LIFELife Style

ഗ്യാസ് സിലിണ്ടർ വാട്സാപ്പ് വഴിയും ബുക്ക് ചെയ്യാം

ഗ്യാസ് സിലിണ്ടർ വാട്സാപ്പ് വഴിയും ബുക്ക് ചെയ്യാം. ഭാരത്, എച്ച്പി, ഇൻഡെൻ ഗ്യാസ് സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നതിനും റീഫിൽ ചെയ്യുന്നതിനും വാട്സാപ്പ് മെസേജ് വഴി സാധിക്കും. രജിസ്റ്റർ നമ്പർ ഉപയോഗിച്ച് വീട്ടിലിരുന്ന് തന്നെ സിലിണ്ടർ വളരെ എളുപ്പത്തിൽ ബുക്ക് ചെയ്യാം. ഏജൻസിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നമ്പറിൽ നിന്നും മെസേജ് അയച്ചാൽ മതിയാകും.

ഇൻഡേൻ – 7588888824, ഭാരത് ഗ്യാസ് – 1800224344, എച്ച്പി – 9222201122 നമ്പറുകൾ സേവ് ചെയ്ത് വയ്ക്കണം. ബുക്കിങ്ങിനായി ആദ്യം ഹലോ എന്ന് മെസേജ് അയയ്ക്കുക, ശേഷം റീഫിൽ എന്നോ, ബുക്കിംഗ് എന്നോ മെസേജ് അയയ്ക്കാം. ഉടനടി ഓർഡർ വിവരം തിരിച്ച് ലഭിക്കും. എസ്എംഎസ്, മിസ്ഡ് കോൾ സേവനങ്ങൾ പോലെ തന്നെയാണ് കമ്പനികൾ വാട്സാപ്പ് സേവനവും നൽകുന്നത്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: