BusinessTRENDING

ഓഹരി വിപണിയിൽ മുന്നേറ്റം; സെൻസെക്സ് 390 പോയിന്റ് ഉയർന്നു, നിഫ്റ്റി 16,700 ന് മുകളിൽ

മുംബൈ: ഇന്ത്യൻ ഓഹരി വിപണി തുടർച്ചയായ ആറാം ദിവസവും നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സൂചികകൾ നേരിയ തോതിൽ ഉയർന്ന് നേട്ടത്തിലാണ് ഇന്ന് വിപണി വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇ സെൻസെക്സ് 390 പോയിന്റ് ഉയർന്ന് 56,072 ലും നിഫ്റ്റി 114 പോയിന്റ് ഉയർന്ന് 16,719 ലും വ്യാപരം അവസാനിപ്പിച്ചു. ബിഎസ്ഇ മിഡ്കാപ്പ് സൂചിക 0.2 ശതമാനം ഇടിഞ്ഞു. എന്നാൽ ബിഎസ്ഇ സ്മോൾക്യാപ് സൂചിക 0.2 ശതമാനം ഉയർന്നു. ഇന്ന് വിപണിയിൽ ഏകദേശം 1732 ഓഹരികൾ മുന്നേറി, 1511 ഓഹരികൾ ഇടിഞ്ഞു, 143 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.

അൾട്രാടെക് സിമന്റ്, ഗ്രാസിം, യുപിഎൽ, എച്ച്‌ഡിഎഫ്‌സി, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐഷർ മോട്ടോഴ്‌സ്, ഐസിഐസിഐ ബാങ്ക് എന്നിവ 2 ശതമാനം വീതം നേട്ടമുണ്ടാക്കി. ഇൻഫോസിസ്, ടാറ്റ കൺസ്യൂമർ പ്രൊഡക്ട്‌സ്, എൻടിപിസി, പവർ ഗ്രിഡ് എന്നിവ ഒരു ശതമാനത്തിലധികം ഇടിഞ്ഞു. നിഫ്റ്റി ബാങ്ക് 1.6 ശതമാനം ഉയർന്നു. തുടർന്ന് പിഎസ്‌യു ബാങ്ക് സൂചിക 1.5 ശതമാനം ഉയർന്നു. നിഫ്റ്റി ഐടി 0.6 ശതമാനം ഇടിഞ്ഞു.

Signature-ad

അമേരിക്കൻ ഡോളറിബെതിരെ രൂപയുടെ വിനിമയ നിരക്ക് മാറ്റമില്ലാതെ തുടർന്നു. അടുത്ത ആഴ്ച യു എസ് ഫെഡ് പലിശ നിരക്കുകൾ ഉയർത്തിയേക്കുമെന്ന സൂചനയുണ്ട്. റിസർവ് ബാങ്കിന്റെ പണ നയ യോഗവും ഓഗസ്റ്റ് ആദ്യവാരം ഉണ്ടാകും. രൂപയുടെ വിനിമയ നിരക്ക് 79 ൽ നിന്നും 80.80 വരെ എത്തിയേക്കാം എന്ന് വിദഗ്ദർ ചൂണ്ടി കാണിക്കുന്നു. ഡോളറിന് 79.95 എന്ന നിരക്കിൽ നിന്ന് 10 പൈസ ഉയർന്ന് 79.85 എന്ന നിലയിലാണ് ഇന്ത്യൻ രൂപ ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.

Back to top button
error: