NEWSWorld

95 ശതമാനം വരെ വിലക്കുറവ്, ഒരു ലക്ഷം ദിർഹം സമ്മാനവും…!ദുബൈ ഡിജിറ്റൽ ഷോപ്പിംഗ് മേളയുടെ വിശദ വിവരങ്ങൾ അറിയാം

ദുബൈ: ഈദുൽ ഫിത്തറിനു മുന്നോടിയായി ദുബൈയിലെ താമസക്കാർക്കും സന്ദർശകർക്കും അവിശ്വസനീയമായ വിലക്കിഴിവുകളോടെയുള്ള ഷോപ്പിംഗ് അനുഭവം സമ്മാനിക്കാൻ ഗ്രേറ്റ് ഓൺലൈൻ സെയിലിന്റെ മൂന്നാം പതിപ്പ് എത്തുന്നു. ദുബൈ ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്റ് (DFRE) ആണ് ഈ സന്തോഷവാർത്ത അറിയിച്ചത്. മാർച്ച് 27 മുതൽ 30 വരെ 4 ദിവസം  നീളുന്ന ഈ ഡിജിറ്റൽ മേളയിൽ ഉപഭോക്താക്കൾക്ക് 95 ശതമാനം വരെ കിഴിവ് നേടാനാകും. ഇതിനുപുറമെ, ഭാഗ്യശാലികൾക്ക് ആകർഷകമായ സമ്മാനങ്ങളും സ്വന്തമാക്കാനുള്ള അവസരമുണ്ട്.

ഈ വർഷത്തെ ഗ്രേറ്റ് ഓൺലൈൻ സെയിലിന്റെ പ്രധാന ആകർഷണം നൂറുകണക്കിന് പ്രമുഖ ബ്രാൻഡുകളുടെ പങ്കാളിത്തമാണ്. ഫാഷൻ, ഇലക്ട്രോണിക്സ്, ഹോംവെയർ തുടങ്ങി വിവിധ വിഭാഗങ്ങളിലെ മുൻനിര ബ്രാൻഡുകൾ ഈ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ അണിനിരക്കും. കൂടാതെ, ഉപഭോക്താക്കൾക്ക് ഒരു പുതിയ അനുഭവം നൽകുന്നതിനായി ഒരു ഇൻ്റാക്ടീവ് വെർച്വൽ മാളും ഈ സമയം ലോഞ്ച് ചെയ്യും.

Signature-ad

ഈ വെർച്വൽ മാളിലൂടെ സന്ദർശകർക്ക് തങ്ങളുടെ ഇഷ്ട ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ വെർച്വലായി കണ്ട് വാങ്ങാൻ സാധിക്കും. പങ്കെടുക്കുന്നവർക്ക് എക്സ്ക്ലൂസീവ് ഡിസ്കൗണ്ട് കൂപ്പണുകൾ നേടാനും അതുവഴി 50,000 ദിർഹം വരെ വിലയുള്ള ക്യാഷ് പ്രൈസുകൾ അൺലോക്ക് ചെയ്യാനും സാധിക്കും. ഇതിനെല്ലാം പുറമെ, ഏറ്റവും വലിയ ഭാഗ്യശാലിയെ കാത്തിരിക്കുന്നത് 100,000 ദിർഹത്തിന്റെ ഗംഭീര സമ്മാനമാണ്.

സെയിലിൽ എങ്ങനെ പങ്കുചേരാം? 

ഈ മെഗാ സെയിലിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർ ആദ്യം ഗ്രേറ്റ് ഓൺലൈൻ സെയിലിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ പൂർത്തിയാക്കിയ ഉപയോക്താക്കൾക്ക് മാർച്ച് 27 മുതൽ വിവിധ വിഭാഗങ്ങളിലുള്ള പ്രാദേശികവും അന്തർദ്ദേശീയവുമായ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ ഡിജിറ്റലായി പരിശോധിക്കാൻ കഴിയും.

ഓരോ പർച്ചേസിനും എക്സ്ക്ലൂസീവ് ഡിസ്കൗണ്ട് കോഡുകൾ ഉപയോഗിക്കുന്നതിലൂടെ ഉപയോക്താക്കൾക്ക് സമ്മാനങ്ങൾ നേടാനുള്ള അവസരം ലഭിക്കും. കൂടാതെ, വെർച്വൽ സ്റ്റോറുകളുടെ അഞ്ചോ അതിലധികമോ വ്യത്യസ്ത വിഭാഗങ്ങൾ സന്ദർശിക്കുന്നതിലൂടെ ഷോപ്പർമാർക്ക് 50,000 ദിർഹം വരെ ബോണസ് ക്യാഷ് പ്രൈസുകളും നേടാനാകും. ഈ ഓഫറുകൾ ഈദ് ആഘോഷങ്ങൾക്ക് കൂടുതൽ നിറം പകരുമെന്നതിൽ സംശയമില്ല.

ഓഫറുകളുള്ള പ്രധാന ഉൽപ്പന്ന വിഭാഗങ്ങൾ

ഗ്രേറ്റ് ഓൺലൈൻ സെയിലിൽ വിവിധ ഉൽപ്പന്ന വിഭാഗങ്ങളിൽ ആകർഷകമായ ഓഫറുകൾ ലഭ്യമാണ്. ഫാഷൻ വസ്ത്രങ്ങൾ, ഷൂസുകൾ, ആക്സസറികൾ, സ്വർണ്ണാഭരണങ്ങൾ, വാച്ചുകൾ, ആരോഗ്യ സംരക്ഷണ ഉൽപ്പന്നങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, ശിശുക്കൾക്കുള്ള ഉൽപ്പന്നങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, ഫർണിച്ചറുകൾ, വീടിന്റെ അലങ്കാര വസ്തുക്കൾ, തുടങ്ങി നിരവധി വിഭാഗങ്ങളിൽ ഉപഭോക്താക്കൾക്ക് മികച്ച ഡീലുകൾ കണ്ടെത്താൻ കഴിയും. വിവിധ മൾട്ടി-ബ്രാൻഡ് റീട്ടെയിലർമാരും ഈ ഡിജിറ്റൽ വിൽപ്പനയുടെ ഭാഗമാകും.

സെയിലിൽ പങ്കെടുക്കുന്ന പ്രധാന ബ്രാൻഡുകൾ

ഈ വർഷത്തെ ഗ്രേറ്റ് ഓൺലൈൻ സെയിലിൽ നിരവധി പ്രമുഖ ബ്രാൻഡുകൾ പങ്കുചേരുന്നുണ്ട്. ടു എക്സ് എൽ, സിക്സ്ത് സ്ട്രീറ്റ്, ആമസോൺ, ബേബി ഷോപ്പ്, ബെവർലി ഹിൽസ് പോളോ ക്ലബ്, കാർട്ടേഴ്സ്, ക്രേറ്റ് & ബാരൽ, ദമാസ്, ഡ്യൂൺ ലണ്ടൻ, ഇസിറ്റി, ഇമാക്സ്, എഫ് ഫൈവ് ഗ്ലോബൽ, ഹോം സെന്റർ, ജവഹറ ജ്വല്ലറി, ജംബോ, ലെഗോ, നംഷി, നൂൺ, നൈസാ, പ്യൂമ, റീപ്ലേ, റിച്വൽസ്, സ്റ്റീവ് മാഡൻ, ദി വാച്ച് ഹൗസ്, വലൻസിയ ഷൂസ്, എക്സ്പ്രെഷൻസ് തുടങ്ങിയ നിരവധി ബ്രാൻഡുകൾ ഈ അവസരം പ്രയോജനപ്പെടുത്താൻ കാത്തിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: