ഇന്ത്യയിൽ വലിയ വിജയം നേടിയ ഒന്നാണ് ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകൾ. ദശലക്ഷക്കണക്കിന് ആളുകളാണ് സൊമാറ്റോ, സ്വിഗ്ഗി എന്നിവ പോലുള്ള ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കുന്നത്. ഈയിടെയായി ഈ പ്ലാറ്റ്‌ഫോമുകളിലെ തകരാറുകൾ ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കാൻ തുടങ്ങിയിരുന്നു. ഇതിനെ മറികടക്കാൻ, ഇന്ത്യൻ സർക്കാർ ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് (ഒഎൻഡിസി) അവതരിപ്പിച്ചു.
ഒഎൻഡിസി 2022 സെപ്‌റ്റംബർ മുതൽ നിലവിലുണ്ട്, എന്നാൽ ഇപ്പോഴാണ് അത് കൂടുതൽ ജനപ്രിയമാകുന്നത്. പ്രതിദിനം ഇത് 10,000 ഓർഡറുകൾ വരെ സ്വാരീകരിക്കുന്നതായാണ് റിപ്പോർട്ട്. മാത്രമല്ല, ഒഎൻഡിസിയും മറ്റ് ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകളും വിതരണം ചെയ്യുന്ന ഭക്ഷണങ്ങൾ തമ്മിലുള്ള വിലകള്‍ താരതമ്യം ചെയ്തുകൊണ്ടുള്ള സ്‌ക്രീൻഷോട്ടുകൾ പലരും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നു. ഒഎൻഡിസി വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ വില താരതമ്യേന കുറവാണ്. വിലയിൽ ഏകദേശം 60 ശതമാനത്തിന്റെ വ്യത്യാസം വരെ നെറ്റിസൺസ് ചൂണ്ടികാണിക്കുന്നു. സ്വിഗ്ഗി, സൊമാറ്റോ എന്നിവയിൽ 282 രൂപയ്ക്ക് ഒരു ബർഗർ ലഭിക്കുമ്പോൾ ഒഎൻഡിസിയിൽ 109 രൂപയെ അതേ ബർഗറിന് വിലയുള്ളൂ.
എന്താണ് ഒഎൻഡിസി?
ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് (ONDC) ഇന്ത്യാ ഗവൺമെന്റ് വികസിപ്പിച്ചെടുത്തതാണ് പ്ലാറ്റഫോമാണ്. ഹോട്ടലുകൾ, റസ്റ്റോറന്റുകൾ എന്നിവയ്ക്ക് അവരുടെ ഭക്ഷണം നേരിട്ട് ഉപഭോക്താക്കൾക്ക് വിൽക്കാൻ കഴിയുന്ന ഒരു പ്ലാറ്റ്ഫോമാണ് ഇത്. ഭക്ഷണം മാത്രമല്ല, പലചരക്ക് സാധനങ്ങൾ, വീട്ടുപകരണങ്ങൾ, അവശ്യവസ്തുക്കൾ തുടങ്ങിയവയും വാങ്ങാനാകും.
ഒഎൻഡിസിഎങ്ങനെ ഉപയോഗിക്കാം?
ഘട്ടം 1: ഒഎൻഡിസി വഴി ഒരു ഓർഡർ നൽകുന്നതിന്, ഒരാൾ ഒഎൻഡിസി വെബ്സൈറ്റ് സന്ദർശിക്കേണ്ടതുണ്ട് – https://ondc.org/.
സ്റ്റെപ്പ് 2: വെബ്‌സൈറ്റ് സന്ദർശിച്ച ശേഷം, ഹോംപേജിലെ ‘ഷോപ്പ് ഓൺ ഒഎൻഡിസി’ ടാബിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 3: നിങ്ങൾ ഓർഡർ ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു പ്ലാറ്റ്ഫോം തിരഞ്ഞെടുത്ത് ‘ഇപ്പോൾ വാങ്ങുക’ എന്നതിൽ ക്ലിക്ക് ചെയ്യുക. പേടിഎം , മൈ സ്റ്റോർ, ക്രഫ്ട്സ് വില്ല , ടു ലൈഫ് ബനി, മീഷോ എന്നിവയാണ് നിലവിൽ ലഭ്യമായ പ്ലാറ്റ്‌ഫോമുകൾ.
ഘട്ടം 4: ഇപ്പോൾ, നിങ്ങൾക്ക് ആവശ്യമുള്ള ഇനങ്ങൾ തിരഞ്ഞെടുത്ത് മറ്റ് പ്ലാറ്റ്‌ഫോമുകളിൽ ചെയ്യുന്നതുപോലെ ഓർഡർ ചെയ്യുക.
ഘട്ടം 5: പണമടയ്ക്കുക.