Business
-
ഏപ്രിലില്‍ ഇന്ത്യയുടെ ചരക്ക് കയറ്റുമതി 31 ശതമാനം വര്‍ധിച്ചു
ന്യൂഡല്‍ഹി: ഏപ്രിലില്‍ ഇന്ത്യയുടെ ചരക്ക് കയറ്റുമതി 30.7 ശതമാനം വര്‍ധിച്ച് 40.19 ബില്യണ്‍ ഡോളറായെന്ന് റിപ്പോര്‍ട്ട്. പെട്രോളിയം, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, കെമിക്കലുകള്‍ തുടങ്ങിയ മേഖലകളിലെ മികച്ച പ്രകടനമാണ് ഇതിന് കാരണമെന്നും സര്‍ക്കാര്‍ പുറത്ത് വിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വ്യാപാര കമ്മി 20.11 ബില്യണ്‍ യുഎസ് ഡോളറായി ഉയര്‍ന്നിട്ടും ഈ മേഖലകള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചെന്ന് വാണിജ്യ മന്ത്രാലയം പുറത്ത് വിട്ട റിപ്പോര്‍ട്ടിലുണ്ട്. കഴിഞ്ഞ മാസം രാജ്യത്തെ ഇറക്കുമതി 30.97 ശതമാനം ഉയര്‍ന്ന് 60.3 ബില്യണ്‍ ഡോളറായെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഏപ്രിലിലെ പെട്രോളിയം, ക്രൂഡ് ഓയില്‍ ഇറക്കുമതി 87.54 ശതമാനം ഉയര്‍ന്ന് 20.2 ബില്യണ്‍ ഡോളറിലെത്തി. കല്‍ക്കരി, ബ്രിക്വെറ്റ്സ് എന്നിവയുടെ ഇറക്കുമതി 2021 ഏപ്രിലില്‍ 2 ബില്യണ്‍ ഡോളറില്‍ നിന്ന് 4.93 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. എന്നിരുന്നാലും, സ്വര്‍ണ്ണ ഇറക്കുമതി 2021 ഏപ്രിലിലെ 6.23 ബില്യണ്‍ ഡോളറില്‍ നിന്ന് കഴിഞ്ഞ മാസം ഏകദേശം 72 ശതമാനം ഇടിഞ്ഞ് 1.72 ബില്യണ്‍ ഡോളറായി. എന്‍ജിനീയറിങ്…
Read More » -
ഇന്ത്യന്‍ ബാങ്കിന്റെ അറ്റാദായത്തില്‍ ഇടിവ്; 42 ശതമാനം കുറഞ്ഞ് 984 കോടി രൂപയായി
പൊതുമേഖല ബാങ്കായ ഇന്ത്യന്‍ ബാങ്കിന്റെ അറ്റാദായം മാര്‍ച്ച് പാദത്തില്‍ 42 ശതമാനം കുറഞ്ഞ് 984 കോടി രൂപയായി. വര്‍ഷാടിസ്ഥാനത്തില്‍ നിന്നും ത്രൈമാസാടിസ്ഥാനത്തിലേക്ക് ഡിടിഎ കണക്കാക്കല്‍ മാറ്റിയതിനാലാണ് ലാഭത്തില്‍ കുറവുണ്ടായതെന്ന് ബാങ്ക് അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തില്‍ ഇതേ പാദത്തില്‍ കമ്പനിയുടെ അറ്റാദായം 1,709 കോടി രൂപയായിരുന്നുവെന്നും അതില്‍ 913 കോടി രൂപ ഡിടിഎ മാത്രമായിരുന്നുവെന്നും ബാങ്ക് വ്യക്തമാക്കി. നികുതി കഴിഞ്ഞുള്ള ലാഭം 2021 സാമ്പത്തിക വര്‍ഷത്തിലെ 3,005 കോടിയില്‍ നിന്ന് 2022 സാമ്പത്തിക വര്‍ഷത്തില്‍ 31 ശതമാനം വര്‍ധിച്ച് 3,945 കോടി രൂപയായി. അറ്റ പലിശ വരുമാനം (എന്‍ഐഐ) മുന്‍വര്‍ഷത്തെ 3,334 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 28 ശതമാനം വര്‍ധിച്ച് 4,255 കോടി രൂപയായി. ബാങ്കിന്റെ ആസ്തി നിലവാരം മെച്ചപ്പെട്ടതായാണ് കണക്കുകള്‍ കാണിക്കുന്നത്. മൊത്ത നിഷ്‌ക്രിയ ആസ്തി (ജിഎന്‍പിഎ) മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 138 ബേസിസ് പോയിന്റ് (ബിപിഎസ്) കുറഞ്ഞ് 9.85 ശതമാനത്തില്‍ നിന്ന് 8.47 ശതമാനമായി. അറ്റ എന്‍പിഎ 110 ബിപിഎസ്…
Read More » -
ഡിജിറ്റല്‍ ബാങ്കിംഗ് മേഖലയില്‍ വന്‍ പദ്ധതികളുമായി കാനറ ബാങ്ക്; 1000 കോടി രൂപ നിക്ഷേപിക്കും
സൂപ്പര്‍ ആപ്പ് ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ ബാങ്കിംഗ് ഇക്കോസിസ്റ്റം നിര്‍മിക്കുന്നതിന് വന്‍ പദ്ധതികളുമായി പൊതുമേഖലാ ബാങ്കായ കാനറ ബാങ്ക്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ആയിരം കോടി രൂപയുടെ നിക്ഷേപം നടത്താനാണ് ബാങ്ക് പദ്ധതിയിടുന്നത്. ബെംഗളൂരു ആസ്ഥാനമായുള്ള ബാങ്ക് അതിന്റെ സൂപ്പര്‍ ആപ്പ് അടുത്ത മാസം അവതരിപ്പിക്കും. സൂപ്പര്‍ ആപ്പിന് ഇതുവരെ പേര് നല്‍കിയിട്ടില്ല. 262 ഫീച്ചേഴ്സുകളുമായാണ് സൂപ്പര്‍ ആപ്പ് എത്തുക. പ്രവര്‍ത്തനത്തെക്കുറിച്ചും എളുപ്പത്തിലുള്ള ഉപയോഗത്തെക്കുറിച്ചും ഫീഡ്ബാക്ക് ലഭിക്കുന്നതിന് സൂപ്പര്‍-ആപ്പ് ബീറ്റ ടെസ്റ്റിംഗ് ഘട്ടത്തിലാണ്. മൊബൈല്‍ ബാങ്കിംഗ്, ഡാറ്റ അനലിറ്റിക്‌സ് എന്നിവയുള്‍പ്പെടെ ഡിജിറ്റല്‍ ഇക്കോ സിസ്റ്റത്തിനായി കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലായി 800 കോടി രൂപ വായ്പാ ദാതാവ് ഇതിനകം ചെലവഴിച്ചിട്ടുണ്ട്. പ്രവര്‍ത്തനച്ചെലവിലെ ഒരു ഭാഗം ഡിജിറ്റല്‍ രംഗം ശക്തിപ്പെടുത്താനാണ് വിനിയോഗിച്ചിട്ടുള്ളത്. ഇതിനകം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ – യോനോ, ബാങ്ക് ഓഫ് ബറോഡ – ബോബ് വേള്‍ഡ്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നീ പൊതുമേഖലാ ബാങ്കുകള്‍ സൂപ്പര്‍ ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്.…
Read More » -
20 ലക്ഷത്തിന് മുകളിലുള്ള ഇടപാടുകള്‍ക്ക് പാന്‍, ആധാര്‍ കാര്‍ഡുകള്‍ നിര്‍ബന്ധം
പാന്‍, ആധാര്‍ കൈവശമില്ലാത്തവര്‍ക്ക് വലിയ ബാങ്ക് ഇടപാടുകള്‍ ഇനി പ്രയാസമാകും. 20 ലക്ഷത്തിന് മുകളിലുള്ള നിക്ഷേപത്തിനും പിന്‍വലിക്കലിനും പാന്‍, ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍. പുതുക്കിയ നിയമം സംബന്ധിച്ച വിജ്ഞാപനം ബുധനാഴ്ച കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സിബിഡിടി) പുറത്തിറക്കി. ഉയര്‍ന്ന തുകയ്ക്ക് നിലവില്‍ ബാങ്കുകള്‍ പാന്‍ കാര്‍ഡ് ആവശ്യപ്പെടുന്നുണ്ട്. ഇനി മുതല്‍ ആധാറോ പാന്‍ കാര്‍ഡോ ഇല്ലാതെ ഇടപാടുകള്‍ നടന്നാല്‍ ബാങ്കുകള്‍ക്കെതിരെ കടുത്ത നടപടി ഉണ്ടാകും. വാണിജ്യ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, പോസ്റ്റ് ഓഫിസ് എന്നിവിടങ്ങളില്‍ ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഒന്നോ അതിലധികമോ അക്കൗണ്ടുകളില്‍നിന്ന് 20 ലക്ഷത്തില്‍ കൂടുതല്‍ തുക പിന്‍വലിക്കുന്നതിനും നിക്ഷേപിക്കുന്നതിനും പാന്‍, ആധാര്‍ വിവരങ്ങള്‍ സമര്‍പ്പിക്കണം. കറന്റ്, ക്രെഡിറ്റ് അക്കൗണ്ട് എന്നിവ തുറക്കുന്നതിനും ഇതേ നിബന്ധന ബാധകമാണ്. 20 ലക്ഷത്തിന് മുകളിലെ ഇടപാടുകള്‍ ധനകാര്യ സ്ഥാപനത്തിന്റെ ഡയറക്ടര്‍ ബോര്‍ഡിന്റെ അംഗീകാരത്തോടൊപ്പം ആദായ നികുതി പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ജനറലിനോ ഡയറക്ടര്‍ ജനറലിനോ സമര്‍പ്പിക്കണം. ഇത് പരിശോധിച്ച് ഉറപ്പു വരുത്താതെ…
Read More » -
ബാറ്ററി കമ്പനി ആരംഭിക്കാനുള്ള തയ്യാറെടുപ്പുമായി ടാറ്റാ ഗ്രൂപ്പ്
ന്യൂഡല്‍ഹി: ദേശീയ-അന്തര്‍ ദേശീയ തലത്തില്‍ ബാറ്ററി കമ്പനി ആരംഭിക്കാനുള്ള തയ്യാറെടുപ്പുമായി ടാറ്റാ ഗ്രൂപ്പ്. ഭാവിയില്‍ ആഗോളതലത്തില്‍ സജീവമാകാനുള്ള മാറ്റത്തിന്റെ ഭാഗമായാണ് ഈ നീക്കം. സിഐഐ ബിസിനസ് ഉച്ചകോടിയിലാണ് ടാറ്റാ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ടാറ്റാ ഗ്രൂപ്പ് പ്രധാന ബിസിനസുകള്‍ വലിയ മാറ്റങ്ങള്‍ക്ക് തയാറെടുക്കുകയാണെന്നും, കാര്‍ബണ്‍ ന്യൂട്രല്‍ ആകുന്നതിനുള്ള ഗ്രൂപ്പിന്റെ ലക്ഷ്യം ഉടന്‍ പ്രഖ്യാപിക്കുമെന്നും ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു. ബിസിനസ്സിന്റെ കാതലായ ഡിജിറ്റല്‍, ഡാറ്റ, നിര്‍മ്മിത ബുദ്ധി, സുസ്ഥിരത എന്നിവ സമന്വയിപ്പിക്കുന്ന ഒരു മാറ്റമായിരിക്കുമിതെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. നിലവിലുള്ള ബിസിനസ്സുകള്‍ മാറ്റങ്ങള്‍ക്ക് വിധേയമാകുമ്പോള്‍ ഗ്രൂപ്പ് പുതിയ മേഖലകളിലേക്ക് പ്രവേശിക്കാനൊരുങ്ങുകയാണ്. ഇലക്ട്രോണിക്സ് കമ്പനിയുടെ ആരംഭം ഇതിന്റെ ഭാഗമാണ്. ഗ്രൂപ്പിന്റെ ടാറ്റ ന്യൂ സൂപ്പര്‍ ആപ്പ് ഉദാഹരണമായി ചൂണ്ടിക്കാട്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു. വാട്ടര്‍ ന്യൂട്രല്‍ എന്ന സങ്കല്‍പ്പവും അദ്ദേഹം പങ്കുവയ്ച്ചു. ടാറ്റയുടെ ഓട്ടോ കമ്പനി പാസഞ്ചര്‍ കാറുകളില്‍ കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്. ഇത് മൂലം വിപണിയില്‍ ഓഹരികള്‍ ഉയര്‍ന്നു. വാണിജ്യ വാഹനങ്ങളില്‍, കമ്പനി…
Read More » -
മാര്‍ച്ച് പാദത്തില്‍ മികച്ച പ്രകടനവുമായി ഇസാഫ് ബാങ്ക്; അറ്റാദായത്തില്‍ 144 ശതമാനം വര്‍ധന
2022ലെ മാര്‍ച്ച് പാദത്തില്‍ മികച്ച പ്രകടനവുമായി ഇസാഫ് ബാങ്ക്. മുന്‍വര്‍ഷത്തെ കാലയളവിനേക്കാള്‍ 143.93 ശതമാനത്തിന്റെ വര്‍ധനവാണ് മാര്‍ച്ച് പാദത്തിലെ അറ്റാദായത്തില്‍ ഇസാഫ് ബാങ്ക് രേഖപ്പെടുത്തിയത്. അറ്റാദായം 43.29 കോടി രൂപയില്‍നിന്ന് 105.60 കോടി രൂപയായി ഉയര്‍ന്നു. 2021-22 സാമ്പത്തിക വര്‍ഷം 54.73 കോടി രൂപയാണ് ഇസാഫിന്റെ അറ്റാദായം. നാലാം പാദ പ്രവര്‍ത്തന ലാഭം 174.99 ശതമാനം വര്‍ധിച്ച് 158.09 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേകാലയളവില്‍ 57.49 കോടി രൂപയായിരുന്നു. 2022 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തന ലാഭം 17.96 ശതമാനം വര്‍ധിച്ച് 491.84 കോടി രൂപയായി. മുന്‍ വര്‍ഷം 416.98 കോടി രൂപയായിരുന്നു ഇത്. നിക്ഷേപം 42.40 ശതമാനം വര്‍ധിച്ച് 12,815 കോടി രൂപയായി. വായ്പാ വിതരണം 44.15 ശതമാനം വര്‍ധിച്ച് 12,131 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം 8415 കോടി രൂപയായിരുന്നു. മൊത്തം ബിസിനസ് 17425 കോടി രൂപയില്‍ നിന്നും 44.36 ശതമാനം വര്‍ധിച്ച് 25,156 കോടി…
Read More » -
എയർ ഇന്ത്യ സിഇഒ ആയി കാംപ്ബെൽ വിൽസണെ ടാറ്റ സൺസ് നിയമിച്ചു
ന്യൂഡൽഹി: സിംഗപ്പൂർ എയർലൈൻസിന്റെ അനുബന്ധ കമ്പനിയായ സ്കൂട്ടിന്റെ സിഇഒ കാംപ്ബെൽ വിൽസണെ (50) എയർ ഇന്ത്യ സിഇഒയും മാനേജിങ് ഡയറക്ടറുമായി ടാറ്റ സൺസ് നിയമിച്ചു. വിൽസന്റെ നിയമനത്തിന് എയർ ഇന്ത്യ ബോർഡ് അംഗീകാരം നൽകിയതായി ടാറ്റ സൺസ് പ്രസ്താവനയിൽ അറിയിച്ചു. എയർ ഇന്ത്യയെ നയിക്കാനും ടാറ്റ ഗ്രൂപ്പിന്റെ ഭാഗമാകാനും തിരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്ന് വിൽസൺ പറഞ്ഞു. വിൽസണിന് 26 വർഷത്തെ വ്യോമയാന വ്യവസായ വൈദഗ്ധ്യമുണ്ടെന്നും എയർ ഇന്ത്യ ചെയർമാൻ എൻ. ചന്ദ്രശേഖരൻ പറഞ്ഞു. വിൽസൺ 2011ൽ സ്‌കൂട്ടിന്റെ സ്ഥാപക സിഇഒ ആയിരുന്നു. 2016 വരെ സ്‌കൂട്ടിനെ നയിച്ചു. പിന്നീട് സിംഗപ്പൂർ എയർലൈൻസിന്റെ സെയിൽസ് ആൻഡ് മാർക്കറ്റിങ് സീനിയർ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. 2020 ഏപ്രിലിൽ സ്‌കൂട്ടിന്റെ സിഇഒ ആയി തിരിച്ചെത്തി.
Read More » -
വിപണി മൂല്യത്തില്‍ ആപ്പിളിനെ പിന്തള്ളി സൗദി അരാംകോ
വിപണി മൂല്യത്തില്‍ ആപ്പിളിനെ പിന്തള്ളി സൗദി അറേബ്യയിലെ പ്രമുഖ എണ്ണ കമ്പനിയായ സൗദി അരാംകോ. ഇതോടെ ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയായി സൗദി അരാംകോ മാറി. കമ്പനിയുടെ ഓഹരി വില 46.10 സൗദി റിയാലായി ഉയര്‍ന്നതോടെയാണ് അരാംകോ ഈ നേട്ടം സ്വന്തമാക്കിയത്. ചൊവ്വാഴ്ച ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതി കമ്പനിയായ സൗദി അരാംകോയുടെ ഓഹരി വില 46.10 സൗദി റിയാലായി ഉയര്‍ന്നിരുന്നു. ഓഹരി വില വര്‍ധിച്ചതോടെ അരാംകോയുടെ വിപണി മൂല്യം 2.464 ട്രില്യണ്‍ അമേരിക്കന്‍ ഡോളറായി ഉയര്‍ന്നു. ഈ വര്‍ഷം ജനുവരി രണ്ട് മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ 30 ശതമാനത്തോളം വര്‍ധനയാണ് അരാംകോ ഓഹരികള്‍ക്കുണ്ടായത്. യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില വര്‍ധിച്ചത് അരാംകോയുടെ മൂല്യമുയരുന്നതില്‍ പ്രധാന പങ്കുവഹിച്ചു. വിപണി മൂല്യത്തില്‍ ആദ്യ പത്തില്‍ ഇടം നേടുന്ന ഒരേയൊരു അമേരിക്കന്‍ ഇതര കമ്പനി കൂടിയാണ് സൗദി അരാംകോ. ആപ്പിളിന്റെ വിപണി മൂല്യം 2.461 ട്രില്യണ്‍ ഡോളറാണ്.…
Read More » -
എല്‍ഐസി ഐപിഒയിലെ സാങ്കേതിക പിഴവ്; ഒരു ദശലക്ഷത്തിലധികം അപേക്ഷകള്‍ തള്ളിപ്പോയേക്കും
സാങ്കേതിക തകരാറുകള്‍ മൂലം എല്‍ഐസി ഐപിഒയിലെ ഒരു ദശലക്ഷത്തിലധികം അപേക്ഷകള്‍ തള്ളിപ്പോയേക്കും. ഐപിഒയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളെ അധികരിച്ച് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ആകെ ലഭിച്ച 7.34 ദശലക്ഷത്തില്‍ 6-6.5 ദശലക്ഷം അപേക്ഷകള്‍ക്ക് മാത്രമാണ് സാധുതയുള്ളത് എന്നാണ് റിപ്പോര്‍ട്ട്. ലിസ്റ്റിംഗിന് മുന്നോടിയായി ലഭിച്ചതില്‍ സാധുവായ അപേക്ഷകളുടെ എണ്ണം എല്‍ഐസി ഔദ്യോഗികമായി പുറത്തുവിടും. പിഴവുകള്‍ വരുത്തുന്ന അപേക്ഷകള്‍ തള്ളിക്കളയുന്നത് ഐപിഒയില്‍ പതിവാണ്. കഴിഞ്ഞ വര്‍ഷം നടന്ന സൊമാറ്റോ ഐപിഒയില്‍ റിട്ടെയില്‍ നിക്ഷേപകരില്‍ 30 ശതമാനത്തിന്റേതും ഇത്തരത്തില്‍ പിഴവുകള്‍ മൂലം തള്ളിക്കളഞ്ഞിരുന്നു. പേര്, യുപിഐ, പാന്‍ കാര്‍ഡ് വിവരങ്ങള്‍ തെറ്റായി നല്‍കുന്നത്, മള്‍ട്ടിപ്പിള്‍ എന്‍ട്രി തുടങ്ങിയവ ഐപിഒ അപേക്ഷ ആസാധുവാകാന്‍ കാരണമാവുമെന്ന് ഇന്‍വെസ്റ്റ്മെന്റ് ബാങ്കേഴ്സ് ചൂണ്ടിക്കാണിക്കുന്നു. യുപിഐ ഉപയോഗിച്ച് പേയ്മെന്റ് നടത്തുമ്പോള്‍ ബാങ്കുകളുടെ സെര്‍വര്‍ മൂലമുണ്ടാകുന്ന തടസങ്ങളും അപേക്ഷകള്‍ ആസാധുവാകാന്‍ കാരണമായേക്കാം. 21000 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ട് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ നത്തിയ പ്രാരംഭ ഓഹരി വില്‍പ്പന സബ്സ്‌ക്രൈബ്…
Read More » -
20 വര്‍ഷം നീണ്ട യാത്ര അവസാനിപ്പിക്കുന്നു; ഐപോഡ് വിട വാങ്ങുന്നു
20 വര്‍ഷത്തോളം നീണ്ട ഐപോഡുകളുടെ ഐതിഹാസിക യാത്ര അവസാനിക്കുന്നു. വില്‍പ്പനയുണ്ടായിരുന്ന ഏക മോഡല്‍ ഐപോഡ് ടച്ച് പിന്‍വലിക്കുന്നതായി ആപ്പിള്‍ പ്രഖ്യാപിച്ചു. 2019ന് ശേഷം ഐപോഡ് ടച്ച് സീരിസില്‍ ആപ്പിള്‍ പുതിയ അപ്ഡേറ്റുകളൊന്നും അവതരിപ്പിച്ചിരുന്നില്ല. നിലവിലെ സ്റ്റോക്ക് തീരും വരെ ഐപോഡ് ടച്ചിന്റെ വില്‍പ്പന തുടരും. 2001 ഒക്ടോബര്‍ 23ന് ആണ് മ്യൂസിക് ഇന്‍ഡസ്ട്രിയിലേക്ക് ആപ്പിള്‍ പ്രവേശിക്കുന്നതായി സ്റ്റീവ് ജോബ്സ് പ്രഖ്യാപിച്ചത്. അങ്ങനെ ആദ്യ ഐപോഡ് അതേ വര്‍ഷം നവംബറില്‍ വില്‍പ്പനയ്ക്കെത്തി. റൗണ്ട്-ഷേപ്പിലുള്ള ബട്ടനുകളും ബ്ലാക്ക്&വൈറ്റ് സ്‌ക്രീനുമായി എത്തിയ ആദ്യ മോഡലിന് 399 യുഎസ് ഡോളറായിരുന്നു വില. 1000 പാട്ടുകള്‍ സൂക്ഷിക്കാന്‍ സാധിക്കുന്ന 5ജിബി മെമ്മറിയാണ് ആദ്യ ഐപോഡിന് ആപ്പിള്‍ നല്‍കിയത്. എന്ത് കൊണ്ട് ഐപോഡ് എന്ന ചോദ്യത്തിന് സ്റ്റീവ് നല്‍കിയ മറുപടി ‘സംഗീതം എല്ലാക്കാലവും നിലനില്‍ക്കും’ എന്നായിരുന്നു. 2002 മാര്‍ച്ചില്‍ ഐപോഡിന്റെ 10 ജിബി വേര്‍ഷന്‍ എത്തി. അതേ വര്‍ഷം ജൂലൈയില്‍ 10 ജിബി, 20 ജിബി വേരിയന്റുകളില്‍ രണ്ടാം തലമുറ…
Read More »