന്ന വ്യവസ്ഥ ചൂണ്ടിക്കാട്ടിയായിരിക്കും ഇന്ത്യ പ്രതികരിക്കുക. ബംഗ്ലദേശ് ജനതയുടെ താല്‍പര്യത്തിനാണ് പ്രഥമപരിഗണനയെന്നും സമാധാനം, ജനാധിപത്യം, സ്ഥിരത എന്നി…

      Read More »
    • എട്ടുമാസം ഗര്‍ഭിണി; കാര്‍ ഇടിച്ചു തെറിപ്പിച്ചു; ഇന്ത്യക്കാരിക്ക് സിഡ്‌നിയില്‍ ദാരുണാന്ത്യം

      സിഡ്‌നിയിൽ നടന്ന വാഹനാപകടത്തിൽ ഇന്ത്യൻ വംശജയായ സാമൻവിത ധരേശ്വറും അവരുടെ ഗർഭസ്ഥ ശിശുവും മരിച്ചു. എട്ട് മാസം ഗർഭിണിയായിരുന്ന സാമൻവിത ഭർത്താവിനും മൂന്ന് വയസ്സുള്ള മകനുമൊപ്പം ഹോൺസ്ബിയിലൂടെ നടന്നുപോകുമ്പോഴാണ് അപകടമുണ്ടായത്. സമന്വിതയ്ക്കും കുടുംബത്തിനും റോഡിന് കുറുകെ കടക്കുന്നതിനായി ഒരു കാർ ഡ്രൈവർ വാഹനം നിർത്തിക്കൊടുത്തു. എന്നാൽ ഇത് ശ്രദ്ധിക്കാതെ പാഞ്ഞെത്തിയ ആഡംബരക്കാർ യുവതിയെ പിന്നിൽ നിന്നും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. 19 വയസ്സുകാരനായ ആരോൺ പാപ്പസോഗ്ലുവിനെ സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അപകടകരമായ ഡ്രൈവിങ്, മരണത്തിന് കാരണമാകുന്ന അപകടം, അനാസ്ഥയോടെ വാഹനമോടിക്കുക, ഭ്രൂണത്തെ നഷ്ടപ്പെടുത്തുക എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഐടി സിസ്റ്റം അനലിസ്റ്റായി ജോലി ചെയ്തിരുന്ന സാമൻവിത ധരേശ്വറും കുടുംബവും കഴിഞ്ഞ വർഷമാണ് സിഡ്‌നിയിലെ നോർത്ത് വെസ്റ്റിലുള്ള ഗ്രാന്റം ഫാമിൽ ഭൂമി വാങ്ങിയത്. രണ്ട് മാസം മുൻപ്, സെപ്റ്റംബർ എട്ടിന്, ദമ്പതികൾ ബ്ലാക്ക് ടൗൺ സിറ്റി കൗൺസിലിൽ രണ്ട് നില താമസത്തിനായി കെട്ടിട വികസന അപേക്ഷ സമർപ്പിച്ചതായും രേഖകൾ വ്യക്തമാക്കുന്നു.

      Read More »
    • ഇന്ത്യ-ബംഗ്ലാദേശ് വനിത ക്രിക്കറ്റ് പരമ്പര മാറ്റി ; രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ മൂലമെന്ന് സൂചന ; ഷെയ്ഖ് ഹസീന കേസ് പ്രധാന കാരണം 

        ന്യൂഡല്‍ഹി: അടുത്ത മാസം ബംഗ്ലാദേശിനെതിരെ നടക്കാനിരിക്കുന്ന ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ വൈറ്റ്-ബോള്‍ ഹോം പരമ്പര ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) മാറ്റിവച്ചതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വര്‍ധിച്ചുവരുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കാരണമാണ് പരന്പര മാറ്റിവച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പരമ്പര പുനക്രമീകരിക്കുമെന്ന് സ്ഥിരീകരിച്ചുകൊണ്ട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന് (ബിസിബി) ബിസിസിഐയില്‍നിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചു. മാറ്റിവയ്ക്കലിന്റെ കാരണം ഇരു ബോര്‍ഡുകളും പരസ്യമായി വ്യക്തമാക്കിയിട്ടില്ലെങ്കിലും ഷെയ്ഖ് ഹസീനയുടെ ശിക്ഷയെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ കാലാവസ്ഥയാണ് തീരുമാനത്തിന് പിന്നിലെ പ്രധാന ഘടകമെന്ന് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക് ധാക്ക ട്രൈബ്യൂണല്‍ അടുത്തിടെ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു. ഉഭയകക്ഷി ബന്ധങ്ങളില്‍ സംഘര്‍ഷം രൂക്ഷമാക്കിയ വിധിയാണിത്. ബംഗ്ലാദേശ് വിട്ട് ഇന്ത്യയില്‍ പ്രവാസിയായി കഴിയുന്ന ഹസീനയെ കൈമാറണമെന്ന് ധാക്കയിലെ ഇടക്കാല സര്‍ക്കാര്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

      Read More »
    • കേന്ദ്രസേന ഉടനെയെത്തും ; ശബരിമലയില്‍ തിരക്ക് നിയന്ത്രണവിധേയമെന്ന് ഡിജിപി ; വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്ത ദിവസം തന്നെ എത്തണം

        പത്തനംതിട്ട: ശബരിമലയില്‍ തിരക്ക് നിയന്ത്രണവിധേയമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖര്‍.വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്ത ദിവസം തന്നെ ഭക്തര്‍ വരണമെന്നും ഡിജിപി നിര്‍ദേശിച്ചു. സ്‌പോട്ട് ബുക്കിംഗ് നിയന്ത്രിച്ചിട്ടുണ്ട്. നവംബര്‍ 17 ന് ഒരു ലക്ഷത്തിന് മുകളില്‍ തീര്‍ത്ഥാടകര്‍ വന്നുവെന്നും ഡിജിപി പറഞ്ഞു. പെട്ടെന്ന് ജനത്തിരക്ക് വന്നതാണ് പ്രശ്നമായത്. 5000 ബസ് വന്നതായും വന്നവര്‍ക്ക് ദര്‍ശനം അനുവദിച്ചതായും ഡിജിപി പറഞ്ഞു. സാധാരണ ആദ്യ ദിവസങ്ങളില്‍ ഇത്രയും തിരക്ക്‌വരാറില്ല. സ്ത്രീകളുടെയും കുട്ടികളുടെയും എണ്ണം കൂടുതലാണ്. കേന്ദ്ര സേന വൈകാതെ എത്തുമെന്നും പത്തനംതിട്ട, കോട്ടയം ജില്ല ഇടത്താവളങ്ങളില്‍ തിരക്ക് നിയന്ത്രിക്കുന്നതിനുള്ള നടപടി തുടങ്ങിയെന്നും ഡിജിപി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.  

      Read More »
    Back to top button
    error: