February 14, 2024

      സ്വർണത്തിന് 12 ദിവസത്തിനിടെ കുറഞ്ഞത് ആയിരം രൂപ

      January 29, 2024

      സ്‌കൂട്ടറും ഓട്ടോയുമായി ഉപയോഗിക്കാം; പുതിയ ഇലക്‌ട്രിക് വാഹനവുമായി ഹീറോ

      January 27, 2024

      നിത്യേന 13 രൂപ മാത്രം ; ഇതാ ജിയോയുടെ കിടിലന്‍ പ്ലാന്‍

      January 27, 2024

      കേരളത്തിലേക്ക് ടാറ്റയും; ടാറ്റ ഡോട്ട് ഇവിയുടെ വിൽപ്പനയും സർവീസും കൊച്ചിയിൽ

      January 25, 2024

      സൗജന്യ സിനിമാ ടിക്കറ്റ്, വിമാന യാത്ര; എസ്ബിഐ ഡെബിറ്റ് കാര്‍ഡ് ആനുകൂല്യങ്ങൾ ഇങ്ങനെ

      January 4, 2024

      വെറും 200 രൂപ മാത്രം;25-ാം വയസില്‍ നിക്ഷേപിച്ചാൽ  40-ാം വയസില്‍ 30 ലക്ഷത്തിന്റെ ഉടമയാകാം

      January 2, 2024

      പുതുവര്‍ഷത്തിലും സ്വര്‍ണ വില മുകളിലേക്ക്, പവന് 47,000 രൂപ

      January 2, 2024

      മരണം വരെ മാസം 5,000 രൂപ പെൻഷൻ ഉറപ്പാക്കുന്ന സര്‍ക്കാര്‍ പദ്ധതി

      December 29, 2023

      സൗദിയിൽ പുതിയ സ്വർണ നിക്ഷേപ സ്ഥലങ്ങൾ കണ്ടെത്തി

      December 29, 2023

      ആധാർ കാർഡ് ഉപയോഗിച്ച് തൽക്ഷണ ലോൺ ലഭിക്കുന്നതിന് ആവശ്യമായ രേഖകൾ ഇവയാണ്…

      Business

      • ബിഎസ്എൻഎൽ 4ജി നവംബറിൽ, 5ജിയും ഉടന്‍

        ദില്ലി: ബിഎസ്എൻഎൽ 4ജി സേവനങ്ങൾ നവംബർ മാസത്തോടെ ലഭ്യമായി തുടങ്ങുമെന്ന് വിവരം. ഈ 4ജി നെറ്റ്‌വർക്ക് സംവിധാനം അടുത്തവർഷം ഓഗസ്റ്റ് മാസത്തോടെ 5ജി ആക്കി പരിഷ്കരിക്കും. അടുത്ത 18 മാസം കൊണ്ട് 1.25 ലക്ഷം 4ജി മൊബൈൽ സൈറ്റുകൾ അവതരിപ്പിക്കുമെന്നും ബിഎസ്എൻഎൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ പികെ പുർവർ പറഞ്ഞു. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 4ജി നെറ്റ്‌വർക്ക് സംവിധാനമാണ് ബിഎസ്എൻഎൽ അവതരിപ്പിക്കുന്നത്. ഇതിനായി ടിസിഎസിന്റെയും, സി-ഡോട് നേതൃത്വം നൽകുന്ന കൺസോർഷ്യത്തിന്റെയും സഹായം ബിഎസ്എൻഎൽ തേടുന്നുണ്ട്. അടുത്തവർഷം സ്വാതന്ത്ര്യദിനത്തിന് മുൻപ് ബിഎസ്എൻഎൽ 5ജി അവതരിപ്പിക്കണം എന്നാണ് ടെലികോം മന്ത്രാലയത്തിന്റെ നിർദ്ദേശം. ഈ സമയപരിധി മുൻനിർത്തി തന്നെയാണ് തങ്ങളുടെ പ്രവർത്തനമെന്ന് ബിഎസ്എൻഎൽ ചെയർമാൻ പറഞ്ഞു. ലോകത്ത് ടെലികോം കമ്പനികൾക്ക് ഏറ്റവും കുറഞ്ഞ എ ആർ പി യു ( ഒരു ഉപഭോക്താവിൽ നിന്നുള്ള ശരാശരി വരുമാനം) ഉള്ളത് ഇന്ത്യയിൽ ആണെന്നും, ഇത് കമ്പനികളുടെ നിലനിൽപ്പിന് സഹായകരമാണോ എന്നത് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനവ്യാപകമായി അവതരിപ്പിക്കുന്നതിന് മുന്നോടിയായി…

        Read More »
      • വില്‍പ്പന സമ്മര്‍ദ്ദത്തില്‍ കുത്തനെ ഇടിഞ്ഞു; വിപണികള്‍ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു

        മുംബൈ: തുടർച്ചയായ ഇടിവിന് ശേഷം വെള്ളിയാഴ്ച തിരിച്ചു വരവ് നടത്തിയ ഓഹരി വിപണി ഇന്ന് വീണ്ടും വില്പന സമ്മർദ്ദത്തിലേക്ക് വീണു. ദുർബലമായ ആഗോള സൂചനകൾക്കൊടുവിൽ  ആഭ്യന്തര സൂചികകൾ നഷ്ടത്തിലായി.  സെൻസെക്‌സ് 638.11 പോയിന്റ് അഥവാ 1.11 ശതമാനം താഴ്ന്ന് 56,788.81ലും നിഫ്റ്റി 207 പോയിന്റ് അഥവാ 1.21 ശതമാനം താഴ്ന്ന് 16,887.30ലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. വ്യക്തിഗത ഓഹരികളിൽ ഒൻപത് ശതമാനം ഇടിഞ്ഞ അദാനി എന്റർപ്രൈസസാണ് നിഫ്റ്റിയിൽ ഏറ്റവും താഴേക്ക് പോയത്. ഐഷർ മോട്ടോഴ്‌സ്, മാരുതി സുസുക്കി, അദാനി പോർട്ട്‌സ്, ഹിൻഡാൽകോ, ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സ്, എച്ച്‌യുഎൽ, കൊട്ടക് ബാങ്ക്, ഐടിസി, എച്ച്‌ഡിഎഫ്‌സി ലൈഫ്, ബ്രിട്ടാനിയ, എസ്‌ബിഐ, ടാറ്റ മോട്ടോഴ്‌സ് എന്നെ ഓഹരികളും നഷ്ടത്തിലാണ്. രണ്ട് ശതമാനം മുതൽ ആറ് ശതമാനം വരെയാണ് ഇവ ഇടിഞ്ഞത്. അതേസമയം ഒഎൻജിസി, സിപ്ല, കോൾ ഇന്ത്യ, ഡോ.റെഡ്ഡീസ് ലാബ്സ്, ബിപിസിഎൽ, ദിവിസ് ലാബ്സ്, ഭാരതി എയർടെൽ എനിക സൂചികകളുടെ നഷ്ടം നികത്തി നേട്ടത്തിലേക്ക് കുതിച്ചു.…

        Read More »
      • ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് പ്രതിദിന സര്‍വീസുമായി വിസ്താര

        അബുദാബി: വിസ്താര എയര്‍ലൈന്‍സിന്റെ മുംബൈ-അബുദാബി പ്രതിദിന സര്‍വീസ് ആരംഭിച്ചു. ആദ്യ വിമാനം മുംബൈയില്‍ നിന്ന് വൈകിട്ട് 7.10ന് പുറപ്പെട്ട് യുഎഇ സമയം രാത്രി 8.40ന് അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തി. തിരികെ അബുദാബിയില്‍ നിന്ന് രാത്രി 9.40ന് പുറപ്പെടുന്ന വിമാനം മുംബൈയില്‍ വെളുപ്പിനെ 2.45ന് എത്തിച്ചേരുന്ന രീതിയിലാണ് സമയക്രമം. ബിസിനസ്, പ്രീമിയം, ഇക്കോണമി ക്ലാസ് സേവനങ്ങളാണ് യാത്രക്കാര്‍ക്ക് ലഭിക്കുക. മുംബൈയില്‍ നിന്ന് റാസല്‍ഖൈമയിലേക്കുള്ള ഇന്‍ഡിഗോ എയര്‍ലൈന്‍സിന്‍റെ ആദ്യ സര്‍വീസും കഴിഞ്ഞ ആഴ്ച ആരംഭിച്ചിരുന്നു. നിലവില്‍ പ്രതിദിന സര്‍വീസുകള്‍ക്ക് 625 ദിര്‍ഹം മുതലാണ് ടിക്കറ്റ് നിരക്കുകള്‍. റാസല്‍ഖൈമ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സൗദ് ബിന്‍ സഖര്‍ അല്‍ ഖാസിമി, റാക് അന്താരാഷ്ട്ര വിമാനത്താവള മേധാവി ശൈഖ് സലേം ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി എന്നിവര്‍ ആദ്യ വിമാനത്തെ സ്വീകരിക്കാനെത്തി. 180 യാത്രക്കാരാണ് ആദ്യ വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീറും ഇന്‍ഡിഗോ എയര്‍ലൈന്‍സ് സിഇഒ പീറ്റര്‍ എല്‍ബേര്‍സും ഉണ്ടായിരുന്നു.…

        Read More »
      • വമ്പന്‍ വളര്‍ച്ചയില്‍ മഹീന്ദ്ര; സെപ്റ്റംബറില്‍ വിറ്റത് 34,500-ല്‍ അധികം എസ്യുവികള്‍

        രാജ്യത്തെ പ്രമുഖ എസ്‍യുവി നിര്‍മ്മാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്രയ്ക്ക് 2022 സെപ്റ്റംബർ മികച്ച മാസമായിരുന്നു എന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്പോള്‍ കമ്പനിക്ക് കഴിഞ്ഞ വർഷം ഇതേ മാസത്തിലെ വില്‍പ്പനയുമായി താരതമ്യപ്പെടുത്തുമ്പോള്‍ വമ്പൻ വളര്‍ച്ചയാണ്. 2021 സെപ്റ്റംബര്‍ മാസത്തിലെ 12,863 യൂണിറ്റുകളിൽ നിന്ന് ഈ സെപ്റ്റംബറില്‍ 34,508 യൂണിറ്റുകളാണ് മഹീന്ദ്ര വിറ്റത് എന്നാണ് കണക്കുകള്‍. ഇതനുസരിച്ച് 2കമ്പനി 168 ശതമാനം എന്ന വൻതോതിലുള്ള വാര്‍ഷിക വിൽപ്പന രേഖപ്പെടുത്തി. അതേസമയം അടുത്തിടെ, പുതിയ മഹീന്ദ്ര സ്കോർപിയോ എൻ എസ്‌യുവിയുടെ ഡെലിവറി രാജ്യത്തുടനീളം ആരംഭിച്ചു. 2022 നവംബർ അവസാനത്തോടെ ഏകദേശം 25,000 സ്‌കോർപ്പിയോ എൻ കൈമാറാനാണ് വാഹന നിർമാതാക്കൾ ലക്ഷ്യമിടുന്നത്. മഹീന്ദ്രയുടെ ഭാവി പദ്ധതിയെക്കുറിച്ച് പറയുകയാണെങ്കില്‍, 2023 ജനുവരിയിൽ XUV400 ഇലക്ട്രിക് എസ്‌യുവി ലോഞ്ച് കമ്പനി സ്ഥിരീകരിച്ചു. ആദ്യ ഘട്ടത്തിൽ 16 നഗരങ്ങളിൽ മോഡൽ ലഭ്യമാക്കും. പുതിയ മഹീന്ദ്ര XUV400-ന്റെ പവർട്രെയിൻ സജ്ജീകരണത്തിൽ 39.5kWH ബാറ്ററി പാക്ക് 148bhp മൂല്യവും 310Nm…

        Read More »
      • മുതിർന്ന പൗരമാരുടെ ഇളവുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ

        മുംബൈ: വിദ്യാർത്ഥികൾക്കും മുതിർന്ന പൗരന്മാർക്കുമുള്ള ഇളവുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ. ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള എയർ ഇന്ത്യ ഇളവുകൾ 50 ശതമാനത്തിൽ നിന്ന് 25 ശതമാനമായാണ് വെട്ടിക്കുറച്ചത്. അടിസ്ഥാന നിരക്കുകളിലെ പുതുക്കിയ ഇളവ് സെപ്റ്റംബർ 29 മുതൽ പ്രാബല്യത്തിൽ വന്നു. നിരക്കുകൾ വെട്ടികുറച്ചാലും എയർ ഇന്ത്യയിൽ മറ്റ് സ്വകാര്യ എയർലൈനുകളെ അപേക്ഷിച്ച് ഇരട്ടി ഇളവ് ലഭിക്കും. നിലവിൽ, സായുധ സേനാംഗങ്ങൾ, ഗാലൻട്രി അവാർഡ് ലഭിച്ചവർ, അർജുന അവാർഡ് ജേതാക്കൾ, രാഷ്ട്രപതിയുടെ പോലീസ് മെഡൽ നേടിയവർ, അന്ധരായ ആളുകൾ, കാൻസർ രോഗികൾ, ലോക്കോമോട്ടർ വൈകല്യമുള്ളവർ എന്നിവർക്ക് എയർ ഇന്ത്യ ഇളവുകൾ നൽകുന്നുണ്ട്. മൊത്തത്തിലുള്ള വിപണി സാഹചര്യം കണക്കിലെടുത്താണ് ഇളവുകൾ വെട്ടിക്കുറച്ചത് എന്ന് എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്. എയർലൈനിന്റെ ടിക്കറ്റിംഗ് ഓഫീസുകളിൽ നിന്നോ കോൾ സെന്ററിൽ നിന്നോ വെബ്‌സൈറ്റിൽ നിന്നോ ടിക്കെറ്റുകൾ ബുക്ക് ചെയ്യുമ്പോൾ അടിസ്ഥാന നിരക്കിൽ മാത്രമാണ് ഇളവ് നൽകുന്നുണ്ട്. ടിക്കറ്റ് ബുക്കിംഗിന്റെ ആദ്യ ഘട്ടത്തിൽ തന്നെ എയർലൈനിന്റെ വെബ്‌സൈറ്റിൽ ഇളവുകൾ തെരഞ്ഞെടുക്കാനുള്ള…

        Read More »
      • ഭവന വായ്പ നടുവൊടിക്കും; പലിശ നിരക്ക് വീണ്ടും കൂട്ടി

        മുംബൈ: റിസര്‍വ് ബാങ്ക് പലിശ നിരക്ക് അര ശതമാനം വര്‍ധിപ്പിച്ച് 5.9 ശതമാനമാക്കി. ഈ വര്‍ഷം നാലാം തവണയാണ് വായ്പാ നിരക്ക് കൂട്ടുന്നത്. നാണ്യപ്പെരുപ്പം തുടരുന്നതായി ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു. ഇതോടെ ഭവന, വ്യക്തിഗത വായ്പകളുടെ പലിശ വര്‍ധിക്കും. റിസര്‍വ് ബാങ്കിന്റെ പണനയസമിതി (എം.പി.സി) യോഗത്തിനു പിന്നാലെയാണ് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അടുത്ത 2 മാസത്തേക്കുള്ള പലിശനിരക്ക് പ്രഖ്യാപിച്ചത്. ഇക്കൊല്ലം 4 തവണയായി 1.9 ശതമാനമാണ് ഇതുവരെ പലിശ വര്‍ധിപ്പിച്ചത്. ഡിസംബറിലാണ് ഇനി അടുത്ത എം.പി.സി യോഗം. 2022-23 സാമ്പത്തിക വര്‍ഷം പ്രതീക്ഷിക്കുന്ന വളര്‍ച്ച 7.2 ശതമാനത്തില്‍നിന്ന് ഏഴു ശതമാനമായി കുറച്ചതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. നടപ്പ് വര്‍ഷത്ത രണ്ടാം പാദത്തില്‍ 6.3 ശതമാനമാണ് വളര്‍ച്ച. മൂന്നാം പാദത്തില്‍ 4.6 ശതമാനവും നാലാം പാദത്തില്‍ 4.6 ശതാനവുമാണ് പ്രതീക്ഷിക്കുന്ന വളര്‍ച്ച. അടുത്ത സാമ്പത്തിക വര്‍ഷം ആദ്യപാദത്തില്‍ ജിഡിപി 7.2 ശതമാനമായി ഉയരുമെന്നും…

        Read More »
      • സ്വര്‍ണ വില കുതിക്കുന്നു; രണ്ടു ദിവസത്തിനിടെ പവന് 680 രൂപ കൂടി

        കൊച്ചി: സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും വര്‍ധന. പവന് 200 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,320 രൂപ. ഗ്രാമിന് 25 രൂപ ഉയര്‍ന്ന് 4665 ആയി. ഇന്നലെ പവന് 480 രൂപ ഉയര്‍ന്നിരുന്നു. രണ്ടു ദിവസത്തിനിടെയുണ്ടായത് 680 രൂപയുടെ വര്‍ധന. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍നിന്നാണ് സ്വര്‍ണ വില കുതിച്ചുയര്‍ന്നത്.        

        Read More »
      • സൊമാറ്റോയുടെ ഡെലിവറി പങ്കാളികൾക്ക് ഒരു ലക്ഷം രൂപയുടെ മെഡിക്കൽ ഇൻഷുറൻസ്

        മുംബൈ: രാജ്യത്തെ തങ്ങളുടെ ഡെലിവറി പങ്കാളികൾക്ക് ഒരു ലക്ഷം രൂപയുടെ വീതം മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷ ഒരുക്കി ഓൺലൈൻ ഫുഡ് ഡെലിവറി സ്ഥാപനമായ സൊമാറ്റോ. ഈ പരിരക്ഷയിൽ ഡെലിവറി പങ്കാളികൾക്ക് അവരുടെ കുടുംബാംഗങ്ങളെ കൂടി ഉൾക്കൊള്ളിക്കാനാവും. 2022 സാമ്പത്തിക വർഷത്തിൽ 9210 ഡെലിവറി പങ്കാളികൾക്ക് 15.94 കോടിരൂപയുടെ ചികിത്സാ പരിരക്ഷ ഉറപ്പാക്കാനായിരുന്നുവെന്ന് കമ്പനി വ്യക്തമാക്കി. ഇതിൽ 9.8 കോടി രൂപയും അസുഖങ്ങൾ ബാധിച്ച് ചികിത്സതേടിയ സംഭവങ്ങളിലാണ് നൽകിയതെന്നും കമ്പനി പ്രതികരിച്ചു. ഇതിനുപുറമേ ഡെലിവറി പങ്കാളികൾക്ക് 5000 രൂപയുടെ ഔട് പേഷ്യന്റ് പിന്തുണയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിലും കുടുംബാംഗങ്ങളെ ഉൾക്കൊള്ളിക്കാം. 2022 സാമ്പത്തിക വർഷത്തിൽ 13645 പേർക്ക് ഈ സഹായം ഉപകാരപ്പെട്ടു എന്ന് കമ്പനിയുടെ കണക്കുകൾ പറയുന്നു. ഇതിൽ ഡെലിവറി പങ്കാളികളും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെടും. 2.3 കോടി രൂപയാണ് ക്ലെയിം ആയി ഇവർക്ക് നൽകിയത്. ഡെലിവറി പങ്കാളികളാണ് തങ്ങളുടെ ബ്രാൻഡിന്റെ മുഖമെന്നും, അവരുടെ കാര്യത്തിൽ തങ്ങൾക്ക് ഉയർന്ന കരുതലുണ്ടെന്നും കമ്പനി…

        Read More »
      • 150 കോടിയിലധികം രൂപ യാത്രക്കാർക്ക് റീഫണ്ട് നൽകി എയർ ഇന്ത്യ

        ദില്ലി: സ്വകാര്യവൽക്കരണത്തിന് ശേഷമുള്ള ആദ്യ മാസങ്ങളിൽ 150 കോടിയിലധികം രൂപ യാത്രക്കാർക്ക് റീഫണ്ട് ചെയ്തതായി എയർ ഇന്ത്യ. ജനുവരി 27-ന് ടാറ്റയുടെ കൈകളിലേക്ക് തിരിച്ചെത്തിയ എയർ ഇന്ത്യ അന്നുമുതൽ, മുടങ്ങിയ യാത്രകളുടെ റീഫണ്ടുകൾ പരിഹരിക്കാൻ ശ്രമിക്കുകയായിരുന്നു ഇതുവരെ. റീഫണ്ടുകൾ നൽകിയത് മുൻഗണനാ ക്രമത്തിൽ ആണെന്നും 2,50,000 കേസുകളിൽ റീഫണ്ട് അനുവദിച്ച് നൽകിയിട്ടുണ്ടെന്നും എയർ ഇന്ത്യ അറിയിച്ചു. ശേഷിക്കുന്നവ ഉടനെ തന്നെ തീർപ്പാക്കും. എയർ ഇന്ത്യയുടെ വെബ്‌സൈറ്റിൽ സമർപ്പിക്കുന്ന റീഫണ്ട് അഭ്യർത്ഥനയ്ക്ക് രണ്ട് മുതൽ മൂന്ന് ദിവസത്തിനുള്ളിൽ പരിഹാരം കാണാൻ ശ്രമിക്കുന്നുണ്ട് എന്നും എയർ ഇന്ത്യ വ്യക്തമാക്കുന്നു. എന്നാൽ എയർലൈനിന്റെ നിയന്ത്രണത്തിന് അതീതമായ ചില കാര്യങ്ങളാൽ ചിലപ്പോൾ പേയ്‌മെന്റുകൾ വൈകുന്നതായി വന്നേക്കാം. ഉദാഹരണത്തിന് ബാങ്കുകളുടെയോ ക്രെഡിറ്റ് കാർഡ് കമ്പനികളുടെയോ താമസം വൈകിയ ഇടപെടലുകൾ റീഫണ്ട് വൈകിപ്പിച്ചേക്കും. എയർ ഇന്ത്യയുടെ ഓൺ-ടൈം പെർഫോമൻസ് (ഒടിപി) മെച്ചപ്പെടുത്തുമെന്നും ഫ്ലൈറ്റ് കാലതാമസവും അവയുടെ കാരണങ്ങളും കൃത്യമായി റിപ്പോർട്ട് ചെയ്യാൻ ജീവനക്കാരോട് ആവശ്യപ്പെടുമെന്നും എയർ ഇന്ത്യയുടെ സിഇഒയും എംഡിയുമായ…

        Read More »
      • ആമസോണ്‍ ഡെലിവറി ഇനി മിന്നും വേഗത്തില്‍; 50 ഇന്ത്യന്‍ നഗരങ്ങളിലേക്ക് കൂടി സേവനം വ്യാപിപ്പിക്കുന്നു

        ദില്ലി: തങ്ങളുടെ പ്ലാറ്റ്ഫോം വഴി ഒരു ഉൽപ്പന്നം ഓർഡർ ചെയ്താൽ നാലു മണിക്കൂറിനുള്ളിൽ ഉപഭോക്താവിന് ഇത് എത്തിക്കുന്ന വിധത്തിലുള്ള അതിവേഗ ഡെലിവറി 50 നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുകയാണ് ആമസോൺ. നിലവിൽ 14 നഗരങ്ങളിൽ ആയിരുന്നു ഈ സേവനം ലഭ്യമായിരുന്നത്. ആമസോൺ പ്രൈം മെമ്പർമാർക്ക് ആണ് ഈ സേവനം ലഭിക്കുക. വയർലെസ്, കൺസ്യൂമർ ഇലക്ട്രോണിക്സ്, ബുക്സ്, ടോയ്സ്, മീഡിയ, കിച്ചൺ, ലക്ഷ്വറി, സ്പോർട്സ്, പേഴ്സണൽ കെയർ, വീഡിയോ ഗെയിംസ് തുടങ്ങിയ വിഭാഗങ്ങളിലെ ഉൽപ്പനങ്ങൾ ഇത്തരത്തിൽ ഉപഭോക്താക്കൾക്ക് വേഗത്തിൽ ലഭിക്കും.  2017 ലാണ് ആമസോൺ സെയിം ഡേ ഡെലിവറി സംവിധാനം അവതരിപ്പിച്ചത്. സൂറത്ത്, മൈസൂരു, മംഗലാപുരം, ഭോപ്പാൽ, നാസിക്, നെല്ലൂർ, അനന്തപൂർ, വാറങ്കൽ, ഗാസിയബാദ്, ഫരീദാബാദ്, പാറ്റ്ന എന്നിവിടങ്ങളിൽ വിവിധ പിൻകോഡുകൾക്ക് കീഴിൽ വരുന്ന സ്ഥലങ്ങളിൽ കൂടി ഇനിമുതൽ നാലു മണിക്കൂറിനുള്ളിൽ ഉൽപ്പന്നങ്ങൾ ലഭിക്കും. അതിവേഗ ഡെലിവറിക്കായി, നഗരഹൃദയത്തിൽ തന്നെ ആമസോൺ കെട്ടിടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. 97 ശതമാനത്തിന് മുകളിലുള്ള പിൻകോഡുകളിൽ ഓൺലൈൻ വഴി ഓർഡർ…

        Read More »
      Back to top button
      error: