Business
-
സോണിയുമായുള്ള ലയനത്തിന് അംഗീകാരം നൽകി സീ ഓഹരി ഉടമകൾ
ദില്ലി: സോണി പിക്‌ചേഴ്‌സ് നെറ്റ്‌വർക്ക് ഇന്ത്യയുമായി ലയിക്കുന്നതിന് അനുമതി നൽകി സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡിന്റെ ഓഹരി ഉടമകൾ. നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന്റെ ഉത്തരവ് പ്രകാരം വിളിച്ചു കൂട്ടിയ അസാദാരണ യോഗത്തിലാണ് കമ്പനിയുടെ ലയനത്തിന് അനുകൂലമായി ഓഹരി ഉടമകൾ അനുമതി നൽകിയത്. സോണിയുമായി ലയിക്കുന്ന നിർദ്ദേശത്തെ, സിയുടെ 99.99 ശതമാനം ഓഹരി ഉടമകളും പിന്തുണച്ചതായി സീ പ്രസ്താവനയിൽ പറഞ്ഞു. സീ-സോണി ലയനത്തിൽ ഓഹരി ഉടമകൾക്കുണ്ടാകുന്ന ലാഭം തിരിച്ചറിഞ്ഞ് സഹകരിച്ചതിന് എല്ലാ ഓഹരി ഉടമകളോടും നദി അറിയിൽക്കുന്നു എന്ന് സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡിന്റെ എംഡിയും സിഇഒയുമായ പുനിത് ഗോയങ്ക പറഞ്ഞു. ഷെയർഹോൾഡർമാരുടെ വിശ്വസ്തതയും പിന്തുണയും കമ്പനിയെ ശക്തിപ്പെടുത്തും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഈ മാസമാദ്യം സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡും സോണി പിക്‌ചേഴ്‌സ് നെറ്റ്‌വർക്ക് ഇന്ത്യയും ലയിപ്പിക്കുന്നതിന് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ അനുമതി നൽകിയിരുന്നു. ലയനത്തോടെ രാജ്യത്തെ ഏറ്റവുവലിയ വിനോദ കമ്പനികളിലൊന്നായി സ്ഥാപനം മാറുമ്പോൾ, വിപണി മേധാവിത്വം ദുരുപയോഗം…
Read More » -
പണപ്പെരുപ്പത്തിന്റെ അപകടസാധ്യതകളെ ചെറുക്കുന്നതിന് ആർബിഐ റിപ്പോ നിരക്ക് വർധിപ്പിക്കേണ്ടത് അനിവാര്യം: മോണിറ്ററി പോളിസി കമ്മിറ്റി
ദില്ലി: പണപ്പെരുപ്പത്തിന്റെ അപകടസാധ്യതകളെ ചെറുക്കുന്നതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് വർധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് മോണിറ്ററി പോളിസി കമ്മിറ്റി. സെപ്തംബർ മീറ്റിംഗിന്റെ മിനിറ്റ്സിലാണ് എംപിസിയുടെ പരാമർശം. മോണിറ്ററി പോളിസി കമ്മിറ്റിയുടെ പണപ്പെരുപ്പം ഉയരുന്നത് തടയാൻ പലിശ നിരക്ക് ഉയർത്തേണ്ടത് അനിവാര്യമാണെന്നും ഇത് വിപണിയെ സന്തുലിതമാക്കാൻ സഹായിക്കുമെന്നും അതുവഴി പണപ്പെരുപ്പ സമ്മർദ്ദം ലഘൂകരിക്കാനാകും എന്ന് ആർബിഐ ഡെപ്യൂട്ടി ഗവർണറും മോണിറ്ററി പോളിസി കമ്മിറ്റി അംഗവുമായ മൈക്കൽ പത്ര പറഞ്ഞു. എംപിസിയുടെ ആറംഗ കമ്മിറ്റിയിൽ അഷിമ ഗോയൽ ഒഴികെയുള്ള എല്ലാ അംഗങ്ങളും റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റുകൾ വർദ്ധിപ്പിക്കാൻ വോട്ട് ചെയ്തു. ആർബിഐയുടെ ടോളറൻസ് ബാന്ഡിന് മുകളിലാണ് സെപ്റ്റംബറിൽ പണപ്പെരുപ്പം ഉള്ളത്. തുടർച്ചയായ ഒൻപതാം തവണയാണ് ആർബിഐയുടെ പരിധിക്ക് മുകളിലേക്ക് പണപ്പെരുപ്പം എത്തുന്നത്. ഇതോടെ പലിശ ഉയർത്താൻ ആർബിഐ സമ്മര്ദത്തിലാകും. സെപ്തംബറിൽ 7.41 ശതമാനമാണ് രാജ്യത്തെ ചില്ലറ പണപ്പെരുപ്പം. ഭക്ഷ്യവിലക്കയറ്റം ആണ് പണപ്പെരുപ്പം ഉയരാനുള്ള പ്രധാന കാരണം. അഞ്ച് മാസത്തിനിടയിലെ ഏറ്റവും വേഗതയേറിയ…
Read More » -
അമുൽ വീണ്ടും പാൽ വില കൂട്ടി
ദില്ലി: ഇന്ത്യയിലെ ഏറ്റവും വലിയ പാലുൽപ്പന്ന വിതരണക്കാരായ ഗുജറാത്ത് കോപ്പറേറ്റീവ് മിൽക്ക് മാര്‍ക്കറ്റിങ് ഫെഡറേഷൻ പാലിന്റെ വില വര്‍ധിപ്പിച്ചു. ഫുൾ ക്രീം പാലിന്റെ വില രണ്ട് രൂപ ഉയർത്തി. ഒപ്പം എരുമപ്പാലിന്റെയും വില ലിറ്ററിന് 2 രൂപ വർദ്ധിപ്പിച്ചു. ഗുജറാത്ത് ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും വിലവർധന ബാധകമാകുമെന്ന് ജിസിഎംഎംഎഫ് അറിയിച്ചിട്ടുണ്ട്. ഉത്സവ സീസണിൽ പാലിന്റെയും ക്രീമിന്റെയും വില വർധിപ്പിച്ചത് അമുലിനെതിരെ വിമർശനത്തിന് വഴി വെച്ചിട്ടുണ്ട്. അമുൽ എന്ന പേരിൽ പാലും പാലുത്പന്നങ്ങളും വിപണിയിലെത്തിക്കുന്നത് ഗുജറാത്ത് കോപ്പറേറ്റീവ് മിൽക്ക് മാര്‍ക്കറ്റിങ് ഫെഡറേഷൻ ആണ്. വില വർധിപ്പിച്ചതോടെ ഫുൾ ക്രീം പാലിന്റെ വില ഇപ്പോൾ ലിറ്ററിന് 61 രൂപയിൽ നിന്ന് 63 രൂപയായി ഉയർന്നു. പുതുക്കിയ വില എന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് അറിയിച്ചിട്ടില്ല. അമുലും ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തുവിട്ടിട്ടില്ല. ഓഗസ്റ്റിൽ അമുൽ പാലിന്റെ വില വർധിപ്പിച്ചിരുന്നു. ലിറ്ററിന് 2 രൂപയാണ് അന്ന് വർദ്ധിപ്പിച്ചത്. അമുലിന്റെ ഗോൾഡ്, ശക്തി, താസ പാൽ…
Read More » -
രാവിലെ കുറഞ്ഞത് ഉച്ചയ്ക്ക് കൂടി; കുതിച്ചുയർന്ന് സ്വർണവില
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില രണ്ടാം തവണ പരിഷ്കരിച്ചു. രാവിലെ കുത്തനെ ഇടിഞ്ഞ സ്വർണവില ഉച്ചയ്ക്ക് വർദ്ധിച്ചു. ഒരു പവൻ സ്വർണത്തിന് 400 രൂപയാണ് കൂടിയത്. രാവിലെ 440 രൂപ കുറഞ്ഞിരുന്നു. ഇന്നലെ സ്വർണവില മാറ്റമില്ലാതെ തുടർന്നിരുന്നു. ഒരു പവൻ സ്വർണത്തിന്റെ നിലവിലെ വിപണി വില (Today’s Gold Rate) 37160 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 25 രൂപ വർദ്ധിച്ചു.രാവിലെ 55 രൂപ ഇടിഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ നിലവിലെ വിപണി വില 4645 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വില 20 രൂപയാണ് ഉയർന്നത്. രാവിലെ 45 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 3845 രൂപയാണ്. വെള്ളിയുടെ വിലയിലും രാവിലെ ഇടിവ് ഉണ്ടായിരുന്നു. ഒരു ഗ്രാം സാദാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞ് 62 രൂപയായി. ഹാൾമാർക്ക് വെള്ളിയുടെ…
Read More » -
എസ്ബിഐയിൽ ഉത്സവ ഓഫർ; ജനുവരി വരെ ഭവന വായ്പയ്ക്ക് ഇളവ്
ദില്ലി: രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഈ ഉത്സവ സീസണിൽ ഭവന വായ്പകളിൽ ഇളവ് നൽകുന്നു. 2022 ഒക്ടോബർ 4 മുതൽ 2023 ജനുവരി 31 വരെയുള്ള ഭവന വായ്പകളിൽ 15 ബേസിസ് പോയിന്റ് മുതൽ 30 ബേസിസ് പോയിന്റ് വരെ ഇളവാണ് എസ്ബിഐ വാഗ്ദാനം ചെയ്യുന്നത്. എസ്ബിഐയുടെ ഭാവന വായ്പയുടെ പലിശ നിരക്ക് സാധരണ 8.55 ശതമാനം മുതൽ 9.05 ശതമാനം വരെയാണ്. എന്നാൽ ഉത്സവ സീസണിൽ ഇത് 8.40 ശതമാനം വരെ ആയിരിക്കും. അതേസമയം, എസ്ബിഐയുടെ ഭവന വായ്പയുടെ കിഴിവ് ലഭിക്കുക സിബിൽ സ്‌കോർ അനുസരിച്ച് ആയിരിക്കും. 800-നേക്കാൾ കൂടുതലോ അതിന് തുല്യമോ ആയ സിബിൽ സ്‌കോർ ഉള്ള വായ്പക്കാർക്ക് ബാങ്ക് 8.40 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഇത് 8.55 ശതമാനം എന്ന സാധാരണ നിരക്കിനെ അപേക്ഷിച്ച് 15 ബേസിസ് പോയിന്റ് കുറവാണ്. കൂടാതെ, 750 മുതൽ 799…
Read More » -
കുതിച്ചുയർന്ന് പ്രത്യക്ഷ നികുതി വരുമാനം; കോർപറേറ്റ് നികുതി വരവിൽ 16.7% വളർച്ച
ദില്ലി: രാജ്യത്തിന്റെ പ്രത്യക്ഷ നികുതി വരുമാനത്തിൽ വൻ വർധന. 24 ശതമാനം ആണ് ഏപ്രിൽ ഒന്നിന് ആരംഭിച്ച നടപ്പ് സാമ്പത്തിക വർഷത്തിൽ ഇതുവരെയുള്ള നികുതി വരുമാനത്തിലെ വർധന. കോർപറേറ്റ് നികുതി വരുമാനത്തിൽ 16.74 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. ഒക്ടോബർ എട്ട് വരെയുള്ളതാണ് കണക്കുകൾ. വ്യക്തിഗത ആദായ നികുതിയിൽ 32.30 ശതമാനം വർധനവുണ്ടായെന്നും ആദായ നികുതി വകുപ്പ് അറിയിക്കുന്നു. ഒക്ടോബർ എട്ട് വരെ 8.98 ലക്ഷം കോടി രൂപയാണ് പ്രത്യക്ഷ നികുതി വരുമാനം. രാജ്യത്ത് കോർപറേറ്റ് കമ്പനികളുടെ വരുമാനത്തിൽ നിന്നും വ്യക്തിഗത വരുമാനത്തിൽ നിന്നും കേന്ദ്രം പിരിച്ചെടുക്കുന്ന നികുതിയാണ് പ്രത്യക്ഷ നികുതിയിൽ ഉൾപ്പെടുന്നത്. റീഫണ്ടുകൾ കിഴിച്ചപ്പോൾ ഇതുവരെയുള്ള പ്രത്യക്ഷ നികുതി വരുമാനം 7.45 കോടി രൂപയാണ്. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 16.3 ശതമാനം മുകളിലാണ്. നികുതി വരുമാനമാണ് ഒരു രാജ്യത്തെ സാമ്പത്തിക പ്രവർത്തനം എത്രത്തോളം ശക്തമാണെന്ന് ഉറപ്പിക്കുന്നതിനുള്ള പ്രധാന അളവുകോൽ. എന്നാൽ ഇത്തവണ ഇന്ത്യയിലുണ്ടായിരിക്കുന്ന പ്രത്യക്ഷ നികുതി വരുമാനത്തിലെ വർധന വ്യാവസായിക ഉൽപ്പാദനത്തിലും…
Read More » -
രാജ്യത്തെ ഏറ്റവും പുതിയ എയർലൈനായ ആകാശ എയർ ദില്ലിയിൽ നിന്നും ആദ്യ സർവീസ് ആരംഭിച്ചു
ദില്ലി: രാജ്യത്തെ ഏറ്റവും പുതിയ എയർലൈനായ ആകാശ എയർ ദില്ലിയിൽ നിന്നും ആദ്യ സർവീസ് ആരംഭിച്ചു. ദില്ലിയിൽ നിന്നും ബെംഗളൂരുവിലേക്കാണ് ആകാശ പുതിയ പറക്കൽ നടത്തിയത്. രാവിലെ 11.40ന് പുറപ്പെട്ട് ഉച്ചകഴിഞ്ഞ് 2:25ന് ബെംഗളൂരുവിലെത്തി. ദില്ലി എയർപോർട്ടിൽ നിന്നുള്ള ആദ്യ സർവീസിന്റെ വിശേഷങ്ങൾ ആകാശ എയർ ട്വിറ്ററിൽ പങ്കുവെച്ചു. മറ്റൊരു ട്വീറ്റിൽ, ദില്ലിയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള ആകാശയുടെ ആദ്യത്തെ വിമാനം പറന്നുയരുമ്പോൾ ദില്ലി വിമാനത്താവളത്തിൽ നിന്നുള്ള ആഘോഷങ്ങളുടെ ദൃശ്യങ്ങളും കമ്പനി ട്വിറ്ററിൽ പങ്കിട്ടു. ആകാശ എയറിന് നിലവിൽ 6 വിമാനങ്ങളുണ്ട്, കൂടാതെ പ്രതിദിനം 30 ഓളം സർവീസുകൾ നടത്തുകയും ചെയ്യുന്നു. അടുത്ത വർഷം മാർച്ച് അവസാനത്തോടെ കമ്പനിക്ക് 18 പുതിയ പുതിയ വിമാനങ്ങൾ ലഭിക്കും, കൂടാതെ 72 ബോയിംഗ് 737-800 മാക്സ് വിമാനങ്ങളും ഓർഡർ ചെയ്തിട്ടുണ്ട്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 72 വിമാനങ്ങൾ ആകാശ എയർലൈനിൽ ഉൾപ്പെടുത്താൻ ലക്ഷ്യമിടുന്നു എന്ന് സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ വിനയ് ദുബെ വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ…
Read More » -
ഡിജിറ്റൽ രൂപ ഉടനെയെന്ന് ആർബിഐ; ആദ്യ ഘട്ടം പരീക്ഷണാടിസ്‌ഥാനത്തിൽ
ദില്ലി: ഡിജിറ്റൽ രൂപ പുറത്തിറക്കാൻ ഒരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. പ്രത്യേക ഉപയോഗങ്ങൾക്കായി മാത്രം ഉപയോഗിക്കാൻ കഴിയുന്ന രീതിയിലുള്ള ഡിജിറ്റൽ രൂപ ഉടൻ പുറത്തിറക്കുമെന്ന് ആർബിഐ അറിയിച്ചു. പരീക്ഷണാടിസ്ഥാനത്തിലാണ് ഡിജിറ്റൽ രൂപ പുറത്തിറക്കുക. ഡിജിറ്റൽ കറൻസിയുടെ ഗുണവും ദോഷവും കുറച്ചു കാലമായി ആർബിഐ വിലയിരുത്തുന്നുണ്ട്. അത് ഘട്ടം ഘട്ടമായി നടപ്പിലാക്കാനുള്ള പദ്ധതിയിലാണെന്ന് ആർബിഐയുടെ പ്രസ്താവനയിൽ പറയുന്നു. നിലവിലെ സാമ്പത്തിക വ്യവസ്ഥയ്ക്ക് തടസ്സം വരാത്ത രീതിയിൽ ആയിരിക്കും ഡിജിറ്റൽ കറൻസി ഔദ്യോഗികമായി പുറത്തിറക്കുക. ഡിജിറ്റൽ കാര്സിയുടെ ഉപയോഗത്തെ കുറിച്ചും സവിശേഷതകളെ കുറിച്ചും പൗരന്മാർക്ക് അവബോധം നൽകുന്നതിനാണ് പരീക്ഷണാടിസ്ഥാനത്തിൽ ഡിജിറ്റൽ കറൻസി എത്തുന്നത്. ഈ സാമ്പത്തിക വർഷത്തിൽ ഡിജിറ്റൽ രൂപ പുറത്തിറക്കുമെന്ന് ഫെബ്രുവരിയിൽ ബജറ്റ് പ്രസംഗത്തില്‍ ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞിരുന്നു. ക്രിപ്‌റ്റോകറൻസികൾക്ക് കൂടുതൽ പ്രചാരം വന്നതോടെ ആർബിഐ ഡിജിറ്റൽ കറൻസി പുറത്തിറക്കുന്നതിനെ കുറിച്ച് നിരവധി ചർച്ചകൾ ഉണ്ടായിരുന്നു. സ്വകാര്യ ക്രിപ്‌റ്റോകറൻസികളുമായി ബന്ധപ്പെട്ട അപകടസാധ്യതകളൊന്നുമില്ലാതെ, ഡിജിറ്റൽ കറൻസി ഉപയോഗിച്ചുള്ള ഇടപാടുകൾ നടത്താനുള്ള അവസരം…
Read More » -
പൊതുമേഖലാ ബാങ്കായ ഐഡിബിഐ ബാങ്കിനെ സ്വകാര്യവൽക്കരിക്കാനുള്ള തീരുമാനവുമായി കേന്ദ്ര സർക്കാർ
മുംബൈ: പൊതുമേഖലാ ബാങ്കായ ഐഡിബിഐ ബാങ്കിനെ സ്വകാര്യവൽക്കരിക്കാനുള്ള തീരുമാനവുമായി കേന്ദ്ര സർക്കാർ മുന്നോട്ട്. ഇതിന്റെ ഭാഗമായി ഐഡിബിഐ ബാങ്കിൽ കേന്ദ്രസർക്കാരിനും ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യക്കും നിലവിലുള്ള 60.74% ഓഹരികളും വിൽക്കാൻ തീരുമാനമായി. ഐഡിബിഐ ബാങ്കിലെ ഓഹരി വിറ്റഴിക്കലും, മേൽനോട്ട ചുമതലയും ഒഴിവാക്കാൻ 2021 മെയ് മാസത്തിലാണ് കേന്ദ്രസർക്കാർ തത്വത്തിൽ അനുമതി നൽകിയത്. ഐ ഡി ബി ഐ ബാങ്കിനെ ഏറ്റെടുക്കാൻ ആഗ്രഹിക്കുന്ന കമ്പനി കഴിഞ്ഞ അഞ്ചു വർഷത്തിൽ മൂന്നുവർഷവും നെറ്റ് പ്രോഫിറ്റ് ഉണ്ടാക്കിയ കമ്പനി ആയിരിക്കണമെന്ന് നിഷ്കർഷിച്ചിട്ടുണ്ട്. കുറഞ്ഞത് 22,500 കോടിരൂപയുടെ ആസ്തിയും കമ്പനിക്ക് ഉണ്ടായിരിക്കണം. കൺസോർഷ്യം വഴിയാണ് ബാങ്കിനെ ഏറ്റെടുക്കുന്നത് എങ്കിൽ പരമാവധി നാല് പേർ മാത്രമേ കൺസോർഷ്യത്തിൽ അംഗമായിരിക്കാവൂ എന്നും നിബന്ധനയുണ്ട്. ഇതിനുപുറമേ ലേലം വിജയകരമായി നേടുന്ന കമ്പനി അടുത്ത അഞ്ചു വർഷത്തേക്ക് ഐ ഡി ബി ഐ ബാങ്കിന്റെ 40 ശതമാനം ഓഹരികൾ നിർബന്ധമായും കൈവശം വെച്ചിരിക്കണം എന്നും കേന്ദ്രത്തിന്റെ നിബന്ധനയാണ്. ആർക്കാണ് ലേലം…
Read More » -
കേരളത്തിൽ നിക്ഷേപത്തിനു തയ്യാറെടുത്ത് നോർവേ മലയാളികൾ
കേരളത്തിൽ സംരംഭം ആരംഭിക്കാൻ താൽപര്യമുണ്ടെന്ന് നോർവേ മലയാളികൾ. നോർവ്വേയിലെ മലയാളി കൂട്ടായ്മയായ ‘നന്മ’യുടെ സ്വീകരണ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ മുഖ്യമന്ത്രിയുടെ മുന്നിലാണ് നിക്ഷേപത്തിന് തയ്യാറാണെന്ന് ചിലർ സൂചിപ്പിച്ചത്. അതിനുള്ള എല്ലാ സഹായവും നൽകാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ കേരളത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളും നോർവ്വ സന്ദർശനത്തിൻ്റെ നേട്ടങ്ങളും മുഖ്യമന്ത്രി മലയാളി അസോസിയേഷന് മുന്നിൽ വിശദീകരിച്ചു. ഇവിടെ കാണുന്ന പല സൗകര്യങ്ങളും നമ്മുടെ നാട്ടിലും ഉണ്ടാകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടാകുമെന്നും അതിനായി നമുക്ക് ഒന്നിച്ച് ശ്രമിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നവകേരള കാഴ്ചപാടിൻ്റെ പ്രധാന ഉള്ളടക്കവും കഴിഞ്ഞ ആറു വർഷം നടപ്പിലാക്കിയ പ്രധാന കാര്യങ്ങളും മുഖ്യമന്ത്രി വിശദീകരിച്ചു. 1970 മുതൽ നോർവ്വേയിൽ മലയാളി സാന്നിധ്യമുണ്ടെങ്കിലും 2000 മുതലാണ് മലയാളികൾ കുടുതലായി കുടിയേറാൻ തുടങ്ങിയത്. പ്രൊഫഷണലുകളാണ് ഇവരിൽ ഭൂരിഭാഗവും.. നോർവ്വേയിലെ പെൻഷൻ സംവിധാനത്തെ കുറിച്ച് വിശദമായ പഠനം നടത്താൻ ഉദ്ദേശിക്കുന്നതായി പിണറായി വിജയൻ സൂചന നൽകി. ആദ്യമായാണ് കേരളത്തിൻ്റെ മുഖ്യമന്ത്രി നോർവ്വേയിലെത്തുന്നതെന്നും അതിൽ തങ്ങൾക്ക് അഭിമാനമുണ്ടെന്നും…
Read More »