World
-
95 ശതമാനം വരെ വിലക്കുറവ്, ഒരു ലക്ഷം ദിർഹം സമ്മാനവും…!ദുബൈ ഡിജിറ്റൽ ഷോപ്പിംഗ് മേളയുടെ വിശദ വിവരങ്ങൾ അറിയാം
ദുബൈ: ഈദുൽ ഫിത്തറിനു മുന്നോടിയായി ദുബൈയിലെ താമസക്കാർക്കും സന്ദർശകർക്കും അവിശ്വസനീയമായ വിലക്കിഴിവുകളോടെയുള്ള ഷോപ്പിംഗ് അനുഭവം സമ്മാനിക്കാൻ ഗ്രേറ്റ് ഓൺലൈൻ സെയിലിന്റെ മൂന്നാം പതിപ്പ് എത്തുന്നു. ദുബൈ ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്റ് (DFRE) ആണ് ഈ സന്തോഷവാർത്ത അറിയിച്ചത്. മാർച്ച് 27 മുതൽ 30 വരെ 4 ദിവസം നീളുന്ന ഈ ഡിജിറ്റൽ മേളയിൽ ഉപഭോക്താക്കൾക്ക് 95 ശതമാനം വരെ കിഴിവ് നേടാനാകും. ഇതിനുപുറമെ, ഭാഗ്യശാലികൾക്ക് ആകർഷകമായ സമ്മാനങ്ങളും സ്വന്തമാക്കാനുള്ള അവസരമുണ്ട്. ഈ വർഷത്തെ ഗ്രേറ്റ് ഓൺലൈൻ സെയിലിന്റെ പ്രധാന ആകർഷണം നൂറുകണക്കിന് പ്രമുഖ ബ്രാൻഡുകളുടെ പങ്കാളിത്തമാണ്. ഫാഷൻ, ഇലക്ട്രോണിക്സ്, ഹോംവെയർ തുടങ്ങി വിവിധ വിഭാഗങ്ങളിലെ മുൻനിര ബ്രാൻഡുകൾ ഈ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ അണിനിരക്കും. കൂടാതെ, ഉപഭോക്താക്കൾക്ക് ഒരു പുതിയ അനുഭവം നൽകുന്നതിനായി ഒരു ഇൻ്റാക്ടീവ് വെർച്വൽ മാളും ഈ സമയം ലോഞ്ച് ചെയ്യും. ഈ വെർച്വൽ മാളിലൂടെ സന്ദർശകർക്ക് തങ്ങളുടെ ഇഷ്ട ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ വെർച്വലായി കണ്ട്…
Read More » -
ലണ്ടനില്‍ സബ്‌സ്റ്റേഷനില്‍ പൊട്ടിത്തെറി; വിമാനത്താവളം അടച്ചു, വീടുകളിലും കറന്റില്ല
ലണ്ടന്‍: വൈദ്യുതി സബ്‌സ്റ്റേഷനിലെ പൊട്ടിത്തെറിയെ തുടര്‍ന്നു ഹീത്രൂ വിമാനത്താവളം അടച്ചു. ഇന്ന് അര്‍ധരാത്രി വരെയാണു വിമാനത്താവളം അടച്ചിടുകയെന്നു അധികൃതര്‍ പറഞ്ഞു. ലണ്ടനിലെ ഹെയ്സിലുള്ള നോര്‍ത്ത് ഹൈഡ് ഇലക്ട്രിക്കല്‍ സബ്‌സ്റ്റേഷനിലായിരുന്നു പൊട്ടിത്തെറി. കാരണം തിരിച്ചറിഞ്ഞിട്ടില്ല. ”ഹീത്രൂ വിമാനത്താവളത്തിലേക്കു വൈദ്യുതി വിതരണം ചെയ്യുന്ന സബ്‌സ്റ്റേഷനില്‍ ഉണ്ടായ പൊട്ടിത്തെറിയെ തുടര്‍ന്നു വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. യാത്രക്കാരുടെയും സഹപ്രവര്‍ത്തകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി 21ന് അര്‍ധരാത്രി വരെ ഹീത്രൂ വിമാനത്താവളം അടച്ചിടും. പ്രശ്‌നം പെട്ടെന്നു പരിഹരിക്കാനാണു ശ്രമിക്കുന്നത്” വിമാനത്താവള അധികൃതര്‍ എക്‌സില്‍ അറിയിച്ചു. യാത്രക്കാരോട് ഹീത്രൂ വിമാനത്താവളത്തിലേക്കു വരരുതെന്നും കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് എയര്‍ലൈനുകളുമായി ബന്ധപ്പെടണമെന്നും നിര്‍ദേശം നല്‍കി. വൈദ്യൂതി എപ്പോള്‍ പുനഃസ്ഥാപിക്കും എന്നതിനെ കുറിച്ച് കൃത്യമായ വിവരം ലഭ്യമല്ല. സബ്സ്റ്റേഷനിലുണ്ടായ തീപിടിത്തം ആയിരക്കണക്കിനു വീടുകളിലെ വൈദ്യുതി ബന്ധവും താറുമാറാക്കി. തീ അണയ്ക്കുന്നതിന് 10 ഫയര്‍ എന്‍ജിനുകളും 70 അഗ്‌നിരക്ഷാ ജീവനക്കാരും സ്ഥലത്തുണ്ട്. വിമാനത്താവളത്തിനു സമീപം താമസിക്കുന്ന 150 പേരെ ഒഴിപ്പിച്ചു.
Read More » -
കാഴ്ച്ച ശക്തി കുറഞ്ഞു, കൈകാലുകള്‍ ദ്രവിച്ച പോലെയായി, ശരീരഭാരവും അവിശ്വസനീയമായി താഴ്ന്നു; വസ്ത്ര ധാരണത്തിലൂടെ എല്ലാം മറച്ചെങ്കിലും സുനിതയുടെയും വില്‍ മോറിന്റെയും ആരോഗ്യസ്ഥിതി ഞെട്ടിക്കുന്നത്!
ഒമ്പത് മാസത്തെ ബഹിരാകാശവാസത്തിന് ശേഷം സുനിതാ വില്യംസും വില്‍മോറും തിരിച്ചെത്തിയപ്പോള്‍ എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്ന കാര്യം ഇവരുടെ ആരോഗ്യസ്ഥിതി എങ്ങനെയാണെന്ന് അറിയാനായിരുന്നു. അപ്രതീക്ഷിതമായി ബഹിരാകാശത്ത് ഇത്രയും നാള്‍ ചെലവഴിക്കേണ്ടി വന്നത് അവരുടെ ആരോഗ്യത്തെ ദോഷകരമായി തന്നെ ബാധിക്കാം എന്ന് വിദഗ്ധര്‍ പലരും നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ഇരുവരുടേയും ആരോഗ്യനില അത്ര തൃപ്തികരമല്ല എന്നാണ്. ഇവരുടെ കാഴ്ചാശക്തി നന്നായി കുറഞ്ഞിട്ടുണ്ട്. കൈകാലുകള്‍ ദ്രവിച്ചത് പോലെയായി. ശരീരഭാരവും വലിയ തോതില്‍ കുറഞ്ഞിട്ടുണ്ട്. രണ്ട് പേരും വസ്ത്രധാരണത്തിലൂടെ ഇതെല്ലാം മറച്ചു എങ്കിലും ആരോഗ്യസ്ഥിതി ഞെട്ടിക്കുന്നത് തന്നെയാണ്. ബഹിരാകാശ കേന്ദ്രത്തില്‍ 287 ദിവസം തങ്ങേണ്ടി വന്ന സുനിതാ വില്യംസിനും വില്‍മോറിനും ഇനി നാല്‍പ്പത്തിയഞ്ച് ദിവസം കരുതല്‍വാസമാണ്. ഭൂമിയുടെ ഗുരുത്വബലവുമായി ഇവരുടെ ശരീരം പൊരുത്തപ്പെടാനുള്ള പരിശീലനം ഈ സമയത്ത് നല്‍കും. ബഹിരാകാശത്ത് നിന്ന് എത്തിയ ഇവരെ നടക്കാന്‍ ബുദ്ധിമുട്ടാകും എന്ന സാധ്യത പരിഗണിച്ച് സ്‌ട്രെച്ചറിലാണ് കൊണ്ട് പോയത്. ഒരാഴ്ച നീളുന്ന ദൗത്യത്തിനായി…
Read More » -
വെല്‍ക്കം ബാക്ക് സുനിത! സുരക്ഷിതമായി മടങ്ങിയെത്തി, പിതൃഗ്രാമത്തിലും ആഘോഷം
ന്യൂയോര്‍ക്ക്/ന്യൂഡല്‍ഹി: ഒന്‍പതു മാസത്തിലേറെ നീണ്ട കാത്തിരിപ്പിനു ശുഭാവസാനം. ഇന്ത്യന്‍ വംശജ സുനിത വില്യംസും സംഘവും ഒടുവില്‍ ഭൂമിയില്‍. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.40 നാണ് ഇവരെ വഹിച്ചുകൊണ്ട് സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ക്രൂ9 പേടകം ഫ്‌ലോറിഡ തീരത്തിനു സമീപം അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഗള്‍ഫ് ഓഫ് അമേരിക്കയില്‍ ഇറങ്ങിയത്. ബുച്ച് വില്‍മോര്‍, നിക് ഹേഗ്, അലക്‌സാണ്ടര്‍ ഗോര്‍ബുനോവ് എന്നീ ബഹിരാകാശ യാത്രികരായിരുന്നു സുനിതയ്ക്ക് ഒപ്പമുണ്ടായിരുന്നത്. കടല്‍പരപ്പിലിറങ്ങിയ പേടകത്തിനടുത്തേക്ക് ആദ്യമെത്തിയത് നേവി സീലിന്റെ ബോട്ടാണ്. പത്തു മിനിറ്റോളം നീണ്ട സുരക്ഷാപരിശോധനയ്ക്കു ശേഷം പേടകത്തെ എംവി മേഗന്‍ എന്ന റിക്കവറി ഷിപ്പിലേക്കു മാറ്റി. 4.10ന് പേടകത്തിന്റെ വാതില്‍ തുറന്നു. 4.25 ഓടെ യാത്രികരെ ഓരോരുത്തരെയായി പുറത്തിറക്കി. ഇവരെ പ്രത്യേക സ്ട്രച്ചറില്‍ മെഡിക്കല്‍ പരിശോധനകള്‍ക്കായി കൊണ്ടു പോയി. ഇവരെ നാസയുടെ ഹൂസ്റ്റണിലെ കേന്ദ്രത്തിലേക്ക് മാറ്റി. അതേസമയം, സുനിത വില്യംസിന്റെ തിരിച്ചുവരവ് ഇന്ത്യയും ആഘോഷമാക്കി. സുനിതയുടെ പിതൃഗ്രാമമായ ഗുജറാത്തിലെ ജുലാസന്‍ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തുമാണ് തിരിച്ചുവരവ്…
Read More » -
ബഹിരാകാശ യാത്രികരായ സുനിതയും ബുച്ച് വിൽമോറും 9 മാസത്തിനു ശേഷം ബുധനാഴ്ച ഭൂമിയിൽ തിരിച്ചെത്തും: ആകാംക്ഷയോടെ ശാസ്ത്രലോകം, ദൗത്യത്തിലെ ആരോഗ്യപ്രശ്നങ്ങൾ; എത്ര പ്രതിഫലം ലഭിക്കും…?
ന്യൂയോർക്ക്: നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും 8 ദിവസത്തെ ഗവേഷണത്തിനായി പോയത് ജൂൺ 5നാണ്. പക്ഷേ ബഹിരാകാശ പേടകമായ ബോയിങ് സ്റ്റാർലൈനറിന് ഉണ്ടായ സാങ്കേതിക തകരാറുകള്‍ മൂലം മടക്കയാത്ര അനിശ്ചിതത്വത്തിലായി. ഇരുവരും 9 മാസം ബഹിരാകാശ നിലയത്തിൽ കുടുങ്ങിപ്പോയി. എന്നാൽ മാർച്ച് 19 ബുധനാഴ്ച സ്പേസ് എക്സ് ഡ്രാഗൺ പേടകത്തിൽ ഇരുവരും മടക്കയാത്രയ്ക്ക് ഒരുങ്ങുകയാണ്. മടക്കയാത്ര കയ്യകലെ എത്തിനിൽക്കുമ്പോൾ ലോകത്താകമാനം സുനിതയേയും ബുച്ച് വിൽമോറിനെയും കുറിച്ച് ചൂടുപിടിച്ച ചർച്ചകൾ നടക്കുകയാണ്. നാസയും സ്‌പേസ് എക്സും നടത്തുന്ന സംയുക്ത ദൗത്യങ്ങൾ ലോകമെമ്പാടുമുള്ള ശാസ്ത്ര പ്രേമികൾക്ക് ആവേശവും ഒപ്പം ആശങ്കയും പകര്‍ന്നിരിക്കുന്നു. മനുഷ്യ ബഹിരാകാശ ദൗത്യങ്ങളുടെ ഭാവി, മനുഷ്യന്റെ ചന്ദ്രനിലേക്കും അന്യഗ്രഹങ്ങളിലേക്കുമുള്ള യാത്രകൾ, സുനിതയും ബുച്ചും ബഹിരാകാശ നിലയത്തിൽ 9 മാസം ചിലവിട്ടതിലൂടെ കൈവരുന്ന നേട്ടങ്ങൾ, മടക്കം, ഭാവി ദൗത്യങ്ങൾ എന്നീ കാര്യങ്ങളിൽ നിരവധി സംശയങ്ങൾ എല്ലാ ശാസ്ത്രകുതുകികൾക്കും ഉണ്ട്. മറ്റൊന്ന് ജീവൻ പണയം വച്ചുള്ള യാത്രയിൽ…
Read More » -
പാകിസ്താനില്‍ വീണ്ടും അജ്ഞാത വിളയാട്ടം; കൊടുംഭീകരന്‍ അബു ഖത്തല്‍ കൊല്ലപ്പെട്ടു
ന്യൂഡല്‍ഹി: ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരന്‍ അബു ഖത്തല്‍ എന്ന ഫൈസല്‍ നദീം പാകിസ്താനില്‍ വെടിയേറ്റു മരിച്ചു. ശനിയാഴ്ച രാത്രി പഞ്ചാബ് പ്രവിശ്യയിലെ ഝലം ജില്ലയിലാണ് സംഭവം. സംഭവത്തിന് പിന്നില്‍ ആരാണെന്ന വിവരം പുറത്തുവന്നിട്ടില്ല. ജമ്മു കശ്മീരില്‍ നടന്ന നിരവധി ഭീകരാക്രമണങ്ങളുടെ സൂത്രധാരനായ ഖത്തല്‍, 26/11 മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ഹാഫിസ് സയിദിന്റെ അടുത്ത ബന്ധുവും സഹായിയായിരുന്നു. ഹാഫിസ് സയിദാണ് ലഷ്‌കര്‍ ഈ ത്വയ്ബയുടെ ചീഫ് ഓപ്പറേഷണല്‍ കമാന്‍ഡറായി ഖത്തലിനെ നിയമിക്കുന്നത്. ജമ്മു കശ്മീരിലെ ശിവ്ഖോരി സന്ദര്‍ശിക്കാനെത്തിയ തീര്‍ഥാടകര്‍ക്ക് നേരേയുണ്ടായ ആക്രമണത്തിന്റെ സൂത്രധാരനാണ് ഖത്തല്‍. 2024 ജൂണ്‍ 9 ന് റാസി ജില്ലയിലാണ് സംഭവം നടന്നത്. തീര്‍ഥാടകരുടെ ബസിന് നേരേ ഭീകരസംഘം വെടിയുതിര്‍ക്കുകയും തുടര്‍ന്ന് ബസ് മലയിടുക്കിലേക്ക് മറിയുകയും ചെയ്തു. രണ്ടു വയസ്സുള്ള ഒരു കുഞ്ഞടക്കം ഒന്‍പത് പേരാണ് സംഭവത്തില്‍ കൊല്ലപ്പെട്ടത്. 41 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ആകെ പത്ത് പേര്‍ക്കാണ് ഭീകരുടെ വെടിയേറ്റിരുന്നത്. 2023 ജനുവരി 1 മുതല്‍…
Read More » -
പള്ളിവക ഒന്നരക്കോടി തട്ടി എടുത്തു: പാല പൂവരണി സ്വദേശി ഫാ.ടോം തകടിപ്പുറം എന്ന ധ്യാന പ്രസംഗകനായ വൈദികന്‍ അറസ്റ്റില്‍
ഇടവകയുടെ പേരില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി 1,64,000 ഡോളര്‍ (ഒന്നരക്കോടി രൂപ) നിക്ഷേപിച്ച ശേഷം പിന്നീട് ആ തുക സ്വന്തം പേരിലേക്ക് മാറ്റിയ മലയാളി കത്തോലിക്ക വൈദികനായ ഫാ. ടോം തകടിപ്പുറത്തിനെ അമേരിക്കന്‍ പൊലീസ് അറസ്റ്റ് ചെയ്തു. അയോവ സംസ്ഥാനത്തിലെ ഡെസ് മോയിന്‍സ് രൂപതാംഗമാണ് 61കാരനായ ഫാദര്‍ ടോം. 2011 മുതല്‍ യുഎസിലെ വിവിധ ഇടവകകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. നിലവില്‍ ഷെനഡോവ സെന്റ് മേരീസ് പള്ളി വികാരിയാണ്. കൂടാതെ ഹാംബര്‍ഗ് ഇടവകയുടെ ചുമതലയും ഉണ്ടായിരുന്നു. 2017 മുതല്‍ ഈ 2 പളളികളുടെയും വികാരിയാണ്. കഴിഞ്ഞ മാസം അവസാനമാണ് അറസ്റ്റിലായത്. തട്ടിപ്പ്, വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങി 6 കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 10 വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണിവ. ഈ വര്‍ഷം ജനുവരിയിലാണ് ഇയാൾ തട്ടിപ്പ് തുടങ്ങിയത് എന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ആദ്യം, ഒരു മിഷണറി സംഘടനയുടെ മറവില്‍ ഇടവകയുടെ വ്യാജ അക്കൗണ്ട് ഉണ്ടാക്കി 24,000 ഡോളര്‍ നിക്ഷേപിച്ച ശേഷം,…
Read More » -
കുവൈറ്റിലെ ഫെഡറേഷൻ ഓഫ് ഇന്ത്യൻ മുസ്ലിംസ് അസോസിയേഷൻ ഇഫ്ത്താർ സംഘടിപ്പിച്ചു
“പ്രവാസമണ്ണിൽ ഇന്ത്യാക്കാർ സമാധാനപരമായി ജീവിക്കുന്ന ഒരു സമൂഹമായത് എങ്ങനെ എന്ന ചോദ്യത്തിനുത്തരം, ജോലിസമയം കഴിഞ്ഞുള്ള വിശ്രമം, സമൂഹോന്നതിക്കായുള്ള ക്രിയാത്മക ഇടപെടലുകളിലേയ്ക്ക് അവർ ഉപയോഗിക്കുന്നു എന്നതാണ്.” കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ ഡോക്ടർ ആദർശ് സ്വൈക പറയുന്നു. കുവൈറ്റിലെ ഫെഡറേഷൻ ഓഫ് ഇന്ത്യൻ മുസ്ലിംസ് അസോസിയേഷൻ (ഫിമ) സംഘടിപ്പിച്ച ഇഫ്ത്താർ സംഗമത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. 10ലക്ഷം പേരുമായി ഇന്ത്യാക്കാർ കുവൈറ്റിലെ വിദേശീയരിൽ ഒന്നാംസ്ഥാനത്താണ്. പക്ഷെ അക്രമങ്ങൾ, പിടിച്ചുപറി തുടങ്ങിയ കുറ്റകൃത്യങ്ങളിൽ പിറകിലും. ഇതിന് കാരണം, കുടുംബത്തിന്റെയും സമൂഹത്തിന്റെയും അഭിവൃദ്ധിക്കായി സമയവും അധ്വാനവും ചിലവഴിക്കുന്നതുകൊണ്ട്, അവർ അനാവശ്യകാര്യങ്ങളിൽ തലയിടാത്തത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. കുവൈത്ത് സ്വദേശികളും, അന്താരാഷ്ട്ര ഡിപ്ലോമാറ്റുകളും, ഇന്ത്യൻ സമൂഹത്തിലെ വിവിധ സംഘടനാ, സാംസ്‌കാരിക നേതാക്കന്മാരും പങ്കെടുത്ത പരിപാടി ഫർവാനിയ ക്രൗൺ പ്ലാസയിലാണ് സംഘടിപ്പിച്ചത്. ഇന്ത്യൻ രൂപയാണ് 1961 വരെ കുവൈറ്റ് ഉപയോഗിച്ചിരുന്നത് വസ്‌തുത ഓർമ്മപ്പെടുത്തി, കുവൈറ്റും ഇന്ത്യയുമായി ദീർഘകാലമായി തുടരുന്ന ബന്ധം സ്ലൈഡ് ഷോയിലൂടെ കുവൈറ്റ് സ്വദേശി അവതരിപ്പിച്ചത് ശ്രദ്ധേയമായി.…
Read More »
