NEWSSocial Media

അന്ന് വിവാഹമോചനം പ്രഖ്യാപിച്ച് കുറിപ്പ്, ഒരു മാസത്തിനുശേഷം ഭര്‍ത്താവിനൊപ്പം സെല്‍ഫി; ലക്ഷ്മിയുടെ പോസ്റ്റ്!

സിനിമ-സീരിയല്‍ താരം ലക്ഷ്മിപ്രിയ മലയാളികള്‍ക്ക് പരിചിതയാണ്. ബി?ഗ് ബോസ് മലയാളം സീസണ്‍ ഫോറില്‍ മത്സരിച്ചശേഷമാണ് കുടുംബപ്രേക്ഷകരും നടിയെ ഇഷ്ടപ്പെട്ട് തുടങ്ങിയത്. ആ സീസണിലെ കണ്ടന്റ് മേക്കറായിരുന്നു ലക്ഷ്മിപ്രിയ. ഒരു വിഭാ?ഗം പ്രേക്ഷകര്‍ കുലസ്ത്രീ പട്ടമൊക്കെ ലക്ഷ്മിക്ക് നല്‍കിയിരുന്നുവെങ്കിലും സീസണിന്റെ ?ഗ്രാന്റ് ഫിനാലെ എത്തിയപ്പോഴേക്കും ലക്ഷ്മിപ്രിയയെ ഇഷ്ടപ്പെടുന്ന വലിയ ഒരു വിഭാ?ഗം ആളുകള്‍ ഉണ്ടായിരുന്നു.

ഗായകന്‍ പട്ടണക്കാട് പുരുഷോത്തമന്റെ മകന്‍ ജയേഷാണ് ലക്ഷ്മിയുടെ ഭര്‍ത്താവ്. ഇരുവര്‍ക്കും ഒരു മകളുണ്ട്. ലക്ഷ്മി ബി?ഗ് ബോസിലായിരുന്നപ്പോള്‍ ഏറ്റവും കൂടുതല്‍ പിന്തുണ അറിയിച്ച് ഒപ്പം നിന്നിരുന്നതും ജയേഷായിരുന്നു. സന്തുഷ്ടമായ കുടുംബജീവിതം നയിച്ചിരുന്ന ലക്ഷ്മിപ്രിയ ഒരു മാസം മുമ്പ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പ് വൈറലായിരുന്നു.

Signature-ad

വിവാഹമോചനം പ്രഖ്യാപിച്ചുള്ളതായിരുന്നു കുറിപ്പ്. ഞങ്ങള്‍ പിരിയുന്നു. തെറ്റുകളും കുറ്റങ്ങളും എന്റേത് എന്നായിരുന്നു കുറിപ്പില്‍ ലക്ഷ്മി എഴുതിയ വരികളില്‍ ചിലത്. പലവട്ടം ആലോചിച്ച് ഉറപ്പിച്ചശേഷം എന്റെ ശരിയിലേക്ക് ഞാന്‍ നില ഉറപ്പിക്കുന്നു. ദാമ്പത്യത്തില്‍ ഇമോഷണല്‍ അറ്റാച്ച്‌മെന്റ് നഷ്ടമായി. തെറ്റുകളും കുറ്റങ്ങളും എന്റേതാണ്. എല്ലാം എന്റെ പ്രശ്‌നമാണ്. ചേര്‍ത്ത് വെച്ചാലും ചേരാത്ത ജീവിതം. അതില്‍ നിന്നും ഞാന്‍ പിന്‍വാങ്ങുകയാണ്.

സ്വപ്നത്തില്‍ പോലും അദ്ദേഹത്തെ പിരിയേണ്ടി വരുമെന്ന് കരുതിയിട്ടില്ലായിരുന്നു. ഇരുപത്തിരണ്ട് വര്‍ഷമായി ഇണക്കവും പിണക്കവുമായി തുടരുന്ന ഞങ്ങളുടെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നതിനെപറ്റിയാണ് ഞാന്‍ പറയുന്നത്. ജീവിതത്തില്‍ ഏറ്റവും വെറുത്ത ചില കാര്യങ്ങള്‍ എനിക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട്. ഒരിക്കലും കുടുംബവിശേഷം അമിതമായി ഞാന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കാറില്ല.

ജീവിതം അതിന്റെ സ്വകാര്യത നിലനിര്‍ത്തുമ്പോള്‍ തന്നെയാണ് അതിന്റെ ഭം?ഗി എന്നാണ് എന്റെ വിശ്വാസം. ഇപ്പോള്‍ ഞങ്ങളുടെ സെപ്പറേഷന്‍ ടൈമായിരിക്കുന്നു. ദയവായി അതാണോ ഇതാണോ കാരണമെന്ന് അന്വേഷിക്കാതിരിക്കുക. ഞങ്ങളുടെ സ്വകാര്യത, മക്കള്‍ ഇതൊക്കെ മാനിക്കാനും അപേക്ഷിക്കുന്നു എന്നാണ് ലക്ഷ്മിപ്രിയ കുറിച്ചത്. പോസ്റ്റ് ഷെയര്‍ ചെയ്ത് കുറച്ച് സമയത്തിനകം ലക്ഷ്മിപ്രിയ പിന്‍വലിച്ചു. എന്നാല്‍ എന്തുകൊണ്ടാണ് പോസ്റ്റ് പങ്കുവെച്ചതെന്നോ എന്തുകൊണ്ട് പിന്‍വലിച്ചുവെന്നോ ഒന്നും പിന്നീട് നടി വിശദീകരിച്ചില്ല.

ഇപ്പോഴിതാ വൈറലായ പോസ്റ്റ് പങ്കുവെച്ച് ഒരു മാസം പിന്നിടുമ്പോള്‍ ഭര്‍ത്താവിനൊപ്പമുള്ള സെല്‍ഫിയുമായി എത്തിയിരിക്കുകയാണ് ലക്ഷ്മിപ്രിയ. സെല്‍ഫിയില്‍ ലക്ഷ്മിയുടെ ഭര്‍ത്താവ് മാത്രമല്ല മകളുമുണ്ട്. സിനിമാ-സീരിയല്‍ താരങ്ങള്‍ അടക്കം ലക്ഷ്മിയുടെ പുതിയ കുടുംബ ഫോട്ടോയ്ക്ക് സ്‌നേഹം അറിയിച്ച് എത്തി. എല്ലാവരേയും ഒരുമിച്ച് കണ്ടതില്‍ സന്തോഷം തുടര്‍ന്നുള്ള ജീവിതവും ഒരുമിച്ചാകട്ടെ എന്നെല്ലാം കമന്റുകളുണ്ട്.

വിവാഹമോചനം പ്രഖ്യപിച്ചിട്ട പോസ്റ്റ് ലക്ഷ്മി പിന്‍വലിച്ചശേഷം ഭര്‍ത്താവ് ജയേഷ് സോഷ്യല്‍മീഡിയയില്‍ കുറിച്ച വാക്കുകളും വൈറലായിരുന്നു. അപവാദങ്ങള്‍ സൃഷ്ടിക്കും, വിഡ്ഢികള്‍ അത് പ്രചരിപ്പിക്കും, മണ്ടന്മാര്‍ വിശ്വസിക്കും എന്നായിരുന്നു ജയേഷ് അന്ന് കുറിച്ചത്. ലക്ഷ്മിയുടെ ജീവിതത്തിലേക്ക് ജയേഷ് വരും മുമ്പ് നടി മുസ്ലീം മത വിശ്വാസിയായിരുന്നു. സബീന ലത്തീഫ് എന്നായിരുന്നു അന്ന് നടിയുടെ പേര്.

പിന്നീട് വിവാഹ?ത്തോടെ മതം മാറി ലക്ഷ്മിപ്രിയയായി. പതിനെട്ട് വയസിലായിരുന്നു ലക്ഷ്മിയുടെ വിവാഹം. ഇരുപത്തിരണ്ട് വര്‍ഷമായി ഇരുവരും ദമ്പതികളായി ജീവിച്ച് വരികയാണ്. ലക്ഷ്മിയുടെ മാതാപിതാക്കള്‍ നടിക്ക് രണ്ടര വയസ് മാത്രം പ്രായമുണ്ടായിരുന്നപ്പോള്‍ വേര്‍പിരിഞ്ഞവരാണ്. പിതാവ് പിന്നീട് കാന്‍സര്‍ ബാധിച്ച് മരിച്ചു. ശേഷം പിതൃ സഹോദരന്‍ ലത്തീഫാണ് ലക്ഷ്മിയെ വളര്‍ത്തിയത്.

രക്ഷകര്‍ത്താവിന്റെ സ്ഥാനത്ത് പിതൃ സഹോദരന്റെ പേരാണ് ലക്ഷ്മി വിവാഹം കഴിയും വരെ ഉപയോ?ഗിച്ചിരുന്നത്. ലക്ഷ്മിക്ക് രണ്ട് സഹോദരിമാര്‍ കൂടിയുണ്ട്. മോഹന്‍ലാല്‍ ചിത്രം നരന്‍, കഥ തുടരുന്നു എന്നിവയിലെ പ്രകടനത്തിലൂടെയാണ് നടി മലയാളികള്‍ ഇഷ്ടപ്പെട്ട് തുടങ്ങിയത്.

Back to top button
error: