BusinessTRENDING

ജെറ്റ് എയർവെയ്സ് സ്ഥാപകൻ നരേഷ് ​ഗോയലിന്റെ വീട്ടിലും ഓഫീസുകളിലും സിബിഐ റെയ്ഡ്

ദില്ലി: ജെറ്റ് എയർവെയ്സ് സ്ഥാപകൻ നരേഷ് ഗോയലിന്റെ വീട്ടിലും ജെറ്റ് എയർവെയ്സ് ഓഫീസുകളിലും സിബിഐ റെയ്ഡ്. മുംബൈയിൽ 7 ഇടങ്ങളിലാണ് റെയ്ഡ് നടന്നത്. നരേഷ് ഗോയൽ, ഭാര്യ അനിത ഗോയൽ, കമ്പനി മുൻ ഡയറക്ടർ ഗൗരങ്ക ഷെട്ടി എന്നിവരുടെ വസതികൾ റെയ്ഡ് ചെയ്തു. കനറാ ബാങ്ക് നൽകിയ തട്ടിപ്പ് കേസിലാണ് നടപടി. ബാങ്ക് നൽകിയ പണം വക മാറ്റി ചെലവഴിച്ചതടക്കമാണ് കേസ്.

Back to top button
error: