Business
-
ഇലോണ്‍ മസ്‌ക് കുറഞ്ഞ വിലയ്ക്ക് ട്വിറ്റര്‍ വാങ്ങാനുള്ള നീക്കത്തിലെന്ന് സൂചന
വാഗ്ദാനം ചെയ്തതിലും കുറഞ്ഞ വിലയ്ക്ക് ട്വിറ്റര്‍ വാങ്ങാനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്ന സൂചന നല്‍കി ഇലോണ്‍ മസ്‌ക്. മിയാമി ടെക്നോളജി കോണ്‍ഫറെന്‍സിലായിരുന്നു മസ്‌കിന്റെ പരാമര്‍ശം. കുറഞ്ഞ വിലയ്ക്കുള്ള ഡീല്‍ സാധ്യത പരിഗണിക്കപ്പെടാവുന്നതാണെന്ന നിലപാടാണ് മസ്‌കിന് ഉള്ളത്. ട്വിറ്ററിനെ ഏറ്റെടുക്കാന്‍ 44 ബില്യണ്‍ ഡോളറാണ് മസ്‌ക് വാഗ്ദാനം ചെയ്തത്. ഓഹരി ഒന്നിന് 54.20 ഡോളര്‍ നിരക്കിലാണ് മസ്‌കിന്റെ ഓഫര്‍ ട്വിറ്റര്‍ അംഗീകരിച്ചത്. തിങ്കളാഴ്ച തുടര്‍ച്ചയായ ഏഴാം ദിവസവും ട്വിറ്ററിന്റെ ഓഹരി ഇടിഞ്ഞിരുന്നു. നിലവില്‍ 37.39 യുഎസ് ഡോളറാണ് ട്വിറ്റര്‍ ഓഹരികളുടെ വില. മസ്‌ക് ട്വിറ്ററിലെ ഓഹരി വിഹിതം വെളിപ്പെടുത്തും മുമ്പ് 39.31 ഡോളറിലായിരുന്നു വ്യാപാരം. നിലവില്‍ ട്വിറ്ററുമായുള്ള ഡീല്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ് മസ്‌ക്. പ്ലാറ്റ്ഫോമുകളിലെ വ്യാജ അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ ലഭിക്കുംവരെ ട്വിറ്ററുമായുള്ള ഡീല്‍ നിര്‍ത്തുന്നുവെന്നാണ് കഴിഞ്ഞ വെള്ളിയാഴ്ച മസ്‌ക് പ്രഖ്യാപിച്ചത്. വ്യാജ അക്കൗണ്ടുകള്‍ കണ്ടെത്താന്‍ സ്വന്തമായി ഒരു ടീമിനെ തയ്യാറാക്കുന്ന കാര്യവും മസ്‌ക് അറിയിച്ചിരുന്നു. ട്വിറ്ററിലെ 229 മില്യണ്‍ അക്കൗണ്ടുകളില്‍ കുറഞ്ഞത് 20…
Read More » -
ഫ്യൂച്ചര്‍ കണ്‍സ്യൂമര്‍ ലിമിറ്റഡ് എംഡി അഷ്നി ബിയാനി രാജി വച്ചു
ഫ്യൂച്ചര്‍ കണ്‍സ്യൂമര്‍ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്റ്റര്‍ സ്ഥാനത്തു നിന്ന് ഫ്യൂച്ചര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ കിഷോര്‍ ബിനായിയുടെ മകള്‍ അഷ്നി ബിയാനി രാജി വച്ചു. കമ്പനി ബോര്‍ഡ് രാജി സ്വീകരിച്ചതായി അറിയിച്ചു. എന്നാല്‍ നോണ്‍ എക്സിക്യൂട്ടിവ് ഡയറക്റ്റര്‍ എന്ന നിലയില്‍ ബോര്‍ഡ് അംഗമായി അഷ്നി തുടരും. അതേസമയം കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി മേയ് 12ന് സാംസണ്‍ സാമുവലിനെ കമ്പനി നിയമിച്ചിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങളാലാണ് അഷ്നിയുടെ രാജിയെന്നാണ് കമ്പനി പറയുന്നത്. ഈ മാസം തുടക്കത്തില്‍ കമ്പനിയുടെ സ്വതന്ത്ര ഡയറക്റ്ററായിരുന്ന അധിരാജ് ഹരീഷ് ബോര്‍ഡില്‍ നിന്ന് രാജി വെച്ചിരുന്നു. ഫ്യൂച്ചര്‍ ഗ്രൂപ്പിന് കീഴിലുള്ള എഫ്എംസിജി കമ്പനിയാണ് ഫ്യൂച്ചര്‍ കണ്‍സ്യൂമര്‍ ലിമിറ്റഡ്. സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന ഈ കമ്പനി അടക്കം ഫ്യൂച്ചര്‍ ഗ്രൂപ്പിന് കീഴിലുള്ള 19 കമ്പനികളെ ഏതാനും മാസം മുമ്പ് റിലയന്‍സ് റീറ്റെയ്ല്‍ 24713 കോടി രൂപയ്ക്ക് സ്വന്തമാക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ വായ്പാ ദാതാക്കളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഏറ്റെടുക്കല്‍ നടന്നില്ല.ഇതിനു ശേഷം കമ്പനിയുടെ തലപ്പത്തു…
Read More » -
ചാപ്പുയിസ് ഹാല്‍ഡറിനെ ഏറ്റെടുത്ത് ക്യാപ്‌ജെമിനി
ആഗോള സ്ട്രാറ്റജി ആന്‍ഡ് മാനേജ്‌മെന്റ് കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ചാപ്പുയിസ് ഹാല്‍ഡറിനെ ഏറ്റെടുത്തതായി ടെക്‌നോളജി സേവന പ്രമുഖരായ ക്യാപ്‌ജെമിനി. എത്ര തുകയ്ക്കാണ് ഏറ്റെടുക്കലെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. യൂറോപ്പിലെ ലക്സംബര്‍ഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചാപ്പുയിസ് ഹാല്‍ഡറില്‍ 150 ഓളം പേരാണ് ജീവനക്കാരായുള്ളത്. വടക്കേ അമേരിക്ക, യൂറോപ്പ്, തെക്ക്-കിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളില്‍ പ്രധാന ഓഫീസുകളും ഈ കണ്‍സള്‍ട്ടിംഗ് കമ്പനിക്കുണ്ട്. ഈ ഏറ്റെടുക്കലോടെ വടക്കേ അമേരിക്ക, യൂറോപ്പ്, തെക്ക്-കിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളിലെ ബാങ്കിംഗ്, വെല്‍ത്ത് മാനേജ്‌മെന്റ്, ഇന്‍ഷുറന്‍സ് ക്ലയ്ന്റുകള്‍ക്ക് മികച്ച സേവനം ലഭ്യമാക്കാനും അതുവഴി ബിസിനസ് വിപുലീകരിക്കാനാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. ‘ചാപ്പുയിസ് ഹാല്‍ഡറിന്റെ കൂട്ടിച്ചേര്‍ക്കല്‍ സാമ്പത്തിക സേവനങ്ങളിലെ ഞങ്ങളുടെ ആഴത്തിലുള്ള വൈദഗ്ധ്യത്തിന് കൂടുതല്‍ സംഭാവന നല്‍കും, ഞങ്ങളുടെ ക്ലയ്ന്റുകള്‍ക്ക് അവരുടെ ബിസിനസ് പരിവര്‍ത്തനത്തിന് ഉപദേശിക്കാനും സഹായിക്കാനും കഴിയും’ ക്യാപ്‌ജെമിനിയുടെ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സ്ട്രാറ്റജിക് ബിസിനസ് യൂണിറ്റ് സിഇഒ അനിര്‍ബന്‍ ബോസ് പറഞ്ഞു. ഏറ്റെടുക്കല്‍ ഇടപാട് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ‘കാപ്‌ജെമിനി ഗ്രൂപ്പിന്റെ ഭാഗമാകാനും സാമ്പത്തിക സേവന മേഖലയിലെ…
Read More » -
പണപ്പെരുപ്പം: റിപ്പോ നിരക്ക് റിസര്‍വ് ബാങ്ക് വീണ്ടും ഉയര്‍ത്തിയേക്കും
രാജ്യത്തെ പണപ്പെരുപ്പം എട്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതോടെ റിപ്പോ നിരക്ക് റിസര്‍വ് ബാങ്ക് വീണ്ടും ഉയര്‍ത്തിയേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. തുടര്‍ച്ചയായ നാല് മാസമായി സുരക്ഷാ പരിധിക്ക് മുകളിലാണ് പണപ്പെരുപ്പം. അടുത്തിടെ, റോയിട്ടേഴ്‌സ് നടത്തിയ പോള്‍ അനുസരിച്ച് ജൂണിലെ മീറ്റിംഗില്‍ റിപ്പോ നിരക്ക് ആര്‍ബിഐ വീണ്ടും ഉയര്‍ത്തുമെന്നാണ് വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്. വോട്ടെടുപ്പില്‍ പങ്കെടുത്ത സാമ്പത്തിക വിദഗ്ധരില്‍ നാലിലൊന്ന് പേരും (53 ല്‍ 14 ആളുകള്‍), ആര്‍ബിഐ റിപ്പോ നിരക്ക് 35 ബേസിസ് പോയ്ന്റ് വര്‍ധിച്ച് 4.75 ശതമാനമാക്കുമെന്നാണ് കരുതുന്നത്. 20 പേര്‍ 50 ബേസിസ് പോയ്ന്റ് വര്‍ധനവും പത്ത് പേര്‍ 40-75 ബേസിസ് പോയ്ന്റ് വരെയുള്ള വലിയ വര്‍ധനവുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. അതേസമയം, 2023 സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തോടെ ആര്‍ബിഐ നിരക്ക് 35 ബിപിഎസ് വര്‍ധിപ്പിക്കുമെന്നും 200 ബിപിഎസ് സഞ്ചിത വര്‍ധനവുണ്ടാകുമെന്നുമാണ് റിസര്‍ച്ച് സ്ഥാപനമായ നോമുറ പറയുന്നത്. ‘ഏപ്രിലില്‍ പണപ്പെരുപ്പം ഉയരുമെന്ന പ്രതീക്ഷയിലാണ് ആര്‍ബിഐയുടെ അസാധാരണ യോഗത്തെ തുടര്‍ന്ന് നിരക്ക് വര്‍ധിപ്പിച്ചത്.…
Read More » -
ഇന്ത്യന്‍ വിപണിയില്‍ മുന്നേറി ഹാര്‍ലി-ഡേവിഡ്‌സണ്‍; വില്‍പ്പന ഉയര്‍ന്നു
ഇന്ത്യയിലെ ഹൈ-എന്‍ഡ് മോട്ടോര്‍സൈക്കിള്‍ സെഗ്മെന്റില്‍ വീണ്ടും മുന്നേറ്റവുമായി ഐക്കണിക് അമേരിക്കന്‍ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ ഹാര്‍ലി-ഡേവിഡ്‌സണ്‍. ഹീറോ മോട്ടോകോര്‍പ്പുമായുള്ള പങ്കാളിത്തത്തോടെ ഈ സെഗ്മെന്റില്‍ വീണ്ടും ഒന്നാമനായിരിക്കുകയാണ് ഹാര്‍ലി-ഡേവിഡ്‌സണ്‍. കോവിഡ് പ്രതിസന്ധികള്‍ക്കിടെയും ഹാര്‍ലി-ഡേവിഡ്‌സണ്‍ 1,000 സിസിക്ക് മുകളിലുള്ള സെഗ്മെന്റില്‍ ഏറ്റവും മികച്ച വില്‍പ്പനക്കാരനായി ഉയര്‍ന്നു. 2022 സാമ്പത്തിക വര്‍ഷം ഈ വിഭാഗത്തിലെ ഹാര്‍ലി-ഡേവിഡ്‌സണിന്റെ വിപണി പങ്കാളിത്തം 37 ശതമാനമാണ്. 2021 സാമ്പത്തിക വര്‍ഷം ഇത് 27 ശതമാനമായിരുന്നു. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സിന്റെ ഡാറ്റ അനുസരിച്ച്, 2022 സാമ്പത്തിക വര്‍ഷത്തില്‍ ഹീറോ മോട്ടോകോര്‍പ്പ് മൊത്തം 601 ഹാര്‍ലി-ഡേവിഡ്‌സണ്‍ മോട്ടോര്‍സൈക്കിളുകളാണ് രാജ്യത്ത് വിറ്റഴിച്ചത്. അതില്‍ 531 യൂണിറ്റുകളും 1,000 സിസിക്ക് മുകളിലുള്ള സെഗ്മെന്റിലുള്ളവയാണ്. വിറ്റഴിക്കപ്പെട്ടവയില്‍ കൂടുതലും പാന്‍ അമേരിക്ക 1250 സ്പെഷ്യല്‍, സ്‌പോര്‍ട്സ്റ്റര്‍ എസ് മോട്ടോര്‍സൈക്കിളുകളാണ്. അതേസമയം, 2021 സാമ്പത്തിക വര്‍ഷത്തില്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ മോട്ടോര്‍സൈക്കിളുകളുടെ 206 യൂണിറ്റുകള്‍ മാത്രമാണ് രാജ്യത്ത് വിറ്റത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം, 1000 സിസിക്ക് മുകളിലുള്ള വിഭാഗത്തില്‍ ട്രയംഫ്…
Read More » -
വീണ്ടും നിരക്ക് വര്‍ധിപ്പിച്ച് എസ്ബിഐ; എംസിഎല്‍ആര്‍ നിരക്ക് ഉയര്‍ത്തി
വീണ്ടും നിരക്ക് വര്‍ധിപ്പിച്ച് എസ്ബിഐ. എംസിഎല്‍ആര്‍ (മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ്) നിരക്കാണ് ഉയര്‍ത്തിയത്. കഴിഞ്ഞ രണ്ട് മാസത്തില്‍ രണ്ടാം തവണയാണ് എസ്ബിഐ എംസിഎല്‍ആര്‍ വര്‍ധിപ്പിച്ചത്. 10 ബേസിസ് പോയിന്റ് ആണ് ഇത്തവണ വര്‍ധിപ്പിച്ചത്. ഇതോടെ ബേസ് റേറ്റ് 7.20 ശതമാനമായി. എസ്ബിഐയുടെ ഒരു വര്‍ഷത്തേക്കുള്ള എംസിഎല്‍ആര്‍ നിരക്ക് 7.10 ശതമാനം ആയിരുന്നു. ഇത് 10 ബേസിസ് പോയിന്റ് ഉയര്‍ത്തിയാണ് 7.20 ശതമാനമാക്കിയത്. ഇതോടെ രണ്ട് വര്‍ഷത്തേക്കുള്ള വായ്പാനിരക്ക് 7.30 ശതമാനത്തില്‍ നിന്നും 7.40 ശതമാനമായി ഉയര്‍ന്നു. മൂന്ന് വര്‍ഷത്തേക്കുള്ള വായ്പാ നിരക്ക് 7.40 ശതമാനത്തില്‍ നിന്നും 7.50 ശതമാനമാക്കിയും ഉയര്‍ത്തിയിട്ടുണ്ട്. ആറ് മാസത്തെ വായ്പാനിരക്ക് 7.05 ശതമാനത്തില്‍ നിന്ന് 7.15 ശതമാനമായി ഉയര്‍ത്തി. മെയ് 15 മുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും എന്ന് എസ്ബിഐ അറിയിച്ചു. കോവിഡ് ലോക്ഡൗണുകള്‍ നീങ്ങിയ സാഹചര്യത്തില്‍ ബാങ്കുകള്‍ പഴയ നിരക്കിലേക്ക് വായ്പാ നിരക്കുകള്‍ വര്‍ധിപ്പിക്കും. ഇതിന് ആര്‍ബിഐ റിപ്പോനിരക്ക്…
Read More » -
ഇന്‍ഷുറന്‍സ് രംഗത്തേക്ക് പ്രവേശിക്കാനൊരുങ്ങി പേടിഎം
ന്യൂഡല്‍ഹി: ജനറല്‍ ഇന്‍ഷുറന്‍സ് രംഗത്തേക്ക് ഡിജിറ്റല്‍ പേയ്മെന്റ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് കമ്പനിയായ പേടിഎമ്മും. രാജ്യത്തെ ജനറല്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ വലിയ സാധ്യതയുണ്ടെന്നും അതുകൊണ്ട്് ലൈസന്‍സിന് അപേക്ഷ നല്‍കുമെന്നും കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കി. ഇന്ത്യയിലെ ഒരു മുന്‍നിര ഡിജിറ്റല്‍ പേയ്മെന്റ് ആപ്പായ പേടിഎം രാജ്യത്ത് ക്യൂആര്‍ കോഡും വാലറ്റ് ട്രെന്‍ഡുകളും ആരംഭിച്ചു. പേടിഎമ്മിന്റെ വായ്പാ ബിസിനസ്സിന് ഇപ്പോള്‍ 20,000 കോടി രൂപ വാര്‍ഷിക റണ്‍ റേറ്റ് ഉണ്ട്. ഏപ്രിലില്‍ മാത്രം കമ്പനി പ്ലാറ്റ്ഫോം വഴി 1,657 കോടി രൂപയുടെ (221 മില്യണ്‍ ഡോളര്‍) 2.6 ദശലക്ഷം വായ്പകള്‍ വിതരണം ചെയ്തു. മൊത്തം മര്‍ച്ചന്റ് പേയ്മെന്റ് വോള്യത്തിലോ ജിഎംവിയിലോ 100 ശതമാനം വാര്‍ഷിക വളര്‍ച്ചയും കമ്പനി രേഖപ്പെടുത്തി. ഇത് 0.95 ലക്ഷം കോടി രൂപയായി (12.7 ബില്യണ്‍ ഡോളര്‍). പേടിഎമ്മിന്റെ പ്രതിമാസ ഇടപാട് ഉപഭോക്താക്കള്‍ 73.5 ദശലക്ഷമാണ്. ഓഫ്ലൈന്‍ പേയ്മെന്റ് വിഭാഗത്തില്‍, ഇന്ത്യയിലുടനീളമുള്ള കമ്പനിയുടെ മൊത്തം ഉപകരണ വിന്യാസം 3 ദശലക്ഷം കവിഞ്ഞു.
Read More » -
ഏറ്റവും വലിയ റീട്ടെയില്‍ ശൃംഖലയായി മാറാനുള്ള ശ്രമത്തില്‍ റിലയന്‍സ്; 60ഓളം ബ്രാന്‍ഡുകള്‍ ഏറ്റെടുക്കുന്നു
രാജ്യത്തെ ഏറ്റവും വലിയ റീട്ടെയില്‍ ശൃംഖലയായ റിലയന്‍സ് 60ഓളം ബ്രാന്‍ഡുകള്‍ ഏറ്റെടുക്കുന്നു. പലചരക്ക്, പേഴ്സണല്‍ കെയര്‍ വിഭാഗങ്ങളിലായി 20ഓളം ഭക്ഷ്യ-ഭക്ഷ്യേതര ബ്രാന്‍ഡുകളെ സ്വന്തമാക്കാനും കമ്പനി ലക്ഷ്യമിടുന്നു. 50,000 കോടി മൂല്യമുള്ള ഉപഭോക്തൃ ഉത്പന്ന സമ്രാജ്യം കെട്ടിപ്പടുക്കാനാണ് റിലയന്‍സ് ലക്ഷ്യമിടുന്നത്. ഹിന്ദുസ്ഥാന്‍ യുണിലിവര്‍, നെസ് ലെ, പെപ്സികോ, കൊക്കോ കോള തുടങ്ങിയ വന്‍കിട ബ്രാന്‍ഡുകളുമായി മത്സരിക്കാനാണ് നീക്കം. 30ഓളം ജനപ്രിയ പ്രാദേശിക ബ്രാന്‍ഡുകളെ ഏറ്റെടുക്കാനുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍. നിലവില്‍ രാജ്യത്തൊട്ടാകെ 2000ലേറെ റീട്ടെയില്‍ ഷോപ്പുകള്‍ റിലയന്‍സിനുണ്ട്. ജിയോമാര്‍ട്ട് വഴി ഓണ്‍ലൈന്‍ മേഖലയിലും സാന്നിധ്യമുറപ്പിച്ചുകഴിഞ്ഞു. ഏറ്റെടുക്കുന്ന കമ്പനികളുടെ ഉത്പന്നങ്ങള്‍ നേരിട്ട് റീട്ടെയില്‍ ശൃംഖലയിലൂടെ ജനങ്ങളിലെത്തിക്കുയാണ് കമ്പനിയുടെ ലക്ഷ്യം. ലോകത്തെ തന്നെ ഏറ്റവും വലിയ ഇ-കൊമേഴ്സ് വിപണിയായ ഇന്ത്യയില്‍ പ്രവര്‍ത്തനം വിപുലീകരിക്കാനുള്ള ശ്രമമാണ് ജിയോമാര്‍ട്ടിലൂടെ കമ്പനി പ്രാവര്‍ത്തികമാക്കുന്നത്. രാജ്യത്തെ 70 ലക്ഷം കോടി മൂല്യമുള്ള ഇ-കൊമേഴ്സ് മേഖലയില്‍ ഉത്പന്ന വൈവിധ്യത്തോടെ സാന്നിധ്യം ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഏറ്റെടുക്കലുകള്‍.
Read More » -
അദാനിയെ പിന്നിലാക്കി റിലയന്‍സ്; ഫോര്‍ബ്സ് ഗ്ലോബല്‍ 2000 പട്ടികയില്‍ സ്ഥാനം മെച്ചപ്പെടുത്തി റിലയന്‍സ് ഇന്‍ഡസ്ട്രീസ്
100 ബില്യണ്‍ ഡോളറിലധികം വാര്‍ഷിക വരുമാനം ഉണ്ടാക്കുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയായി റിലയന്‍സ് മാറിയതിന് പിന്നാലെ ഫോര്‍ബ്സ് ഗ്ലോബല്‍ 2000 പട്ടികയില്‍ സ്ഥാനം മെച്ചപ്പെടുത്തി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ലോകത്തിലെ ഏറ്റവും വലിയ പൊതു കമ്പനികളുടെ പട്ടികയില്‍ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 53-ാമത് ആയി. ഇന്ത്യന്‍ കമ്പനികളുടെ പട്ടികയില്‍ ഒന്നാം സ്ഥാനമാണ് റിലയന്‍സിനുള്ളത്. 90.7 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള മുകേഷ് അംബാനി ഈ വര്‍ഷത്തെ ഫോര്‍ബ്സിന്റെ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ 10-ാം സ്ഥാനത്താണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, 2021 ഏപ്രിലിനും 2022 മാര്‍ച്ചിനും ഇടയില്‍ 104.6 ബില്യണ്‍ ഡോളറിന്റെ വില്‍പ്പനയാണ് രേഖപ്പെടുത്തിയത്. മുകേഷ് അംബാനിയുടെ പിതാവ് ധീരുഭായ് 1960-കളുടെ തുടക്കത്തില്‍ നൈലോണ്‍, റയോണ്‍, പോളിസ്റ്റര്‍ എന്നിവയുടെ ഇറക്കുമതി, കയറ്റുമതി രംഗത്താണ് ബിസിനസ് ആരംഭിച്ചത്. ഇന്ന്, കമ്പനിയുടെ ബിസിനസുകളില്‍ പ്ലാസ്റ്റിക്, പെട്രോകെമിക്കല്‍സ്, മൊബൈല്‍ ടെലികോം സേവനങ്ങള്‍, റീട്ടെയില്‍ എന്നിവ ഉള്‍പ്പെടുന്നു. 56.12 ബില്യണ്‍ ഡോളര്‍ വിപണി മൂലധനത്തോടെ, പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ്…
Read More » -
എല്‍ഐസി ഇഷ്യൂ പ്രൈസ് 949 രൂപയായി നിശ്ചയിച്ച് കേന്ദ്ര സര്‍ക്കാര്‍
ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ ഇഷ്യൂ പ്രൈസ് 949 രൂപയായി നിശ്ചയിച്ച് കേന്ദ്ര സര്‍ക്കാര്‍. ഐപിഒ പ്രൈസ് ബാന്‍ഡിലെ ഉയര്‍ന്ന തുകയാണ് ഇത്. 902-949 രൂപ നിരക്കിലായിരുന്നു എല്‍ഐസി ഐപിഒയുടെ പ്രൈസ് ബാന്‍ഡ്. എല്‍ഐസി പോളിസ് ഉടമകള്‍ക്ക് 60 രൂപ കിഴിവില്‍ 889 രൂപയ്ക്ക് ഓഹരികള്‍ ലഭിക്കും. 45 രൂപ കിഴിവില്‍ 904 രൂപയ്ക്ക് ആണ് എല്‍ഐസി ജീവനക്കാര്‍ക്കും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് ഓഹരികള്‍ അനുവദിക്കുക. ഓഹരി വില്‍പ്പനയിലൂടെ 20,557 കോടി രൂപയാണ് സര്‍ക്കാരിന് ലഭിക്കുക. ഇഷ്യൂ വില നിശ്ചയിച്ച പശ്ചാത്തലത്തില്‍ എത്ര രൂപയ്ക്ക് ഓഹരികള്‍ ലിസ്റ്റ് ചെയ്യും എന്ന ആകാംഷയിലാണ് നിക്ഷേപകര്‍. മെയ് 17ന് ആണ് എല്‍ഐസി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നത്. രാജ്യത്തെ ഏറ്റവും വലിയ ഐപിഒ ആയിരുന്നു എല്‍ഐസിയുടേത്. 2.95 തവണയാണ് എല്‍ഐസി ഐപിഒ സബ്സ്‌ക്രൈബ് ചെയ്തത്. ഈ വര്‍ഷം ഇതുവരെ നടന്ന ഐപിഒകളില്‍ ആഗോള തലത്തില്‍ ആദ്യ അഞ്ചിലും എല്‍ഐസി ഇടം നേടി. 10.8 ബില്യണ്‍…
Read More »