Business
-
ഏപ്രിലില്‍ സസ്യ എണ്ണകളുടെ ഇറക്കുമതി 13 ശതമാനം ഇടിഞ്ഞു
ന്യൂഡല്‍ഹി: ഏപ്രിലില്‍ രാജ്യത്തെ സസ്യ എണ്ണകളുടെ ഇറക്കുമതി 13 ശതമാനം കുറഞ്ഞ് 9.12 ലക്ഷം ടണ്‍ ആയെന്ന് റിപ്പോര്‍ട്ട്. ഭക്ഷ്യ-ഭക്ഷ്യേതര എണ്ണകള്‍ ഉള്‍പ്പടെയുള്ളവയുടെ കണക്കാണിതെന്നും സോള്‍വെന്റ് എക്സ്ട്രാക്ടേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എസ്ഇഎ) പുറത്തുവിട്ട റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 10.5 ലക്ഷം ടണ്‍ സസ്യ എണ്ണയാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്തത്. ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി 10.29 ടണ്ണില്‍ നിന്നും 9 ലക്ഷം ടണ്ണായി ഇടിഞ്ഞുവെന്നും, ഭക്ഷ്യേതര എണ്ണയുടെ ഇറക്കുമതി 11,761 ടണ്ണില്‍ നിന്നും 23,435 ടണ്ണായെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നവംബര്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവാണ് ഓയില്‍ മാര്‍ക്കറ്റിംഗ് ഇയറായി കണക്കാക്കുന്നത്. ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യ പ്രതിമാസം 6,00,000-6,50,000 ടണ്‍ പാമോയില്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. ഇതില്‍, ഇന്തോനേഷ്യയില്‍ നിന്നും ഏകദേശം 3,00,000 ടണ്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. പ്രധാനമായും ആര്‍ബിഡി പാമോയിലാണ് ഇതില്‍ ഭൂരിഭാഗവും. സമാനമായ അളവ് മലേഷ്യയില്‍ നിന്നും ബാക്കി…
Read More » -
മാര്‍ച്ചില്‍ പാദത്തില്‍ ബന്ധന്‍ ബാങ്ക് അറ്റാദായം 1,902 കോടി രൂപയായി
ബന്ധന്‍ ബാങ്കിന്റെ ഓഹരികള്‍ ഇന്ന് 4.34 ശതമാനം ഉയര്‍ന്നു. 2022 മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ ബാങ്കിന്റെ അറ്റാദായം 1,902.30 കോടി രൂപയായി. ഇത് വിപണിയുടെ പ്രതീക്ഷകള്‍ക്ക് അപ്പുറമായിരുന്നു. ബാങ്കിന്റെ നികുതി കിഴിച്ചുള്ള ലാഭം 103.03 കോടിയില്‍ നിന്നും 1,902.34 കോടി രൂപയായി ഉയര്‍ന്നു. ഈ പാദത്തിലെ അറ്റപലിശ വരുമാനം 45 ശതമാനം ഉയര്‍ന്ന് 2,539.8 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ ഇത് 1,757 കോടി രൂപയായിരുന്നു. ആസ്തി നിലവാരത്തില്‍, ഈ പാദത്തില്‍ മൊത്ത നിഷ്‌ക്രിയ ആസ്തികള്‍ (എന്‍പിഎ) 6.46 ശതമാനമായി കുറഞ്ഞതോടെ നേരിയ പുരോഗതിയുണ്ടായി. അറ്റ നിഷ്‌ക്രിയ ആസ്തികള്‍ 3.01 ശതമാനത്തില്‍ നിന്ന് 1.66 ശതമാനമായി കുറഞ്ഞു. 2021 മാര്‍ച്ചിലെ 1,507.70 കോടി രൂപയില്‍ നിന്ന് ഈ ത്രൈമാസത്തിലെ പ്രൊവിഷനുകള്‍ 4.7 കോടി രൂപയായി വെട്ടിക്കുറച്ചെന്ന് ബാങ്ക് അറിയിച്ചു. ഈ പാദത്തില്‍ ശക്തമായ പ്രവര്‍ത്തനവും, കുറഞ്ഞ വായ്പാ ചെലവും മൂലം ബാങ്ക് എക്കാലത്തെയും മികച്ച ത്രൈമാസ പ്രകടനമാണ് കാഴ്ചവെച്ചത്.…
Read More » -
ഭവനവായ്പ പലിശ നിരക്ക് വര്‍ധിപ്പിച്ച് എല്‍ഐസി എച്ച്എഫ്എല്‍
മുംബൈ: എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് (എല്‍ഐസി എച്ച്എഫ്എല്‍) തിരഞ്ഞെടുത്ത വായ്പക്കാര്‍ക്ക് ഭവനവായ്പാ പലിശ നിരക്ക് 20 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ചു. 6.7 ശതമാനത്തില്‍ നിന്ന് 6.9 ശതമാനമായിയാണ് ഉയര്‍ത്തിയത്. സിബില്‍ സ്‌കോര്‍ 700-ഉം അതിനുമുകളിലും ഉള്ളവര്‍ക്ക്, നിരക്ക് വര്‍ധന് 20 ബേസിസ് പോയിന്റ് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. പുതുക്കിയ നിരക്കുകള്‍ വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് പ്രസ്താവനയില്‍ അറിയിച്ചു. അതേസമയം സിബില്‍ സ്‌കോര്‍ 700-ല്‍ താഴെയുള്ള ഉപഭോക്താക്കള്‍ക്ക് പരമാവധി വര്‍ധന 25 ബേസിസ് പോയിന്റാണ്. കഴിഞ്ഞയാഴ്ച റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്കില്‍ 40 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് 4.40 ശതമാനമായി ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് വായ്പാ നിരക്കിലെ ഈ വര്‍ധന. വീട് വാങ്ങുന്നവരുടെ അഭിലാഷങ്ങളെ പിന്തുണയ്ക്കുന്നതിനായി ഫണ്ടുകളുടെ ചെലവ് വര്‍ധിച്ചിട്ടും ഭവനവായ്പാ നിരക്കുകള്‍ വലിയ വ്യത്യാസമില്ലാതെ നിലനിര്‍ത്തിയെന്ന് എല്‍ഐസി എച്ച്എഫ്എല്‍ എംഡി ആന്‍ഡ് സിഇഒ വൈ വിശ്വനാഥ ഗൗഡ് പറഞ്ഞു. പല ബാങ്കുകളും റിപ്പോ നിരക്കിന്റെയും അടിസ്ഥാനത്തില്‍…
Read More » -
നാലാം പാദത്തില്‍ ഐഷര്‍ മോട്ടോഴ്‌സിന്റെ അറ്റാദായം 16 ശതമാനം വര്‍ധിച്ചു
നാലാം പാദത്തില്‍ ഐഷര്‍ മോട്ടോഴ്‌സിന്റെ നികുതിക്ക് ശേഷമുള്ള കണ്‍സോളിഡേറ്റഡ് അറ്റാദായം 16 ശതമാനം വര്‍ധിച്ച് 610 കോടി രൂപയായി. 2020-21 സാമ്പത്തിക വര്‍ഷത്തിലെ ജനുവരി-മാര്‍ച്ച് പാദത്തില്‍ നികുതിക്ക് ശേഷമുള്ള അറ്റാദായം 526 കോടി രൂപയായിരുന്നു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള മൊത്തം വരുമാനത്തിന്റെ കാര്യത്തില്‍ 2021 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തിലെ 2,940 കോടി രൂപയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2022 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ ഇത് 3,193 കോടി രൂപയായി ഉയര്‍ന്നു. 2020-21 സാമ്പത്തിക വര്‍ഷത്തിലെ 1,347 കോടി രൂപയില്‍ നിന്ന് 2022 മാര്‍ച്ച് 31 ന് അവസാനിച്ച വര്‍ഷത്തില്‍ കമ്പനി 1,677 കോടി രൂപ നികുതിക്ക് ശേഷമുള്ള കണ്‍സോളിഡേറ്റഡ് അറ്റാദായം രേഖപ്പെടുത്തി. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള മൊത്തം വരുമാനം 2021 സാമ്പത്തിക വര്‍ഷത്തിലെ 8,720 കോടി രൂപയില്‍ നിന്ന് 2022 സാമ്പത്തിക വര്‍ഷത്തില്‍ 10,298 കോടി രൂപയായി ഉയര്‍ന്നു. അതേസമയം 2021-22 വര്‍ഷത്തേക്ക് 1 രൂപ മുഖവിലയുള്ള ഓരോ ഓഹരിക്കും 21 രൂപ ലാഭവിഹിതം…
Read More » -
നോണ്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളുടെ പ്രീമിയം വരുമാനത്തില്‍ 24 % വര്‍ധന
നോണ്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളുടെ മൊത്ത പ്രീമിയം വരുമാനം 24 ശതമാനം വര്‍ധിച്ച് 21,326.58 കോടി രൂപയിലെത്തിയതായി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ) അറിയിച്ചു. 2021 ഏപ്രിലില്‍ ഇത്തരം കമ്പനികളുടെ മൊത്ത പ്രീമിയം വരുമാനം 17,251.10 കോടി രൂപയായിരുന്നു. മൊത്തം 31 നോണ്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളില്‍ 24 ജനറല്‍ ഇന്‍ഷുറര്‍മാര്‍ ഏപ്രിലില്‍ 23.57 ശതമാനം വളര്‍ച്ച രേഖപ്പെടുത്തികൊണ്ട് മൊത്തത്തില്‍ നേരിട്ടുള്ള പ്രീമിയത്തില്‍ 19,705.86 കോടി രൂപ ചേര്‍ത്തതായി ഐആര്‍ഡിഎഐ അറിയിച്ചു. 2021 ഏപ്രിലില്‍ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളില്‍ 15,946.91 കോടി രൂപയുടെ പ്രീമിയം വരുമാനം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്വകാര്യ മേഖലയിലെ അഞ്ച് ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ 29.14 ശതമാനം വളര്‍ച്ച രേഖപ്പെടുത്തികൊണ്ട് അവരുടെ മൊത്തം പ്രീമിയം വരുമാനം ഒരു വര്‍ഷം മുമ്പുള്ള 1,200.34 കോടിയില്‍ നിന്ന് 1,550.14 കോടി രൂപയിലെത്തിച്ചു. എന്നിരുന്നാലും, അഗ്രകള്‍ച്ചറല്‍ ഇന്‍ഷുറന്‍സ് കമ്പനി ഓഫ് ഇന്ത്യ, ഇസിജിസി ലിമിറ്റഡ് എന്നീ രണ്ട്…
Read More » -
നാലാം പാദത്തില്‍ 272 കോടി രൂപ അറ്റാദായം നേടി സൗത്ത് ഇന്ത്യന്‍ ബാങ്ക്
2022 സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തില്‍ ഉയര്‍ന്ന അറ്റാദായം നേടി സൗത്ത് ഇന്ത്യന്‍ ബാങ്ക്. 272.04 കോടി രൂപയാണ് ബാങ്ക് നേടിയ അറ്റാദായം. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 6.79 കോടി രൂപയായിരുന്നു ഇത്. 2022 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷം ബാങ്കിന്റെ അറ്റാദായം 44.98 കോടി രൂപയാണ്. റീട്ടെയ്ല്‍ നിക്ഷേപങ്ങള്‍ 9.59 ശതമാനം വര്‍ധിച്ച് 85,320 കോടി രൂപയിലെത്തി. സേവിങ്‌സ് നിക്ഷേപം 22.06 ശതമാനവും കറന്റ് നിക്ഷേപം 12.49 ശതമാനവും വര്‍ധിച്ച് യഥാക്രമം 24,740 കോടി രൂപയും 4,862 കോടി രൂപയിലുമെത്തി. കാസ (കറന്റ് അക്കൗണ്ട് ആന്റ് സേവിങ്‌സ് അക്കൗണ്ട്) നിക്ഷേപം 20.38 ശതമാനം വര്‍ധിച്ച് 29,601 കോടി രൂപയായി. പ്രവാസി നിക്ഷേപം 6.13 ശതമാനം വര്‍ധിച്ച് 27,441 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം 25,855 കോടി രൂപയായിരുന്നു ഇത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കാസ അനുപാതം മെച്ചപ്പെട്ട് 33.21 ശതമാനത്തിലെത്തി. കാസ, റീട്ടെയ്ല്‍ നിക്ഷേപങ്ങള്‍, കോര്‍പറേറ്റ് അക്കൗണ്ടുകള്‍,…
Read More » -
യൂണിമോനി ഫിനാന്‍ഷ്യല്‍ സര്‍വീസസിന് 29.79 ലക്ഷം രൂപ പിഴ ചുമത്തി ആര്‍ബിഐ
മുംബൈ: യൂണിമോനി ഫിനാന്‍ഷ്യല്‍ സര്‍വീസസിന് 29.79 ലക്ഷം രൂപ പിഴ ചുമത്തി ആര്‍ബിഐ. ചെറുകിട-പ്രീപേയ്മെന്റ് ഇന്‍സ്ട്രുമെന്റ്സ് (പിപിഐ) ആവശ്യകതകളിലെ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാണ് പിഴയിട്ടത്. പ്രീപെയ്ഡ് പേയ്‌മെന്റ് ഉപകരണങ്ങളുടെ (പിപിഐ) വിതരണവും പ്രവര്‍ത്തനവും സംബന്ധിച്ച ആര്‍ബിഐ നല്‍കിയ ചില നിര്‍ദ്ദേശങ്ങള്‍ കമ്പനി പാലിച്ചില്ലെന്നാണ് നിരീക്ഷണം. യൂണിമോനി ഫിനാന്‍ഷ്യല്‍ സര്‍വീസസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. കമ്പനിയുടെ പ്രതികരണം പരിഗണിച്ചാണ് പിഴ ചുമത്തിയത്. എന്നിരുന്നാലും, പിഴ, റെഗുലേറ്ററി പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും കമ്പനി അതിന്റെ ഉപഭോക്താക്കളുമായുള്ള ഏതെങ്കിലും ഇടപാടിനേയോ കരാറിനേയോ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും ആര്‍ബിഐ വ്യക്തമാക്കി.
Read More » -
ഇന്ത്യയില്‍ ഇലക്ട്രിക് വാഹന നിര്‍മാണത്തിനില്ല; പിഎല്‍ഐ പദ്ധതിയില്‍ നിന്ന് പിന്മാറി ഫോര്‍ഡ്
പെര്‍ഫോമന്‍സ്-ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീമില്‍ നിന്ന് (പിഎല്‍ഐ) പിന്മാറി അമേരിക്കന്‍ വാഹന നിര്‍മാതാവായ ഫോര്‍ഡ്. ഇന്ത്യയില്‍ ഇലക്ട്രിക് വാഹന നിര്‍മാണത്തിനായി നിക്ഷേപം നടത്തുന്നതില്‍ നിന്ന് പിന്മാറുകയാണെന്നാണ് ഫോര്‍ഡ് അറിയിച്ചത്. കാര്‍ നിര്‍മാണം അവസാനിപ്പിച്ച ശേഷം ഈ വര്‍ഷം ഫെബ്രുവരിയിലാണ് ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കുമെന്ന് ഫോര്‍ഡ് പ്രഖ്യാപിച്ചത്. 27 വര്‍ഷത്തെ ഇന്ത്യയിലെ സാന്നിധ്യം അവസാനിപ്പിക്കുന്നതായി 2021 സെപ്റ്റംബറിലാണ് ഫോര്‍ഡ് പ്രഖ്യാപിച്ചത്. ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് കാര്യമായ നേട്ടമുണ്ടാക്കാന്‍ ഫോര്‍ഡിന് സാധിച്ചിരുന്നില്ല. കാര്‍ നിര്‍മാണം അവസാനിപ്പിക്കുമെന്നും അതേ സമയം എഞ്ചിന്‍ നിര്‍മാണവും ടെക്നോളജി സര്‍വീസ് ബിസിനസും തുടരുമെന്നുമാണ് കമ്പനി അറിയിച്ചിരുന്നത്. പിഎല്‍ഐ പദ്ധതിക്ക് കീഴില്‍ രാജ്യത്തെ ഏതെങ്കിലും ഒരു പ്ലാന്റില്‍ ഇവികള്‍ നിര്‍മിച്ച് കയറ്റി അയക്കാനായിരുന്നു കമ്പനിയുടെ പദ്ധതി. തമിഴ്നാട്ടിലും ഗുജറാത്തിലുമാണ് ഫോര്‍ഡിന് ഫാക്ടറികള്‍ ഉള്ളത്. ഫോര്‍ഡിനെ ഉള്‍പ്പടെ 20 വാഹന നിര്‍മാതാക്കളെയാണ് കേന്ദ്ര സര്‍ക്കാര്‍ പിഎല്‍ഐ പദ്ധതിക്ക് കീഴില്‍ തെരഞ്ഞെടുത്തത്. 45,016 കോടി രൂപയുടെ ആനുകൂല്യങ്ങളാണ് തെരഞ്ഞെടുത്ത വാഹന നിര്‍മാതാക്കള്‍ക്ക് ലഭിക്കുന്നത്. ഫോര്‍ഡ്…
Read More » -
യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ അറ്റാദായം 1,440 കോടി രൂപയായി
ന്യൂഡല്‍ഹി: 2022 മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ സ്റ്റാന്‍ഡ്എലോണ്‍ അറ്റാദായം 8 ശതമാനത്തിലധികം വര്‍ധിച്ച് 1,440 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ 1,330 കോടി രൂപ അറ്റാദായം നേടിയിരുന്നു. 2021-22 ജനുവരി-മാര്‍ച്ച് കാലയളവില്‍ മൊത്തം വരുമാനം 20,417.44 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 19,804.91 കോടി രൂപയായിരുന്നുവെന്ന് ബാങ്ക് റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. 2021-22 മുഴുവന്‍ വര്‍ഷവും, സ്റ്റാന്‍ഡ്എലോണ്‍ അറ്റാദായം മുന്‍ വര്‍ഷത്തെ 2,906 കോടിയില്‍ നിന്ന് 80 ശതമാനം ഉയര്‍ന്ന് 5,232 കോടി രൂപയായി. അതേസമയം മൊത്തവരുമാനം മുന്‍ സാമ്പത്തിക വര്‍ഷത്തെ 80,511.83 കോടിയില്‍ നിന്ന് 80,468.77 കോടി രൂപയായി കുറഞ്ഞു. 2022 മാര്‍ച്ച് 31 വരെ ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി (എന്‍പിഎ) മുന്‍ വര്‍ഷം ഇതേ കാലയളവിലെ 13.74 ശതമാനത്തില്‍ നിന്ന് 202211.11 ശതമാനമായി മെച്ചപ്പെട്ടു. മൂല്യത്തിന്റെ അടിസ്ഥാനത്തില്‍,2022 ല്‍ മൊത്ത നിഷ്‌ക്രിയ…
Read More » -
എസ്ബിഐ അറ്റാദായം 41 ശതമാനം വര്‍ധിച്ച് 9,114 കോടി രൂപയായി
രാജ്യത്തെ മുന്‍നിര ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) അറ്റാദായം 41 ശതമാനം വര്‍ധിച്ച് 9,114 കോടി രൂപയായി. എസ്ബിഐ 2020-21 ജനുവരി-മാര്‍ച്ച് കാലയളവില്‍ 6,451 കോടി രൂപ ലാഭം രേഖപ്പെടുത്തിയതായി റെഗുലേറ്ററി ഫയലിംഗില്‍ വ്യക്തമാക്കി. മാര്‍ച്ച് പാദത്തില്‍ ബാങ്കിന്റെ മൊത്തവരുമാനം മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവിലെ 81,327 കോടി രൂപയില്‍ നിന്ന് 82,613 കോടി രൂപയായി വര്‍ധിച്ചു. ബാങ്കിന്റെ കണ്‍സോളിഡേറ്റ്ഡ് അറ്റാദായം മുന്‍ സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തിലെ 6,126 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 56 ശതമാനം വര്‍ധിച്ച് 9,549 കോടി രൂപയായി. ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തിക (എന്‍പിഎ) 2022 മാര്‍ച്ച് 31 ലെ വായ്പകളുടെ 3.97 ശതമാനമായി കുറഞ്ഞു. 2021 ലെ ഇതേ കാലയളവിലെ 4.98 ശതമാനത്തില്‍ നിന്നാണ് കുറവ് രേഖപ്പെടുത്തിയത്. അറ്റ നിഷ്‌ക്രിയ ആസ്തി 2022 മാര്‍ച്ച് 31-ന് മുന്‍വര്‍ഷത്തെ 1.50 ശതമാനത്തില്‍ നിന്ന് 1.02 ശതമാനമായി കുറഞ്ഞു. സ്റ്റാന്റ് എലോണ്‍…
Read More »