HealthNEWS

ആരോഗ്യമുള്ള പല്ലുകള്‍ വൃത്തിയുടെ ലക്ഷണം

ഹാര രീതിയില്‍ശ്രദ്ധിച്ചാല്‍ പല്ലിന് കേടുവരുന്നത് ഒരു പരിധിവരെ തടയാവുന്നതാണ്.രണ്ടുനേരം പല്ലു തേയ്ക്കുക, മധുര പലഹാരങ്ങള്‍ അധികം കഴിക്കാതിരിക്കുക, പെപ്‌സി, കോള, കോക്ക കോള പോലുള്ളവ കഴിക്കാതിരിക്കുക. ഫാസ്റ്റ്ഫുഡ് ഉപേക്ഷിക്കുക.ഫൈബര്‍ കണ്ടന്റ് അടങ്ങിയ ഭക്ഷണ പദാര്‍ഥങ്ങള്‍ കഴിക്കുക. ചോക്ലേറ്റുകള്‍, ചൂയിംഗം തുടങ്ങിയവ ഉപേക്ഷിക്കുക.ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ പല്ലിന്റെ ആരോഗ്യം സംരക്ഷിക്കാം. ആരോഗ്യമുള്ള പല്ലുകള്‍ വൃത്തിയുടെ ലക്ഷണമാണെന്ന് മറക്കാതിരിക്കുക.
പ്രിസര്‍വേറ്റീവ്‌സ്, വൈറ്റ് ഷുഗര്‍, മൈദ എന്നിവയുടെ ഉപയോഗം തീര്‍ത്തും ഒഴിവാക്കുക. ചോക്ലേറ്റ്‌സ് കഴിക്കുന്നത് പല്ലിന് ഹാനികരമാണ്. അതിലടങ്ങിയിരിക്കുന്ന ഷുഗര്‍ ശരീരത്തിനും പല്ലിനും ദോഷം ചെയ്യും.അതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് ചോക്ലേറ്റ്‌സ് കഴിവതും വാങ്ങി കൊടുക്കാതിരിക്കുക.രണ്ടു മിനിറ്റെങ്കിലും പല്ലു തേയ്ക്കണം.എന്നാല്‍ അധികം സമയമെടുത്തു പല്ലു തേച്ചിട്ട് കൂടുതല്‍ കാര്യമൊന്നുമില്ല.അത് പല്ലിന്റെ ഇനാമല്‍ നഷ്ടപ്പെടാന്‍ കാരണമാകുന്നു.പല്ല് വൃത്തിയാക്കാന്‍ ടൂത്ത് ബ്രഷ് തന്നെ വേണമെന്നില്ല.ചിലര്‍ക്ക് ബ്രഷ് ഉപയോഗിക്കാന്‍ ഇഷ്ടമല്ലായിരിക്കാം.ഇങ്ങനെയുള്ളവര്‍ ആര്യവേപ്പിന്റെ തണ്ട് ചവച്ച് പല്ല് വൃത്തിയാക്കാവുന്നതാണ്.മാവിന്റെ തണ്ടും മാവിലയും ഇതേരീതിയിൽ ഉപയോഗിക്കാം.
  പല്ലിന്റെ ആരോഗ്യത്തിന് ആര്യവേപ്പിന്റെ തണ്ട് വളരെ നല്ലതാണ്. ഒരു ദിവസം കുറഞ്ഞത് രണ്ടു നേരമെങ്കിലും പല്ല് തേയ്ക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ ഉപദേശിക്കുന്നത്.ഭക്ഷണം കഴിച്ചതിനു ശേഷം എത്ര നന്നായി വായ് കഴുകിയാലും അതിന്റെ അവശിഷ്ടങ്ങളും ബാക്ടീരിയകളും പല്ലില്‍ കാണും.അത് പല്ല് കേടാകാന്‍ കാരണമാകുന്നു. ഓരോ പ്രവശ്യം ഭക്ഷണത്തിനു ശേഷം പല്ല് തേയ്‌ക്കേണ്ടതാണ്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: