December 22, 2024

      തുളസി കൃഷിചെയ്യാന്‍ തയ്യാറാണോ? കുറഞ്ഞത് ഒരുലക്ഷം രൂപയെങ്കിലും സമ്പാദിക്കാം, ആവശ്യക്കാര്‍ ഏറെ

      October 17, 2024

      ബുള്ളറ്റിന്റെ ഇടിമുഴക്കം അവസാനിക്കുന്നു! ഇതാ റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യ ഇലക്ട്രിക് ബുള്ളറ്റ്

      September 11, 2024

      ഡിവോഴ്‌സ്! പുതിയ പെര്‍ഫ്യൂം ബ്രാന്‍ഡുമായി ദുബായി രാജകുമാരി, വൈറലായി ടീസര്‍

      July 18, 2024

      അമ്പടാ അംബാനീ! റിലയന്‍സ് മാമ്പഴക്കച്ചവടത്തിന്റെ അറിയാക്കഥ

      May 16, 2024

      സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്നു

      February 14, 2024

      സ്വർണത്തിന് 12 ദിവസത്തിനിടെ കുറഞ്ഞത് ആയിരം രൂപ

      January 29, 2024

      സ്‌കൂട്ടറും ഓട്ടോയുമായി ഉപയോഗിക്കാം; പുതിയ ഇലക്‌ട്രിക് വാഹനവുമായി ഹീറോ

      January 27, 2024

      നിത്യേന 13 രൂപ മാത്രം ; ഇതാ ജിയോയുടെ കിടിലന്‍ പ്ലാന്‍

      January 27, 2024

      കേരളത്തിലേക്ക് ടാറ്റയും; ടാറ്റ ഡോട്ട് ഇവിയുടെ വിൽപ്പനയും സർവീസും കൊച്ചിയിൽ

      January 25, 2024

      സൗജന്യ സിനിമാ ടിക്കറ്റ്, വിമാന യാത്ര; എസ്ബിഐ ഡെബിറ്റ് കാര്‍ഡ് ആനുകൂല്യങ്ങൾ ഇങ്ങനെ

      Business

      • കുതിച്ചു കുതിച്ചു ചതിക്കല്ലേ പൊന്നേ… വീണ്ടും ഉയർന്ന് സ്വര്‍ണ്ണ വില

        കൊച്ചി: പവന് നാൽപതിനായിരം കടന്നിട്ടും സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയര്‍ന്നു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില കുതിച്ചുയർന്നത്. ഒരു പവൻ സ്വർണത്തിന് 120 രൂപയുടെ വർദ്ധനവാണ് ഇന്നുണ്ടായത്. ഇന്നലെ സംസ്ഥാന വിപണിയിൽ വീണ്ടും ഒരു പവൻ സ്വർണത്തിന്റെ വില 40,000 രൂപ കടന്നിരുന്നു. നിലവിൽ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 40,200 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ 50 രൂപ ഉയർന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5025 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഉയർന്നു. 10 രൂപയാണ് ഉയർന്നത്. ഇന്നത്തെ വിപണി വില 4160 രൂപയാണ്. സംസ്ഥാനത്ത് വെള്ളിയുടെ വിലയും ഉയർന്നു. ഒരു രൂപയാണ് ഒരു ഗ്രാം സാധരണ വെള്ളിക്ക് വർദ്ധിച്ചത്. ഇതോടെ ഒരു ഗ്രാം സാധരണ വെള്ളിയുടെ വിപണി നിരക്ക് 75 രൂപയായി. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. 90…

        Read More »
      • മ്യൂച്വൽ ഫണ്ട് പ്ലാറ്റ്‌ഫോമുകൾക്ക് ഫീസ് ഈടാക്കാൻ അനുവാദം നൽകുമെന്ന് സെബി, എന്നാൽ കമ്മീഷൻ പോലുള്ള ഘടന അനുവദിക്കില്ല

        ദില്ലി: ഇടപാടുകൾ നടത്തുന്നതിന് നിക്ഷേപകരിൽ നിന്നോ ഫണ്ട് ഹൗസുകളിൽ നിന്നോ മ്യൂച്വൽ ഫണ്ട് പ്ലാറ്റ്‌ഫോമുകൾക്ക് ഫീസ് ഈടാക്കാൻ അനുവാദം നൽകുമെന്ന് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി). മ്യൂച്വൽ ഫണ്ട് പ്ലാറ്റ്‌ഫോമുകൾക്ക് പണം ഈടാക്കാം, എന്നാൽ കമ്മീഷൻ പോലുള്ള ഘടന അനുവദിക്കില്ല എന്ന് സെബി വ്യക്തമാക്കി. നിലവിൽ, ഈ ഓൺലൈൻ നിക്ഷേപ പ്ലാറ്റ്‌ഫോമുകളൊന്നും മ്യൂച്വൽ ഫണ്ട് വിൽപ്പനയിലൂടെ ഒരു വരുമാനവും ഉണ്ടാക്കുന്നില്ല. ഇടപാട് ഫീസ് ഈടാക്കാമെങ്കിലും അവ കമ്മീഷൻ പോലെ ആകരുതെന്ന് സെബി ചെയർപേഴ്‌സൺ മാധവി പുരി ബുച്ച് പറഞ്ഞു. മ്യൂച്വൽ ഫണ്ട് നിക്ഷേപ പ്ലാറ്റ്‌ഫോമുകൾക്കായി പ്രത്യേകമായി ഒരു സംവിധാനം അവതരിപ്പിക്കുന്നതായി സെബി പ്രഖ്യാപിച്ചു. ഇതിൽ നിക്ഷേപക സംരക്ഷണ സംവിധാനം ഉണ്ടായിരിക്കുമെന്നും അത്തരം മ്യൂച്വൽ ഫണ്ട് പ്ലാറ്റ്‌ഫോമുകളുടെ പ്രവർത്തനം എളുപ്പമാക്കാൻ ഇത് സഹായിക്കുമെന്നും സെബി പ്രസ്‌താവ്‌ബാനയിൽ പറഞ്ഞു. ഈ പ്ലാറ്റ്‌ഫോമുകൾ എത്ര തുക ഈടാക്കും, ആരിൽ നിന്ന് എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ പിന്നീടുള്ള ഘട്ടത്തിൽ അറിയിക്കും എന്ന സെബി വ്യക്തമാക്കി. പുതിയ സംവിധാനം…

        Read More »
      • ലോകകപ്പിന്റെ ആവേശം ഒട്ടും ചോരാതെ ഇന്ത്യയിലെ പ്രേക്ഷകരിലേക്കെത്തിച്ച് കയ്യടി നേടി ജിയോ സിനിമ

        ദോഹ: ഖത്തർ ലോകകപ്പിന്റെ ആവേശം ഒട്ടും ചോരാതെ ഇന്ത്യയിലെ പ്രേക്ഷകരിലേക്കെത്തിച്ച് കയ്യടി നേടി ജിയോ സിനിമ. ഡിജിറ്റൽ വ്യൂവർഷിപ്പിൽ പുതിയ റെക്കോർഡ് സൃഷ്ടിച്ചു കൊണ്ടാണ് ജിയോ സിനിമയുടെ കുതിപ്പ്. ഏതെങ്കിലും അന്താരാഷ്ട്ര സ്പോർട്സ് ഇവന്റ് പരി​ഗണിക്കുമ്പോൾ ഇന്ത്യയിൽ ആദ്യമായി ടെലിവിഷൻ കാഴ്ചക്കാരുടെ എണ്ണത്തെ മറികടക്കാനും ജിയോ സിനിമയ്ക്ക് സാധിച്ചു. അവസാന നിമിഷം വരെ ആവേശം ചോരാതെ ത്രില്ലറായി മാറിയ ലോകകപ്പിലെ അർജന്റീന – ഫ്രാൻസ് കലാശ പോരാട്ടം ജിയോ സിനിമയിൽ കണ്ടത് 32 മില്യൺ ആളുകളാണെന്നാണ് കണക്കുകൾ. 110 മില്യണിൽ അധികം കാഴ്ച്ചക്കാർ ലോകകപ്പിന്റെ ഡിജിറ്റൽ സംപ്രേഷണം ഉപയോ​ഗപ്പെടുത്തി. ഇതോടെ ഫിഫ ലോകകപ്പിന്റെ ഏറ്റവും ഉയർന്ന ഡിജിറ്റൽ വ്യൂവർഷിപ്പ് വിപണികളിലൊന്നായി ഇന്ത്യ മാറിയെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ലോകകപ്പിന്റെ സമയത്ത് ആൻഡ്രോയിഡിലും ഐഒഎസിലും ഏറ്റവും അധികം ഡൗൺലോഡ് ചെയ്യപ്പെട്ട സൗജന്യ ആപ്പ് ആയും ജിയോ സിനിമ മാറി. ആരാധകർക്ക് ലോകോത്തര നിലവാരമുള്ളതും ഏളുപ്പം ഉള്ളതുമായ രീതിയിൽ ലോകകപ്പ് കാണാൻ അവസരം ഒരുക്കുമെന്ന് തങ്ങൾ വാ​ഗ്ദാനം…

        Read More »
      • അറിഞ്ഞിരിക്കാം, യുപിഐയും ഇ-റുപ്പിയും തമ്മിലുള്ള ഏഴ് പ്രധാന വ്യത്യാസങ്ങൾ

        ഇടപാടുകള്‍ക്കും വിനിയോഗത്തിനുമായി റിസര്‍വ് ബാങ്ക് നിയമപരമായ അവകാശത്തോടെ ഡിജിറ്റല്‍ രൂപത്തില്‍ പുറത്തിറക്കുന്ന കറന്‍സിയാണ് സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (സിബിഡിസി) അഥവാ ഇ-റുപ്പി. രാജ്യത്തെ നാലു നഗരങ്ങളില്‍ (മുംബൈ, ന്യൂഡല്‍ഹി, ബംഗളൂരു, ഭുവനേശ്വര്‍) ഡിസംബര്‍ ഒന്നു മുതല്‍ ഇ-റുപ്പിയുടെ റീട്ടെയില്‍ പതിപ്പിന്റെ വിനിമയം പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചിട്ടുണ്ട്. അതേസമയം ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ജനപ്രീതിയാര്‍ജിച്ചു കഴിഞ്ഞ സംവിധാനമാണ് യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ). ഈയൊരു പശ്ചാത്തലത്തില്‍ യുപിഐയും ഇ-റുപ്പിയും തമ്മിലുള്ള ഏഴ് പ്രധാന വ്യത്യാസങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്. ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കായി റിസര്‍വ് ബാങ്ക്, ഡിജിറ്റല്‍ രൂപത്തില്‍ പുറത്തിറക്കുന്ന കറന്‍സിയാണ് ഇ-റുപ്പി. എന്നാല്‍ ഡിജിറ്റല്‍ പണമിടപാട് നടത്താനുള്ള പ്ലാറ്റ്‌ഫോം മാത്രമാണ് യുപിഐ എന്നത്. യുപിഐ മുഖേനയുള്ള എല്ലാ പണമിടപാടിലും ഇടനിലക്കാരനായി വര്‍ത്തിക്കുന്നത് ബാങ്കുകളായിരിക്കും. അതുകൊണ്ടുതന്നെ യുപിഐ അധിഷ്ഠിത ഡിജിറ്റല്‍ പേയ്മെന്റ് ആപ്പുകളുമായി ബന്ധപ്പെടുത്തിയ ബാങ്ക് അക്കൗണ്ടില്‍ നിന്നായിരിക്കും ഇടപാടുകളില്‍ പണം പിന്‍വലിക്കപ്പെടുകയും നിക്ഷേപിക്കപ്പെടുകയും ചെയ്യുന്നത്. ബാങ്കുകള്‍ മുഖേന പണം പേപ്പര്‍ കറന്‍സിയായി പിന്‍വലിക്കാനും കൈവശം സൂക്ഷിക്കാനും…

        Read More »
      • 17,500 രൂപ വരെ വില കിഴിവിൽ ഐഫോൺ 13! വമ്പൻ ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ്‌സ് ഡെയ്‌സ് സെയിൽ 21 വരെ

        ദില്ലി: ഫ്ലിപ്പ്കാർട്ട് മറ്റൊരു ഡിസ്ക്കൌണ്ട് വിൽപ്പനയുമായി രംഗത്ത എത്തിയിരിക്കുന്നു. ബിഗ് സേവിംഗ്‌സ് ഡെയ്‌സ് സെയിൽ ആണ് ഇപ്പോൾ ലൈവായിരിക്കുന്നത്. ഇത് ഡിസംബർ 21 വരെ തുടരും. വിൽപ്പന പരിപാടിക്കൊപ്പം ഉപയോക്താക്കൾക്ക് ലാപ്‌ടോപ്പുകൾ പോലുള്ള നിരവധി ഉൽപ്പന്നങ്ങൾക്ക് വലിയ കിഴിവുകളും ബാങ്ക് ഓഫറുകളും ലഭിക്കും. ഇലക്ട്രോണിക്സ്, സ്മാർട്ട്ഫോണുകൾ എന്നിവയ്ക്കും ഓഫറുകളുണ്ട്. ഇതിൽ ആപ്പിളിന്റെ പ്രീമിയം ഐഫോണും, രണ്ടാം തലമുറ എയർപോഡുകൾക്കും ഓഫർ നൽകും. എസ്ബിഐ, കൊട്ടക് ബാങ്ക് എന്നിവയുള്ള ഉപഭോക്താക്കൾക്കും ഉൽപ്പന്നങ്ങളിൽ നിരവധി പ്രത്യേക കിഴിവുകൾ ആസ്വദിക്കാനാകും. കഴിഞ്ഞ വർഷം പുറത്തിറക്കിയ ആപ്പിൾ ഐഫോൺ 13 ന്റെ യഥാർത്ഥ വില 69,900 രൂപയാണ്. ഇപ്പോൾ ഈ വിൽപ്പനയിൽ ഈ ഫോൺ 62,999 രൂപയ്ക്ക് വാങ്ങാൻ അവസരമുണ്ട്. അതായത് യഥാർത്ഥ വിലയിൽ നിന്നും 7,000 രൂപ കുറഞ്ഞു. റെഡ്, ബ്ലൂ, ഒലിവ്, ഗ്രീൻ, വൈറ്റ്, പിങ്ക്, ബ്ലാക്ക് എന്നിങ്ങനെ ഏഴ് കളർ ഓപ്ഷനുകളിലാണ് ഐഫോൺ 13 വരുന്നത്. എസ്ബിഐ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉള്ള…

        Read More »
      • കുതിപ്പിനു പിന്നാലെ കുത്തനെ ഇടിഞ്ഞ് സ്വർണവില; വെള്ളിയുടെ വിലയും താഴേക്ക്

        സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിഞ്ഞു. ഇന്നലെ പവന് 40420 രൂപയിലേക്ക് കുതിച്ചതിനു പിന്നാലെയാണ് ഇന്ന് സ്വർണവില ഇടിഞ്ഞത്. ഒരു പവൻ സ്വർണത്തിന് 320 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഇന്നലെ 400 രൂപ വർധിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയിലെ വില വ്യതിയാനങ്ങളാണ് സംസ്ഥാനത്തെ സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. ഒൻപത് മാസത്തിന് ശേഷത്തെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു ഇന്നലെ സ്വർണവില. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 40 രൂപ കുറഞ്ഞു. ഇന്നലെ 50 രൂപ ഉയർന്നിരുന്നു. വിപണിയിൽ ഇന്നത്തെ വില 4990 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻറെ വില ഇന്ന് 30 രൂപ കുറഞ്ഞു. ഇന്നലെ 40 രൂപ വർദ്ധിച്ചിരുന്നു. ഇന്നത്തെ വിപണി വില 4125 രൂപയാണ്. സംസ്ഥാനത്ത് വെള്ളിയുടെ വിലയും ഇടിഞ്ഞു. ഒരു ഗ്രാം സാധരണ വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞ് 73 രൂപയായി. ഇന്നലെ ഒരു രൂപ വർദ്ധിച്ചിരുന്നു. അതേസമയം ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല.…

        Read More »
      • മറവിയുള്ള ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് ആശ്വാസം; സമയപരിധിക്കുള്ളിൽ കുടിശ്ശിക അടയ്ക്കാൻ മറന്നാൽ, അവസാന തിയതി കഴിഞ്ഞ് മൂന്ന് ദിവസത്തിനുള്ളിൽ വരെ പിഴയില്ലാതെ അടയ്ക്കാം

        ക്രെഡിറ്റ് കാർഡ് ബില്ലുകൾ അടയ്ക്കുന്നത് മറന്നാൽ എന്ത് ചെയ്യും? പ്രത്യേകിച്ച് ഒന്നിലധികം ക്രെഡിറ്റ് കാർഡുകൾ ഉണ്ടെങ്കിൽ, ഒരു പേയ്‌മെന്റ് നൽകുമ്പോൾ അത് മറക്കുന്നത് സാധാരണമാണ്. ഓരോ മാസവും ഇങ്ങനെ നിരവധി ക്രെഡിറ്റ് കാർഡ് പേയ്‌മെന്റുകൾക്കുള്ള അവസാന തീയതികൾ ഓർത്തുവെക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യവുമാണ്. കൃത്യസമയത്ത് ക്രെഡിറ്റ് കാർഡ് പേയ്‌മെന്റ് നടത്താൻ മറന്നെങ്കിൽ പരിഭ്രാന്തരാവേണ്ട ആവശ്യം ഇല്ല. കാരണം, അവസാന തിയതിക്ക് ശേഷം മൂന്ന് ദിവസത്തിന് ശേഷം മാത്രമേ പിഴ ഈടാക്കാൻ പാടുള്ളൂവെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ബാങ്കുകൾക്കും ക്രെഡിറ്റ് കാർഡ് വിതരണക്കാർക്കും നിർദേശം നൽകിയിട്ടുണ്ട്. സാധാരണയായി ബാങ്കുകളും ക്രെഡിറ്റ് കാർഡ് വിതരണക്കാരും ക്രെഡിറ്റ് കാർഡ് പേയ്മെന്റ് നൽകേണ്ട അവസാന തിയതിക്കുള്ളിൽ പണം അടച്ചില്ലെങ്കിൽ പിഴ ഈടാക്കും. വൈകി നൽകുന്ന പേയ്‌മെന്റുകൾക്ക് ചാർജുകളും ഈടാക്കാറുണ്ട്. എന്നാൽ ഇപ്പോൾ ക്രെഡിറ്റ് കാർഡ് കുടിശ്ശിക കൃത്യസമയത്ത് അടയ്ക്കാൻ നിങ്ങൾ മറന്നെങ്കിൽ, സമയപരിധി കഴിഞ്ഞ് മൂന്ന് ദിവസത്തിനുള്ളിൽ നിങ്ങൾക്ക് പേയ്മെന്റ് ചെയ്യാം. പിഴ നൽകാതെ തന്നെ…

        Read More »
      • റിപ്പോ നിരക്ക് ഉയർത്തിയതിന് പിന്നാലെ നിക്ഷേപ വായ്പാ നിരക്കുകൾ ഉയർത്തുന്നു; അറിയാം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സ്ഥിര നിക്ഷേപത്തി​ന്റെ നിരക്കുകൾ

        റിസർവ് ബാങ്ക് റിപ്പോ നിരക്ക് ഉയർത്തിയതിന് ശേഷം രാജ്യത്തെ വിവിധ ബാങ്കുകൾ നിക്ഷേപ വായ്പാ നിരക്കുകൾ ഉയർത്തുകയാണ്. അപകട സാധ്യതയില്ലാത്ത നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർ തെരെഞ്ഞെടുക്കുന്നതാണ് സ്ഥിര നിക്ഷേപം. സ്ഥിര നിക്ഷേപത്തിന് ഇപ്പോൾ പലിശ നിരക്ക് ഉയർത്തിയിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. തെരെഞ്ഞെടുത്ത കാലയളവിലേക്കുള്ള പലിശ നിരക്കാണ് എസ്ബിഐ ഉയർത്തിയിരിക്കുന്നത്. രണ്ട് കോടി രൂപയിൽ താഴെയുള്ള റീട്ടെയിൽ എഫ്ഡികളുടെ പുതുക്കിയ നിരക്കുകൾ ഡിസംബർ 13 മുതൽ അതായത് ഇന്ന് മുതൽ നിലവിൽ വന്നു. പുതുക്കിയ പലിശ നിരക്കുകൾ അറിയാം 7 ദിവസം മുതൽ 45 ദിവസം വരെ – 3 ശതമാനം 46 ദിവസം മുതൽ 179 ദിവസം വരെ – 4.5 ശതമാനം 180 ദിവസം മുതൽ 210 ദിവസം വരെ – 5.25 ശതമാനം 211 ദിവസം മുതൽ 1 വർഷത്തിൽ താഴെ വരെ – 5.50 ശതമാനം മുതൽ 5.75…

        Read More »
      • രാജ്യത്തെ ഗോതമ്പ് കൃഷിയിൽ വർദ്ധന; വിസ്തൃതി 25 ശതമാനം ഉയർന്നു

        ദില്ലി: രാജ്യത്തെ ഗോതമ്പ് കൃഷിയിൽ വർദ്ധന. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഡിസംബർ 9ന് അവസാനിച്ച ആഴ്ചയിൽ ഗോതമ്പ് കൃഷിയുടെ വിസ്തൃതി 25 ശതമാനം ഉയർന്നു. മെച്ചപ്പെട്ട ആദായം പ്രതീക്ഷിച്ച് കർഷകർ കൂടുതൽ പ്രദേശത്ത് വിളയിറക്കിയതാണ് കാരണം. രാജ്യത്ത് ഗോതമ്പിന് ഉയർന്ന വില രേഖപ്പെടുത്തിയതും സർക്കാരിന്റെ കൈവശമുള്ള സ്റ്റോക്ക് കുറഞ്ഞതും കർഷകരെ കൃഷി വർദ്ധിപ്പിക്കാൻ പ്രേരിപ്പിച്ചു. അടുത്ത കുറച്ച് മാസങ്ങളിൽ വിപണികൾ ഗോതമ്പിന് അനുകൂലമായി തുടരുമെന്ന് പ്രതീക്ഷിച്ച് നിരവധി വ്യാപാരികളാണ് ഗോതമ്പ് കൃഷിയിലേക്ക് ഇറങ്ങിയിരിക്കുന്നത്. കൃഷി മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം വെള്ളിയാഴ്ച വരെ ഏകദേശം 25.57 ദശലക്ഷം ഹെക്ടറിൽ ഗോതമ്പ് വിതച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 20.39 ദശലക്ഷം ഹെക്ടറായിരുന്നു. മൊത്തത്തിൽ, സാധാരണയായി 30 മുതൽ31 ദശലക്ഷം ഹെക്ടർ ഭൂമിയിലാണ് ഗോതമ്പ് വിതയ്ക്കുന്നത്. അതേസമയം, ഉത്തരേന്ത്യയിൽ ഇതുവരെയുള്ള ശൈത്യകാലത്തേക്കാൾ പകൽ സമയത്തെ താപനില ഉയരുന്നതും ആശങ്കാജനകമാണ്. ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഈ വർഷം വടക്കുഭാഗത്ത്…

        Read More »
      • നോര്‍ക്ക എസ്.ബി.ഐ വായ്പാ മേള

        തിരിച്ചെത്തിയ പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്‌സും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി ഡിസംബര്‍ 19 മുതല്‍ 21 വരെ ലോണ്‍ മേള സംഘടിപ്പിക്കുന്നു. തൃശൂര്‍ , പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പ്രവാസി സംരംഭകര്‍ക്കായാണ് വായ്പാ മേള.രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ വിദേശത്തു ജോലി ചെയ്ത് സ്ഥിരമായി നാട്ടില്‍ മടങ്ങി വന്ന പ്രവാസികള്‍ക്ക് മേളയില്‍ പങ്കെടുക്കാം. കോഴിക്കോട് എസ്.ബി.ഐ റീജിയണല്‍ ബിസ്സിനസ്സ് ഓഫീസിലും, മറ്റ് ജില്ലകളിലെ എസ്.ബി.ഐ മെയില്‍ ബ്രാഞ്ചുകളിലുമാണ് വായ്പാ മേള നടക്കുക. പങ്കെടുക്കാന്‍ താല്‍പര്യമുളള പ്രവാസി സംരംഭകര്‍ ഡിസംബര്‍ 15 നകം നോര്‍ക്ക റൂട്ട്‌സിന്റെ ഔദ്യോഗിക വെബ്ബ്‌സൈറ്റായ www.norkaroots.org വഴി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. നോര്‍ക്ക റൂട്‌സില്‍ നിന്ന് അറിയിപ്പ് ലഭിക്കുന്നവര്‍ക്ക് മാത്രമേ ലോണ്‍ മേളയില്‍ പങ്കെടുക്കാന്‍ കഴിയൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770 511, +91-7736 917 333 (വാട്‌സ്ആപ്പ്) എന്നീ നമ്പറുകലിലോ, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍…

        Read More »
      Back to top button
      error: