Breaking NewsKeralaLead NewsNEWS

കോൺ​ഗ്രസ് ബഹിഷ്കരിച്ചു!! 10 വർഷങ്ങൾക്ക് ശേഷം നടന്ന കരുവന്നൂർ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് സമ്പൂർണ്ണ ജയം

തൃശ്ശൂർ: 10 വർഷങ്ങൾക്കു ശേഷം നടന്ന കരുവന്നൂർ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് സമ്പൂർണ്ണ ജയം. ഭരണസമിതിയിൽ പതിമൂന്ന് അംഗങ്ങളും എൽഡിഎഫ്. അതിൽ രണ്ട് അം​ഗങ്ങൾ എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. 3033 വോട്ടുകൾ പോൾ ചെയ്തു. 1733 പാനൽ വോട്ടുകൾ എൽഡിഎഫ് നേടി.

തെരഞ്ഞെടുപ്പ് കോൺഗ്രസ് ബഹിഷ്കരിച്ചതോടെ മത്സരരംഗത്ത് സിപിഎമ്മും ബിജെപിയുമാണ് ഉണ്ടായിരുന്നത്. മാടായിക്കോണത്തെ സ്കൂളിൽ രാവിലെ ഒൻപതു മുതൽ വൈകീട്ട് മൂന്നുവരെയാണ് വോട്ടെടുപ്പ് നടന്നത്. കാലങ്ങളായി സിപിഎം ഭരിച്ചിരുന്ന ബാങ്ക് 2020 മുതൽ അഡ്‌മിനിസ്ട്രേറ്റീവ് സമിതിയുടെ നിയന്ത്രണത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: