ഗണപതിക്കു തേങ്ങയടിച്ചു പ്രാര്‍ഥിച്ചിട്ടാണു പോയത്; ഇനി മൊട്ടത്തലയാ, കഷണ്ടി വിളികള്‍ ഇല്ല; ‘എനിക്കു മുടിവന്നാല്‍ ലോകത്ത് എല്ലാവര്‍ക്കും മുടിവരും; ചെറിയ പേടിയുണ്ടായിരുന്നു’

സോഷ്യൽ മീഡിയയിൽ വൈറല്‍ താരമാണ് ഗായകൻ വിജയ് മാധവ്, നടി ദേവിക നമ്പ്യാരാണ് ഭാര്യ. ജീവിതത്തിലെ വിശേഷങ്ങൾ ആരാധകരുമായി എപ്പോഴും പങ്കുവയ്ക്കാറുണ്ട് ഇരുവരും. ഇപ്പോഴിതാ വിജയ് മാധവിന്റെ ഹെയർ ട്രാൻസ്പ്ലാന്റേഷൻ വിഡിയോ ആണ് ഇവർ പുതിയ വ്ളോഗിലൂടെ പങ്കുവെച്ചിരിക്കുന്നത്. 12 വർഷം മുൻപേ ഇക്കാര്യം പ്ലാൻ ചെയ്തിരുന്നു എന്നും ഇപ്പോളാണ് നടക്കുന്നതെന്നും വിജയ് പറയുന്നു. ജീവിതത്തിൽ ആദ്യമായാണ് ഒരു സർജറിക്ക് വിധേയനാകുന്നതെന്നും താരം പറയുന്നുണ്ട്. ഒന്നു പരീക്ഷിക്കാമെന്നു എന്നു വിചാരിച്ചതായി ദേവികയും പറയുന്നു.
‘നിങ്ങൾ എനിക്ക് വേണ്ടി പ്രാർത്ഥിക്കുക. സർജറിക്കുശേഷം എനിക്ക് മുടി വരണേ എന്നാണ് നിങ്ങൾ പ്രാർത്ഥിക്കേണ്ടത്. എനിക്ക് മുടി വന്നാൽ ലോകത്ത് എല്ലാവർക്കും മുടി വരും ’, മൊട്ടത്തലയാ, കഷണ്ടി, തുടങ്ങിയ വിളികൾക്ക് അവസാനമാകാൻ പോകുന്നു എന്ന് പറഞ്ഞുകൊണ്ടാണ് വിജയ് വ്ളോഗ് ആരംഭിച്ചത്. മുടിയില്ലാത്തത് അത്ര വലിയൊരു കുഴപ്പമായി എനിക്ക് തോന്നിയിരുന്നില്ല. എന്റെ സുഹൃത്തും ഗായകനുമായ അരുൺ ഗോപൻ ഹെയർ ട്രാൻസ്പ്ലാന്റേഷൻ ചെയ്തത് ഞാൻ കണ്ടു. അത് നന്നായിട്ടുണ്ടായിരുന്നു. ഒരുപാട് ആർട്ടിസ്റ്റുകൾ ഹെയർ ട്രാൻസ്പ്ലാന്റേഷൻ ചെയ്‍തതായും കണ്ടു. അവരുടേതെല്ലാം വിജയകരമായ സർജറികളായിരുന്നു. അദ്ദേഹം എന്നെ കോൺടാക്ട് ചെയ്തിരുന്നു. വളരെ കൺവിൻസിങ്ങായിരുന്നു. ഈ വിഷയത്തിൽ ടോപ്പ് സൂപ്പർസ്റ്റാറായ ഡോക്ടറാണ് എന്റെ സർജറി ചെയ്തത്. ചെറിയ പേടിയുണ്ടായിരുന്നു. വിശ്വസനീയമായ മറുപടികൾ കിട്ടിയപ്പോഴാണ് സർജറി ചെയ്തത്”, വിജയ് വിഡിയോയിൽ പറഞ്ഞു

അതേ സമയം തലമുടി വെച്ചുപിടിപ്പിച്ചതിനെത്തുടര്‍ന്ന് തലയോട്ടി പഴുത്ത സംഭവത്തില്‍ കേസെടുത്ത് പൊലീസ്. കടവന്ത്ര ഇന്‍സൈറ്റ് ഡെര്‍മ ക്ലിനിക്കിലെ ഡോക്ടറും ആന്ധ്രാപ്രദേശ് സ്വദേശിയുമായ ശരത്കുമാര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരേയാണ് പോലീസ് കേസെടുത്തത്. ചെറായി സ്വദേശി എസ്. സനിലിന് തലമുടി വെച്ചുപിടിപ്പിച്ചതിനെ തുടർന്ന് തലയോട്ടി പഴുക്കുകയും പിന്നാലെ പതിനാല് ശസ്ത്രക്രിയകൾ വേണ്ടിവരികയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 26, 27 തീയതികളിലാണ് കടവന്ത്രയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സൈറ്റ് ഡെര്‍മ ക്ലിനിക്കിലെത്തി മുടി വെച്ചുപിടിപ്പിക്കല്‍ നടത്തിയത്.
മാര്‍ച്ച് ആദ്യം വേദനയും ചൊറിച്ചിലും തുടങ്ങി. വൈകാതെ അസഹനീയ തലവേദനയായി. തുടര്‍ന്ന് സ്ഥാപന അധികൃതരുമായി ബന്ധപ്പെട്ടുവെങ്കിലും വേദന സംഹാരി ഗുളികകള്‍ കഴിക്കാനായിരുന്നു നിര്‍ദേശം. സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് മുടിവെച്ചുപിടിപ്പിച്ച ഭാഗത്ത് ഗുരുതരമായ അണുബാധ കണ്ടെത്തിയത്. അപ്പോഴേക്കും തലയിലെ തൊലി ഏറെയും നഷ്ടമായിരുന്നു.തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയകള്‍ക്ക് വിധേയനാക്കുകയായിരുന്നു. തലയിലെ പഴുപ്പ് വലിച്ചെടുക്കുന്നതിന് പ്രത്യേക ഉപകരണം ഘടിപ്പിച്ചിരിക്കുകയാണ്. തലയോട്ടി പഴയ രീതിയിലാകാന്‍ ഇനിയും ശസ്ത്രക്രിയകള്‍ വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുള്ളത്.