LIFE

  • അമേരിക്കയിലെ ശിവഗിരി ആശ്രമ സമർപ്പണവും പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയും മേയ് 28ന്

    വാഷിംഗ്ടൺ: അമേരിക്കൻ ഐക്യനാടുകളിൽ സ്ഥാപിതമാകുന്ന ശിവഗിരി ആശ്രമ സമുച്ചയത്തിന്റെ സമർപ്പണവും ശ്രീനാരായണ ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയും മേയ് 27, 28 തീയതികളിൽ വാഷിംഗ്ടൺ ഡിസിയിൽ നടക്കും. മഹാഗുരുവിന്റെ ധന്യസ്മരണയ്ക്കു മുമ്പിൽ സമർപ്പിക്കപ്പെടുന്ന ആശ്രമം ശിവഗിരി ആശ്രമം ഒഫ് നോർത്ത് അമേരിക്ക എന്ന പേരിൽ അറിയപ്പെടും. ശ്രീനാരായണ ഗുരുദേവ​ന്റെ നേതൃത്വത്തിൽ ആലുവ അദ്വൈതാശ്രമത്തിൽ നടത്തിയ ലോകത്തിലെ രണ്ടാമത്തെ സർവ്വമത സമ്മേളനത്തി​ന്റെ ശതാബ്ദി, വൈക്കം സത്യാഗ്രഹ സമരത്തി​ന്റെ ശതാബ്ദി, ശിവഗിരി തീർത്ഥാടനത്തി​ന്റെ നവതി ആഘോഷങ്ങളുടെ മദ്ധ്യത്തിലാണ് പുതിയ ശിവഗിരി അമേരിക്കൻ ആശ്രമത്തി​ന്റെയും ഉദയം. ശ്രീനാരായണ സമൂഹത്തി​ന്റെ സുവർണ്ണകാലഘട്ടം എന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാം. മാനവരാശിയുടെ ഉന്നമനത്തിനായി ഗുരുദേവൻ അരുൾ ചെയ്ത വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി,സംഘടന കൃഷി, വ്യവസായം, കൈത്തൊഴിൽ, ശാസ്ത്ര സാങ്കേതിക പരിശീലനം, എന്നി അഷ്ട ലക്ഷ്യങ്ങൾ കൂടാതെ വിശ്വമാനവിക സന്ദേശം ലോകമെമ്പാടും പ്രചരിപ്പിക്കുന്നതിനും ഗുരുദേവ കൃതികളുടെ ആഴത്തിലുള്ള ഗവേഷണവും, ചർച്ചകളും പ്രോത്സാഹിപ്പിക്കുകയെന്നതും ആശ്രമത്തി​ന്റെ പ്രധാന ലക്ഷ്യമാണ്. ആത്മോപദേശശതകവും ദർശനമാലയും ദൈവദശകവും അദ്വൈതദീപികയും…

    Read More »
  • 100 വർഷത്തിലേറെ പഴക്കമുള്ള പൂർവ്വിക സ്വത്ത് നവീകരിക്കാൻ മുകേഷ് അംബാനി ചെലവിട്ടത് 5 കോടി! അംബാനിയുടെ തറവാട്ടിൽ കയറാൻ പ്രവേശന ഫീസ് 2 രൂപ

    ഏഷ്യയിലെ ഏറ്റവും സമ്പന്നമായ കുടുംബമാണ് മുകേഷ് അംബാനിയുടേത്. അംബാനി കുടുംബം ഇപ്പോൾ താമസിക്കുന്നത് ലോകത്തിലെ ഏറ്റവും ചെലവേറിയ രണ്ടാമത്തെ വസതിയായ ആന്റിലയിലാണ്. മുംബൈയിലെ 27 നിലകളുള്ള വാസ്തുവിദ്യാ വിസ്മയമാണ് ആന്റിലയ. എന്നാൽ അംബാനി കുടുംബത്തിന്റെ വേരുകൾ ഗുജറാത്തിലെ ജുനഗഡ് ജില്ലയിലെ കടൽത്തീര ഗ്രാമമായ ചോർവാഡിലാണ്, അവിടെയാണ് അംബാനി കുടുംബത്തിന്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള പൂർവ്വിക ഭവനം സ്ഥിതി ചെയ്യുന്നത്. 100 വർഷത്തിലേറെ പഴക്കമുള്ള ഈ കുടുംബ സ്വത്ത് 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സ്വന്തമാക്കിയതാണ്. റിലയൻസ് ഇൻഡസ്ട്രീസ് സ്ഥാപകൻ ധീരുഭായ് അംബാനി ജനിച്ചു വളർന്ന വീടാണ് ഇത്. 2 നിലകളുള്ള ഈ മാൻഷൻ 2011 ൽ ഒരു സ്മാരകമാക്കി മാറ്റിയിരുന്നു. രണ്ട് നിലകളുള്ള മാളികയുടെ യഥാർത്ഥ വാസ്തുവിദ്യ നിലനിർത്താനും ധീരുഭായ് അംബാനി താമസിച്ചിരുന്ന പ്രദേശം പുനർനിർമ്മിക്കാനും ശ്രമിച്ചിട്ടുണ്ട്. പിച്ചള-ചെമ്പ് പാത്രങ്ങൾ, തടി ഫർണിച്ചറുകൾ തുടങ്ങി കുടുംബത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെ പ്രതിഫലിപ്പിക്കുന്ന നിരവധി വസ്തുക്കൾ ഇവടെ പ്രദർശിപ്പിച്ചിട്ടുണ്ട്. 1.2 ഏക്കർ ഭൂമിയിലാണ് ഈ കെട്ടിടം…

    Read More »
  • 1001 കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസ കിറ്റുമായി സ്രോതസ് ജീവകാരുണ്യ സംഘടനയുടെ “സ്രോതസ് പ്രയോജനി 2023”

    കോട്ടയം: മലങ്കര ഓർത്തഡോക്സ് സഭയിലെ ഷാർജ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്രോതസ് ജീവകാരുണ്യ സംഘടന ‘സ്രോതസ് പ്രയോജനി 2023’ എന്ന പേരിൽ കേരളത്തിലെ വിവിധ സ്കൂളുകളിലെ 1001 കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസ കിറ്റ് വിതരണം ചെയ്യുന്നു. മലങ്കര ഓർത്തഡോക്സ് സഭയുടെ കാതോലിക്ക ആയിരുന്ന കാലം ചെയ്ത പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയന് കാതോലിക്കാ ബാവായുടെ സ്മരണാർത്ഥം സ്രോതസ് നടപ്പാക്കുന്ന വിദ്യാഭ്യാസ സഹായ പദ്ധതിയുടെ രണ്ടാം ഘട്ടമായാണ് സൗജന്യവിദ്യാഭ്യാസ കിറ്റ് വിതരണം. പദ്ധതിയുടെ ഉദ്ഘാടനം 26ന് രാവിലെ 11ന് പന്തളം എമിനന്സ് പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനത്തിൽ മലങ്കര ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ നിർവഹിക്കും. കുട്ടികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം ആന്റോ ആൻ്റണി എം.പി. നിർവഹിക്കും. യോഗത്തിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ എപ്പിസ്കോപ്പൽ സിനഡ് സെക്രട്ടറി ഡോ. യുഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും. രാഷ്ട്രീയ – സാമൂഹ്യ-സാംസ്കാരിക-സഭാ മേഖലകളിലെ…

    Read More »
  • ഇന്ന് ലോക തൈറോയ്ഡ് ദിനം

    ഇന്ന് ലോക തൈറോയ്ഡ് ദിനമാണ്.ശരീരത്തിന്‍റെ വളര്‍ച്ചയിലും ഉപാപചയ പ്രവര്‍ത്തനങ്ങളിലും നിര്‍ണ്ണായക പങ്ക് വഹിക്കുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്.  ഈ ഗ്രന്ഥിയുടെ പ്രവര്‍ത്തനങ്ങളിലുണ്ടാവുന്ന ഏതു മാറ്റവും ശരീരത്തില്‍ കാര്യമായ പ്രത്യാഘാതങ്ങളുണ്ടാക്കും.തൈറോയ്ഡ് ഗ്രന്ഥിയുടെ തകരാറുകള്‍ മൂലം രക്തത്തില്‍ തൈറോയിഡ് ഹോര്‍മോണിന്റെ അളവ് വളരെ കുറയുകയോ കൂടുകയോ ചെയ്യാം. തൈറോയ്ഡ് ഹോര്‍മോണിന്‍റെ ഉല്‍പാദനം കൂടുന്നതാണ് ഹൈപ്പര്‍ തൈറോയ്ഡിസം. തൈറോയ്ഡ് ഹോര്‍മോണിന്‍റെ ഉല്‍പാദനം കുറയുന്നത് ഹൈപ്പോ തൈറോയ്ഡിസം. കൃത്യമായി തിരിച്ചറിഞ്ഞ് ഫലപ്രദമായ ചികിത്സ സ്വീകരിച്ചാല്‍ പൂര്‍ണ്ണമായും പ്രതിരോധിച്ച്‌ നിര്‍ത്താൻ കഴിയുന്ന അസുഖമാണ് ഇത്.ലക്ഷണങ്ങളെ തിരിച്ചറിയുക എന്നതാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം. കഴുത്തില്‍ നീര്‍ക്കെട്ട്, മുഴ പോലെ കാണപ്പെടുക, ശബ്ദം അടയുക തുടങ്ങിയവയാണ് തൈറോയ്ഡ് പ്രശ്‌നങ്ങളുടെ പ്രധാന ലക്ഷണം.ശരീര ഭാരത്തിലുണ്ടാകുന്ന വ്യതിയാനങ്ങളും തൈറോയ്ഡിന്‍റെ ലക്ഷണമാകാം. തൈറോയ്‌ഡ് ഹോര്‍മോണുകള്‍ കൂടിയാല്‍ (ഹൈപ്പര്‍ തൈറോയ്ഡിസം) ശരീരഭാരം കുറയും. ഹോര്‍മോണ്‍ കുറഞ്ഞാല്‍ (ഹൈപ്പോ തൈറോയ്ഡിസം) ശരീരഭാരം കൂടും. അമിതമായ ഉത്കണ്ഠ, വിഷാദം മുതലായവയെയും തൈറോയ്ഡ് ഹോര്‍മോണുകള്‍ സ്വാധീനിക്കാറുണ്ട്. ഹൈപ്പോതൈറോയ്ഡ് ഉള്ളവരില്‍ വിഷാദവും…

    Read More »
  • ആരോഗ്യമുള്ള പല്ലുകള്‍ വൃത്തിയുടെ ലക്ഷണം

    ആഹാര രീതിയില്‍ശ്രദ്ധിച്ചാല്‍ പല്ലിന് കേടുവരുന്നത് ഒരു പരിധിവരെ തടയാവുന്നതാണ്.രണ്ടുനേരം പല്ലു തേയ്ക്കുക, മധുര പലഹാരങ്ങള്‍ അധികം കഴിക്കാതിരിക്കുക, പെപ്‌സി, കോള, കോക്ക കോള പോലുള്ളവ കഴിക്കാതിരിക്കുക. ഫാസ്റ്റ്ഫുഡ് ഉപേക്ഷിക്കുക.ഫൈബര്‍ കണ്ടന്റ് അടങ്ങിയ ഭക്ഷണ പദാര്‍ഥങ്ങള്‍ കഴിക്കുക. ചോക്ലേറ്റുകള്‍, ചൂയിംഗം തുടങ്ങിയവ ഉപേക്ഷിക്കുക.ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ പല്ലിന്റെ ആരോഗ്യം സംരക്ഷിക്കാം. ആരോഗ്യമുള്ള പല്ലുകള്‍ വൃത്തിയുടെ ലക്ഷണമാണെന്ന് മറക്കാതിരിക്കുക. പ്രിസര്‍വേറ്റീവ്‌സ്, വൈറ്റ് ഷുഗര്‍, മൈദ എന്നിവയുടെ ഉപയോഗം തീര്‍ത്തും ഒഴിവാക്കുക. ചോക്ലേറ്റ്‌സ് കഴിക്കുന്നത് പല്ലിന് ഹാനികരമാണ്. അതിലടങ്ങിയിരിക്കുന്ന ഷുഗര്‍ ശരീരത്തിനും പല്ലിനും ദോഷം ചെയ്യും.അതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് ചോക്ലേറ്റ്‌സ് കഴിവതും വാങ്ങി കൊടുക്കാതിരിക്കുക.രണ്ടു മിനിറ്റെങ്കിലും പല്ലു തേയ്ക്കണം.എന്നാല്‍ അധികം സമയമെടുത്തു പല്ലു തേച്ചിട്ട് കൂടുതല്‍ കാര്യമൊന്നുമില്ല.അത് പല്ലിന്റെ ഇനാമല്‍ നഷ്ടപ്പെടാന്‍ കാരണമാകുന്നു.പല്ല് വൃത്തിയാക്കാന്‍ ടൂത്ത് ബ്രഷ് തന്നെ വേണമെന്നില്ല.ചിലര്‍ക്ക് ബ്രഷ് ഉപയോഗിക്കാന്‍ ഇഷ്ടമല്ലായിരിക്കാം.ഇങ്ങനെയുള്ളവര്‍ ആര്യവേപ്പിന്റെ തണ്ട് ചവച്ച് പല്ല് വൃത്തിയാക്കാവുന്നതാണ്.മാവിന്റെ തണ്ടും മാവിലയും ഇതേരീതിയിൽ ഉപയോഗിക്കാം.   പല്ലിന്റെ ആരോഗ്യത്തിന് ആര്യവേപ്പിന്റെ തണ്ട് വളരെ നല്ലതാണ്. ഒരു ദിവസം…

    Read More »
  • മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ വൈദിക സംഘത്തിന്റെ ആഗോള വൈദീക സമ്മേളനത്തിന് പരുമലയില്‍ തുടക്കമായി

    പരുമല: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ വൈദിക സംഘത്തിന്റെ ആഗോള വൈദീക സമ്മേളനത്തിന് പരുമലയില്‍ തുടക്കമായി. പരിശുദ്ധ കാതോലിക്കാ ബാവായുടെ ആമുഖ സന്ദേശത്തെത്തുടര്‍ന്ന് ഡോ: യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത ധ്യാനം നയിച്ചു. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ മൂന്നു ദിനം നീണ്ടുനില്‍ക്കുന്ന രാജ്യാന്തര കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയതു. ഡോ മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത സമ്മേളനത്തിന് അദ്ധ്യക്ഷത വഹിച്ചു. ഡോ. സിസ തോമസ് മുഖ്യ പ്രഭാഷണം നടത്തുകയും ഫാ ഡോ ജേക്കബ് കുര്യൻ വിഷയാവതരണവും നിർവഹിച്ചു. മലങ്കര സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരും വൈദിക സമ്മേളനത്തിൽ പങ്കെടുത്തു. 1200ഓളം വൈദികർ സമ്മേളനത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

    Read More »
  • അഗസ്തി വെറുമൊരു സസ്യമല്ല; അറിയാം ആരോഗ്യഗുണങ്ങൾ

    ചീര വർഗ്ഗത്തിൽപ്പെട്ട ഒരു സസ്യമാണ് അഗസ്തി.അഗത്തിയെന്നും വിളിപ്പേരുണ്ട്.പച്ചക്കറിയായും കാലിത്തീറ്റയായും ഇതുപയോഗിക്കാം.വിറ്റാമിൻ എയും ബിയും പാലിൽ ഉള്ളതിന്റെ ഇരട്ടി ഇതിൽ അടങ്ങിയിട്ടുണ്ട്.എല്ലുകളുടെ വളർച്ചയ്ക്ക് കുട്ടികൾക്ക് നൽകാവുന്ന ഒന്നാന്തരം ഇലക്കറിയുമാണ്. സെപ്‌റ്റംബർ/ഒക്ടോബർ മാസത്തിലാണ് പൂക്കുന്നത്. നിറയെ പൂക്കുന്നതുകൊണ്ട് കാണാനും നല്ല അഴകാണ്. പൂമൊട്ടിന് അരിവാളിന്റെ ആക്യതിയാണ്.ചുവന്ന പൂക്കളും വെള്ള പൂക്കളും ഉള്ള ഇനങ്ങളാണ് സാധാരണ കണ്ടുവരുന്നത്.പൂവും ഇലകളും കറിവയ്ക്കാൻ ഉപയോഗിക്കുന്നു.വേരും തൊലിയും ഇലകളും ഇളം കായും ഔഷധയോഗ്യമാണ്. ഇലയിൽ ധാരാളം മാംസ്യം, കാത്സ്യം, ഫോസ്‍ഫറസ്, ജീവകം എ, ബി, സി എന്നിവ അടങ്ങിയിട്ടുണ്ട്.പൂവിൽ ജീവകം ബി, സി.   വിത്തിൽ മാംസ്യം, കൊഴുപ്പ്, അന്നജം എന്നിവയും അടങ്ങിയിരിക്കുന്നു.   ഇല പിഴിഞ്ഞെടുത്ത നീര് നീർക്കെട്ടിന് പരിഹാരമാണ്   ജീവകം എയുടെ അഭാവംമൂലമുണ്ടാകുന്ന എല്ലാ നേത്ര രോഗങ്ങൾക്കും പ്രയോജനകരം   അഗസ്തിക്കുരു പാൽ ചേർത്തരച്ച് മുറിവുകളിൽ പുരട്ടിയാൽ വേഗം  മുറിവുണങ്ങും   വായ്‍പുണ്ണ് (കുടൽപുണ്ണ്) തുടങ്ങിയ ഉഷ്ണരോഗങ്ങൾ മാറുന്നതിന് ഉത്തമം   വീടുകളിലെ തോട്ടങ്ങളിൽവച്ചു പിടിപ്പിക്കാം.…

    Read More »
  • ചെലവ് ചുരുക്കൽ നടപടിയുടെ ഭാഗമായി മൂന്നാം റൗണ്ട് പിരിച്ചുവിടലുമായി ഡിസ്നി; 2,500-ലധികം ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെടും

    മൂന്നാം റൗണ്ട് പിരിച്ചുവിടലുമായി എന്റർടെയ്ൻമെന്റ് രംഗത്തെ ഭീമൻ കമ്പനിയായ ഡിസ്നി. മൂന്നാം റൗണ്ട് പിരിച്ചുവിടലിന്റ ഭാഗമായി 2,500-ലധികം ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെടും. ചെലവ് ചുരുക്കൽ നടപടിയുടെ ഭാഗമായാണ് ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നത്. രണ്ടാം ഘട്ടപിരിച്ചുവിടലിൽ കനത്ത തിരിച്ചടി നേരിട്ട ടെലിവിഷൻ ഡിവിഷനിൽ നിന്നും ഇത്തവണ കൂടുതൽപേരെ പിരിച്ചുവിടുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. ഏകദേശം 7,000 തൊഴിലാളികളെ വെട്ടികുറയ്ക്കാൻ കമ്പനി ലക്ഷ്യമിടുന്നതിനാൽ മാർച്ചിൽ ഡിസ്നി സിഇഒ ബോബ് ഇഗർ മൂന്ന് റൗണ്ട് പിരിച്ചുവിടലുകൾ പ്രഖ്യാപിച്ചതോടെയാണ് പിരിച്ചുവിടൽ നടപടികൾക്ക് തുടക്കമായത്. നിലവിൽ ഡിസ്നിയിൽ ഏകദേശം 1,90,000 ജീവനക്കാരുണ്ട്. ചെലവ് കുറയ്ക്കുന്നതിനായും കമ്പനിയുടെ പ്രവർത്തന ഘടന പുനസംഘടിപ്പിക്കാനുമാണ് തീരുമാനം. 5.5 ബില്യൺ ഡോളർ അതായത് ഏകദേശം 45,000 കോടി രൂപയുടെ ചെലവ് ചുരുക്കാനായി 7,000 ത്തോളം ജീവനക്കാരെ പിരിച്ചുവിടുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. മാർച്ച് മാസത്തിലാണ് ആദ്യഘട്ട പിരിച്ചുവിടൽ നടന്നത്. ഏപ്രിൽ മാസത്തിലെ രണ്ടാംഘട്ട പിരിച്ചുവിടലിന്റെ ഭാഗമായി 4000 ജീവനക്കാരെ ഡിസ്നിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. 2022 നവംബറിലാണ് മുൻ സിഇഒ ബോബ്…

    Read More »
  • ഹൃദ് രോഗികൾക്ക് ലൈംഗിക ബന്ധം സാധ്യമാണോ, അറിഞ്ഞിരിക്കുക സുപ്രധാനവും ആധികാരികവുമായ ഈ വിവരങ്ങൾ

    ആരോഗ്യം ഡോ.വേണു തോന്നക്കൽ  ഹൃദ് രോഗബാധിതരും രോഗവിമുക്തി നേടിയവരും പൊതുവേ ചോദിക്കുന്ന ചോദ്യമാണ് തുടർജീവിതത്തിൽ തങ്ങൾക്ക് ലൈംഗികബന്ധം സാധ്യമാകുമോ എന്ന്. ഇക്കാര്യത്തിൽ സംശയമുള്ളവരാണ് പലരും. എന്നാൽ തുറന്നു ചോദിക്കാൻ മടിയാണ്. പലരും സെക്സ് ആഗ്രഹിക്കുന്നു. പക്ഷേ ഭയം മൂലം അതിന് തുനിയാറില്ല. ലൈംഗിക ബന്ധത്തെക്കുറിച്ച് ഹൃദ്രോഹികൾക്കിടയിൽ വിശേഷിച്ച് ഹൃദ്രോഹികളായ പുരുഷന്മാർക്കിടയിൽ ഭയം കാണപ്പെടുന്നു. ഈ ഭയവും സെക്സിനു വേണ്ടിയുള്ള ആർത്തിയും കൂടിയാകുമ്പോൾ പ്രശ്നങ്ങൾ സങ്കീർണമാകും. ഇവിടെ മനസ്സിന്റെ സ്വാധീനം വലിയ ഘടകമാണ്. ഇത്തരക്കാരിൽ ലൈംഗികവേഴ്ചയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നിരവധിയാണ്. പ്രധാനമായും അവരുടെ ലൈംഗിക താൽപര്യം കുറയുകയോ ഇല്ലാതാവുകയോ ചെയ്യുന്നു. രോഗിക്ക് ഉള്ള ഭയാശങ്കകൾ, മനോസംഘർഷം, വിഷാദരോഗം തുടങ്ങിയവയാണ് ഇതിന് കാരണങ്ങളായി കരുതുന്നത്. ഇവരിൽ മിക്കവരും വേഴ്ചക്ക് മുതിരാത്തത് ആഗ്രഹം ഇല്ലാഞ്ഞ് അല്ല. ഭയമാണ് അവരെ പിന്നോട്ട് വലിക്കുന്നത്. ഒരു വേള ലൈംഗിക വേഴ്ചക്കിടയിൽ ഹൃദാഘാതം ഉണ്ടാകുമോ എന്ന് അവർ ഭയപ്പെടുന്നു. ഒരു ഭാഗത്ത് വർധിച്ച കാമ വാഴ്ചയ്ക്കുള്ള താൽപര്യം, മറുഭാഗത്ത് വല്ലാത്ത…

    Read More »
  • ഗ്യാസ് സിലിണ്ടർ വാട്സാപ്പ് വഴിയും ബുക്ക് ചെയ്യാം

    ഗ്യാസ് സിലിണ്ടർ വാട്സാപ്പ് വഴിയും ബുക്ക് ചെയ്യാം. ഭാരത്, എച്ച്പി, ഇൻഡെൻ ഗ്യാസ് സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നതിനും റീഫിൽ ചെയ്യുന്നതിനും വാട്സാപ്പ് മെസേജ് വഴി സാധിക്കും. രജിസ്റ്റർ നമ്പർ ഉപയോഗിച്ച് വീട്ടിലിരുന്ന് തന്നെ സിലിണ്ടർ വളരെ എളുപ്പത്തിൽ ബുക്ക് ചെയ്യാം. ഏജൻസിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നമ്പറിൽ നിന്നും മെസേജ് അയച്ചാൽ മതിയാകും. ഇൻഡേൻ – 7588888824, ഭാരത് ഗ്യാസ് – 1800224344, എച്ച്പി – 9222201122 നമ്പറുകൾ സേവ് ചെയ്ത് വയ്ക്കണം. ബുക്കിങ്ങിനായി ആദ്യം ഹലോ എന്ന് മെസേജ് അയയ്ക്കുക, ശേഷം റീഫിൽ എന്നോ, ബുക്കിംഗ് എന്നോ മെസേജ് അയയ്ക്കാം. ഉടനടി ഓർഡർ വിവരം തിരിച്ച് ലഭിക്കും. എസ്എംഎസ്, മിസ്ഡ് കോൾ സേവനങ്ങൾ പോലെ തന്നെയാണ് കമ്പനികൾ വാട്സാപ്പ് സേവനവും നൽകുന്നത്.

    Read More »
Back to top button
error: