Social Media
-
March 9, 2024
ഹോട്ടലിന് പേര് നിർദ്ദേശിക്കൂ; ആയിരം രൂപ സമ്മാനമായി നേടൂ
കോട്ടയം ടൗണിൽ ആരംഭിക്കുന്ന റെസ്റ്റോറൻറിന് അനുയോജ്യമായ പേര് നിർദ്ദേശിക്കുക. തെരഞ്ഞെടുക്കുന്ന പേരിന് 1000 രൂപ സമ്മാനം ലിങ്ക്: https://www.facebook.com/share/p/EXHgp6SNiZZvPyy6/?mibextid=oFDknk (https://www.facebook.com/share/p/n2KgiZxXExzMqBVY/?mibextid=oFDknk)
Read More » -
March 9, 2024
മണ്ണിന്റെ പിഎച്ച്(pH) ഉയർത്താൻ പച്ച കക്കപ്പൊടി
മണ്ണിന്റെ പിഎച്ച്(pH) ഏഴായിരുന്നാൽ മാത്രമേ മണ്ണിൽ സസ്യങ്ങൾ ആരോഗ്യത്തോടെ വളരൂ.ഇതിനായി നമ്മൾ ഉപയോഗിക്കുന്നത് കുമ്മായമാണ്. കുമ്മായം മണ്ണിലിട്ടാൽ മണ്ണിലുള്ള സൂക്ഷ്മജീവികൾ ചത്തുപോകും.മാത്രമല്ല, സോയിൽ ഇക്കോളജി തന്നെ തകർന്ന് പോകും. അതിനു പകരം കുമ്മായമുണ്ടാക്കാനുപയോഗിക്കുന്ന കക്ക മെഷീനിൽ പൗഡർ പോലെ പൊടിച്ച് (പച്ച കക്കപൊടി) ചേർക്കാം.ഇത് സൂക്ഷ്മജീവികൾക്ക് ഹാനികരമല്ല. ഇത് മണ്ണിന്റെ പി എച്ച് അനുപാതവും കൃത്യമാക്കുന്നു. കുമ്മായത്തിന്റെ പ്രവർത്തനം പരമാവധി 3 മാസത്തിൽ തീരുന്നതിനാൽ വർഷത്തിൽ പല തവണ ഉപയോഗിക്കേണ്ടതായി വരുന്നു . എന്നാൽ പച്ചകക്ക പൊടി മണ്ണിലെ അമ്‌ളതയ്ക്കനുസൃതമായി ആവശ്യാനുസരണം അലിഞ്ഞ് ചേർന്ന് മണ്ണിന്റെ പി എച്ചിനെ സമീകരിക്കുന്നതിനാൽ അത് ഒരു തവണ മണ്ണിലിട്ടാൽ മതി.
Read More » -
March 9, 2024
പദ്മജ പോയതിന് മുരളിയോടു പ്രതികാരം : അഡ്വ. ജയശങ്കര്‍
തൃശ്ശൂർ: പദ്മജ കോണ്‍ഗ്രസ് വിട്ടതിന്റെ പ്രതികാരമായിട്ടാണ് സഹോദരന്‍ കെ. മുരളീധരനെ വടകരയില്‍ നിന്ന് പൊടുന്നനെ തൃശ്ശൂരിലെ സ്ഥാനാര്‍ത്ഥിയാക്കിയതെന്ന് അഡ്വ.ജയശങ്കർ. വടകരയില്‍ പി. ജയരാജനെ തോല്പ്പിച്ച മുരളിയെ അവിടെ നിന്ന് മാറ്റേണ്ട യാതൊരു സാഹചര്യവും ഇല്ല. ടി. എന്‍ പ്രതാപന്‍ തൃശ്ശൂരില്‍ പ്രചാരണം നല്ല രീതിയില്‍ ആരംഭിച്ചു കഴിഞ്ഞു. പോസ്റ്റര്‍ അടിച്ചു. മതിലെഴുതി. ഇത്രയും ആയിട്ട് പുതിയ സ്ഥാനാര്‍ത്ഥിയെ കൊണ്ടുവരുന്നത് ഉചിതമല്ല. അല്ലെങ്കില്‍ മാറ്റം വരാമെന്ന് പ്രതാപനോട് നേരത്തെ പറയണമായിരുന്നു. ഇപ്പോള്‍ മുരളിയെ കൊണ്ടുവരുന്നതില്‍ അനൗചിത്യമുണ്ട്. പഴയ തൃശ്ശൂര്‍ അല്ല ഇപ്പോഴത്തേത്. ഇവിടെ മുരളിയെ കൊലയ്‌ക്ക് കൊടുക്കാന്‍ കൊണ്ടുവന്നതാണ്. പദ്മജ ബിജെപിയിലേക്ക് പോയതിന്റെ പ്രതികാരം തീര്‍ക്കാനാണിതെന്ന് ഒറ്റവാക്കില്‍ പറയാം – അഡ്വ.ജയശങ്കർ ഫേസ്ബുക്കിൽ കുറിച്ചു.
Read More » -
March 9, 2024
സ്ത്രീകൾക്കെതിരെയുള്ള എല്ലാത്തരം അതിക്രമങ്ങളും ഉടനെ തന്നെ അപരാജിത ഓൺലൈനിൽ നൽകാം
സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെയുള്ള എല്ലാത്തരം അതിക്രമങ്ങളും ഉടനെ തന്നെ അപരാജിത ഓൺലൈനിൽ റിപ്പോർട്ട് ചെയ്യാം. സൈബർ അതിക്രമങ്ങൾ അറിയിക്കാനും ഈ സംവിധാനം വിനിയോഗിക്കാം. വിവരം നൽകുന്നവരുടെ പേരുവിവരങ്ങൾ പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കും. വനിതാ സെൽ പോലീസ് സൂപ്രണ്ടിന്റെ കീഴിലുള്ള സംസ്ഥാനതലസെൽ നിയമനടപടികൾ സ്വീകരിച്ച് വിവരം പരാതിക്കാരെ അറിയിക്കും. വിവരങ്ങൾ ഇ മെയിൽ ആയും ഫോൺ വഴിയും അറിയിക്കാം ഇമെയിൽ – [email protected] ഫോൺ : 9497996992 #keralapolice
Read More » -
March 8, 2024
അബുദാബിയിലെ ക്ഷേത്രത്തില്‍ ഞായറാഴ്ച ദര്‍ശനം നടത്താനെത്തിയത് 65,000 ത്തോളം ഭക്തര്‍ ; ബസ് റൂട്ട് ആരംഭിച്ച് യുഎഇ സര്‍ക്കാര്‍
അബുദാബി: ഫെബ്രുവരി 14 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത യുഎഇയിലെ ബാപ്സ് ഹിന്ദു ക്ഷേത്രത്തില്‍ ഞായറാഴ്ച ദർശനം നടത്താനെത്തിയത് 65,000 ത്തോളം ഭക്തർ. രാവിലെ 40,000 സന്ദർശകരും വൈകുന്നേരം 25,000 സന്ദർശകരുമാണ് എത്തിയത്. ഇതോടെ വാരാന്ത്യ സന്ദർശനങ്ങള്‍ പ്രമാണിച്ച് യുഎഇ സർക്കാർ അബുദാബിക്കും മന്ദിറിനും ഇടയില്‍ പുതിയ ബസ് റൂട്ടും ആരംഭിച്ചിട്ടുണ്ട്. ദുബായ്-അബുദാബി ഷെയ്ഖ് സായിദ് ഹൈവേയിൽ അൽ റഹ്ബയ്ക്ക് സമീപമുള്ള അബു മുറൈഖയിലാണ് ക്ഷേത്രം. 27 ഏക്കർ സ്ഥലത്തായി വ്യാപിച്ചു കിടക്കുന്ന ക്ഷേത്രം നിർമ്മിക്കാനായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആണ് ഭൂമി സൗജന്യമായി സമ്മാനിച്ചത്. 2018 ഫെബ്രുവരിയിൽ ക്ഷേത്രത്തിന്റെ തറക്കല്ലിടൽ ചടങ്ങ് നടന്നു.
Read More » -
March 8, 2024
ലോകത്തിലെ ഏറ്റവും ഉയരമേറിയ അഞ്ച് ശിവ രൂപങ്ങളെ പരിചയപ്പെടാം
ആകാശത്തോളം ഉയരത്തിൽ തലയുയർത്തി നിൽക്കുന്ന പ്രതിമകൾ ലോകത്തിനെന്നും അത്ഭുതമാണ്. എൻജിനീയറിങ്ങിന്‍റെ സാധ്യതകളും നിർമ്മാണത്തിന്‍റെ വൈദഗ്ദ്യവും ചേരുന്ന ധാരാളം നിർമ്മിതകൾ നാം പരിചയപ്പെട്ടിട്ടുണ്ട്. അതിൽ ഉയരത്തിന്റെ കാര്യത്തിൽ വിസ്മയിപ്പിക്കുന്ന ഒരു കൂട്ടം ശിവപ്രതിമകളുമുണ്ട്.ഇതാ ലോകത്തിലെ ഏറ്റവും ഉയരമേറിയ അഞ്ച് ശിവ രൂപങ്ങൾ… ലോകത്തിലെ ഏറ്റവും വലിയ ശിവ പ്രതിമ രാജസ്ഥാനിലാണ് സ്ഥിതി ചെയ്യുന്നത്. രാജസ്ഥാനിലെ നാഥദ്വാര രാജ്സമന്ദിലാണ് ഈ പ്രതിമയുള്ളത്.’വിശ്വാസ് സ്വരൂപം’ എന്നറിയപ്പെടുന്നതാണ് ഈ പ്രതിമയ്ക്ക് 369 അടി ഉയരമാണുള്ളത്. ഉദയ്പൂരിൽ നിന്നും 45 കിമി അകലെയാണ് ഈ സ്ഥലം. ഉയരം കൂടിയ മറ്റൊരു ശിവ പ്രതിമ സ്ഥിതി ചെയ്യുന്നത് നേപ്പാളിലാണ്. കൈലാസനാഥ് മഹാദേവ ക്ഷേത്രത്തിലാണ് ഇത്. 144 അടിയാണ് ഉയരം കർണാടകയിലെ മുരുഡേശ്വറിൽ ഉള്ള ശിവ പ്രതിമയാണ് മറ്റൊന്ന്. ഇതിന് 123 അടി ഉയരമാണുള്ളത്. അടുത്തത് കോയമ്പത്തൂരിലെ ആദിയോഗി പ്രതിമയാണ്. ഇഷ ഫൗണ്ടേഷനാണ് പ്രതിമ നിർമ്മിച്ചത്. 112.4 അടി ഉയരമാണ് പ്രതിമക്കുള്ളത്. പ്രതിമയ്ക്ക് 24.99 മീറ്റർ വീതിയും 147 അടി നീളവും ഉണ്ട്. മറ്റൊന്ന്…
Read More » -
March 8, 2024
ശിവരാത്രി ദിവസത്തെ ആഘോഷം കോയമ്പത്തൂരിലെ ഇഷയിൽ ആയാലോ ?
കോയമ്ബത്തൂരിലെ വെള്ളിയാങ്കിരി പർവ്വത നിരകളുടെ താഴ്വാരത്ത് 150 ഏക്കറിലേറെ പരന്നുകിടക്കുന്ന ഇഷാ യോഗ സെൻ്ററിലേക്ക് ജീവിതത്തിൽ ഒരിക്കലെങ്കിലും യാത്ര പോകണം. ഇഷ ഫൗണ്ടേഷന്‍ നിര്‍മ്മിച്ച 112 അടി പൊക്കമുള്ള ശിവൻ്റെ അർധകായ പ്രതിമയാണ് ഇവിടുത്തെ പ്രധാന ആകർഷണം. യോഗയുടെ യഥാർത്ഥ ആചാര്യൻ, അതായതു ആദ്യമായി യോഗയെക്കുറിച്ചുള്ള ബോധം മനുഷ്യനിൽ ജനിപ്പിച്ചത് ശിവനെന്നാണ് സങ്കൽപം.കോയമ്പത്തൂരിൽനിന്ന് ഏകദേശം 40 കി.മീ. ദൂരെ വെള്ളിയാങ്കിരി താഴ്‌വാരത്തിലാണ് ഇഷ യോഗ സെന്റർ. 1994-ൽ സദ്‌ഗുരു ജഗ്ഗി വാസുദേവ് സ്ഥാപിച്ച ആശ്രമമാണിത്. 112 അടി ഉയരത്തിലുള്ള 500 ടൺ ഭാരമുള്ള ‘ ആദ്യ യോഗി ‘ എന്നർഥം വരുന്ന ആദിയോഗി പ്രതിമയെ കാണാൻ വിദേശികളടക്കം നിരവധി പേരാണ് എത്തുന്നത്. യോഗയുടെ അനന്ത സാദ്ധ്യതകൾ ലോകത്തിന്റെ മുൻപിൽ തുറന്നു കാട്ടുകയാണ് ഇഷ ഫൗണ്ടേഷന്റെ ലക്ഷ്യം. മനുഷ്യശരീരത്തിൽ 112 ചക്രങ്ങൾ ഉണ്ട് എന്ന് ശിവൻ പഠിപ്പിച്ച വിശ്വാസ പ്രകാരമാണ് ശിവന്റെ ഈ പ്രതിമയ്ക്ക് 112 അടി ഉയരം കൊടുക്കാൻ കാരണം. ഇഷാ…
Read More » -
March 8, 2024
ഈ വനിതാ ദിനത്തിൽ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് എന്ത് സമ്മാനമായി നൽകും?
ഇന്ന് ലോക വനിതാദിനം.തളർച്ചയിലും പ്രതിസന്ധിയിലും വീഴാതെ മുന്നേറുന്ന ഓരോ സ്ത്രീകളെയും ആദരിക്കുന്ന ദിവസമാണ് അന്താരാഷ്ട്ര വനിതാ ദിനം. എന്നും ഓര്‍മ്മിക്കപ്പെടുന്ന സമ്മാനങ്ങള്‍ അവര്‍ക്ക് നല്‍കി ഈ ദിനം നമുക്ക് ആഘോഷമാക്കാം.ഈ വനിതാ ദിനത്തില്‍ നിങ്ങളുടെ പ്രിയപ്പെട്ട സ്ത്രീകള്‍ക്ക് വാങ്ങി നൽകാൻ പറ്റിയ സമ്മാനങ്ങൾ എന്തൊക്കെയാണ്? അമ്മ, സഹോദരി, കാമുകി, ഭാര്യ, മകൾ… തുടങ്ങി നിങ്ങളുടെ ജീവിതത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന സ്ത്രീകള്‍ക്ക് സമ്മാനിക്കാന്‍ പറ്റിയ ഒന്നാണ് മേക്കപ്പ് ഉല്‍പ്പന്നങ്ങള്‍. ലിപ്സ്റ്റിക്, ഐ മേക്കപ്പ് പാലറ്റ്, അവര്‍ക്കിഷ്ടപ്പെട്ട മേക്കപ്പ് ബ്രാന്‍ഡുകളിൽ നിന്നുള്ള ഉത്പന്നങ്ങൾ എന്നിവ സമ്മാനിച്ച് അവരെ ഈ ദിവസം സന്തോഷിപ്പിക്കാം. സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വസ്തുവാണ് ഷോള്‍ഡര്‍ ബാഗ്. ഈ വനിതാ ദിനത്തില്‍ അത്തരം ബാഗുകളും അവര്‍ക്ക് സമ്മാനിക്കാവുന്നതാണ്. ജിം ബാഗും ഇന്ന് സ്ത്രീകള്‍ ധാരാളമായി ഉപയോഗിക്കാറുണ്ട്. അതിനാല്‍ ഇവ രണ്ടും അവര്‍ക്ക് സമ്മാനിക്കാം. വായന ഇഷ്ടപ്പെടുന്ന സ്ത്രീകള്‍ക്ക് ഈ ദിവസം നല്‍കാന്‍ പറ്റിയ സമ്മാനമാണ് പുസ്തകങ്ങള്‍. അവര്‍ക്ക് ഇഷ്ടപ്പെട്ട വിഭാഗങ്ങളില്‍…
Read More » -
March 8, 2024
പത്മജയുടെ ബിജെപി പ്രവേശനം; സോഷ്യൽ മീഡിയയിൽ ട്രോൾമഴ!
പാലക്കാട്: പത്മജയുടെ ബിജെപി പ്രവേശനത്തിൽ സോഷ്യൽ മീഡിയയിൽ ട്രോളോട് ട്രോൾ. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ചുവരെഴുത്തിൽ നമ്മുടെ സ്ഥാനാർത്ഥി ബിജെപിയിൽ പോയെന്നും,അല്ല, ബാക്കി “മാരാർജി ഭവനിൽ” നിന്ന് അറിയിപ്പ് കിട്ടിയതിന് ശേഷം പൂരിപ്പിക്കുന്നതായിരിക്കുമെന്നും ഉൾപ്പെടെയുള്ള ട്രോളുകളാണ് പ്രചരിപ്പിക്കുന്നത്. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തി ഇന്നലെയാണ് പത്മജ അംഗത്വം സ്വീകരിച്ചത്.ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ അടക്കമുള്ള നേതാക്കളുമായി കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് പാര്‍ട്ടി അംഗത്വമെടുക്കാന്‍ പത്മജ വേണുഗോപാല്‍ തീരുമാനിച്ചത്. പത്മജയ്ക്ക് കേരളത്തില്‍ ഗവർണർ സ്ഥാനം ബിജെപി നേതൃത്വം വാഗ്ദാനം ചെയ്തതായാണ് റിപ്പോർട്ട്.
Read More » -
March 7, 2024
അന്ന് സ്വന്തം ഉപ്പയാൽ പീഡിപ്പിക്കപ്പെട്ടവൾ; ഇന്ന് സർക്കാറിന്റെ വനിതാരത്‌ന പുരസ്‌കാരം
ഇത് രഹ്നാസ്. തലശ്ശേരിക്കാരിയാണ്. കുട്ടിയായിരിക്കുമ്പോൾ സ്വന്തം ഉപ്പ ‘സമ്മാനിച്ചത്’ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ദുരനുഭവങ്ങൾ.ഇതെല്ലാം തരണം ചെയ്ത് ജീവിത വിജയം നേടിയ രഹ്നാസിന് ഇന്നലെ സർക്കാറിന്റെ വനിതാരത്‌ന പുരസ്‌കാരം തേടിയെത്തി. ഇരുപത്തിയാറു വയസ്സുള്ള പെൺകുട്ടിയാണ് രഹനാസ്. ഉമ്മയും രണ്ടനിയത്തിമാരും ഒരു അനിയനുമുണ്ട്. രഹനാസ് ജനിച്ചത് ഉമ്മയുടെ നാടായ തലശ്ശേരിയിലാണ്. പിന്നീട് കണ്ണൂരിലെ ഇരിക്കൂറിലേക്കു വന്നു. അവിടെ വലിയൊരു തറവാട്ടിലായിരുന്നു താമസം. കുടുംബക്കാരുമായി വഴക്കായിരുന്നു പിതാവ്. മൈക്ക് അനൗൺസ്മെന്റായിരുന്നു ജോലി. പിന്നീട് അതിനു നിയന്ത്രണം വന്നപ്പോൾ സീസണിൽ മാത്രമായി പണി. വിദ്യാഭ്യാസമൊന്നുമില്ലാത്തയാളാണ് ഉമ്മ. അയാളുടെ തല്ലുകൊണ്ട് ചുരുണ്ടുകൂടി കിടക്കും, അത്ര തന്നെ. വഴക്കുണ്ടാക്കാനും തല്ലാനും അയാൾ ഓരോ കാരണങ്ങൾ ഉണ്ടാക്കിക്കൊണ്ടേയിരിക്കുമായിരുന്നു. രഹനാസ് പ്രായപൂർത്തിയായതിനു ശേഷമായിരുന്നു വേറിട്ടൊരു സ്നേഹപ്രകടനം പിതാവിൽനിന്നും തുടങ്ങിയത്. ഉപ്പയുടെ സ്നേഹപ്രകടനങ്ങൾ ശരിയല്ലെന്ന് ഉമ്മാനോട് പറഞ്ഞു. ആദ്യം ഉമ്മയ്ക്ക് ഞെട്ടലായിരുന്നു. അയാൾ കുടിക്കാതെ നിൽക്കുന്ന സമയത്ത് ഉമ്മ അതു ചോദിച്ചു. അപ്പോൾ മറുപടിയൊന്നും പറഞ്ഞില്ല. അന്നു രാത്രി കുടിച്ചു വന്ന് ആ…
Read More »