Health

ഹൃദ് രോഗികൾക്ക് ലൈംഗിക ബന്ധം സാധ്യമാണോ, അറിഞ്ഞിരിക്കുക സുപ്രധാനവും ആധികാരികവുമായ ഈ വിവരങ്ങൾ

ആരോഗ്യം

ഡോ.വേണു തോന്നക്കൽ

Signature-ad

 ഹൃദ് രോഗബാധിതരും രോഗവിമുക്തി നേടിയവരും പൊതുവേ ചോദിക്കുന്ന ചോദ്യമാണ് തുടർജീവിതത്തിൽ തങ്ങൾക്ക് ലൈംഗികബന്ധം സാധ്യമാകുമോ എന്ന്. ഇക്കാര്യത്തിൽ സംശയമുള്ളവരാണ് പലരും. എന്നാൽ തുറന്നു ചോദിക്കാൻ മടിയാണ്. പലരും സെക്സ് ആഗ്രഹിക്കുന്നു. പക്ഷേ ഭയം മൂലം അതിന് തുനിയാറില്ല. ലൈംഗിക ബന്ധത്തെക്കുറിച്ച് ഹൃദ്രോഹികൾക്കിടയിൽ വിശേഷിച്ച് ഹൃദ്രോഹികളായ പുരുഷന്മാർക്കിടയിൽ ഭയം കാണപ്പെടുന്നു. ഈ ഭയവും സെക്സിനു വേണ്ടിയുള്ള ആർത്തിയും കൂടിയാകുമ്പോൾ പ്രശ്നങ്ങൾ സങ്കീർണമാകും. ഇവിടെ മനസ്സിന്റെ സ്വാധീനം വലിയ ഘടകമാണ്. ഇത്തരക്കാരിൽ ലൈംഗികവേഴ്ചയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നിരവധിയാണ്. പ്രധാനമായും അവരുടെ ലൈംഗിക താൽപര്യം കുറയുകയോ ഇല്ലാതാവുകയോ ചെയ്യുന്നു. രോഗിക്ക് ഉള്ള ഭയാശങ്കകൾ, മനോസംഘർഷം, വിഷാദരോഗം തുടങ്ങിയവയാണ് ഇതിന് കാരണങ്ങളായി കരുതുന്നത്. ഇവരിൽ മിക്കവരും വേഴ്ചക്ക് മുതിരാത്തത് ആഗ്രഹം ഇല്ലാഞ്ഞ് അല്ല. ഭയമാണ് അവരെ പിന്നോട്ട് വലിക്കുന്നത്. ഒരു വേള ലൈംഗിക വേഴ്ചക്കിടയിൽ ഹൃദാഘാതം ഉണ്ടാകുമോ എന്ന് അവർ ഭയപ്പെടുന്നു. ഒരു ഭാഗത്ത് വർധിച്ച കാമ വാഴ്ചയ്ക്കുള്ള താൽപര്യം, മറുഭാഗത്ത് വല്ലാത്ത പേടി. ഇതിന് നടുവിൽ കിടന്ന് ശ്വാസംമുട്ടുകയാണ് ഹൃദ് രോഗികൾ.

തീർച്ചയായും ഹൃദ് രോഗികൾക്ക്  ലൈംഗിക ബന്ധം നിഷിദ്ധമല്ല. പക്ഷേ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്ന് ലൈംഗിക ജീവിതം പുനരാരംഭിക്കുന്നതിന് മുമ്പ് സ്വന്തം ഡോക്ടർമായി കൺസൾട്ട് ചെയ്യേണ്ടത് അത്യാവശ്യമാണ്. രോഗിയുടെ അവസ്ഥ രോഗത്തിന്റെ തീവ്രത എന്നിവ അടിസ്ഥാനമാക്കി ഡോക്ടർ വേണ്ട ഉപദേശം നൽകും.  ഹൃദ് രോഗികൾ സെക്സിനു പുറപ്പെട്ടാൽ മാത്രം പോരാ അതിനു മുമ്പ് അതേക്കുറിച്ച് കുറെ അറിവുകൾ കൂടി സമ്പാദിക്കണം.

ഇവരിൽ പരിപൂർണ്ണമായും ചിലർ ലൈംഗിക ബലഹീനത അഥവാ ഷണ്ഡത്വം അനുഭവിക്കുന്നവരാണ്. എന്നാൽ മറ്റു ചിലർക്ക് ശീഘ്ര സ്കലനം ആണ് പ്രധാന പ്രശ്നം. ഒരു നിശ്ചിത സമയം വരെ നീണ്ടാൽ മാത്രമേ രതിയുടെ അനന്തസൗഖ്യം ലഭിക്കുകയുള്ളൂ. എങ്കിൽ മാത്രമേ രതിമൂർച്ഛ തൃപ്തികരമായി അനുഭവപ്പെടുകയുള്ളൂ.

പുരുഷന് രതിമൂർച്ച അനുഭവപ്പെട്ടാൽ കൂടി സ്ത്രീക്ക് രതിമൂർച്ച ഉണ്ടാവണമെന്നില്ല. തന്മൂലം കിടക്കയിൽ ഇണയെ തൃപ്തിപ്പെടുത്താൻ കഴിയാതെ വരുന്നു. ഇത് ദമ്പതികൾക്കിടയിൽ വല്ലാത്ത അസ്വസ്ഥതയ്ക്ക് കാരണമാകുന്നുണ്ട്. സ്നേഹസമ്പന്നനായ ഭർത്താവിന് കുറ്റബോധത്തിനും ഇടവരുത്തുന്നു. ഈ കുറ്റബോധം ഒരുവേള സ്ഥിരമായ ശക്തി ക്ഷയത്തിലേക്ക് നയിക്കാം.  പ്രശ്നങ്ങൾ എന്തെങ്കിലുമുണ്ടെങ്കിൽ അറ്റാക്കിന് ശേഷം അത് വർദ്ധിക്കുകയും ചെയ്യും.

ഹൃദ് രോഗികൾ തുടർച്ചയായി ഔഷധസേവ നടത്തുന്നവരാണ്. കഴിക്കുന്ന കഴിക്കുന്ന ചില മരുന്നുകൾ ലൈംഗിക ആർത്തി കുറയ്ക്കാനോ ഇല്ലാതാക്കാനോ കാരണം ആകുന്നു. ഹൃദ്രോഗികളുടെ ഭാര്യമാരുടെ ഭയവും ഇക്കാര്യത്തിൽ ശ്രദ്ധേയമാണ്. ലൈംഗികവേഴ്ച ഭർത്താവിന്റെ ഹൃദയാഘാതത്തിന് കാരണമാകുമെന്ന് ഭയം മൂലം ലൈംഗികവേഴ്ച പരമാവധി ഒഴിവാക്കാൻ ഭാര്യമാർ ശ്രദ്ധിക്കുന്നുണ്ട്.

ലൈംഗികബന്ധത്തെ കുറിച്ച് തെറ്റായ ധാരാളം വിശ്വാസങ്ങൾ നമുക്ക് ഇടയിൽ ഉണ്ട്. വളരെയേറെ കായികാധ്വാനം വേണം എന്നുള്ളതാണ് അതിലൊന്ന്. യഥാർത്ഥത്തിൽ ഇവർ ഭയക്കുന്ന പോലെ കായിക അധ്വാനം ഒന്നും ഇക്കാര്യത്തിൽ വേണ്ട. സെക്സിനു ശേഷം ചിലരിൽ ഉണ്ടാകുന്ന അമിത ക്ഷീണം അതിന് കാരണമായി പറയപ്പെടുന്നത്.
ലൈംഗിക വീഴ്ച ഏറെ കായിക അധ്വാനവും ഹൃദയത്തോട് ആവശ്യപ്പെടുന്നില്ല. അത് ശരീരത്തിന്റെ ഒരു സ്വാഭാവിക പ്രവർത്തനം മാത്രമാണ്. സകല സ്വാഭാവിക ശരീര പ്രവർത്തനങ്ങളും താങ്ങും വിധമാണ് ഹൃദയത്തിന്റെ രൂപകൽപ്പന. മറ്റ് കായിക അധ്വാനങ്ങൾ ഏർപ്പെടുന്നതിന് തുല്യമായ പ്രവർത്തനം മാത്രമാണ് സെക്സ് മൂലം  അനുഭവപ്പെടുന്നത്. അതായത് പത്തോ പതിനഞ്ചോ കിലോഗ്രാം ഭാരവും താങ്ങി ഒരാൾ കുറച്ചു വേഗതയിൽ നടന്നു പോകുന്നു എന്ന് കരുതുക. അപ്പോൾ അയാളുടെ ഹൃദയത്തിൽ എന്തുമാത്രം അധ്വാനം വേണ്ടി വരുമോ അതിന് സമാനമാണ് സാധാരണ നിലയിലുള്ള ഒരു വേഴ്ചയ്ക്ക് വേണ്ടത്.

ഒരാൾ രതിയിൽ ഏർപ്പെടുമ്പോൾ അയാളുടെ ഹൃദയം മിനിറ്റിൽ ശരാശരി 120 പ്രാവശ്യം തുടിയ്ക്കുന്നു. അത് അത്രകണ്ട് ദോഷകരമല്ല. അതി തീവ്രമായി ലൈംഗിക പ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ ഹൃദയം കൂടുതൽ പ്രവർത്തിക്കേണ്ടതായി വരുന്നു. അതായത് ഒരു കിലോമീറ്റർ ദൂരം 20 മിനിറ്റുകൊണ്ട് നടന്നെത്തുന്നതിനു സമം. ആതിനാൽ ഹൃദ് രോഗികൾക്കും സാധാരണ നിലയിൽ സെക്സ് ആകാമെന്ന് സാരം. പുതിയ ലൈംഗിക പങ്കാളിയുമായുള്ള ബന്ധം ചിലരിൽ ഉൾക്കണ്ഠടയ്ക്ക് കാരണമാകുന്നു. അതിനാൽ സ്ഥിരം പങ്കാളിയുമായുള്ള ബന്ധം നിലനിർത്തി ഉത്കണ്ഠ ഒഴിവാക്കുക. അതുപോലെതന്നെ രോഗത്തോടുള്ള ഭയവും ഉത്കണ്ഠയും മനസ്സിൽ നിറഞ്ഞു നിറച്ചുകൊണ്ടുള്ള ലൈംഗികബന്ധവും അരുതാത്തതാണ്. മദ്യവും മയക്കുമരുന്നും ഉപയോഗിച്ചുള്ള സെക്സും ഒഴിവാക്കണം. ഹൃദ് രോഗികളുടെ സെക്സിനെ കുറിച്ച് ധാരാളം പഠനങ്ങൾ നടക്കുന്നുണ്ട് ആരോഗ്യമുള്ള ഒരാൾക്ക് ഭാര്യയുമായുള്ള ഒരു മണിക്കൂർ നേരത്തെ സെക്സ് എത്രകണ്ട് ആരോഗ്യകരമാണോ അത്ര കണ്ട് ആരോഗ്യകരം തന്നെയാണ് ഹൃദയാഘാതം വന്ന ഒരാളുടെ കാര്യത്തിലും. സെക്സിൽ ഏർപ്പെടുമ്പോൾ ഹൃദയത്തിന് അനുഭവപ്പെടുന്ന അധിക ലോഡ്, ഇണകൾ അതിലേക്ക് സ്വീകരിക്കുന്ന പൊസിഷനെ കൂടി ആശ്രയിച്ചിരിക്കുന്നു.  നിന്നോ ഇരുന്നോ കിടന്നോ അങ്ങനെ പല പൊസിഷനുകളിൽ സെക്സ് അനുഭവിക്കാവുന്നതാണ്. കിടക്കുന്നതാണ് സാധാരണ മാർഗ്ഗം. അതിൽ പെൺപങ്കാളി താഴെയും ആൺ പങ്കാളി മുകളിലുമുള്ള മാർഗമാണ് പൊതുവേ സ്വീകരിക്കുക. എന്നാൽ പെൺപങ്കാളി മുകളിൽ വരികയാണെങ്കിൽ ഹൃദ്രോഹിയായ പുരുഷനെ ആയാസം കുറയ്ക്കാൻ കഴിയും.

അല്ലാതെ അരുത് എന്ന് സ്വയം വിധിയെഴുതി ശിഷ്ടജീവിതം  വിരസമാക്കരുത്. ഒരു ഹൃദയാഘാതത്തിനുശേഷം ചെറിയ പണികൾ ശ്രദ്ധയോടെ ചെയ്താണല്ലോ രോഗി സാവധാനം സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നത്. അതോടൊപ്പം തന്നെ ലൈംഗിക ജീവിതത്തിലേക്കും കടക്കാവുന്നതാണ്. ഏത് കാര്യത്തിലും എന്നതുപോലെ ഇതിനും ഒരു പരസ്പര ധാരണ അനിവാര്യമാണ്. ലൈംഗിക കാര്യങ്ങളിൽ ഇണകളുടെ ഹൃദയം തുറന്നുള്ള സഹകരണം വേണ്ടതാണ്. അധിക കഠിനാധ്വാനം തുടക്കത്തിൽ പാടില്ല. ആയാസരഹിതമായ,  അയവുള്ള നിലകൾ ശീലമാക്കണം. മുകളിലും താഴെയുള്ള കിടപ്പു പോലും ചിലപ്പോൾ പ്രയാസമുണ്ടാക്കിയേക്കാം. രണ്ടാളും മുഖാമുഖം കിടന്നു കൊണ്ടുള്ള ലീല അധ്വാനഭാരം ലഘൂകരിക്കുന്നു. മനസ്സ് ശാന്തമായിരിക്കുമ്പോൾ മാത്രമേ സെക്സ് പാടുള്ളൂ. ഉത്ക്കണ്ഠ, ഉത്തേജനം എന്നീ അവസ്ഥകൾ ഹൃദയത്തിന് അധിക ലോഡ് നൽകിയേക്കാം. രോഗത്തോടുള്ള ഭയവും ഉൾക്കണ്ഠയും നിലനിർത്തി കൊണ്ടുള്ള ലൈംഗിക ബന്ധവും അരുതാത്തതാണ് . അതുപോലെതന്നെ മാനസികമോ ശാരീരികമോ ആയി ക്ഷീണം തോന്നുമ്പോഴോ ഉന്മേഷരാഹിത്യം അനുഭവപ്പെടുമ്പോഴോ സെക്സിന് ശ്രമിക്കരുത്. ചില പ്രത്യേകതരം ഡ്രഗ്കൾ, ആൽക്കഹോൾ എന്നിവയുടെ സ്വാധീനത്തോടെയുളള സെക്സ് നിഷിദ്ധമാണ്.

ഉദ്ധാരണക്കുറവ്, സീക്രസ്കലനം, മന്ദഗതിയിലെ സ്ഖലനം, രതിമൂർച്ഛ ഇവ ലഭിക്കാതിരിക്കുക,  രതി സുഖം കിട്ടാതെ വരിക ഇത്യാദി പ്രശ്നങ്ങൾ ഉണ്ടാവുകയാണെങ്കിൽ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. ഇതൊക്കെ ഉത്കണ്ഠ, വിഷാദം, മനോ സംഘർഷം എന്നിവ മൂലവും കഴിക്കുന്നഔഷധങ്ങളുടെ പാർശ്വഫലം മൂലവും ഉണ്ടാകാവുന്നതാണ്.  അതിനാൽ അതു കൂടി  തിരിച്ചറിയുക. ലൈരോഗത്തെയും ശേഷിക്കുറവിനെയും കുറിച്ചുള്ള ഭയം ഉൾക്കടയും മാനസിക സംഘവും പിന്നെയും ഉണ്ടാകും. ലൈംഗികശേഷി കുറവ് ഉണ്ടെങ്കിൽ ഒരു സെക്സ് കൗൺസിലറുടെയോ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെയോ സേവനം തേടുക. അതേസമയം ലിംഗോദ്ധാരണ പരിഹാരർത്ഥം വയാഗ്ര തുടങ്ങിയ ഔഷധങ്ങൾ യാതൊരു കാരണവശാലും ഉപയോഗിക്കരുത്. ചുരുക്കത്തിൽ ഹൃദ്രോഹികൾക്ക് സെക്സ് ആവാം അവരുടെ മിക്ക പ്രശ്നങ്ങളും മാനസികമാണ് . സ്വന്തം മനസ്സ് പറന്ന് പോകാതെ ഇരിക്കട്ടെ. മനസാണ് പരമപ്രധാനം. അതിനുമേൽ ഒരു പരുന്തും പറക്കുകയില്ല എന്ന് തീർച്ച.

Back to top button
error: