BusinessTRENDING

സ്വർണവില കൂപ്പുകുത്തി; നാല് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്, പവന്‌ 36,800 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഇടിഞ്ഞു. ഇന്നലെ നേരിയ തോതിൽ ഉയർന്ന സ്വർണവില ഇന്ന് കുത്തനെ ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 320 രൂപ കുറഞ്ഞതോടെ സംസ്ഥാനത്തെ സ്വർണവില നാല് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 36,800 രൂപയാണ്. രണ്ട് മാസം മുൻപ് മെയ് 18 ന് സ്വർണവില 36880 രൂപയായിരുന്നു. അതിനുശേഷം ഇത്രയും കുറഞ്ഞ നിരക്കിലേക്ക് എത്തുന്നത് ഇന്നാണ്. ഇന്നലെ സ്വർണവിലയിൽ 80 രൂപയുടെ വർദ്ധനവ് ഉണ്ടായിരുന്നു.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 40  രൂപ കുറഞ്ഞു. ഒരു ഗ്രാം  22 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4,600 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഇടിഞ്ഞു. 35 രൂപയാണ് ഇടിഞ്ഞത്. ഒരു ഗ്രാം  18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില  3,800 രൂപയാണ്.

Signature-ad

അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഹാൾമാർക്ക് വെള്ളിയുടെ വില  ഒരു ഗ്രാമിന് 90 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില  62 രൂപയാണ്.

Back to top button
error: