FoodNEWS

അഗസ്തി വെറുമൊരു സസ്യമല്ല; അറിയാം ആരോഗ്യഗുണങ്ങൾ

ചീര വർഗ്ഗത്തിൽപ്പെട്ട ഒരു സസ്യമാണ് അഗസ്തി.അഗത്തിയെന്നും വിളിപ്പേരുണ്ട്.പച്ചക്കറിയായും കാലിത്തീറ്റയായും ഇതുപയോഗിക്കാം.വിറ്റാമിൻ എയും ബിയും പാലിൽ ഉള്ളതിന്റെ ഇരട്ടി ഇതിൽ അടങ്ങിയിട്ടുണ്ട്.എല്ലുകളുടെ വളർച്ചയ്ക്ക് കുട്ടികൾക്ക് നൽകാവുന്ന ഒന്നാന്തരം ഇലക്കറിയുമാണ്.
സെപ്‌റ്റംബർ/ഒക്ടോബർ മാസത്തിലാണ് പൂക്കുന്നത്. നിറയെ പൂക്കുന്നതുകൊണ്ട് കാണാനും നല്ല അഴകാണ്. പൂമൊട്ടിന് അരിവാളിന്റെ ആക്യതിയാണ്.ചുവന്ന പൂക്കളും വെള്ള പൂക്കളും ഉള്ള ഇനങ്ങളാണ് സാധാരണ കണ്ടുവരുന്നത്.പൂവും ഇലകളും കറിവയ്ക്കാൻ ഉപയോഗിക്കുന്നു.വേരും തൊലിയും ഇലകളും ഇളം കായും ഔഷധയോഗ്യമാണ്.

  • ഇലയിൽ ധാരാളം മാംസ്യം, കാത്സ്യം, ഫോസ്‍ഫറസ്, ജീവകം എ, ബി, സി എന്നിവ അടങ്ങിയിട്ടുണ്ട്.പൂവിൽ ജീവകം ബി, സി.

 

  • വിത്തിൽ മാംസ്യം, കൊഴുപ്പ്, അന്നജം എന്നിവയും അടങ്ങിയിരിക്കുന്നു.

 

  • ഇല പിഴിഞ്ഞെടുത്ത നീര് നീർക്കെട്ടിന് പരിഹാരമാണ്

 

  • ജീവകം എയുടെ അഭാവംമൂലമുണ്ടാകുന്ന എല്ലാ നേത്ര രോഗങ്ങൾക്കും പ്രയോജനകരം

 

  • അഗസ്തിക്കുരു പാൽ ചേർത്തരച്ച് മുറിവുകളിൽ പുരട്ടിയാൽ വേഗം  മുറിവുണങ്ങും

 

  • വായ്‍പുണ്ണ് (കുടൽപുണ്ണ്) തുടങ്ങിയ ഉഷ്ണരോഗങ്ങൾ മാറുന്നതിന് ഉത്തമം

 

  • വീടുകളിലെ തോട്ടങ്ങളിൽവച്ചു പിടിപ്പിക്കാം.

 

  • മുരിങ്ങക്കായ് പോലെ നീളമുള്ള കനം കുറഞ്ഞ കായ്കളാണ് ഇവയ്ക്കുള്ളത്. ഏകദേശം 20 മുതൽ 50 വരെ വിത്തുകൾ അതിനുള്ളിലുണ്ടാകും

Back to top button
error: