Business
-
ഭവന വായ്പ നടുവൊടിക്കും; പലിശ നിരക്ക് വീണ്ടും കൂട്ടി
മുംബൈ: റിസര്‍വ് ബാങ്ക് പലിശ നിരക്ക് അര ശതമാനം വര്‍ധിപ്പിച്ച് 5.9 ശതമാനമാക്കി. ഈ വര്‍ഷം നാലാം തവണയാണ് വായ്പാ നിരക്ക് കൂട്ടുന്നത്. നാണ്യപ്പെരുപ്പം തുടരുന്നതായി ആര്.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു. ഇതോടെ ഭവന, വ്യക്തിഗത വായ്പകളുടെ പലിശ വര്‍ധിക്കും. റിസര്‍വ് ബാങ്കിന്റെ പണനയസമിതി (എം.പി.സി) യോഗത്തിനു പിന്നാലെയാണ് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അടുത്ത 2 മാസത്തേക്കുള്ള പലിശനിരക്ക് പ്രഖ്യാപിച്ചത്. ഇക്കൊല്ലം 4 തവണയായി 1.9 ശതമാനമാണ് ഇതുവരെ പലിശ വര്‍ധിപ്പിച്ചത്. ഡിസംബറിലാണ് ഇനി അടുത്ത എം.പി.സി യോഗം. 2022-23 സാമ്പത്തിക വര്‍ഷം പ്രതീക്ഷിക്കുന്ന വളര്‍ച്ച 7.2 ശതമാനത്തില്‍നിന്ന് ഏഴു ശതമാനമായി കുറച്ചതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. നടപ്പ് വര്‍ഷത്ത രണ്ടാം പാദത്തില്‍ 6.3 ശതമാനമാണ് വളര്‍ച്ച. മൂന്നാം പാദത്തില്‍ 4.6 ശതമാനവും നാലാം പാദത്തില്‍ 4.6 ശതാനവുമാണ് പ്രതീക്ഷിക്കുന്ന വളര്‍ച്ച. അടുത്ത സാമ്പത്തിക വര്‍ഷം ആദ്യപാദത്തില്‍ ജിഡിപി 7.2 ശതമാനമായി ഉയരുമെന്നും…
Read More » -
സ്വര്‍ണ വില കുതിക്കുന്നു; രണ്ടു ദിവസത്തിനിടെ പവന് 680 രൂപ കൂടി
കൊച്ചി: സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും വര്‍ധന. പവന് 200 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന് സ്വര്‍ണത്തിന്റെ വില 37,320 രൂപ. ഗ്രാമിന് 25 രൂപ ഉയര്‍ന്ന് 4665 ആയി. ഇന്നലെ പവന് 480 രൂപ ഉയര്‍ന്നിരുന്നു. രണ്ടു ദിവസത്തിനിടെയുണ്ടായത് 680 രൂപയുടെ വര്‍ധന. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍നിന്നാണ് സ്വര്‍ണ വില കുതിച്ചുയര്‍ന്നത്.
Read More » -
സൊമാറ്റോയുടെ ഡെലിവറി പങ്കാളികൾക്ക് ഒരു ലക്ഷം രൂപയുടെ മെഡിക്കൽ ഇൻഷുറൻസ്
മുംബൈ: രാജ്യത്തെ തങ്ങളുടെ ഡെലിവറി പങ്കാളികൾക്ക് ഒരു ലക്ഷം രൂപയുടെ വീതം മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷ ഒരുക്കി ഓൺലൈൻ ഫുഡ് ഡെലിവറി സ്ഥാപനമായ സൊമാറ്റോ. ഈ പരിരക്ഷയിൽ ഡെലിവറി പങ്കാളികൾക്ക് അവരുടെ കുടുംബാംഗങ്ങളെ കൂടി ഉൾക്കൊള്ളിക്കാനാവും. 2022 സാമ്പത്തിക വർഷത്തിൽ 9210 ഡെലിവറി പങ്കാളികൾക്ക് 15.94 കോടിരൂപയുടെ ചികിത്സാ പരിരക്ഷ ഉറപ്പാക്കാനായിരുന്നുവെന്ന് കമ്പനി വ്യക്തമാക്കി. ഇതിൽ 9.8 കോടി രൂപയും അസുഖങ്ങൾ ബാധിച്ച് ചികിത്സതേടിയ സംഭവങ്ങളിലാണ് നൽകിയതെന്നും കമ്പനി പ്രതികരിച്ചു. ഇതിനുപുറമേ ഡെലിവറി പങ്കാളികൾക്ക് 5000 രൂപയുടെ ഔട് പേഷ്യന്റ് പിന്തുണയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിലും കുടുംബാംഗങ്ങളെ ഉൾക്കൊള്ളിക്കാം. 2022 സാമ്പത്തിക വർഷത്തിൽ 13645 പേർക്ക് ഈ സഹായം ഉപകാരപ്പെട്ടു എന്ന് കമ്പനിയുടെ കണക്കുകൾ പറയുന്നു. ഇതിൽ ഡെലിവറി പങ്കാളികളും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെടും. 2.3 കോടി രൂപയാണ് ക്ലെയിം ആയി ഇവർക്ക് നൽകിയത്. ഡെലിവറി പങ്കാളികളാണ് തങ്ങളുടെ ബ്രാൻഡിന്റെ മുഖമെന്നും, അവരുടെ കാര്യത്തിൽ തങ്ങൾക്ക് ഉയർന്ന കരുതലുണ്ടെന്നും കമ്പനി…
Read More » -
150 കോടിയിലധികം രൂപ യാത്രക്കാർക്ക് റീഫണ്ട് നൽകി എയർ ഇന്ത്യ
ദില്ലി: സ്വകാര്യവൽക്കരണത്തിന് ശേഷമുള്ള ആദ്യ മാസങ്ങളിൽ 150 കോടിയിലധികം രൂപ യാത്രക്കാർക്ക് റീഫണ്ട് ചെയ്തതായി എയർ ഇന്ത്യ. ജനുവരി 27-ന് ടാറ്റയുടെ കൈകളിലേക്ക് തിരിച്ചെത്തിയ എയർ ഇന്ത്യ അന്നുമുതൽ, മുടങ്ങിയ യാത്രകളുടെ റീഫണ്ടുകൾ പരിഹരിക്കാൻ ശ്രമിക്കുകയായിരുന്നു ഇതുവരെ. റീഫണ്ടുകൾ നൽകിയത് മുൻഗണനാ ക്രമത്തിൽ ആണെന്നും 2,50,000 കേസുകളിൽ റീഫണ്ട് അനുവദിച്ച് നൽകിയിട്ടുണ്ടെന്നും എയർ ഇന്ത്യ അറിയിച്ചു. ശേഷിക്കുന്നവ ഉടനെ തന്നെ തീർപ്പാക്കും. എയർ ഇന്ത്യയുടെ വെബ്സൈറ്റിൽ സമർപ്പിക്കുന്ന റീഫണ്ട് അഭ്യർത്ഥനയ്ക്ക് രണ്ട് മുതൽ മൂന്ന് ദിവസത്തിനുള്ളിൽ പരിഹാരം കാണാൻ ശ്രമിക്കുന്നുണ്ട് എന്നും എയർ ഇന്ത്യ വ്യക്തമാക്കുന്നു. എന്നാൽ എയർലൈനിന്റെ നിയന്ത്രണത്തിന് അതീതമായ ചില കാര്യങ്ങളാൽ ചിലപ്പോൾ പേയ്മെന്റുകൾ വൈകുന്നതായി വന്നേക്കാം. ഉദാഹരണത്തിന് ബാങ്കുകളുടെയോ ക്രെഡിറ്റ് കാർഡ് കമ്പനികളുടെയോ താമസം വൈകിയ ഇടപെടലുകൾ റീഫണ്ട് വൈകിപ്പിച്ചേക്കും. എയർ ഇന്ത്യയുടെ ഓൺ-ടൈം പെർഫോമൻസ് (ഒടിപി) മെച്ചപ്പെടുത്തുമെന്നും ഫ്ലൈറ്റ് കാലതാമസവും അവയുടെ കാരണങ്ങളും കൃത്യമായി റിപ്പോർട്ട് ചെയ്യാൻ ജീവനക്കാരോട് ആവശ്യപ്പെടുമെന്നും എയർ ഇന്ത്യയുടെ സിഇഒയും എംഡിയുമായ…
Read More » -
ആമസോണ്‍ ഡെലിവറി ഇനി മിന്നും വേഗത്തില്‍; 50 ഇന്ത്യന്‍ നഗരങ്ങളിലേക്ക് കൂടി സേവനം വ്യാപിപ്പിക്കുന്നു
ദില്ലി: തങ്ങളുടെ പ്ലാറ്റ്ഫോം വഴി ഒരു ഉൽപ്പന്നം ഓർഡർ ചെയ്താൽ നാലു മണിക്കൂറിനുള്ളിൽ ഉപഭോക്താവിന് ഇത് എത്തിക്കുന്ന വിധത്തിലുള്ള അതിവേഗ ഡെലിവറി 50 നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുകയാണ് ആമസോൺ. നിലവിൽ 14 നഗരങ്ങളിൽ ആയിരുന്നു ഈ സേവനം ലഭ്യമായിരുന്നത്. ആമസോൺ പ്രൈം മെമ്പർമാർക്ക് ആണ് ഈ സേവനം ലഭിക്കുക. വയർലെസ്, കൺസ്യൂമർ ഇലക്ട്രോണിക്സ്, ബുക്സ്, ടോയ്സ്, മീഡിയ, കിച്ചൺ, ലക്ഷ്വറി, സ്പോർട്സ്, പേഴ്സണൽ കെയർ, വീഡിയോ ഗെയിംസ് തുടങ്ങിയ വിഭാഗങ്ങളിലെ ഉൽപ്പനങ്ങൾ ഇത്തരത്തിൽ ഉപഭോക്താക്കൾക്ക് വേഗത്തിൽ ലഭിക്കും. 2017 ലാണ് ആമസോൺ സെയിം ഡേ ഡെലിവറി സംവിധാനം അവതരിപ്പിച്ചത്. സൂറത്ത്, മൈസൂരു, മംഗലാപുരം, ഭോപ്പാൽ, നാസിക്, നെല്ലൂർ, അനന്തപൂർ, വാറങ്കൽ, ഗാസിയബാദ്, ഫരീദാബാദ്, പാറ്റ്ന എന്നിവിടങ്ങളിൽ വിവിധ പിൻകോഡുകൾക്ക് കീഴിൽ വരുന്ന സ്ഥലങ്ങളിൽ കൂടി ഇനിമുതൽ നാലു മണിക്കൂറിനുള്ളിൽ ഉൽപ്പന്നങ്ങൾ ലഭിക്കും. അതിവേഗ ഡെലിവറിക്കായി, നഗരഹൃദയത്തിൽ തന്നെ ആമസോൺ കെട്ടിടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. 97 ശതമാനത്തിന് മുകളിലുള്ള പിൻകോഡുകളിൽ ഓൺലൈൻ വഴി ഓർഡർ…
Read More » -
മുഖംമിനുക്കാൻ എയർ ഇന്ത്യ; അമേരിക്കൻ കമ്പനിയുമായി പുതിയ കരാർ
ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ എയർലൈൻ 34 എഞ്ചിനുകൾ വാടകയ്ക്കെടുക്കുന്നു. യുഎസ് ആസ്ഥാനമായുള്ള വില്ലിസ് ലീസ് ഫിനാൻസ് കോർപ്പറേഷനുമായി എയർ ഇന്ത്യ ഒപ്പുവെച്ചു. കരാർ പ്രകാരം, വില്ലിസ് ലീസ് എയർ ഇന്ത്യയിൽ നിന്ന് 13 എയർബസ് A321 വിമാനങ്ങളും 4 എയർബസ് A320 വിമാനങ്ങളും വാങ്ങി എഞ്ചിനുകളുടെ തകരാറുകൾ പരിഹരിച്ച ശേഷം എയർലൈന്‍ തിരികെ പാട്ടത്തിന് നൽകും. കരാർ പ്രകാരം എയർ ഇന്ത്യയ്ക്ക് റീപ്ലേസ്മെന്റ്, സ്റ്റാൻഡ്ബൈ സ്പെയർ എഞ്ചിനുകളും വില്ലിസ് ലീസ് നൽകും. ഫ്ലോറിഡ ആസ്ഥാനമായുള്ള വില്ലിസ് ലീസ് ഒരു ആഗോള ഏവിയേഷൻ ഫിനാൻസ് കമ്പനിയാണ്, ധനകാര്യം, മാനേജ്മെന്റ്, സ്പെയർ കൊമേഴ്സ്യൽ എയർക്രാഫ്റ്റ് എഞ്ചിനുകൾ, ഓക്സിലറി പവർ യൂണിറ്റുകൾ എന്നിവയിൽ കമ്പനി വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. ഈ ഇടപാട് എയർ ഇന്ത്യയെ മെയിന്റനൻസ് ഭാരം ഇല്ലാതാക്കാനും എഞ്ചിനുകളുമായി ബന്ധപ്പെട്ട ഭീമമായ ചെലവിൽ നിന്നും രക്ഷിക്കുന്നു. കൂടാതെ എയർലൈനിന്റെ സർവീസുകളിലുള്ള വിശ്വാസം വർധിപ്പിക്കാനും സഹായിക്കുമെന്ന് എയർ ഇന്ത്യയുടെ ചീഫ് കൊമേഴ്സ്യൽ ഓഫീസർ നിപുൺ അഗർവാൾ…
Read More » -
ശമ്പളം നൽകാൻ പണമില്ല ; പൈലറ്റുമാർക്ക് ശമ്പളമില്ലാ അവധി
ദില്ലി: ചെലവ് ചുരുക്കുന്നതിനായി ഏകദേശം 80 പൈലറ്റുമാരെ മൂന്ന് മാസത്തേക്ക് ശമ്പളമില്ലാതെ അവധിയെടുക്കാൻ ആവശ്യപ്പെട്ട് സ്പൈസ് ജെറ്റ്. ബോയിംഗ് 737 ഫ്ലീറ്റിലെയും ബൊംബാർഡിയർ ക്യു 400 ഫ്ലീറ്റിലെയും എൺപതോളം വരുന്നപൈലറ്റുമാരെ മൂന്ന് മാസമായി ശമ്പളമില്ലാതെ അവധിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്ന് മിന്റ് റിപ്പോർട്ട് ചെയ്തു. ജൂലൈ 27 ലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ ഉത്തരവ് പ്രകാരം എയർലൈന്‍ അതിന്റെ ശേഷിയുടെ 50 ശതമാനം ഫ്ലൈറ്റുകൾ പ്രവർത്തിക്കാൻ സാധിക്കുകയുള്ളു. ജൂലൈ 27 മുതൽ എട്ട് ആഴ്ചത്തേക്ക് സ്പൈസ്ജെറ്റിന്റെ പ്രവർത്തനങ്ങൾ ഡിജിസിഎ വെട്ടിക്കുറച്ചിട്ടുണ്ട്. ഈ കാലയളവിൽ പ്രവർത്തങ്ങൾ എല്ലാം തന്നെ ഡിജിസിഎയുടെ നിയന്ത്രണത്തിലായിരിക്കും. എട്ട് ആഴ്ചയ്ക്ക് ശേഷം മാത്രമേ ബാക്കിയുള്ള അൻപത് ശതമാനം ഫ്ലൈറ്റുകൾക്ക് അനുമതി നൽകുന്നതിൽ തീരുമാനമാകുകയുള്ളു. ശമ്പളമില്ലാതെ പൈലറ്റുമാരോട് അവധിയെടുക്കാൻ ആവശ്യപ്പെട്ട വിമാനക്കമ്പനിയുടെ പുതിയ നീക്കം ജീവനക്കാരുടെ മനോവീര്യത്തെ ബാധിച്ചു എന്ന് ആരോപണങ്ങൾ ഉയരുന്നുണ്ട്. വ്യോമയാന മേഖല ഉപേക്ഷിച്ച് കുടുംബ ബിസിനസ്സ് ഏറ്റെടുക്കാൻ പോകുകയാണെന്ന് ഒരു പൈലറ്റ് പറഞ്ഞതായി മിന്റ്…
Read More » -
ടാറ്റ ഗ്രൂപ്പിന്റെ എയര്‍ലൈന്‍ കമ്പനികളെ എയര്‍ ഇന്ത്യ ബ്രാന്‍ഡിന്റെ കുടകീഴിലേക്ക്; നടപടികള്‍ ആരംഭിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍
ടാറ്റ ഗ്രൂപ്പ് തങ്ങളുടെ എയർലൈൻ കമ്പനികളെ എയർ ഇന്ത്യ ബ്രാൻഡിന്റെ കുടകീഴിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികൾ ആരംഭിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. 2024-ഓടെ ടാറ്റയുടെ മുഴുവൻ എയർലൈൻ ബിസിനസിന്റെയും ലയനം ഉണ്ടായേക്കും. എയർഏഷ്യ ഇന്ത്യയിലെ ഉടമസ്ഥാവകാശം ഉടൻ തന്നെ എയർ ഇന്ത്യയ്ക്ക് കൈമാറുന്നതോടെ ഇതിന്റെ നടപടികൾക്ക് ആരംഭമാകും. പുതിയ പദ്ധതി അനുസരിച്ച് എയർ ഏഷ്യ ഇന്ത്യയെ എയർ ഇന്ത്യ എക്സ്പ്രസിലേക്ക് ഏകീകരിക്കുന്നതോടെ ലയന പ്രക്രിയ ആരംഭിക്കും. അടുത്ത 12 മാസത്തിനുള്ളിൽ ലയനം പൂർത്തിയാകാനാണ് സാധ്യത. ഈ ലയനം പൂർത്തിയായ ശേഷം, സിംഗപ്പൂർ എയർലൈൻസുമായി (എസ്ഐഎ) എയർ ഇന്ത്യ-വിസ്താര ലയനം നടത്തിയേക്കാം. എയർ ഏഷ്യ ഇന്ത്യയെ എയർ ഇന്ത്യയുടെ അനുബന്ധ സ്ഥാപനമാക്കും. എന്നാല്‍, രണ്ട് എയർലൈനുകളുടെയും ലയനം നടക്കാൻ കുറഞ്ഞത് 12 മാസമെങ്കിലും എടുത്തേക്കും. എയർഏഷ്യ ഇന്ത്യ നിലവിൽ ടാറ്റ സൺസിന്റെ ഉടമസ്ഥതയിലുള്ളതാണ്, അവർക്ക് കമ്പനിയിൽ ഭൂരിഭാഗം ഓഹരികളും ഉണ്ട്. ടാറ്റ ഗ്രൂപ്പ് ഈ വർഷമാദ്യം 18,000 കോടി രൂപയ്ക്കാണ് എയർ ഇന്ത്യയെ സർക്കാരിൽ നിന്ന്…
Read More » -
പാകിസ്ഥാന് രൂപ തകര്‍ന്നടിഞ്ഞു; ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്
ദില്ലി: യുഎസ് ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി പാകിസ്ഥാൻ രൂപ. വിപണികളിൽ ഏറ്റവും മോശം പ്രകടനം ആണ് പാകിസ്ഥാൻ രൂപ ഇന്നലെ നടത്തിയത്. ഈ മാസം ഇതുവരെ ഏകദേശം 9 ശതമാനമാണ് രൂപ ഇടിഞ്ഞത്. സ്റ്റേറ്റ് ബാങ്ക് ഓഫ് പാക്കിസ്ഥാന്റെ (എസ്ബിപി) കണക്കുകൾ പ്രകാരം, ഇന്റർബാങ്ക് വിപണിയിൽ രൂപ മുൻ സെഷനിലെ 238.91 എന്ന നിലയിൽ നിന്ന് 239.65 ലേക്ക് ഇടിയുകയായിരുന്നു. 2022 ജൂലൈയിലാണ് ഇതിനു മുൻപ് പാകിസ്ഥാൻ രൂപ ഇത്രയും തകർന്ന നിലയിൽ ഉണ്ടായിരുന്നത്. ജൂലൈയിൽ ഡോളറിനെതിരെ രൂപ 239.94 എന്ന നിലവാരത്തിലായിരുന്നു. പാകിസ്ഥാനിൽ ഉണ്ടായ കനത്ത വെള്ളപ്പൊക്കവും ഒപ്പം ഇറക്കുമതി നിരോധനം നീക്കിയതും വലിയ സമ്മർദ്ദം സൃഷ്ടിച്ചിട്ടുണ്ട്. നിലനിൽക്കുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സൗഹൃദ രാജ്യങ്ങളിൽ നിന്നും ബഹുരാഷ്ട്ര, ഉഭയകക്ഷി സ്ഥാപനങ്ങളിൽ നിന്നും സഹായം തേടുകയാണ് രാജ്യം. വെള്ളപ്പൊക്കം 33 ദശലക്ഷം പാകിസ്ഥാനികളെ ബാധിച്ചു, ബില്യൺ കണക്കിന് ഡോളർ നാശനഷ്ടം ഉണ്ടായി. 1,500-ലധികം ആളുകൾക്ക് ജീവൻ…
Read More » -
റുപേ ക്രെഡിറ്റ് കാർഡിൽ യുപിഐ; ഈ 3 ബാങ്കുകളുടെ ഉപഭോക്താക്കൾക്ക് ഉപയോഗിച്ച് തുടങ്ങാം
ഓൺലൈൻ ഇടപാടുകളുടെ കാലമാണ് ഇത്. ഗൂഗിൾ പേയും പേടിഎമ്മും ഫോൺ പേയും ഇടപാടുകളെ സുഗമമാക്കകനുള്ള മൂന്നാം കക്ഷി പ്ലാറ്റ്ഫോമായി പ്രവർത്തിക്കുന്നു. എന്നാൽ ഇതുവരെ ഡെബിറ്റ് കാർഡിലെ പണം മാത്രമായിരുന്നു യൂപിഐ ഉപയോഗിച്ച് നല്കാൻ സാധിച്ചിരുന്നത്. അതായത് നിങ്ങളുടെ കൈയിൽ പണം ഉണ്ടെങ്കിൽ മാത്രം നിങ്ങൾക്ക് സാധന സേവനങ്ങൾ ഉപയോഗിക്കാം. ഗ്രാമങ്ങളിൽ വരെ ഇപ്പോൾ ക്യൂ ആർ കോഡുകൾ നിരന്നു കഴിഞ്ഞു. സ്കാൻ ചെയ്ത പണം നല്കാൻ എല്ലാവരും ശീലിച്ചും കഴിഞ്ഞു. എന്നാൽ, ഒരു ചായ കുടിക്കാൻ അക്കൗണ്ടിൽ പണം ഇല്ലെങ്കിൽ എന്ത് ചെയ്യും? ഇനി മുതൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് യുപിഐ വഴി പണം നൽകാം. യുപിഐ ലിങ്ക് ചെയ്ത റുപേ ക്രെഡിറ്റ് കാർഡ് ആർബിഐ അവതരിപ്പിച്ചു കഴിഞ്ഞു. യുപിഐ നെറ്റ്വർക്കിൽ റുപേ ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ചതോടുകൂടി വായ്പ ഏകദേശം അഞ്ചിരട്ടി വർധിക്കാൻ സാധ്യത ഉണ്ടെന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു. നിലവിൽ ഡെബിറ്റ് കാർഡുകളിലൂടെയും ബാങ്ക് അക്കൗണ്ടുകളിലൂടെയുമാണ് യുപിഐ ലിങ്ക് ചെയ്തിരിക്കുന്നത്. യുപിഐ…
Read More »