Breaking NewsKeralaLead NewsLIFEMovieNEWSSocial MediaTRENDING

‘അയാള്‍ സുഡാപ്പി; ആര്‍എസ്എസ് കേണല്‍ പദവി എടുത്തു കളയണം’; മോഹന്‍ ലാലിനു ജന്മദിനം ആംശംസിച്ച് പൊല്ലാപ്പു പിടിച്ച് രാജീവ് ചന്ദ്രശേഖര്‍

വെള്ളിത്തിരയിൽ എന്നും നിത്യവിസ്മയമായ മോഹൻലാലിന് ഇന്ന് അറുപത്തിയഞ്ചാം പിറന്നാളാണ്. നാല് പതിറ്റാണ്ടായി മലയാളികളുടെ ജീവിതത്തിൽ നിറഞ്ഞുനിൽക്കുകയാണ് മോഹൻലാൽ. ഇന്നും മോഹൻലാലിന്റെ ഒരു ചിത്രം വരുന്നു എന്ന് കേൾക്കുമ്പോൾ മലയാളികൾ ആവേശത്തോടെ കാത്തിരിക്കും. ഇപ്പോഴിതാ മോഹന്‍‍ലാലിന് പിറന്നാള്‍ ആശംസ നേര്‍ന്ന് സ്വന്തം അണികളില്‍ നിന്ന് പൊല്ലപ്പ് പിടിച്ചിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.

‘മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളായ മോഹൻലാലിന് ജന്മദിനാശംസകൾ.ടെറിട്ടോറിയൽ ആ‍ർമിയിൽ ലെഫ്റ്റനന്റ് കേണൽ പദവി ലഭിക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന അപൂർവ്വ നേട്ടത്തിന് അർഹനായ അദ്ദേഹം പത്മശ്രീ, പത്മഭൂഷൺ പുരസ്ക്കാരങ്ങളും നേടിയിട്ടുണ്ട്’ എന്നാണ് രാജീവ് ഫെയ്സ്ബുക്കില്‍ കുറിച്ചത്. ഇതാണ് അണികളെ ചൊടുപ്പിച്ചത്.

Signature-ad

മോഹന്‍ലാലിന്‍റെ നിലപാട് ഇപ്പോള്‍ ശരിയല്ലെന്നും, അയാള്‍ സുഡാപ്പിയാണെന്നും കമന്‍റില്‍ പറയുന്നു, ആര്‍എസ്എസ് കേണല്‍പദവി എടുത്ത് കളയണമെന്നും രാജീവ് ചന്ദ്രശേഖര്‍ ആശംസ നേരരുതെന്നും കമന്‍റില്‍ ഉണ്ട്. എമ്പുരാന്‍ സിനിമ പുറത്ത് വന്നതിന് പിന്നാലെ സംഘപരിവാര്‍ മോഹന്‍ലാലിനെതിരെ രംഗത്ത് വന്നിരുന്നു,

എമ്പുരാൻ സിനിമ കാണില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പറഞ്ഞിരുന്നു. സത്യം വളച്ചൊടിച്ച് കഥ കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യും. ഇത്തരത്തിലുള്ള സിനിമാ നിർമാണത്തിൽ താൻ നിരാശനാണെന്നും രാജീവ് ചന്ദ്രശേഖർ സമൂഹമാധ്യമത്തിലെ പോസ്റ്റിൽ വ്യക്തമാക്കി.‌

Back to top button
error: