Breaking NewsKeralaLead NewsLIFELife StyleSocial MediaTRENDING

അമ്മയാകണമെന്ന് അതിയായി ആഗ്രഹിക്കുന്നയാളല്ല ഞാന്‍; ഓസിയുടെ കുഞ്ഞ് എന്നെ കുഞ്ഞമ്മ, ചിറ്റ എന്നൊക്കെ വിളിച്ചാല്‍ അക്‌സപ്റ്റ് ചെയ്യില്ല; എനിക്കു കുട്ടിയുണ്ടായാല്‍ പോലും അമ്മയെന്ന് വിളിക്കുന്നത് ഇഷ്ടമല്ല; ഇഷാനി

തിരുവനന്തപുരം: സോഷ്യല്‍ മീഡിയ ലോകത്തെ ശ്രദ്ധിക്കപ്പെടുന്ന സെലിബ്രിറ്റിയാണ് ദിയ കൃഷ്ണ. കുടുംബത്തിലെ പുതിയ വിശേഷങ്ങളും യാത്രകളും കല്യാണവും അങ്ങനെ തന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട നിമിഷങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവക്കാറുണ്ട്. ഇപ്പോളിതാകുഞ്ഞിനെ വരവേല്‍ക്കാനുള്ള തയാറെടുപ്പിലാണ് ഇപ്പോള്‍ കുടുംബം.

ചേച്ചിയുടെ കുഞ്ഞിനെ കാണാനും ഓമനിക്കാനും താന്‍ ആഗ്രഹത്തോടെ കാത്തിരിക്കുകയാണെന്ന് പറയുകയാണ് ദിയയുടെ സഹോദരിയായ ഇഷാനി. ‘ഓസിയുടെ കുഞ്ഞിനെ കാണാന്‍ ഞങ്ങള്‍ എല്ലാവരും എക്‌സൈറ്റഡാണ്. ഹന്‍സു കഴിഞ്ഞിട്ട് കുടുംബത്തില്‍ വരാന്‍ പോകുന്ന ആദ്യത്തെ കുഞ്ഞാണ്. എന്റെ ഓര്‍മയില്‍ ഞാന്‍ ഒരു ബേബിയെ കൈകാര്യം ചെയ്തിട്ടുണ്ടെങ്കില്‍ അത് ഹന്‍സുവിനെയാണ്.

Signature-ad

അന്ന് ഞാനും ഒരു ബേബിയായിരുന്നു, ഹന്‍സുവിനുശേഷം തന്‍വിയുടെ കുഞ്ഞായ ലിയാന്‍ വന്നുവെങ്കിലും അവന്‍ കുഞ്ഞായിരിക്കുമ്പോള്‍ ഞങ്ങള്‍ അവനെ കാണുകയോ ഓമനിക്കുകയോ ചെയ്തിട്ടില്ല. ആ സമയത്തെല്ലാം അവര്‍ കാനഡയിലായിരുന്നു. ലിയാനു നാല് വയസായപ്പോഴാണ് ഞങ്ങള്‍ ആദ്യമായി നേരിട്ട് കാണുന്നത് തന്നെ. പിന്നെ അമ്മയാവണമെന്ന് അതിയായി ആഗ്രഹിക്കുന്നയാളല്ല ഞാന്‍. എന്നിരുന്നാലും കുട്ടികളെ എടുക്കാന്‍ ഇഷ്ടമാണ്. അതുകൊണ്ട് തന്നെ ഓസിയുടെ കുഞ്ഞിനെ എടുക്കാന്‍ എക്‌സൈറ്റഡാണ്’ ഇഷാനി പറയുന്നു.

തന്റെ ഫോളോവേഴ്‌സിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു ഇഷാനി. ദിയയുടെ കുഞ്ഞ് ഇഷാനിയെ എന്താകും വിളിക്കുക എന്നായിരുന്നു മറ്റ് ചിലര്‍ക്ക് അറിയേണ്ടിയിരുന്നത്. എന്നാല്‍ കുഞ്ഞമ്മ, ചിറ്റ എന്നൊക്കയുള്ള വിളികളോട് തനിക്ക് താല്‍പര്യമില്ലെന്നും ഇഷാനി പറഞ്ഞു.

‘കുഞ്ഞമ്മ, ചിറ്റ എന്നൊക്കെ ഓസിയുടെ കുഞ്ഞ് എന്നെ വിളിച്ചാല്‍ ഞാന്‍ അത് അക്‌സപറ്റ് ചെയ്യില്ല. കാരണം എന്റെ മനസില്‍ ഞാന്‍ ഇപ്പോഴും കുട്ടിയാണ്. അതുകൊണ്ട് തന്നെ എന്നെ വേറൊരു കുട്ടിയും കുട്ടിയായിട്ട് തന്നെ വേണം എന്നെ കാണാന്‍. അല്ലാതെ മുതിര്‍ന്ന ഒരാളായി കാണരുത്. മനസുകൊണ്ട് ഞാന്‍ ഇപ്പോഴും കുട്ടിയാണ്. ലിയാന്‍ പോലും ഞങ്ങളെ പേരാണ് വിളിക്കുന്നത്.എനിക്കും അതാണ് ഇഷ്ടം. അതുകൊണ്ട് ഓസിയുടെ കുഞ്ഞിനോട് എന്നെ പേര് വിളിക്കാനാകും ഞാന്‍ പറയുക.

അമ്മയുടെ സഹോദരിയെ ഞങ്ങള്‍ ചിന്നമ്മ എന്നാണ് വിളിക്കുന്നത്. കുഞ്ഞമ്മ എന്ന വിളി ക്രിഞ്ചായി തോന്നും. എനിക്ക് കുട്ടികളുണ്ടായാന്‍ അവര്‍ പോലും എന്നെ അമ്മയെന്ന് വിളിക്കുന്നത് എനിക്ക് അംഗീകരിക്കാന്‍ പറ്റില്ല. ഞാന്‍ എന്റെ അമ്മയുടെ കുട്ടിയാണ്. ഞാന്‍ ആരുടേയും അമ്മയാവില്ല ആന്റിയുമാവില്ലെന്നും ഇഷാനി പറയുന്നു.

 

Back to top button
error: