രണ്ടാം ഓവറിലെ അഞ്ചാം ബോളിൽ ബുമ്രയുടെ വക പ്രഹരം… ഡി കോക്ക് പുറത്ത്, തൊട്ടടുത്ത ഓവറിൽ മാർക്രത്തെ കൂടാരം കയറ്റി അർഷ് ദീപും!! ദക്ഷിണാഫ്രിക്കയ്ക്ക് തുടരെത്തുടരെ പ്രഹരമേൽപിച്ച് ടീം ഇന്ത്യ, ബുമ്രയ്ക്ക് രണ്ടു വിക്കറ്റ്- സ്കോർ 119-4

അഹമ്മദാബാദ്: ടി20 ലോകകപ്പ് സൂപ്പർ എട്ടിൽ ഇന്ത്യക്കെതിരായ മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തെരഞ്ഞെടുത്തു. കളി തുടങ്ങി രണ്ടാം ഓവറിലെ അഞ്ചാം ബോളിൽ ബുമ്രയുടെ വക ബ്രേക് ത്രൂ. ആറു റൺസെടുത്ത ക്വിന്റൺ ഡി കോക്ക് പുറത്ത്. തൊട്ടടുത്ത ഓവറിൽ നാല് റൺസെടുത്ത ക്യാപ്റ്റൻ എയ്ഡൻ മാർക്രത്തെ കൂടാരം കയറ്റി അർഷ്ദീപും. അർഷ്ദീപ് എറിഞ്ഞ മൂന്നാം ഓവറിലെ നാലാം ബോളിൽ എയ്ഡൻ അടിച്ച പന്ത് പാണ്ഡ്യയുടെ കൈകളിലൊതുങ്ങി. നാലാം ഓവറിൽ റയാൻ റിക്കൽടണിനെ പുറത്താക്കി ബുമ്രയുടെ രണ്ടാം വിക്കറ്റ്.
അഹമ്മദാബാദ്, നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ ക്യാപറ്റൻ എയ്ഡൻ മാർക്രം ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. മലയാളി താരം സഞ്ജു സാംസൺ പ്ലേയിങ് 11നിൽ ഇടംപിടിച്ചില്ല. ഗ്രൂപ്പ് ഘട്ടത്തിൽ നെതർലൻഡ്സിനെതിരെ അവസാനം കളിച്ച ടീമിൽ മാറ്റം വരുത്താതെയാണ് ഇന്ത്യ ഇറങ്ങുന്നത്. വാഷിംഗ്ടൺ സുന്ദർ സ്ഥാനം നിലനിർത്തി. അക്സർ പട്ടേലിനും അവസരം ലഭിച്ചില്ല. അതേസമയം അഭിഷേക് ശർമ, തിലക് വർമ എന്നിവർ ടീമിൽ സ്ഥാനം നിലനിർത്തി. ദക്ഷിണാഫ്രിക്ക നാല് മാറ്റം വരുത്തിയിട്ടുണ്ട്. മാർക്കോ ജാൻസൻ, ലുംഗി എൻഗിഡി, കേശവ് മഹാരാജ് എന്നിവർ തിരിച്ചെത്തി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവൻ അറിയാം.
ഇന്ത്യ: അഭിഷേക് ശർമ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), തിലക് വർമ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിംഗ്, വാഷിംഗ്ടൺ സുന്ദർ, അർഷ്ദീപ് സിംഗ്, ജസ്പ്രീത് ബുമ്ര, വരുൺ ചക്രവർത്തി.
ദക്ഷിണാഫ്രിക്ക: എയ്ഡൻ മാർക്രം (ക്യാപ്റ്റൻ), ക്വിന്റൺ ഡി കോക്ക് (വിക്കറ്റ് കീപ്പർ), റയാൻ റിക്കൽടൺ, ഡെവാൾഡ് ബ്രെവിസ്, ഡേവിഡ് മില്ലർ, ട്രിസ്റ്റൻ സ്റ്റബ്സ്, മാർക്കോ ജാൻസെൻ, കോർബിൻ ബോഷ്, കേശവ് മഹാരാജ്, കാഗിസോ റബാഡ, ലുങ്കി എൻഗിഡി.






