LIFE
-
ജൂനിയര്‍ എന്‍ടിആറിന്‍റെ ജന്മദിനത്തോടനുബന്ധിച്ച് സിംഹാദ്രി വീണ്ടും ബിഗ് സ്ക്രീനിൽ; ഫാന്‍സ് പടക്കം പൊട്ടിച്ചു, തീയറ്ററില്‍ തീപിടുത്തം – വീഡിയോ
ഹൈദരാബാദ്: ജൂനിയർ എൻടിആറിൻറ 2003ലെ ഹിറ്റ് തെലുങ്ക് ചിത്രം സിംഹാദ്രി വീണ്ടും പ്രദർശിപ്പിച്ച വിജയവാഡയിലെ ഒരു തിയേറ്ററിൽ വൻ തീപിടിത്തം. ജൂനിയർ എൻടിആറിൻറെ ജന്മദിനത്തോടനുബന്ധിച്ചാണ് സിംഹാദ്രി വീണ്ടും റിലീസ് ചെയ്തത്. സിനിമ കാണാൻ ജൂനിയർ എൻടിആർ ആരാധകർ ഇരച്ചെത്തിയിരുന്നു. വിജയവാഡയിലെ അപ്‌സര തിയേറ്ററിലായിരുന്നു ഷോ. ചലച്ചിത്രം തുടങ്ങിയതിന് പിന്നാലെ ആവേശത്തിലായ ആരാധകർ തീയറ്റർ ഹാളിനുള്ളിൽ പടക്കം പൊട്ടിച്ചതോടെയാണ് തീയറ്ററിൽ തീ പടർന്നത്. കാണികളെ തീയറ്ററിൽ നിന്ന് ഒഴിപ്പിക്കുന്നതും, തീയറ്ററിലെ രണ്ടാം നിരയിൽ തീപിടിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. ബാൽക്കണിയിൽ നിന്നും മറ്റും എടുത്ത ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. തീപിടിത്തമുണ്ടാകുന്നതിന് മുമ്പ് ആരാധകർ അകത്ത് പടക്കം പൊട്ടിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. തീയേറ്റർ ഉടമകൾ തീ നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുന്നതും പോലീസിനെ സഹായത്തിനായി നിയോഗിച്ചതും വീഡിയോയിൽ ഉണ്ട്. സംഭവത്തിന് സോഷ്യൽ മീഡിയയിൽ രൂക്ഷമായ പ്രതികരണമാണ് ഉണ്ടാകുന്നത്. ഏത് താരത്തിൻറെ ആരാധകരാണെങ്കിലും ബോധം വേണമെന്നാണ് ചിലർ കമൻറ് ചെയ്യുന്നത്. തീക്കളിയാണ് ചില ഫാൻസ് നടത്തിയതെന്നാണ് ചിലർ ആരോപിക്കുന്നത്. #JrNTR…
Read More » -
റിനോഷ് ആരാധകർ കലിപ്പിലാണ്! റിനോഷിനെതിരെ വ്യാപക സൈബര്‍ ആക്രമണം നടക്കുന്നതായി ആരോപണം; പിന്നിൽ ബിഗ് ബോസിലെ ചില മത്സരാര്‍ഥികളുടെ ആരാധകരെന്ന്, കാര്യങ്ങൾ ഇങ്ങനെ തുടർന്നാൽ നിയമത്തിന്‍റെ വഴി സ്വീകരിക്കുമെന്ന് ടീം റിനോഷ്
ബിഗ് ബോസ് മലയാളം സീസൺ 5 മത്സരാർഥി റിനോഷ് ജോർജിനെതിരെ വ്യാപക സൈബർ ആക്രമണം നടക്കുന്നതായി ആരോപണമുയർത്തി അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ. ബിഗ് ബോസിലെ മറ്റു ചില മത്സരാർഥികളുടെ ആരാധകരാണ് റിനോഷിനെ ഡീഗ്രേഡ‍് ചെയ്യുന്ന തരത്തിൽ സോഷ്യൽ മീഡിയയിലൂടെ പ്രചരണം നടത്തുന്നതെന്നും ഇത് ഇങ്ങനെ തുടരുന്നപക്ഷം നിയമത്തിൻറെ വഴി സ്വീകരിക്കുമെന്നും അവർ പറയുന്നു. റിനോഷ് ജോർജിൻറെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ടീം റിനോഷ് എന്ന പേരിലാണ് കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്. “റിനോഷിനും അദ്ദേഹത്തിൻറെ കുടുംബത്തിനും വ്യക്തിത്വത്തിനുമൊക്കെയെതിരെ തുടർച്ചയായ ഡീഗ്രേഡിംഗും വ്യക്തിപരമായ ആക്രമണങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഇതെക്കുറിച്ച് ഇനി നിശബ്ദത പറ്റില്ല എന്ന ഒരു സ്ഥിതിയിൽ എത്തിയിരിക്കുകയാണ് ഞങ്ങൾ. മറ്റ് മത്സരാർഥികളുടെ പിന്തുണയ്ക്കുന്ന ചില മോശം ആരാധകരാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത് എന്നത് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ചിത്രങ്ങളും കുറിപ്പുകളുമൊക്കെ ഇതിനായി ദുരുപയോഗം ചെയ്യുന്നുണ്ട്. അത്തരം വ്യക്തികൾക്കെതിരെ സൈബർ കേസ് ഫയൽ ചെയ്യുമെന്ന് അറിയിച്ചുകൊള്ളുന്നു. ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നവരുടെ അക്കൗണ്ടുകളും ഞങ്ങൾ പരസ്യപ്പെടുത്തുന്നതായിരിക്കും. ഇത്തരം പ്രവർത്തികൾ…
Read More » -
ലാലേട്ടന് ജന്മദിനാശംസകൾ നേർന്ന് മമ്മൂക്ക
കൊച്ചി: നടൻ മോഹൻലാലിന് ജന്മദിനാശംസകൾ നേർന്ന് നടൻ മമ്മൂട്ടി. മെയ് 21നാണ് മോഹൻലാൽ ജന്മദിനം ആഘോഷിക്കുന്നത്. അർധരാത്രിയിൽ തന്നെയാണ് മമ്മൂട്ടി ജന്മദിനാശംസകൾ നേർന്നത്. ഇരുവരും ഒരുമിച്ച് കൈകോർത്ത് നിൽക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു മമ്മൂട്ടിയുടെ ആശംസ.
Read More » -
നീലവെളിച്ചം ഒടിടിയില്‍ എത്തി; ആമസോണ്‍ പ്രൈം വീഡിയോയിൽ സ്ട്രീമിംഗ് തുടങ്ങി
ടൊവിനോ തോമസ്, റിമ കല്ലിങ്കൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആഷിക് അബു സംവിധാനം ചെയ്ത നീലവെളിച്ചം ഒടിടിയിൽ എത്തി. പ്രമുഖ പ്ലാറ്റ്ഫോം ആയ ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. തൻറെ തന്നെ ചെറുകഥയായ നീലവെളിച്ചത്തെ ആസ്പദമാക്കി വൈക്കം മുഹമ്മദ് ബഷീർ തിരക്കഥയൊരുക്കി എ വിൻസെൻറ് സംവിധാനം ചെയ്‍ത് 1964 ൽ പുറത്തെത്തിയ ഭാർഗ്ഗവീനിലയത്തിൻറെ റീമേക്ക് ആണ് ആഷിക് അബു ചിത്രം. ഏപ്രിൽ 20 ന് ആയിരുന്നു ചിത്രത്തിൻറെ തിയറ്റർ റിലീസ്. ഭാർഗവീനിലയം റിലീസ് ചെയ്ത് 59 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും നീലവെളിച്ചത്തിന് പുനരാവിഷ്‌ക്കാരം തയ്യാറായത്. റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒപിഎം സിനിമാസിന്റെ ബാനറിൽ ആഷിഖ് അബു, റിമ കല്ലിങ്കൽ എന്നിവരാണ് നീലവെളിച്ചം നിർമ്മിച്ചത്. ഋഷികേശ് ഭാസ്‌ക്കരനാണ് ചിത്രത്തിന്റെ അധിക തിരക്കഥ എഴുതിയിരിക്കുന്നത്. സജിൻ അലി പുലാക്കൽ, അബ്ബാസ് പുതുപ്പറമ്പിൽ എന്നിവരാണ് സഹനിർമാതാക്കൾ. https://twitter.com/PrimeVideoIN/status/1659823775263887360?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1659823775263887360%7Ctwgr%5E4a1bfee15a1e688736e0f72dfe2d17ec85bb8c34%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FPrimeVideoIN%2Fstatus%2F1659823775263887360%3Fref_src%3Dtwsrc5Etfw ചെമ്പൻ വിനോദ് ജോസ്, ജെയിംസ് ഏലിയാസ്,…
Read More » -
പ്രസവശേഷം മുലയൂട്ടുന്ന അമ്മമാർ കഴിക്കേണ്ടത് എന്തൊക്കെ?
ഒരു സ്ത്രീയുടെ ജീവിതത്തിലെ രണ്ട് നിർണായക ഘട്ടങ്ങളാണ് ഗർഭധാരണവും പ്രസവാനന്തരവും. ഗർഭാവസ്ഥയിൽ പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുന്നത് ആരോഗ്യകരമായ ഗർഭധാരണത്തിനും കുഞ്ഞിന്റെ മൊത്തത്തിലുള്ള വളർച്ചയെയും വികാസത്തെയും പിന്തുണയ്ക്കുകയും ചെയ്യുന്നു. എന്നാൽ പ്രസവശേഷം പോഷകാഹാരം കഴിക്കാൻ മിക്ക അമ്മമാരും മറന്ന് പോകുന്നു. പ്രസവശേഷം ശരിയായ പോഷകാഹാരം ദീർഘകാലാടിസ്ഥാനത്തിൽ നല്ല ആരോഗ്യത്തിന് സഹായകമാണ്. പ്രസവാനന്തര കാലഘട്ടത്തിൽ സ്ത്രീകളുടെ ഊർജ്ജ നില കുറയുന്നു. ഉപാപചയം മന്ദഗതിയിലാകുന്നു, ഹോർമോണുകളിൽ മാറ്റം ഉണ്ടാകുന്നു, കൂടാതെ നിരവധി ശാരീരിക മാറ്റങ്ങൾ അനുഭവപ്പെടുന്നു. ഇതിനെയെല്ലാം ചെറുക്കുന്നതിന് പ്രസവശേഷം ശരിയായ ഭക്ഷണക്രമം ആവശ്യമാണ്. ശരിയായ പോഷകാഹാരവും സമീകൃതാഹാരവും നവജാതശിശുവിന്റെ മുലയൂട്ടലിലും വളർച്ചയിലും ശക്തമായ സ്വാധീനം ചെലുത്തുന്നു. അമ്മമാർ അറിയാൻ; പ്രസവശേഷം കഴിക്കേണ്ടത് എന്തൊക്കെ? പ്രസവ രീതി അനുസരിച്ച് അമ്മമാർക്ക് ആവശ്യമായിട്ടുള്ള പോഷകാഹാരങ്ങൾ വ്യത്യസ്തമായിരിക്കും. സിസേറിയൻ നടത്തിയ സ്ത്രീകൾക്ക് അധിക പോഷകാഹാര പരിചരണം ആവശ്യമായി വന്നേക്കാം. എന്തെന്നാൽ ശസ്ത്രക്രിയയിൽ നിന്ന് സുഖം പ്രാപിക്കുന്നതിനും കുഞ്ഞിനെ മുലയൂട്ടുന്നതിനും അവർക്ക് പോഷകാഹാരം അത്യാവശ്യമാണെന്ന് വിദഗ്ധർ പറയുന്നു. അമ്മമാർ മുഴുധാന്യങ്ങൾ,…
Read More » -
‘ദ ഗ്രേറ്റ് എസ്‍കേപ്’ ട്രെയിലറെത്തി വിസ്‍മയിപ്പിച്ച് അച്ഛനും മകനും! ആക്ഷനില്‍ കസറി ബാബു ആന്റണിയും ആര്‍തറും
ബാബു ആന്റണി നായകനാകുന്ന പുതിയ ചിത്രമാണ് ‘ദ ഗ്രേറ്റ് എസ്‍കേപ്’. സന്ദീപ് ജെ എല്‍ ആണ് സംവിധാനം ചെയ്യുന്നത്. ‘ദ ഗ്രേറ്റ് എസ്‍കേപ്പി’ന്റെ അപ്‍ഡേറ്റുകള്‍ക്ക് ഓണ്‍ലൈനില്‍ വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. ഇപ്പോഴിതാ ബാബു ആന്റണി നായകനാകുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്. ബാബു ആന്റണിയുടെ മകൻ ആര്‍തറും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ‘ദ ഗ്രേറ്റ് എസ്‍കേപ്പെ’ന്ന ചിത്രം പൂര്‍ണമായും യുഎസില്‍ ആണ് ഷൂട്ട് ചെയ്യുന്നതെന്നു ഹോളിവുഡ് സ്റ്റണ്ട് കോര്‍ഡിനേറ്റര്‍ കൂടിയായ സന്ദീപ് ജെ എല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് നേരത്തെ പറഞ്ഞിരുന്നു. ബാബു ആന്റണി ചിത്രത്തില്‍ ഹോളിവുഡ് താരങ്ങളും വേഷമിടുന്നുണ്ടെന്നും സന്ദീപ് ജെ എല്‍ പറഞ്ഞിരുന്നു. തകര്‍പ്പൻ ഒരു ആക്ഷൻ ചിത്രമായിരിക്കും ഇത് എന്നാണ് ട്രെയിലറില്‍ നിന്ന് വ്യക്താമാകുന്നത്. അമേരിക്കയിലെ മാഫിയ ലഹരിക്കടത്ത് സംഘങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ് ‘ദ ഗ്രേറ്റ് എസ്‍കേപി’ന്റെ ഇതിവൃത്തം. അധോലോക നായകനായ ബോബായാണ് ചിത്രത്തില്‍ ബാബു ആന്റണി അഭിനയിക്കുക. രഞ്‍ജിത് ഉണ്ണിയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ടദ…
Read More » -
രഞ്ജൻ പ്രമോദ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ത്രില്ലര്‍ മൂഡ് ചിത്രം ‘ഒ.ബേബി’യുടെ ടീസറെത്തി
രഞ്ജൻ പ്രമോദ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ഒ.ബേബി’യുടെ ടീസർ ഇറങ്ങി. മമ്മൂട്ടിയാണ് ടീസർ ലോഞ്ച് ചെയ്തത്. രഞ്ജൻ പ്രമോദ് ദിലീഷ് പോത്തൻ കൂട്ടുകെട്ടിൽ എത്തുന്ന ആദ്യ ചിത്രമെന്ന നിലയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു ചിത്രത്തിൻറെ അപ്ഡേറ്റുകൾ. നായകനാകുന്നതിന് ഒപ്പം ദിലീഷ് പോത്തൻ നിർമ്മാതാവുമാകുന്ന ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട്. ഒരു ത്രില്ലർ സ്വഭാവത്തിൽ ഉള്ള ചിത്രമാണ് ‘ഒ ബേബി’ എന്നാണ് ടീസർ നൽകുന്ന സൂചന. മലയാളികൾ എക്കാലവും ഓർത്തിരിക്കുന്ന ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച രഞ്ജൻ പ്രമോദ് ഒരിടവേളക്ക് ശേഷം എത്തുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷകളും ഏറെയാണ്. ദിലീഷ് പോത്തനൊപ്പം രഘുനാഥ് പലേരി, ഹാനിയ നസീഫ, സജി സോമൻ, ഷിനു ശ്യാമളൻ, അതുല്യ ഗോപാലകൃഷ്ണൻ, വിഷ്ണു അഗസ്ത്യ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ജൂണിൽ തിയേറ്ററുകളിൽ എത്തും. ദിലീഷ് പോത്തൻ, അഭിഷേക് ശശിധരൻ, പ്രമോദ് തേർവാർപ്പള്ളി എന്നിവർ ചേർന്ന് ടർടിൽ വൈൻ പ്രൊഡക്ഷൻസ്, കളർ പെൻസിൽ ഫിലിംസ്,…
Read More » -
ജൂനിയർ എൻടിആറിന്റെ പുതിയ ചിത്രം ‘ദേവര’ ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറൽ
ഹൈദരാബാദ്: ജൂനിയർ എൻടിആറിന്റെ ആരാധകരെ ആവേശത്തിലാക്കി എന്‍ടിആര്‍ 30 ന്‍റെ ടൈറ്റില്‍ പുറത്തുവിട്ടു. ‘ദേവര’ എന്നു പേരിട്ടിരിക്കുന്ന ആക്ഷൻ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കൊരട്ടാല ശിവയാണ്. ചിത്രത്തിന്‍റെ ഒഫിഷ്യൽ ഫസ്റ്റ് ലുക്കിൽ ഏറെ ശൗര്യത്തോടെയും വീര്യത്തോടെയുമുള്ള എൻടിആറിനെയാണ് ഫീച്ചര്‍ ചെയ്തിരിക്കുന്നത്. അതേ സമയം എന്‍ടിആറിന്‍റെ ജന്മദിനത്തിന്‍റെ തലേദിവസമാണ് ഫസ്റ്റലുക്ക് പുറത്തുവിട്ടത്. ഗംഭീരലുക്കില്‍ എൻടിആർ കസറിയിട്ടുണ്ട് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ദൈവം എന്ന അർത്ഥം വരുന്ന ‘ദേവര’ ഇന്ത്യൻ ആക്ഷൻ ചിത്രങ്ങളിൽ പുതിയൊരു ബെഞ്ച്മാർക്ക് സൃഷ്ടിക്കുന്ന പാന്‍ ഇന്ത്യ ചിത്രമായിരിക്കും ഇതെന്നാണ് അണിയറക്കാര്‍ പറയുന്നത്. യുവസുധ ആർട്ട്‌സും എന്‍.ടി.ആര്‍ ആര്‍ട്സും ചേർന്ന് നിർമിക്കുന്ന ചിത്രം നന്ദമുരി കല്യാണ്‍ റാം ആണ് അവതരിപ്പിക്കുന്നത്. പാൻ ഇന്ത്യൻ ചിത്രമായ ദേവര 2024 ഏപ്രിൽ അഞ്ചിനാണ് റിലീസ് ചെയ്യുക. ജാഹ്നവി കപൂറും സെയ്ഫ് അലി ഖാനും ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നുണ്ട്. ജാഹ്നവി കപൂറിന്റെ ആദ്യ തെലുഗു ചിത്രം കൂടിയാണ് ദേവര. #Devara pic.twitter.com/bUrmfh46sR — Jr NTR…
Read More » -
രാവിലെ വെറും വയറ്റിൽ ഉലുവ വെള്ളം കുടിച്ചാൽ വെറുതേ ആകില്ല! അറിയാം ഗുണങ്ങൾ
ദിവസവും രാവിലെ വെറും വയറ്റിൽ ഉലുവ വെള്ളം കുടിക്കുന്നത് നിരവധി രോഗങ്ങളെ തടയുന്നതിന് സഹായിക്കുന്നു. ലയിക്കാത്ത നാരുകളാൽ സമ്പുഷ്ടമായതിനാൽ ദഹനം മെച്ചപ്പെടുത്തുന്നതിനും ഉപാപചയം വർദ്ധിപ്പിക്കുന്നതിനും ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളുന്നതിനും ഉലുവ സഹായിക്കുന്നു. ഉലുവ വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഏറ്റവും പ്രധാനപ്പെട്ട ഗുണം ഇത് ദഹനം മെച്ചപ്പെടുത്തും എന്നുള്ളതാണ്. ദഹനത്തിനു സഹായിക്കുന്ന അന്റാസിഡുകളുടെ ഉറവിടമാണ് ഉലുവ. അതുകൊണ്ടു തന്നെ ഉലുവ കുതിർത്ത വെള്ളം ഇളംചൂടോടു കൂടി കുടിക്കുന്നത് ദഹനപ്രശ്നങ്ങളായ അസിഡിറ്റി, വയറിനു കനം ഇവയെല്ലാം അകറ്റുമെന്ന് വിദഗ്ധർ നിർദേശിക്കുന്നു. വെറുംവയറ്റിൽ ദിവസവും ഉലുവ വെള്ളം കുടിക്കുന്നത് ശീലമാക്കാവുന്നതാണ്. ഇത് ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കുന്നതിനും തുടർന്ന് ഭാരം കുറയ്ക്കുന്നതിനും സഹായകമാണ്. ഉലുവയിൽ നാരുകൾ (75% വെള്ളത്തിൽ ലയിക്കുന്ന നാരുകൾ) അടങ്ങിയിട്ടുണ്ട്. ഇത് വയറിലും അഡിപ്പോസ് ടിഷ്യൂകളിലും വേഗത്തിൽ കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു. ഉലുവയിൽ ഫ്ലേവനോയ്‍ഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ ആയ എൽഡിഎൽ കുറയ്ക്കാൻ സഹായിക്കുന്നു. അതുകൊണ്ടുതന്നെ കൊളസ്ട്രോൾ കൂടുതൽ…
Read More » -
ഇനി അനിൽകുമാറിന് സ്വന്തം ഭൂമിയിൽ വീടുയർത്താം
കോട്ടയം: കോളനിയിൽ എല്ലാവർക്കും പട്ടയം നൽകിയപ്പോഴും തലമുറകളായി തന്റെ കുടുംബം താമസിച്ച 10 സെന്റ് സ്ഥലത്തിന് പട്ടയം നിഷേധിക്കപ്പെട്ടത് ഇനി അനിൽകുമാറിന് നൊമ്പരമല്ല. പുതിയ അപേക്ഷ നൽകി ഏഴുമാസത്തിനുള്ളിൽ പട്ടയം ലഭിച്ചു സ്വന്തം ഭൂമിക്ക് നിയമപരമായ അവകാശിയായതിന്റെ സന്തോഷത്തിലാണ് അയർക്കുന്നം നീറിക്കാട് കോളനിയിലെ അനിൽകുമാറും ഭാര്യ സോണിയും. ഇന്നലെ കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടന്ന പട്ടയമിഷൻ ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ചു നടന്ന പട്ടയവിതരണ ചടങ്ങിൽ റവന്യൂ ഭവനനിർമാണ വകുപ്പ് മന്ത്രി കെ. രാജനിൽ നിന്ന് ആദ്യപട്ടയം ഏറ്റുവാങ്ങാനുള്ള നിയോഗമുണ്ടായതും അനിൽകുമാറിനാണ്. അയർക്കുന്നത്ത് ഗുഡ്‌സ് ഓട്ടോ ഓടിക്കുന്ന അനിൽകുമാറിന്റെയും കുടുംബത്തിന്റെയും സ്വപ്‌നം ഇനി ഈ സ്ഥലത്ത് സ്വന്തം വീടാണ്. 38 വയസുകാരനായ അനിൽകുമാർ നാലുവയസുള്ളപ്പോൾ മുതൽ താമസിക്കുന്നത് ഇപ്പോൾ പട്ടയം ലഭിച്ച ഭൂമിയിലുണ്ടായിരുന്ന വീട്ടിലായിരുന്നു. ആ വീട് ഇപ്പോൾ വാസയോഗമല്ലാത്ത നിലയിൽ നശിച്ചുപോയതിനാൽ തൊട്ടടുത്തുള്ള വീട്ടിൽ വാടകയ്ക്കായിരുന്നു താമസം. ലൈഫ് പദ്ധതിപ്രകാരം ഭൂമിക്കും വീടിനുമായി അപേക്ഷ നൽകി കാത്തിരിക്കുമ്പോഴായിരുന്നു വേഗത്തിൽ പട്ടയം ലഭ്യമായത്. ഇനി…
Read More »