Social Media
-
April 16, 2025‘അടിച്ച് പിപ്പിരിയായിരുന്നു, അരുണിമയും കൂട്ടുകാരിയും കാറില്‍ കയറിയശേഷം മദ്യത്തിന്റെ വല്ലാത്ത മണമായിരുന്നു’…
കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ വൈറലായത് ബാക്ക് പാക്കര്‍ അരുണിമ എന്ന ട്രാവല്‍ വ്‌ലോഗര്‍ പങ്കിട്ട വീഡിയോയായിരുന്നു. യുഎസില്‍ വെച്ച് നേരിടേണ്ടി വന്ന ദുരനുഭവമാണ് അരുണിമ വീഡിയോയിലൂടെ പങ്കുവെച്ചത്. താന്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്ന് അര്‍ധരാത്രി തന്നെ ഇറക്കിവിട്ടെന്നും സുഹൃത്തിന്റെ വീട്ടിലാണ് താമസിച്ചിരുന്നതെന്നും അയാളുടെ കൊച്ചുമകളാണ് ഇറക്കിവിട്ടതെന്നുമാണ് അരുണിമ പറഞ്ഞത്. ഇപ്പോഴിതാ വീഡിയോ വൈറലായതോടെ അരുണിമയുടെ വൈറല്‍ വ്‌ലോഗിനെ കുറിച്ച് തനിക്ക് തോന്നിയ ചില കാര്യങ്ങളും അരുണിമയെ പരിചയപ്പെട്ടപ്പോള്‍ തനിക്കുണ്ടായ അനുഭവവും പങ്കുവെച്ചിരിക്കുകയാണ് യുട്യൂബറും ബിഗ് ബോസ് താരവുമായ സീക്രട്ട് ഏജന്റെന്ന സായ് കൃഷ്ണ. ഒരു വ്യക്തിയുടെ സ്വകാര്യ ജീവിതം സോഷ്യല്‍മീഡിയയില്‍ എക്‌സ്‌പോസ് ചെയ്ത അരുണിമയോട് തനിക്ക് യോജിക്കാനാവില്ലെന്ന് പറഞ്ഞാണ് സായ് കൃഷ്ണ സംസാരിച്ച് തുടങ്ങിയത്. യുഎസ്സില്‍ അരുണിമ താമസിച്ച വീട്ടിലുള്ളവര്‍ തിങ്കളാഴ്ച പോകാനാണ് അരുണിമയോട് പറഞ്ഞത്. അരുണിമയ്ക്ക് ഈഗോ തോന്നിക്കാണും. അതുപോലെ വീട്ടുകാര്‍ക്കും ഈഗോ തോന്നിക്കാണും. ഉടനെ വീട്ടില്‍ നിന്ന് ഇറങ്ങണമെന്ന് അരുണിമയോട് വീട്ടുകാര്‍ പറഞ്ഞിട്ടില്ല. മുന്‍കൂട്ടി പറയുക മാത്രമാണ്…
Read More » -
April 16, 2025ശ്രദ്ധക്കണ്ടേ അമ്പാനേ! ഇതു ഗൂഗിള്‍ ലെന്‍സിന്റെ കാലമാണെന്നു ബിജെപി നേതാക്കള്‍ മറന്നു! വഖഫ് ബില്ലിന്റെ പേരില്‍ പശ്ചിമബംഗാളിലുണ്ടായ അക്രമം മുതലെടുക്കാന്‍ സംഘപരിവാര്‍; ഹിന്ദു ആഘോഷങ്ങള്‍ക്കിടെ മുസ്ലിംകള്‍ നടത്തിയ അക്രമങ്ങളെന്ന പേരില്‍ പുറത്തുവിട്ട ചിത്രങ്ങള്‍ സിഎഎ വിരുദ്ധ സമര കാലത്തേത്; പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ
ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്ലിനെതിരേ പശ്ചിമബംഗാളിലെ മൂര്‍ഷിദാബാദില്‍ പൊട്ടിപ്പുറപ്പെട്ട അക്രമങ്ങള്‍ക്കു പിന്നാലെ ഹിന്ദു ആഘോഷങ്ങ ദിനങ്ങളില്‍ മുസ്ലിംകള്‍ നടത്തിയ കലാപമെന്ന നിലയില്‍ ഇന്റര്‍നെറ്റിലും സോഷ്യല്‍ മീഡിയയിലും ബിജെപി പ്രചരിപ്പിച്ച ചിത്രങ്ങള്‍ വ്യാജം. അക്രമങ്ങള്‍ വര്‍ധിച്ചതിനു പിന്നാലെ കൊല്‍ക്കത്ത ഹൈക്കോടതിക്കു കേന്ദ്ര സേനയെ വിന്യസിക്കാന്‍ ഉത്തരവിടേണ്ടിവന്നു. ഇതിനു പിന്നാലെ സംസ്ഥാനം ഭരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള വാക്‌പോരും കനത്തു. സംസ്ഥാനത്തിന്റെ മതസൗഹാര്‍ദം തകര്‍ക്കുന്ന നിലയിലേക്ക് ഇതു വളര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണു ബിജെപിയുടെ പശ്ചിമബംഗാള്‍ ഘടകത്തിന്റെ ഒഫീഷ്യല്‍ എക്‌സ് (ട്വിറ്റര്‍) പേജില്‍ ഏപ്രില്‍ 13നു ഷെയര്‍ ചെയ്ത ചിത്രവും വന്‍ വിവാദമായിരുന്നു. കൊല്‍ക്കത്തയിലടക്കം ഒമ്പതു സ്ഥലത്തു തൃണമൂല്‍ പ്രവര്‍ത്തകര്‍ വന്‍ കലാപം അഴിച്ചുവിടുന്നെന്ന പേരിലുള്ള ചിത്രങ്ങളാണ് കൊളാഷ് ആയി പ്രചരിപ്പിച്ചത്. ഓരോ ചിത്രത്തിനും ഹിന്ദു ആഘോഷത്തോട് അനുബന്ധിച്ചു തൃണമൂല്‍ നടത്തിയ അക്രമമെന്നാണു പ്രചാരണം. ‘തൃണമൂലിന്റെ കറവപ്പശുക്കള്‍ക്ക് എന്തെങ്കിലും കാരണം മതി’യെന്ന വിശേഷണമാണ് ബംഗാളി ഭാഷയില്‍ നല്‍കിയത്. എന്നാല്‍, കൊളാഷിലുള്ള ഓരോ ചിത്രങ്ങളുമെടുത്തു പ്രത്യേകം…
Read More » -
April 15, 2025ചേച്ചി ഹസ്ബെന്‍ഡ് എവിടെ? വിഷു ആഘോഷത്തിലും നവ്യയ്ക്കൊപ്പം ഭര്‍ത്താവില്ല! ചോദ്യങ്ങളുമായി ആരാധകര്‍
പ്രേക്ഷകരുമായി വളരെ അടുപ്പമുള്ള കഥാപാത്രങ്ങള്‍ ചെയ്താണ് നടി നവ്യ നായര്‍ ആരാധകരെ സ്വന്തമാക്കുന്നത്. കൂടുതലും അമ്മമാരാണ് നടിയെ ആരാധിക്കുന്നതും. അതിന് കാരണമായത് നന്ദനം സിനിമയിലെ ബാലമണിയായിരുന്നു. ഇപ്പോഴും ബാലമണിയായി തന്നെയാണ് നവ്യയെ എല്ലാവരും വിശേഷിപ്പിക്കുന്നത്. സ്വന്തം വീട്ടിലെ കുട്ടി ഇമേജും നടിയ്ക്കുണ്ട്. അതുകൊണ്ട് തന്നെ നവ്യയെ കുറിച്ചുള്ള ചെറിയ കാര്യങ്ങള്‍ പോലും വലിയ രീതിയിലാണ് ചര്‍ച്ചയാവാറുള്ളത്. ഇന്‍സ്റ്റാഗ്രാമിലൂടെയും യൂട്യൂബിലൂടെയുമൊക്കെ തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുള്ള നവ്യ പുതിയ വീഡയോയുമായി വന്നിരിക്കുകയാണ്. ഇത്തവണ വീട്ടില്‍ നിന്നും വിഷു ആഘോഷിച്ചതിന്റെ വിശേഷങ്ങളായിരുന്നു നടി പങ്കുവെച്ചത്. എന്നാല്‍ ഇതിന് താഴെ നവ്യയുടെ ഭര്‍ത്താവ് സന്തോഷ് മേനോനെ കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയരുകയാണ്… വീട്ടിലെ വിഷു 2025 എന്ന് തലക്കെട്ടോട് കൂടിയാണ് പുതിയ വീഡിയോ പങ്കുവെച്ച് നവ്യ നായര്‍ എത്തിയത്. നടിയുടെ അനിയനും മകനും കണി കാണുന്നതും അമ്മയും നവ്യയും ചേര്‍ന്ന് പാചകം ചെയ്യുന്നതും വീട്ടിലെ എല്ലാവരും പരസ്പരം കൈനീട്ടം കൊടുക്കുന്നതുമൊക്കെയാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. അച്ഛനും അമ്മയും അനിയനും…
Read More » -
April 15, 2025യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 4.55 ലക്ഷം വീടുകള്‍ നിര്‍മിച്ചോ? വി.ഡി. സതീശന്റെ കണക്കുകള്‍ പൊളിച്ചടുക്കി നിയസഭാ രേഖകള്‍; ഉമ്മന്‍ചാണ്ടി മറുപടി നല്‍കിയത് കോടിയേരിയുടെ ചോദ്യത്തിന്; അറ്റകുറ്റപ്പണി അടക്കം ആകെ സഹായം നല്‍കിയത് 3735 വീടുകള്‍ക്ക്; 74 മാധ്യമ പ്രവര്‍ത്തകര്‍ക്കും കിട്ടി വന്‍തുക സബ്‌സിഡി
തിരുവനന്തപുരം: കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 4.55 ലക്ഷം വീടുകള്‍ നിര്‍മിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റ വാദങ്ങള്‍ പൊളിച്ച് നിയമസഭാ രേഖകള്‍. കോടിയേരി ബാലകൃഷ്ണന്റെ ചോദ്യത്തിന് 2016 ഫെബ്രുവരി 24ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ മറുപടിയിലാണ് ഇക്കാര്യങ്ങള്‍. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ എത്രപേര്‍ക്കു സര്‍ക്കാര്‍ പദ്ധതിയിലൂടെ പാര്‍പ്പിടം നല്‍കി, ദുര്‍ബല വിഭാഗങ്ങള്‍ക്കു നല്‍കിയ പാര്‍പ്പിട പദ്ധതികള്‍ ഏതൊക്കെ, ലക്ഷംവീട് കോളനികളുടെ വികസനത്തിനു നടപ്പാക്കിയ പദ്ധതികള്‍ ഏതെല്ലാം തുടങ്ങിയ ചോദ്യങ്ങളാണു കോടിയേരി ഉന്നയിച്ചത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അവസാനത്തെ നിയമസഭാ സമ്മേളനങ്ങളില്‍ ഒന്നിലാണു കോടിയേരി ചോദ്യം ഉന്നയിച്ചത്. ലക്ഷംവീടു കോളനികളുടെ വികസനത്തിനായി ഭവനനിര്‍മാണ ബോര്‍ഡ് പ്രത്യേകമായ പദ്ധതികളൊന്നും നടപ്പാക്കുന്നില്ലെന്നും 1972-76 കാലത്തു നിര്‍മിച്ച വീടുകളുടെ പുനര്‍നിര്‍മാണത്തിനുള്ള സബ്‌സിഡി ഭവനനിര്‍മാണ ബോര്‍ഡ് വഴി വിതരണം ചെയ്യുന്നുണ്ടെന്നും വീടുകളുടെ മേല്‍ക്കൂര പുതുക്കിപ്പണിയാന്‍ 10,000 രൂപവീതം നല്‍കുന്നുണ്ടെന്നും പറയുന്ന ഉമ്മന്‍ ചാണ്ടി, സുരക്ഷ ഭവന പദ്ധതി പ്രകാരം 698 വീടുകളും എം.എന്‍. ലക്ഷംവീട് പുനര്‍നിര്‍മാണ പദ്ധതികള്‍ പ്രകാരം…
Read More » -
April 14, 2025തോളില്‍ കൈയയ്യിട്ട് ഫോട്ടോ എടുക്കാന്‍ വന്ന ആരാധകന്റെ കൈ മാറ്റി നസ്ലെന്‍; താരത്തെ വിമര്‍ശിച്ചും അനുകൂലിച്ചും സോഷ്യല്‍ മീഡിയ
നടന്‍ നസ്ലെന്റെ ഒരു സെല്‍ഫി രംഗം സാമൂഹിക മാധ്യമങ്ങളില്‍ ചൂടുപിടിക്കുകയാണ്. പ്രൊമോഷന്‍ പരിപാടിക്കിടയില്‍ തോളില്‍ കയ്യിട്ട് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകന്റെ പ്രവര്‍ത്തിയില്‍ അസ്വസ്ഥത പ്രകടിപ്പിച്ച നസ്ലനെ, ചിലര്‍ പിന്തുണച്ചും മറ്റുചിലര്‍ വിമര്‍ശിച്ചും രംഗത്തെത്തിയിരിക്കുകയാണ്. നസ്ലെന്റെ പുതിയ ചിത്രം ‘ആലപ്പുഴ ജിംഖാന’യുടെ പ്രൊമോഷന്‍ പരിപാടിയിലാണ് സംഭവം നടന്നത്. ആരാധകരുടെ തിരക്കിലൂടെയായി നടന്‍ പ്രവേശിക്കുമ്പോള്‍ ഒരു ആരാധകന്‍ അപ്രതീക്ഷിതമായി തോളില്‍ കൈ വെച്ച് സെല്‍ഫിയെടുക്കുകയായിരുന്നു. ഇതിനോട് പ്രതികരണമായാണ് നസ്ലന്‍ ”ടാ വിടടാ, വിടടാ” എന്നുപറഞ്ഞ് കൈ മാറ്റിപ്പിടിച്ചത്. അസ്വസ്ഥത നസ്ലന്റെ മുഖത്ത് വ്യക്തമായിരുന്നു. വൈറലായതോടെ നിരവധി പേരാണ് അനുകൂലിച്ചും വിമര്‍ശിച്ചും രംഗത്തെത്തുന്നത്. ‘ഒരു ആളുടെ ശരീരത്തില്‍ അയാളുടെ അനുവാദം ഇല്ലാതെ തൊടുന്ന കോമാളികളെ ഇങ്ങനെ തന്നെ ഊക്കി വിടണം’ എന്നാണ് ഒരാള്‍ കുറിച്ചത്. ‘തോളില്‍ കയ്യിടാന്‍ മാത്രം ബന്ധം ഇല്ലല്ലോ. അപ്പോള്‍ ശല്യം ചെയ്യരുത്…’ എന്നാണ് ഒരാളുടെ കമന്റ്. അതേസമയം ‘ഇവന്റെ ഒക്കെ ഫോട്ടോ എടുക്കാന്‍ പോയ ഫാന്‍ നെ പറഞ്ഞാല്‍ മതി’ എന്നാണ്…
Read More » -
April 14, 2025എന്നാലുമെന്റ അരുണിമേ!!! എന്റെ ഭാര്യ അവളുടെ അഴുക്ക് തുണി പോലും അലക്കി കൊടുത്തു; ആരും അര്‍ധരാത്രി ഇറക്കിവിട്ടിട്ടില്ല…
സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമാണ് അരുണിമ ബാക്ക്പാക്കര്‍. ഒറ്റയ്ക്ക് ലോകം ചുറ്റുന്ന അരുണിമ പലര്‍ക്കും പ്രചോദനാണ്. അതേസമയം കഴിഞ്ഞ കുറച്ച് ദിവസമായി അരുണിമ വാര്‍ത്തകളില്‍ നിറയുന്നത് മറ്റ് ചില കാരണങ്ങളാണ്. യുഎസില്‍ വച്ച് തനിക്കുണ്ടായൊരു ദുരനുഭവം പങ്കുവെക്കുന്ന അരുണിമയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരുന്നു. താന്‍ താമസിച്ചിരുന്ന വീട്ടില്‍നിന്നു തന്നെ ഇറക്കി വിട്ടുവെന്നാണ് അരുണിമ വീഡിയോയില്‍ ആരോപിച്ചത്. ജോര്‍ജ് എന്ന വ്യക്തിയുടെ വീട്ടില്‍ അദ്ദേഹം ക്ഷണിച്ചത് പ്രകാരമാണ് താന്‍ താമസിക്കാന്‍ ചെന്നത്. എന്നാല്‍ ജോര്‍ജിന്റ കൊച്ചുമകള്‍ അര്‍ധ രാത്രി തന്നെ വീട്ടില്‍ നിന്നും ഇറക്കിവിട്ടുവെന്നാണ് അരുണിമ ആരോപിച്ചത്. പിന്നാലെ അരുണിമയ്ക്ക് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ഈ സംഭവത്തില്‍ ഇപ്പോഴിതാ അരുണിമയ്ക്കെതിരെ ജോര്‍ജ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. സംഭവുമായി ബന്ധപ്പെട്ട് മൂപ്പന്‍സ് വ്ളോഗ് പങ്കുവച്ച വീഡിയോയുടെ കമന്റ് ബോക്സിലാണ് ജോര്‍ജ് പ്രതികരണവുമായി വന്നിരിക്കുന്നത്. പിന്നാലെ ജോര്‍ജിന്റെ പ്രതികരണത്തെക്കുറിച്ച് മൂപ്പന്‍സ് വ്ളോഗ് വീഡിയോയും തയ്യാറാക്കിയിട്ടുണ്ട്. അരുണിമ പറയുന്നതിന് നേര്‍വിപരീതമാണ് ജോര്‍ജ് പറയുന്നത്. ”അവളോട്…
Read More » -
April 13, 2025സോഷ്യല്‍ മീഡിയയില്‍ ആര്‍എസ്എസ്- ബിജെപി വിമര്‍ശനം കടുത്തു; യുഎഇയില്‍നിന്ന് വധഭീഷണിയെന്ന് മുന്‍ ബിജെപി നേതാവ് സന്ദീപ് വാര്യര്‍; ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി; പാണക്കാട് കുടുംബത്തെയും മുസ്ലിംകളെയും അവഹേളിച്ചെന്നും സന്ദീപ്
പാലക്കാട്: തനക്കെതിരെ വധഭീഷണിയെന്ന പരാതിയുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. വാട്‌സ്ആപ്പ് വഴി യുഎഇ നമ്പറില്‍ നിന്നാണ് സന്ദേശം ലഭിച്ചത്. സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവിക്ക് സന്ദീപ് വാര്യര്‍ പരാതി നല്‍കി. സന്ദേശത്തില്‍ പാണക്കാട് കുടുംബത്തെയും മുസ്ലിം മത വിഭാഗങ്ങളെയും അവഹേളിച്ചെന്ന് പരാതി. രണ്ടു മാസത്തിനിടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്കു താഴെ മതവിദ്വേഷം വിളമ്പിയവര്‍ക്കെതിരേയും അസഭ്യവര്‍ഷം നടത്തിയവര്‍ക്കെതിരേയും വരും ദിവസങ്ങളില്‍ നിയമനടപടി സ്വീകരിക്കുമെന്നും സന്ദീപ് പറഞ്ഞു. ബിജെപി വിട്ടതിനു പിന്നാലെ സോഷ്യല്‍ മീഡിയയിലും ചാനല്‍ ചര്‍ച്ചകളിലും സംഘപരിവാറിനെതിരേ രൂക്ഷ വിമര്‍ശനമാണു സന്ദീപ് വാര്യര്‍ നടത്തുന്നത്. അടുത്തിടെ പാലക്കാട് നഗരസഭയില്‍ കെട്ടിടത്തിന് ആര്‍എസ്എസ് സ്ഥാപകന്റെ പേരു നല്‍കുന്നതിനെതിരേ വന്‍ പ്രതിഷേധം കോണ്‍ഗ്രസ് നടത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയും ബിജെപിക്കെതിരേ രൂക്ഷ വിമര്‍ശനം സോഷ്യല്‍ മീഡിയയില്‍ സന്ദീപ് ഉയര്‍ത്തിയിരുന്നു. സമൂഹത്തില്‍ ഭിന്നതയുണ്ടാക്കുന്ന വ്യക്തിത്വങ്ങളുടെ പേരുകള്‍ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്ക് നല്‍കരുത് എന്ന പൊതുമാനദണ്ഡത്തിന്റെ നഗ്‌നമായ ലംഘനമാണ് പാലക്കാട് നടന്നത് എന്നാണു കോണ്‍ഗ്രസിന്റെ നിലപാടെന്നും കഴിഞ്ഞ പത്തുവര്‍ഷമായി ഇന്ത്യ ഭരിക്കുന്ന…
Read More » -
April 13, 2025തുണി കുറച്ചിട്ടാണോ സ്‌ട്രോങ് വുമണ്‍ ആകുന്നത്? കൊല്ലം സുധിയുടെ ഭാര്യ രേണുവിനെതിരേ സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണം; വിമര്‍ശനം വിഷു ഫോട്ടോഷൂട്ട് വൈറലായതോടെ; പിന്തുണച്ചും നിരവധിപ്പേര്‍
കൊല്ലം: സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളുടെ പേരില്‍, നടന്‍ കൊല്ലം സുധിയുടെ ഭാര്യ രേണുവിനെതിരെ സൈബര്‍ ആക്രമണം. രേണുവിന്റെ വിഷു ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്കാണ് വലിയ രീതിയിലുള്ള വിമര്‍ശനം ഉയരുന്നത്. അടുത്തിടെ ചില ആല്‍ബങ്ങളിലും റീല്‍സുകളിലുമൊക്കെ രേണു അഭിനയിച്ചിരുന്നു. അവരുടെ ഇഴുകി ചേര്‍ന്നുള്ള അഭിനയവും, വസ്ത്രധാരണവും മുന്‍നിര്‍ത്തിയാണ് ചിലര്‍ മോശം കമന്റുകളുമായെത്തുന്നത്. വ്യാപകമായിട്ടുള്ള സൈബര്‍ ബുള്ളിയിംഗാണ് രേണുവിന് നേരെ ഉണ്ടായത്. വിഷു ആശംസ അറിയിച്ചു കൊണ്ടാണ് രേണു ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. ലോങ് സ്‌കര്‍ട്ടും ബ്ലൗസുമായിരുന്നു രേണുവിന്റെ ഔട്ട്ഫിറ്റ്. കല്ലുകള്‍ പതിച്ച നെക്ലസും കമ്മലും ഹിപ്‌ചെയിനുമാണ് ആക്‌സസറീസ്. ‘ശക്തരായ സ്ത്രീകള്‍ക്ക് ആറ്റിറ്റിയൂഡ് അല്ല, അവര്‍ക്ക് മാനദണ്ഡങ്ങളുണ്ട്.’ എന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ‘ഇതിനെ പ്രോത്സാഹിപ്പിക്കുന്നവരെല്ലാം ഇത്തരം ഫോട്ടോകള്‍ കാണാന്‍ ആഗ്രഹിക്കുന്നവരാണ്. നിങ്ങളെ അവര്‍ മാര്‍ക്കറ്റ് ചെയ്യുകയാണ്.’ എന്നാണ് ചിത്രത്തിന് വന്ന ഒരു കമന്റ്. ‘തുണി കുറച്ചിട്ടാണോ സ്‌ട്രോങ് വുമണ്‍ ആകുന്നത്’ എന്നാണ് മറ്റൊരു കമന്റ്. പെട്ടുപോയാല്‍ സ്വയം…
Read More » -
April 12, 2025ആ ഫോട്ടോകള്‍ പൊക്കിപ്പിടിച്ച് സൗദി അടക്കമുള്ള മുസ്ലിം രാജ്യങ്ങളില്‍ പ്രകടനം നടത്താന്‍ കഴിയുമോ? ജമാ-അത്തെ ഇസ്ലാമിയുടേത് ‘പോക്കിരിത്തരം’; തീവ്രവാദം കുത്തിവയ്ക്കാന്‍ അനുവദിച്ചാല്‍ പ്രത്യാഘാതം വലുതാകും; മുസ്ലിം ലീഗ് ഇതു തിരിച്ചറിയണം: രൂക്ഷ വിമര്‍ശനവുമായി കെ.ടി. ജലീല്‍
മലപ്പുറം: വഖഫ് നിയമഭേദഗതിക്കെതിരെ സോളിഡാരിറ്റി, എസ്ഐഒ പ്രവര്‍ത്തകര്‍ കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് നടത്തിയ മാര്‍ച്ചില്‍ മുസ്ലിം ബ്രദര്‍ഹുഡ് സ്ഥാപക നേതാക്കളുടെ ചിത്രങ്ങള്‍ ഉയര്‍ത്തിയത് വിവാദമായിരുന്നു. വിഷയത്തില്‍ വിമര്‍ശനവുമായി കെടി ജലീല്‍ എംഎല്‍എ രംഗത്തെത്തി. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരണം. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസ്സാക്കിയ വഖഫ് ഭേദഗതി നിയമത്തിനെതിരായ സമരത്തില്‍, സയ്യിദ് ഖുതുബ്, ഹസനുല്‍ ബന്ന, തുടങ്ങിയ മുസ്ലിം ബ്രദര്‍ഹുഡ് നേതാക്കള്‍ അടക്കം, രാജ്യത്തിന് പുറത്തുള്ള തീവ്ര മതരാഷ്ട്ര വാദികളുടെ ഫോട്ടോ ഉയര്‍ത്തിക്കാട്ടിയതിന്റെ സാംഗത്യം എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. ജമാഅത്തെ ഇസ്ലാമി ഉയര്‍ത്തിക്കാട്ടിയ ഫോട്ടോകള്‍ സൗദി അറേബ്യയിലോ, യു.എ.യി ഉള്‍പ്പടെയുള്ള മുസ്ലിം രാജ്യങ്ങളിലോ പൊക്കിപ്പിടിച്ച് പ്രകടനം നടത്താന്‍ അവര്‍ക്ക് സാധിക്കുമോ? ഭൂരിഭാഗം മുസ്ലിം രാജ്യങ്ങളിലും, സയ്യിദ് ഖുതുബും, ഹസനുല്‍ ബന്നയും ചേര്‍ന്ന് രൂപീകരിച്ച ‘മുസ്ലിം ബ്രദര്‍ഹുഡ്്’ നിരോധിത സംഘടനയാണെന്നും ജലീല്‍ പറഞ്ഞു. കുറിപ്പിന്റെ പൂര്‍ണ രൂപം വഖഫ് സമരവും മുസ്ലിം ബ്രദര്‍ഹുഡ്ഢും തമ്മില്‍ എന്തു ബന്ധം ജമാഅത്തെ ഇസ്ലാമിയുടെ യുവജന വിഭാഗമായ ‘സോളിഡാരിറ്റി’യും…
Read More » -
April 12, 2025ആ പുള്ളി പാവമാണ്, കൊച്ചുമകള്‍ പാതിരാത്രി 12 മണിക്ക് വീട്ടില്‍നിന്ന് ഇറക്കിവിട്ടു! യുഎസ് യാത്രയിലെ ദുരനുഭവം പങ്കുവച്ച് ‘ബാക്ക് പാക്കര്‍ അരുണിമ’
യുഎസില്‍ നേരിടേണ്ടി വന്ന ദുരനുഭവം തുറന്നുപറഞ്ഞ് വ്‌ലോഗറായ മലയാളി യുവതി. ‘ബാക്ക് പാക്കര്‍ അരുണിമ’ എന്ന ട്രാവല്‍ വ്‌ലോഗറാണ് തനിക്കുണ്ടായ ദുരനുഭവം ഇന്‍സറ്റഗ്രാം, യുട്യൂബ് ചാനലുകളില്‍ പങ്കുവച്ചത്. യുഎസില്‍ താന്‍ താമസിച്ചിരുന്ന വീട്ടില്‍നിന്ന് അര്‍ധരാത്രി 12 മണിക്ക് തന്നെ ഇറക്കിവിട്ടെന്നാണ് അരുണിമ പറയുന്നത്. സുഹൃത്തിന്റെ വീട്ടിലാണ് താമസിച്ചിരുന്നതെന്നും ഇയാളുടെ കൊച്ചുമകളാണ് ഇറക്കിവിട്ടതെന്നും അരുണിമ പറയുന്നു. മഴയത്ത്, 6 ഡിഗ്രി തണുപ്പില്‍ പാതിരാത്രി നടുറോഡില്‍ നില്‍ക്കുകയാണെന്നും കരഞ്ഞുകൊണ്ട് അരുണിമ വിഡിയോയില്‍ പറയുന്നു. ”രണ്ടു ദിവസമായി ഞാന്‍ അയാളുടെ വീട്ടിലാണ് താമസിച്ചിരുന്നത്. യുഎസിലെത്തിയ എന്നെ എയര്‍പോര്‍ട്ടില്‍ വന്ന് വിളിച്ചതും അയാളായിരുന്നു. അയാളുടെ മക്കളും മക്കളുടെ മക്കളുമാണ് ഇവിടെ താമസിക്കുന്നത്. അയാള്‍ തന്നെ വലിഞ്ഞ് കയറി വന്ന് താമസിക്കുന്നത് പോലെയാണ് ഇവിടെ താമസിക്കുന്നത്. പക്ഷേ അത് എനിക്കറില്ലായിരുന്നു. എന്നോട് വന്ന് സ്‌നേഹത്തോടെ വീട്ടില്‍ താമസിക്കാമെന്ന് പറഞ്ഞ് നിര്‍ബന്ധിപ്പിച്ചപ്പോള്‍ ഞാന്‍ ഇവിടെ വന്ന് താമസിച്ചു. എന്റെ വിഡിയോകള്‍ കാണുന്നവര്‍ക്ക് അറിയാം എന്നെ സ്‌നേഹത്തോടെ വിളിക്കുന്നവരുടെ വീടുകളില്‍ ഞാന്‍…
Read More »