LIFETravel

400 രൂപയ്ക്ക് 5 മണിക്കൂർ നീണ്ട കിടിലൻ ബോട്ട് യാത്ര

ആലപ്പുഴ: 400 രൂപയ്ക്ക് 5 മണിക്കൂർ നീണ്ട കിടിലൻ ബോട്ട് യാത്ര. 600 രൂപ കൊടുത്താൽ ഏസിയിലും യാത്ര ചെയ്യാം. സർക്കാരിന്റെ വേഗ ബോട്ട് സർവീസ് വമ്പൻ ഹിറ്റായി മാറുകയാണ്. ഏസിയിൽ 40 സീറ്റും നോൺ ഏസിയിൽ 80 സീറ്റുകളുമാണുള്ളത്. രാവിലെ 11.00 മണിക്ക് ആലപ്പുഴ ബോട്ട് ജെട്ടിയിൽ നിന്നും ആരംഭിച്ച് വേമ്പനാട്ട് കായലിലൂടെ പാതിരാമണൽ വഴിയാണ് യാത്ര. പാതിരാമണലിൽ ഒരുമണിക്കൂർ സമയമുണ്ട്.
 കുടുംബശ്രീയുടെ ഊണ് ഇവിടെ ലഭ്യമാണ്. 100 രൂപയാണ് ഊണിന് ചാർജ്. മീൻകറി, സാമ്പാർ, പുളിശ്ശേരി, കക്കായിറച്ചി, അവിയൽ, തോരൻ, അച്ചാർ എന്നിവ ഉണ്ടാകും. ഒരു മണിക്കൂർ സമയം പാതിരാമണൽ കാണാനും ഫുഡ് കഴിക്കാനുമായി ലഭിക്കും. 2 മണിക്ക് പുനരാരംഭിക്കുന്ന യാത്ര കുമരകം ലക്ഷൃമാക്കി നീങ്ങും. യാത്രക്കിടയിൽ ഐസ്ക്രീം, ചായ സ്നാക്സ് മുതലായവ ബോട്ടിൽ തന്നെ തയ്യാറാക്കിയിട്ടുണ്ട്.
കുമരകം കായലിന്റെ സൈഡിലെ കുരിശടി വഴി ബോട്ട് പിന്നീട് ആർ. ബ്ലോക്ക് ലക്ഷൃമാക്കി പോകും. 3.15 നോടുകൂടി ആർ ബ്ലോക്കിൽ നിന്നും സ്ഥിരം കോട്ടയം ആലപ്പുഴ റൂട്ടിലൂടെ ബോട്ട് ആലപ്പുഴയിലേക്ക് തിരിക്കും. യാത്രയിൽ ബോട്ടിന്റെ മുൻപിലും പുറകിലും നിൽക്കാനും ഇരുന്ന് യാത്ര ആസ്വദിക്കാനും സാധിക്കും. വൈകിട്ട് 4.00 മണിയോടെ ആലപ്പുഴ ബോട്ട് ജെട്ടിയിൽ തിരികെ എത്തിച്ചേരും. കായൽ കാഴ്ചകൾ കുറഞ്ഞ ചിലവിൽ കാണാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ശരിക്കും പ്രയോജനം ചെയ്യും തീർച്ച. Booking contact: 9400050322, 9400050325.

Back to top button
error: