Social Media
-
March 11, 2024
ദാഹശമനിയല്ല ബിയർ; ദോഷങ്ങൾ ഇവയാണ്
യുവാക്കൾക്കിടയിൽ എറെ പ്രിയപ്പെട്ട ഒന്നാണ് ബിയർ.യുവതികളും ഇക്കാര്യത്തിൽ മോശമൊന്നുമല്ല.ബിയർപാർലറുകളിൽ മാത്രമല്ല, ബിവറേജസ് ഔട്ട്ലെറ്റുകളിലും തണുപ്പിച്ച ബിയറിന് പിടിച്ചുപറിയാണ്. ഫ്രീക്കൻമാരുടെ ആക്രാന്തം കണ്ടാൽ ഇതേതോ ദാഹശമനിയാണെന്നു തോന്നും.ഓർക്കുക… ബിയർ അത്ര നല്ലതൊന്നുമല്ല.ഇതിൽ അടങ്ങിയിരിക്കുന്ന ക്രിസ്റ്റലുകളാണ് കിഡ്നികളിൽ കല്ലുണ്ടാക്കുന്നതിൽ മുൻപൻമാർ. വീര്യം കുറവാണ്, ആൽക്കഹോളിന്റെ അളവ് വളരെ കുറച്ചേയുള്ളൂ എന്ന നിലയിൽ ബിയറിന് സ്വീകാര്യത –കൂടുതലാണ്.അതിലുപരി ബിയർ ആരോഗ്യത്തിനു നല്ലതാണെന്ന തെറ്റിധാരണയുമുണ്ട്. മദ്യമെന്നതുപോലെ ധാരാളം ദൂഷ്യഫലങ്ങൾ ചെയ്യുന്ന ഒന്നാണ് ബിയറും. അമിതമായ ബിയർ ഉപയോഗം പ്രമേഹസാധ്യത കൂട്ടുമെന്നതാണ് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്. അങ്ങനെയെങ്കിൽ കേരളത്തിലെ പ്രമേഹ രോഗികളുടെ എണ്ണം വരും വർഷങ്ങളിൽ കുതിച്ചുയരാനുള്ള സാധ്യതയും വളരെ കൂടുതലാണ്.ചെറുപ്പക്കാരിൽ പ്രമേഹം ഇത്രകണ്ട് വർധിക്കാനുള്ള കാരണവും മറ്റൊന്നല്ല. ടൈപ്2 പ്രമേഹത്തിന്റെ പ്രധാന കാരണമാണ് ശരീരത്തിലെ ഇൻസുലിന്റെ പ്രവർത്തന ശേഷി കുറയുന്നത്. അമിതമായ ബിയർ ഉപയോഗം ഇൻസുലിനോടുള്ള ശരീരത്തിന്റെ പ്രതികരണശേഷി(സെൻസിറ്റിവിറ്റി) കുറയ്ക്കുന്നത് പ്രമേഹം നേരത്തേവരുത്താൻ കാരണമാകും. ബിയറിലൂെടെ ഉള്ളിലെത്തുന്ന ഊർജത്തിന്റെ അളവ് വളരെ കൂടുതലാണ്. മറ്റു മദ്യങ്ങളെ അപേക്ഷിച്ച് കാലറി…
Read More » -
March 11, 2024
മീൻ വാങ്ങുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ ഫ്രീസറിലാകുന്നത് നിങ്ങളായിരിക്കും !
പൊടിമീന്, മത്തി, അയല, കരിമീന് തുടങ്ങി കൊഞ്ചും ഞണ്ടും കണവയുമെല്ലാമുള്പ്പെടുന്ന വളരെ വിശാലമായ ലോകമാണ് മീനിന്റേത്. അതേസമയം മീനുകള് എന്നു നമ്മള് പൊതുവായി പറയുമ്പോള് ഉള്പ്പെടുത്തുന്നതു പലതും ശരിയായ മീനുകളല്ല എന്നതാണ് വാസ്തവം. ഉദാഹരണത്തിന് കക്കയും ഞണ്ടും കൊഞ്ചും ചെമ്മീനുമൊന്നും മീനല്ല.ചെമ്മീൻ ക്രസ്റ്റേഷ്യന്സ് വിഭാഗത്തില് പെടുന്നതാണ്. ചെമ്മീനിന്റെ വലിയ രൂപമാണ് കൊഞ്ച്. മൊളസ്ക വിഭാഗത്തില് പെടുന്നവയാണ് കക്കയും കല്ലുമ്മക്കായയുമൊക്കെ. എളുപ്പം കേടാകുന്ന ഒന്നാണ് മത്സ്യം. രാസപ്രവര്ത്തനം നടന്ന് ഡൈ/ട്രൈമീതെയില് അമോണിയ മത്സ്യത്തില് തനിയെ ഉണ്ടാകുന്നതിനാല് മീനില് എളുപ്പം ബാക്ടീരിയ വളരും. ഇതു മൂലമാണ് മീന് പെട്ടെന്നു കേടാകുന്നത്. അതിനാല് മീന് വാങ്ങുന്നതിനു മുമ്പ് ചില കാര്യങ്ങള് നാം ശ്രദ്ധിക്കണം. കടലില് നിന്നു പിടിക്കുന്ന മത്സ്യങ്ങള് പലപ്പോഴും ദിവസങ്ങൾ കഴിഞ്ഞേ തുറുമുഖത്തെത്താറുള്ളൂ. അതുകൊണ്ടു തന്നെ മാര്ക്കറ്റുകളില് എത്തുന്നതിനു മുമ്പേ അതിന്റെ പുതുമ നഷ്ടപ്പെട്ടിട്ടുണ്ടാവും. അതിനാൽ തന്നെ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചു വേണം മീൻ വാങ്ങാൻ. മീന് ഫ്രഷ് ആണോയെന്നറിയാന് സഹായിക്കുന്ന ഘടകമാണ് ഗന്ധം. ഫ്രഷ്…
Read More » -
March 11, 2024
നമ്മുടെ ദേശീയഗാനത്തിന്റെ അർത്ഥം ഇതാണ്
ഇന്ത്യയുടെ ദേശീയ ഗാനമായ “ജന ഗണ മന…” യുനെസ്കോ ലോകത്തിലെ ഏറ്റവും മികച്ച ഗാനമായി പ്രഖ്യാപിച്ചു നമ്മുടെ ദേശീയഗാനത്തിന്റെ അർത്ഥം ഇതാണ്. ജന = ആളുകൾ ഗണ = ഗ്രൂപ്പ് മന = മനസ്സ് അധിനായക്= നേതാവ് ജയ ഹെ = ജയിക്കട്ടെ ഭാരത് = ഇന്ത്യ ഭാഗ്യ = വിധി വിധാത = സൃഷ്ടികർത്താവ് പഞ്ചാബ് = പഞ്ചാബ് സിന്ധു = സിന്ധു ഗുജറാത്ത് = ഗുജറാത്ത് മറാത്ത = മഹാരാഷ്ട്ര ദ്രാവിഡ = തെക്ക് ഉത്കല = ഒറീസ്സ വംഗ = ബംഗാൾ വിന്ധ്യ =വിന്ധ്യകൾ ഹിമാചല് =ഹിമാലയ യമുനാ = യമുന ഗംഗാ = ഗംഗ ഉച്ഛല് = നീങ്ങുന്നു ജലധി = സമുദ്രം തരംഗാ = തിരകൾ താവ് = നിങ്ങളുടെ ശുഭ് = ശുഭം നാമേ = പേര് ജാഗെ = ഉണർത്തുക താവ് = നിങ്ങളുടെ ശുഭ് = ശുഭം ആശിഷ്…
Read More » -
March 10, 2024
സോഷ്യൽ മീഡിയയിൽ മനോരമയ്ക്ക് ട്രോൾ
സർക്കാർ ജീവനക്കാരോടുള്ള മനോരമയുടെ ‘സ്നേഹത്തിന്’ സോഷ്യൽ മീഡിയയിൽ ട്രോൾമഴ!! ‘മാർച്ച് 1ന് നൽകേണ്ട ശമ്പളം മാർച്ച് 15നും, ഏപ്രിൽ 1ന് നൽകേണ്ടത് ഏപ്രിൽ 15ന് നൽകിയാൽ മതിയെന്നും; അതിന് പുറമെ പുതിയതായി സർവീസിൽ വരുന്നവർക്ക് രണ്ട് വർഷക്കാലത്തേക്ക് അടിസ്ഥാന ശമ്പളം മാത്രം നൽകിയാൽ മതിയെന്നും, ലീവ് സറണ്ടർ അവസാനിപ്പിക്കുന്നു എന്നും, പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പാക്കുമെന്നും, സ്കൂളുകൾ അടച്ചു പൂട്ടുമെന്നും, നിയമന നിരോധനം പ്രഖ്യാപിച്ചും 2002ൽ എ.കെ.ആൻ്റണി സർക്കാർ ഉത്തരവിറക്കിയപ്പോൾ മനോരമ മുഖപ്രസംഗം എഴുതി……. “അനിവാര്യമെങ്കിലും വേദനാജനകം” ഇതേ മനോരമ 2024 മാർച്ച് 1ന് ലഭിക്കേണ്ട ശമ്പളം രണ്ട് ദിവസം വൈകിയപ്പോൾ എഴുതിയ മുഖപ്രസംഗം…….. “ശമ്പളവും പെൻഷനും വൈകുന്നത് ക്രൂരത “ സർക്കാർ ജീവനക്കാരോട് മനോരമയ്ക്കുള്ള സ്നേഹം കണ്ട് കണ്ണ് നിറഞ്ഞു’ പ്രകാശ് എ കെ എന്നൊരാളാണ് ഇത് സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിരിക്കുന്നത്.ഏതായാലും പോസ്റ്റ് വൈറലാണ്.
Read More » -
March 10, 2024
‘കൃഷ്ണ സിസ്റ്റേഴ്സില്’ സുന്ദരി ദിയ തന്നെ! സഹോദരിമാരെ തമ്മിലടിപ്പിക്കാനുള്ള കമന്റ്; പ്രതികരണവുമായി ദിയ
സോഷ്യല് മീഡിയയിലെ മിന്നും താരമാണ് ദിയ കൃഷ്ണ. നടന് കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ കൃഷ്ണ. കൃഷ്ണ കുമാറിന്റെ നാല് മക്കളും ഇന്ന് മലയാളികള്ക്ക് സുപരിചിതരാണ്. അഭിനേത്രിയായും സോഷ്യല് മീഡിയ താരവുമായുമെല്ലാം മൂത്ത മകള് അഹാന കൃഷ്ണ നിറഞ്ഞു നില്ക്കുന്നു. ഇളയ മക്കളായ ഇഷാനിയും ഹന്സികയുമെല്ലാം ഇതിനോടകം തന്നെ സിനിമയില് സാന്നിധ്യം അറിയിച്ചവരും സോഷ്യല് മീഡിയ താരങ്ങളുമാണ്. എന്നാല്, കൃഷ്ണ സിസ്റ്റേഴ്സില് സോഷ്യല് മീഡിയയിലെ താരമാണ് ദിയ കൃഷ്ണ. ദിയ പങ്കുവെക്കാറുള്ള റീലുകളും വ്ളോഗുകളുമെല്ലാം സോഷ്യല് മീഡിയയില് വൈറലായി മാറാറുണ്ട്. ദിയയുടെ വ്യക്തി ജീവിതവും വാര്ത്തകളില് നിറയാറുണ്ട്. അശ്വിന് ഗണേഷുമായുള്ള ദിയയുടെ പ്രണയം ഈയ്യടുത്താണ് താരം ലോകത്തിന് മുന്നില് വെളിപ്പെടുത്തിയത്. പിന്നാലെ ഇരുവരും ഒരുമിച്ചുള്ള അഭിമുഖങ്ങളും വൈറലായിരുന്നു. ഇതിനിടെ ഇപ്പോഴിതാ ദിയയുടെ ഒരു പ്രതികരണം ശ്രദ്ധ നേടുകയാണ്. സഹോദരി അഹാനയെക്കുറിച്ചും തന്നെക്കുറിച്ചും പറഞ്ഞൊരു കമന്റിനോടുള്ള ദിയയുടെ പ്രതികരണമാണ് വൈറലായി മാറുന്നത്. കൃഷ്ണ സിസ്റ്റേഴ്സിനെ സോഷ്യല് മീഡിയയിലെ ചിലര് പലപ്പോഴും താരതമ്യം…
Read More » -
March 10, 2024
ലോകത്തിലെ ആദ്യ ടെലിഫോൺ സംഭാഷണത്തിന് ഇന്ന് 148 വർഷം
ലോകത്തിലെ ആദ്യ ടെലിഫോൺ സംഭാഷണത്തിന് ഇന്ന് 148 വർഷം. അലക്സാണ്ടർ ഗ്രഹാംബെൽ ആദ്യമായി ഫോൺ വഴി സന്ദേശം കൈമാറിയത് 147 വർഷം മുൻപ് ഇതേ ദിവസമായിരുന്നു.( 1876 മാർച്ച് 10 ) അലക്സാണ്ടർ ഗ്രഹാം ബെൽ 1876 മാർച്ച് പത്താം തീയതി ബോസ്റ്റണിൽ വെച്ച് തൊട്ടടുത്ത മുറിയിൽ ഉണ്ടായിരുന്ന തന്റെ സഹപ്രവർത്തകനായ വാട്സണെ ഫോണിലൂടെ വിളിച്ചു കൊണ്ടായിരുന്നു ആ ചരിത്ര മുഹൂർത്തത്തിന്റെ തുടക്കം… “മിസ്റ്റർ വാട്ട്സൺ ഇവിടെ വരൂ.. നിങ്ങളെ എനിക്ക് കാണണം..” ഇതായിരുന്നു ആദ്യ സംഭാഷണം…
Read More » -
March 10, 2024
”മഞ്ഞുമ്മല് ബോയ്സ്- കുടികാര പൊറുക്കികളിന് കൂത്താട്ടം; മയക്കുമരുന്നിന് അടിമകളായ കൊച്ചിയിലെ ഒരു ചെറുസംഘമാണ് മലയാള സിനിമയുടെ കേന്ദ്രബിന്ദു”
മഞ്ഞുമ്മല് ബോയ്സ് തമിഴ്നാട്ടില് നേടിയ വന്വിജയത്തിന് പിന്നാലെ മലയാള സിനിമയെയും മലയാളികളെയും അധിക്ഷേപിച്ച് പ്രശസ്ത തമിഴ് മലയാളം എഴുത്തുകാരനും സിനിമാ തിരക്കഥാകൃത്തുമായ ജയമോഹന്. ‘മഞ്ഞുമ്മല് ബോയ്സ്- കുടികാര പൊറുക്കികളിന് കൂത്താട്ടം’ (മഞ്ഞുമ്മല് ബോയ്സ്- കുടിച്ചുകൂത്താടുന്ന തെണ്ടികള്) എന്ന തലക്കെട്ടില് മാര്ച്ച് 9ന് പ്രസിദ്ധീകരിച്ച ബ്ലോഗിലൂടെയാണ് ജയമോഹന് സിനിമയെ കടുത്തഭാഷയില് വിമര്ശിച്ചിരിക്കുന്നത്. മഞ്ഞുമ്മല് ബോയ്സ് എന്ന സിനിമയെ വിമര്ശിച്ചുകൊണ്ടാണ് ലേഖനം ആരംഭിക്കുന്നതെങ്കിലും പിന്നീടങ്ങോട്ട് മലയാളികളയെും മലയാള സിനിമയെയും അടച്ച് ആക്ഷേപിക്കുന്ന വിധത്തിലാണ് ജയമോഹന്റെ പരാമര്ശങ്ങള്. മഞ്ഞുമ്മല് ബോയ്സ് തന്നെ അലോസരപ്പെടുത്തിയ സിനിമയാണെന്നും മറ്റ് പല മലയാള സിനിമകളെ പോലെ ലഹരി ആസക്തിയെ സാമാന്യവത്കരിക്കുന്ന ചിത്രമാണിതെന്നും ജയമോഹന് തന്റെ ബ്ലോഗില് പറഞ്ഞു. മദ്യപാനാസക്തിയെയും വ്യഭിചാരത്തെയും സാമാന്യവല്ക്കരിക്കുന്ന സിനിമകള് എടുക്കുന്ന സംവിധായകര്ക്കെതിരെ സര്ക്കാര് നടപടി എടുക്കണമെന്നും ജയമോഹന് ആവശ്യപ്പെടുന്നു. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയില് ജനിച്ച ജയമോഹന് മലയാളത്തില് നിരവധി പുസ്തകങ്ങള് രചിക്കുകയും മൂന്ന് മലയാള സിനിമകളുടെ തിരക്കഥ ഒരുക്കിയിട്ടുമുണ്ട്. കേരളത്തിലെ വായനക്കാര്ക്കിടയില് വലിയൊരു ആരാധകവൃന്ദമുള്ള ജയമോഹന്…
Read More » -
March 9, 2024
പല്ല് വേദനയ്ക്ക് മുതൽ മലബന്ധത്തിന് വരെ;വെറ്റില വെറുമൊരു ഇലയല്ല, അറിയാം ഗുണങ്ങള്
വെറ്റില വെറുമൊരു ഇലയല്ല. അറിയുംതോറും മൂല്യമേറിടുന്ന ഒരു ഔഷധം കൂടിയാണ് ഇത്. വെറ്റിലയില് ജീവകം സി, തയാമിൻ, നിയാസിൻ, റൈബോഫ്ലേവിൻ, കരോട്ടിൻ, കാല്സ്യം എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. നല്ലൊരു വേദനസംഹാരി കൂടിയാണ് വെറ്റില. വെറ്റില അരച്ച് വേദനയുള്ള ഭാഗത്തു പുരട്ടുക. വേദനയ്ക്കു ശമനം ലഭിക്കും. വെറ്റില ചവച്ച് നീരിറക്കിയാല് തൊണ്ട വേദനയ്ക്കുള്പ്പടെ ആശ്വാസം ലഭിക്കും വെറ്റിലയില് ആന്റിഓക്സിഡന്റുകള് അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഫ്രീറാഡിക്കലുകളെ ഇല്ലാതാക്കുന്നു. പി.എച്ച് ലെവല് സാധാരണ നിലയിലാക്കി ഉദരപ്രശ്നങ്ങള് പരിഹരിക്കുന്നു. ദിവസവും വെറുംവയറ്റില് വെറ്റില നീരു കുടിക്കുന്നത് മലബന്ധം അകറ്റും. കുറച്ച് വെള്ളം ചേർത്ത് വെറ്റില ചതയ്ക്കുക. ഈ വെള്ളം ഒരു രാത്രി വച്ചതിനു ശേഷം പിറ്റേന്നു രാവിലെ വെറും വയറ്റില് കുടിക്കുക. ശരീരത്തിന്റെ ഉപാപചയ പ്രവർത്തനം വർധിപ്പിക്കാനും വെറ്റില ഉത്തമമാണ്.വിശപ്പു കൂട്ടാനും വെറ്റില സഹായിക്കുന്നു.ഉച്ചഭക്ഷണ ശേഷം വെറ്റില ചവയ്ക്കുന്നതു മുൻപു സാധാരണയായിരുന്നു. ശ്വാസത്തെ റിഫ്രഷ് ആക്കാൻ വെറ്റില സഹായിക്കും. കൂടാതെ വായിലെ അണുക്കള്, ബാക്ടീരിയ മുതലായവയെ ഇത്…
Read More » -
March 9, 2024
ഊട്ടിയിലേയ്ക്ക് ഒരു ട്രെയിന് യാത്ര; ടിക്കറ്റുകൾ ലഭിക്കാൻ ഇത്രമാത്രം !
ലോകമെമ്പാടുമുള്ള സഞ്ചാരികളുടെ എന്നത്തേയും സ്വപ്നമാണ് ഉദഗമണ്ഡലം അഥവാ ഊട്ടി. നീലഗിരിക്കുന്നുകളുടെ അവസാനയിടം. ഇന്ത്യയുടെ വിനോദ ഭൂപടത്തില് തമിഴ്നാടിന് ഒന്നാംനിര സ്ഥാനം സമ്മാനിച്ച പ്രദേശം. കുളിര്മയുടെ പശ്ചാത്തലത്തില് കാഴ്ചകളും അനുഭവേദ്യങ്ങളായ വസ്തുതകളും ഒരുപാടുണ്ടെങ്കിലും സഞ്ചാരികളുടെ മനസ്സിനെ എന്നും മോഹിപ്പിക്കുന്ന ഇടമാണ് ഊട്ടി.അതുപോലെ മറ്റു മലയോര വിനോദ മേഖലകളില് നിന്നും വ്യത്യസ്തമായി ഇവിടേക്കുള്ള യാത്രയില് ഒരു പ്രാവശ്യമെങ്കിലും അനുഭവിക്കണമെന്ന് ഏതൊരാളും കൊതിക്കുന്ന ഒന്നാണ് ‘ഊട്ടി മൗണ്ടന് റെയില്വേ’. സമുദ്ര നിരപ്പില് നിന്നും വെറും 330 മീറ്റര് മാത്രം ഉയരത്തിലുള്ള മേട്ടുപ്പാളയത്തു നിന്നും 2200 മീറ്റര് ഉയരത്തില് നില്ക്കുന്ന ഊട്ടിയുടെ നെറുകയിലേക്ക് 46 കിലോമീറ്റര് ദൈര്ഘ്യമുള്ള തീവണ്ടിയാത്ര. ഇത്രയും ദൂരം നാലര മണിക്കൂര് കൊണ്ട് ഇഴഞ്ഞും കിതച്ചും ഇടയ്ക്കിടയ്ക്ക് വെള്ളം കുടിച്ചും മലകയറുന്ന ഈ കരിവണ്ടി നമുക്ക് സമ്മാനിക്കുന്നത് ഒരിക്കലും മറക്കാനാകാത്ത യാത്രാ അനുഭവങ്ങളാണ്. 206 വളവുകള്, 16 തുരങ്കങ്ങള്, ചെറുതും വലുതുമായ 250 പാലങ്ങള്. മേട്ടുപ്പാളയത്തു നിന്നും ഊട്ടിയിലെത്തുമ്പോള് നാം ഇവയെല്ലാം താണ്ടിയിരിക്കും. ലോക പൈതൃക പട്ടികയില്…
Read More » -
March 9, 2024
ആലുവയെ വെല്ലുന്ന ആലുവാംകുടി ശ്രീ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷം
കേരളത്തിലെ തന്നെ ഏറ്റവും പുരാതനമായ അമ്പലങ്ങളിൽ ഒന്നാണ് പത്തനംതിട്ടയിലെ ആലുവാംകുടി ശ്രീ മഹാദേവ ക്ഷേത്രം. ഇത് സ്ഥിതി ചെയ്യുന്നത് സീതത്തോട് ഗുരുനാഥൻ മണ്ണിൽ നിന്ന് ഏഴ് കിലോമീറ്റർ അകലെ കാടിനുള്ളിലായാണ്. പരശുരാമൻ പണിത ക്ഷേത്രമാണിതെണെന്ന് കരുതപ്പെടുന്നത്.ഏറ്റവും ഭംഗിയുള്ള കാനന യാത്ര ആസ്വദിക്കണമെങ്കിൽ ഇവിടെ വരിക തന്നെ ചെയ്യണം. 7 കിലോമീറ്ററോളം കാട്ടിൽ കൂടിയുള്ള യാത്ര പുതിയ ഒരു അനുഭവം തന്നെ ആയിരിക്കും.കാടിനുള്ളിൽ ആയിട്ടും ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ ആളുകൾ ശിവരാത്രി ഉത്സവത്തിന് എത്തുന്ന ഒരു അമ്പലമാണ് ഇത്. കാടിനു നടുവിൽ അമ്പലത്തിനു സമീപമുള്ള വലിയ കുളമാണ് മറ്റൊരു പ്രത്യേകത.ഒരിക്കലും വെള്ളം പറ്റാത്ത ഇവിടെ ബലിതർപ്പണത്തിനും സൗകര്യമുണ്ട്.ക്ഷേത്രത്തിലേക്കുള്ള യാത്രയാണ് എടുത്തുപറയേണ്ടത്. ഗവിയേക്കളും ആസ്വദിക്കാൻ പറ്റുന്ന കാനന യാത്രയാകും ഇതെന്ന് നിസംശയം പറയാം. വളരെക്കാലം ഉപേക്ഷിക്കപ്പെട്ട ഈ ക്ഷേത്രം പിന്നീട് 1940-കളിൽ ഒരു വേട്ടക്കാരനാണ് കണ്ടെത്തിയത്. ഗുരുനാഥൻമണ്ണ്, തേക്കുതോട് തുടങ്ങിയ സ്ഥലങ്ങളിൽ താമസിക്കുന്നവരാണ് ആദ്യം ക്ഷേത്രത്തിലെത്തി പരിശോധന നടത്തിയത്. ഇപ്പോൾ എല്ലാ മലയാള മാസവും…
Read More »