World

    • 18 മാസത്തെ പ്ലാനിംഗ്; സ്‌പൈഡേഴ്‌സ് വെബ് ഡ്രോണ്‍ ആക്രമണത്തില്‍ റഷ്യക്കു നഷ്ടമായത് 41 വിമാനങ്ങള്‍; ഒളിപ്പിച്ചു കടത്തിയ ട്രക്കില്‍നിന്ന് ഡ്രോണുകള്‍ സ്വയം ഉയര്‍ന്നു പൊങ്ങി; വിമാനങ്ങള്‍ തീപിടിച്ച് പൊട്ടിത്തെറിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്; ഉപഗ്രഹ ചിത്രങ്ങളിലും നാശം വ്യക്തം; വാഹനത്തില്‍ ഡ്രോണുകള്‍ ഉണ്ടെന്നു ഡ്രൈവര്‍മാര്‍ പോലും അറിഞ്ഞില്ല; വിവരങ്ങള്‍ പുറത്തുവിട്ട് റോയിട്ടേഴ്‌സ്

      കീവ്: റഷ്യ- യുക്രൈന്‍ യുദ്ധം ആരംഭിച്ചതിനുശേഷം റഷ്യക്കെതിരെ നടത്തിയ സ്‌പൈഡേഴ്‌സ് വെബ് ഡ്രോണ്‍ ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. എങ്ങനെയാണ് ആക്രമണം നടത്തിയതെന്നും റഷ്യന്‍ അതിര്‍ത്തിക്കുള്ളില്‍ കടന്നു കയറിയത് എങ്ങനെയെന്നുമുനള്ള വിവരങ്ങളാണ് യുക്രൈന്‍ ഉദേ്യാഗസ്ഥരെ ഉദ്ധരിച്ച് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് പുറത്തുവിട്ടത്. റഷ്യയുടെ യുദ്ധ വിമാനങ്ങള്‍ക്കുനേരെ കനത്ത ആക്രമണമാണു നടത്തിയതെന്നു ഡ്രോണ്‍ ദൃശ്യങ്ങളടക്കം പുറത്തുവിട്ട് യുക്രൈന്‍ വാദിക്കുന്നു. ഏറ്റവും ബ്രില്യന്റായ ആക്രമണമെന്നാണു യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി ഇതിനെ വിശേഷിപ്പിക്കുന്നത്. 41 വിമാനങ്ങള്‍ തകര്‍ത്തെന്നും ഇതില്‍ പാതിയോളം ഒരിക്കലും നന്നാക്കിയെടുക്കാന്‍ കഴിയാത്ത പരുവത്തിലാണെന്നും അദ്ദേഹംപറഞ്ഞു. കീവില്‍നിന്ന് 4850 കിലോമീറ്റര്‍ അകലെയുള്ള ബെലായ എയര്‍ബേസ് ഉള്‍പ്പെടെ നാലു സൈനിക ബേസുകളിലെങ്കിലും ആക്രമണം നടന്നിട്ടുണ്ട്. സൈബീരിയന്‍ മേഖലയിലെ ഇര്‍കൂറ്റ്‌സ്‌കിലാണ് റഷ്യയുടെ ബെലായ സൈനിക താവളം. റഷ്യയിലേക്കു കള്ളക്കടത്തിലൂടെ എത്തിച്ച 117 ഡ്രോണുകളാണ് ദൗത്യത്തിനായി ഉപയോഗിച്ചത്. ലോറിയില്‍ കയറ്റിയ കണ്ടെയ്‌നറുകളുടെ മുകള്‍ത്തട്ടില്‍ ഒളിപ്പിച്ചു റഷ്യന്‍ മിലിട്ടറി ബേസുകളുടെ അടുത്തെത്തിച്ചശേഷമായിരുന്നു ആക്രണം. കണ്ടെയ്‌നറുകളുടെ മുകള്‍ ഭാഗം…

      Read More »
    • ഓപ്പറേഷന്‍ സിന്ദൂര്‍: ഇന്ത്യ തകര്‍ത്തത് ആറു പാക് ഫൈറ്റര്‍ ജെറ്റുകളും നിരവധി ഡ്രോണുകളും; പാകിസ്താന്‍ വന്‍ വില കൊടുത്തു വാങ്ങിയ മിലിട്ടറി ട്രാന്‍സ്‌പോര്‍ട്ട് എയര്‍ക്രാഫ്റ്റും നിലത്തിട്ടു; സുദര്‍ശന്‍ മിസൈല്‍ ഉപയോഗിച്ച് 300 കിലോമീറ്റര്‍ അകലെയുള്ള നിരീക്ഷണ വിമാനത്തെയും വീഴ്ത്തി; ബ്രഹ്‌മോസ് തൊടുത്തില്ലെന്നും വെളിപ്പെടുത്തല്‍

      ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ പാകിസ്താനുണ്ടായ കനത്ത നാശത്തിന്റെ കൂടുതല്‍ കണക്കുകള്‍ പുറത്ത്. പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ പാകിസ്താന്റെ ആയുധകേന്ദ്രങ്ങളും നിരവധി യുദ്ധ വിമാനങ്ങളും തകര്‍ന്നെന്ന് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഫൈറ്റര്‍ ജെറ്റുകള്‍, നിരീക്ഷണ വിമാനം, ഡ്രോണുകള്‍, മിസൈല്‍ സംവിധാനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. കനത്ത നാശത്തിന്റെ പശ്ചാത്തലത്തിലാണു നാലു ദിവസത്തിനുള്ളില്‍ പാകിസ്താന്‍ വെടി നിര്‍ത്തലിനു മുന്‍കൈയെടുത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ പങ്കെടുത്ത പ്രതിരോധ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ഏജന്‍സിയുടെ റിപ്പോര്‍ട്ട്. ഇന്ത്യ എയര്‍ഫോഴ്‌സ് കുറഞ്ഞത് ആറു പാക് ഫൈറ്റര്‍ ജെറ്റുകളും വന്‍ വിലകൊടുത്തു പാകിസ്താന്‍ സ്വന്തമാക്കിയ നിരീക്ഷണ വിമാനങ്ങളും ഒരു സി-130 മിലിട്ടറി ട്രാന്‍സ്‌പോര്‍ട്ട് എയര്‍ക്രാഫ്റ്റും നശിപ്പിച്ചു. പത്ത് സായുധ ഡ്രോണുകളും ക്രൂയിസ് മിസൈലുകളും റഡാര്‍ സൈറ്റുകളും ഇന്ത്യയുടെ കൃത്യമായ വ്യോമാക്രമണത്തില്‍ തകര്‍ത്തു. മേയ് ആറിന് ആരംഭിച്ച ആക്രമണം പത്തിനാണ് അവസാനിച്ചത്. ബൊളാരി പോലുള്ള പ്രധാന പാകിസ്താനി എയര്‍ബേസുകളിലേക്ക് ആക്രമണം നടത്തിയത് വിമാനത്തില്‍നിന്ന് തൊടുത്ത…

      Read More »
    • അപകടകാരികളായ രോഗാണുക്കളെ യുഎസിലേക്ക് കടത്തി; ചൈനക്കാരായ യുവതിയും യുവാവും പിടിയില്‍

      വാഷിങ്ടന്‍: അപകടകാരികളായ രോഗാണുക്കളെ യുഎസിലേക്ക് കടത്തിയ സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. ചൈനീസ് പൗരന്‍മാരായ രണ്ട് പേര്‍ക്കെതിരെയാണ് യുഎസ് നീതിന്യായ വകുപ്പ് കേസെടുത്തത്. യുന്‍ക്വിങ് ജിയാന്‍ (33), സുഹൃത്തായ സുന്‍യോങ് ലിയു (34) എന്നിവര്‍ക്ക് എതിരയാണ് കേസ്. ഇരുവര്‍ക്കുമെതിരെ ഗൂഢാലോചന, തെറ്റായ വിവരങ്ങള്‍ നല്‍കല്‍, വിസ തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ‘ഫ്യൂസേറിയം ഗ്രാമിനീറം’ എന്ന ഫംഗസ് യുഎസിലേക്ക് കടത്തിയെന്ന പരാതിയെ തുടര്‍ന്നാണ് എഫ്ബിഐ ഇരുവരെയും അറസ്റ്റ് ചെയ്തത്. ഗോതമ്പ്, ബാര്‍ളി, ചോളം, അരി എന്നിവയെ ബാധിക്കുന്ന ‘ഹെഡ് ബ്ലൈറ്റ്’ എന്ന ഫംഗസ് ഉണ്ടാക്കുന്ന രോഗാണു കോടിക്കണക്കിന് ഡോളറിന്റെ സാമ്പത്തിക നഷ്ടത്തിന് കാരണമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ‘ഫ്യൂസേറിയം ഗ്രാമിനീറം’ വിഷവസ്തുവാണെന്നും മനുഷ്യരിലും കന്നുകാലികളിലും ഛര്‍ദി, കരള്‍ രോഗം പ്രത്യുല്‍പാദന വൈകല്യം എന്നിവ ഉണ്ടാക്കുമെന്നുമാണ് റിപ്പോര്‍ട്ട്. യൂണിവേഴ്‌സിറ്റി ഓഫ് മിഷിഗനിലെ ലബോറട്ടറിയില്‍ പഠനാവശ്യത്തിനായി ഡെറ്റ്ട്രോയിറ്റ് മെട്രോപോളിറ്റന്‍ വിമാനത്താവളത്തിലൂടെയാണ് ഫംഗസ് കടത്തിയതെന്ന് ഇവര്‍ സമ്മതിച്ചിട്ടുണ്ട്. ഫംഗസിനെ യൂണിവേഴ്‌സിറ്റി ഓഫ് മിഷിഗനിലെ ലബോറട്ടറിയില്‍ എത്തിക്കുകയായിരുന്നു ലക്ഷ്യം.…

      Read More »
    • നഗ്രോട്ട ഭീകരാക്രമണത്തിന്റെ ആസൂത്രകന്‍; ജയ്ഷെ മുഹമ്മദ് കമാന്‍ഡര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍; ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പാക്കിസ്ഥാന് തുടരാഘാതങ്ങള്‍

      ന്യൂഡല്‍ഹി: ഇന്ത്യ വിരുദ്ധ പ്രസംഗങ്ങള്‍ക്ക് കുപ്രസിദ്ധിയാര്‍ജ്ജിച്ച ജയ്ഷെ മുഹമ്മദിന്റെ കമാന്‍ഡറെ പാക്കിസ്ഥാനിലെ പഞ്ചാബില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അബ്ദുള്‍ അസീസ് ഇസാറാണ് മരിച്ചത്. ഇസാറിന്റെ സഹായിയാണ് പുലര്‍ച്ചെ മൃതദേഹം കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് സൂചന. എന്നാല്‍, ജെയ്‌ഷെ മുഹമ്മദ്, ഇസാറിന്റെ വെടിയേറ്റുള്ള മരണം തള്ളിക്കളഞ്ഞു. മരണ കാരണം വ്യക്തമാക്കിയിട്ടുമില്ല. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പാക്കിസ്ഥാന് തുടര്‍ച്ചയായി ആഘാതങ്ങള്‍ ഏല്‍ക്കുകയാണ്. മോദി സര്‍ക്കാരിന് എതിരെ നിരന്തരം ഭീഷണി മുഴക്കി തീവ്ര പ്രസംഗങ്ങള്‍ നടത്തിയിരുന്ന ഭീകരനാണ് ഇല്ലാതായത്. പഞ്ചാബ് പ്രവിശ്യയിലെ ഭക്കര്‍ ജില്ലയില്‍ കല്ലൂര്‍ കോട്ടില്‍ അഷ്റഫ്വാല സ്വദേശിയായിരുന്നു മൗലാന അബ്ദുള്‍ അസീസ് ഇസാര്‍. ഹൃദയാഘാതമാണ് മരണകാരണമെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. എന്നാല്‍, ഇത് സ്ഥിരീകരിച്ചിട്ടില്ല. ബഹവല്‍പൂരിലെ ജെയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനത്തെ മര്‍ക്കസില്‍ സംസ്‌കാരം നടക്കും. അബ്ദുള്‍ അസീസ് ഇസാര്‍ ഇന്ത്യയിലെ നിരവധി തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ട ഭീകരനായിരുന്നു. 2016 ലെ നഗ്രോട്ട ആക്രമണത്തില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നു. ഇന്ത്യാ വിരുദ്ധ വികാരം…

      Read More »
    • അമേരിക്കയില്‍ ഇസ്രയേല്‍ അനുകൂല റാലിക്കു നേരെ ആക്രമണം: ആറുപേര്‍ക്ക് പരുക്ക്; ഈജിപ്റ്റുകാരന്‍ അറസ്റ്റില്‍, ഭീകരാക്രമണമെന്ന് എഫ്ബിഐ

      വാഷിങ്ടന്‍: യു.എസിലെ കൊളറാഡോയില്‍ ഇസ്രയേല്‍ അനുകൂല റാലിയില്‍ പങ്കെടുത്തവര്‍ക്കുനേരെ ബോംബേറ്. ആറുപേര്‍ക്ക് പൊള്ളലേറ്റു. ഭീകരാക്രമണമാണ് നടന്നതെന്ന് എഫ്ബിഐ അറിയിച്ചു. ഗാസയില്‍ ഹമാസ് തടവിലുള്ള ഇസ്രയേലി ബന്ദികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടു നടന്ന കൂട്ടായ്മയിലേക്ക് അക്രമി സ്‌ഫോടക വസ്തു എറിയുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് ഈജിപ്ഷ്യന്‍ വംശജനായ മുഹമ്മദ് സാബ്രി സുലൈമാന്‍ (45) എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊള്ളലേറ്റ ഒരാളുടെ നില ഗുരുതരമാണ്. അക്രമി പലസ്തീന്‍ അനുകൂല മുദ്രാവാക്യം വിളിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണെന്നും ആക്രമണത്തിന്റെ കാരണം പരിശോധിക്കുകയാണെന്നും പൊലീസ് പറഞ്ഞു. അക്രമി പലസ്തീന്‍ അനുകൂല മുദ്രാവാക്യം വിളിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. സംഭവസ്ഥലത്തെത്തുമ്പോള്‍ ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റിരുന്നതായി പൊലീസ് പറഞ്ഞു. പൊള്ളലേറ്റവരും അല്ലാതെ പരുക്കേറ്റവരും കൂട്ടത്തിലുണ്ടായിരുന്നു. അക്രമിയെ സംഭവ സ്ഥലത്തുനിന്നു തന്നെ പിടികൂടിയതായും പൊലീസ് പറഞ്ഞു. ഭീകരാക്രമണമാണ് നടന്നതെന്ന് അമേരിക്കയിലെ ഇസ്രയേല്‍ അംബാസഡറും പ്രതികരിച്ചു. ബൈഡന്‍ ഭരണകൂടത്തിന്റെ കാലത്ത് യു.എസിലെത്തിയ പ്രതി മുഹമ്മദ് സാബ്രി വിസ കാലാവധി കഴിഞ്ഞും രാജ്യത്തു തുടരുകയാണെന്ന് യു.എസ്…

      Read More »
    • മതിയായ തിരിച്ചറിയൽ രേഖകളില്ല, 30 കോടിയുടെ ലോട്ടറി മാറി ബാങ്കിൽ നിക്ഷേപിക്കാനേൽപിച്ചതു കാമുകിയെ!! യുവതി കാമുകനെ പറ്റിച്ചു പാലംകടത്തി, കിട്ടിയ തുകയുമായി വേറൊരുവനൊപ്പം ഒളിച്ചോടി

      ഒട്ടാവ: ലോട്ടറിയടിച്ച അഞ്ചുമില്യൺ കനേഡിയൻ ഡോളറുമായി (ഏകദേശം 30 കോടിയോളം രൂപ) കാമുകി മറ്റൊരാൾക്കൊപ്പം മുങ്ങിയെന്ന് യുവാവിന്റെ പരാതി. കാനഡയിലെ വിന്നിപെഗിൽ താമസിക്കുന്ന ലോറൻസ് കാംബെൽ എന്നയാളാണ് മുൻ കാമുകിക്കെതിരേ പരാതിയുമായി കോടതിയെ സമീപിച്ചത്. 2024-ൽ കാംബെൽ എടുത്ത ലോട്ടറി ടിക്കറ്റിനാണ് അഞ്ചുമില്യൺ കനേഡിയൻ ഡോളർ സമ്മാനമടിച്ചത്. എന്നാൽ, മതിയായ തിരിച്ചറിയൽ രേഖകളോ, സ്വന്തമായി ബാങ്ക് അക്കൗണ്ടോ ഇല്ലാത്തതിനാൽ കാംബെല്ലിന് സ്വന്തംനിലയിൽ ടിക്കറ്റ് ഹാജരാക്കി സമ്മാനം വാങ്ങാൻ കഴിഞ്ഞിരുന്നില്ല. ഇതോടെ ലോട്ടറി അധികൃതരുടെ ഉപദേശമനുസരിച്ചാണ് കാമുകിയായിരുന്ന ക്രിസ്റ്റൽ ആൻ മക്കായിയെ സമ്മാനത്തുക വാങ്ങാൻ ചുമതലപ്പെടുത്തിയത്. തനിക്കുവേണ്ടി വെസ്റ്റേൺ കാനഡ ലോട്ടറി കോർപ്പറേഷനിൽനിന്ന് ടിക്കറ്റ് തുക കൈപ്പറ്റാനും ഇത് കാമുകിയുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കാനും യുവാവ് അനുവദിച്ചു. പക്ഷെ, സമ്മാനത്തുക ലഭിച്ച് ദിവസങ്ങൾക്കുള്ളിൽ കാമുകി അപ്രത്യക്ഷമായെന്നാണ് യുവാവിന്റെ ആരോപണം. അതേസമയം ഒന്നരവർഷത്തോളമായി താനും ക്രിസ്റ്റലും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും ഒരുമിച്ചാണ് താമസിച്ചതെന്നുമാണ് കാംബെൽ പറയുന്നത്. സമ്മാനത്തുക സ്വീകരിക്കാനും ഇരുവരും ഒരുമിച്ചാണ് എത്തിയത്. സമ്മാനവിതരണ വേദിയിൽവച്ച്…

      Read More »
    • ഗാസയിലെ വെടിനിർത്തൽ, അമേരിക്കൻ നിർദേശത്തിനു ഹമാസിന്റെ മറുപടി അസ്വീകാര്യമെന്ന് ട്രംപ് പ്രതിനിധി

      വാഷിംഗ്ടൺ: ഗാസയിലെ വെടിനിർത്തൽ സംബന്ധിച്ചു അമേരിക്ക മുന്നോട്ടുവച്ച നിർദ്ദേശത്തിന് ഹമാസ് നൽകിയ മറുപടി അസ്വീകാര്യമെന്ന് ട്രംപ് ഭരണകൂടത്തിൻ്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്‌. എക്സ് പോസ്റ്റിലൂടെയായിരുന്നു സ്റ്റീവ് വിറ്റ്‌കോഫിൻ്റെ പ്രതികരണം. ‘ഞങ്ങൾ മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ ഹമാസ് അംഗീകരിക്കണമെന്നായിരുന്നു എക്സിൽ പങ്കുവച്ച കുറിപ്പിൽ വിറ്റ്കോഫ് ആവശ്യപ്പെട്ടത്. കൂടാതെ വെടിനിർത്തലിനെക്കുറിച്ചുള്ള കൂടുതൽ ചർച്ചകൾ വരുന്ന ആഴ്ചയിൽ ഉടൻ ആരംഭിക്കാം എന്നും വിറ്റ്കോഫ് വ്യക്തമാക്കിയിരുന്നു. അതേസമയം അമേരിക്കൻ നിർദ്ദേശത്തിന് മറുപടി നൽകിയതായി നേരത്തെ ഹമാസ് അറിയിച്ചിരുന്നു. വെടിനിർത്തൽ കാലാവധിയും ഇസ്രയേൽ എത്രത്തോളം പിൻവാങ്ങുമെന്നത് സംബന്ധിച്ച വെടിനിർത്തൽ കരാറിലെ നിർദ്ദേശങ്ങളും സംബന്ധിച്ചാണ് അമേരിക്കയും ഹമാസും തമ്മിലുള്ള ത‍ർക്കത്തിന് കാരണമെന്നാണ് റിപ്പോർട്ട്. സ്ഥിരമായ വെടിനിർത്തൽ, ഗാസ മുനമ്പിൽ നിന്നുള്ള പൂ‍ർണ്ണമായ പിൻവാങ്ങൽ, ​ഗാസ മുനമ്പിലെ ജനങ്ങൾക്ക് പുറത്ത് നിന്നുള്ള കൂടുതൽ സഹായം ഉറപ്പ് വരുത്തുക എന്നതായിരുന്നു അമേരിക്കയുടെ വെടിനിർത്തൽ നിർദ്ദേശങ്ങളോടുള്ള ഹമാസിൻ്റെ പ്രതികരണം.കൂടാതെ കരാറിൻ്റെ ഭാഗമായി നേരത്തെ സമ്മതിച്ച പലസ്തീൻ തടവുകാർക്ക് പകരമായി 10 ജീവിച്ചിരിക്കുന്ന ഇസ്രായേലി തടവുകാരെയും 18…

      Read More »
    • ആക്രമണം കൊണ്ട് പൊറുതിമുട്ടി; കരടി മാംസം വില്‍ക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍!

      കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ സ്ലോവാക്യയില്‍ ബ്രൗണ്‍ ബെയര്‍ ഇനത്തിലെ കരടികളുടെ മാംസത്തിന്റെ വില്പനയ്ക്ക് അനുമതി നല്‍കി സര്‍ക്കാര്‍. വൈകാതെ സ്ലോവാക്യന്‍ മാര്‍ക്കറ്റുകളില്‍ കരടി മാംസം വില്പനയ്‌ക്കെത്തും. കരടികളുടെ ആക്രമണം കൂടുന്ന സാഹചര്യത്തില്‍ 350 കരടികളെ വെടിവച്ചു കൊല്ലാന്‍ സര്‍ക്കാര്‍ കഴിഞ്ഞ മാസം തീരുമാനിച്ചിരുന്നു. എന്നാല്‍, ഇതിനെതിരെ പ്രതിപക്ഷവും പരിസ്ഥിതി സംഘടനകളും രംഗത്തെത്തിയിരുന്നു. യൂറോപ്യന്‍ പാര്‍ലമെന്റും സ്ലോവാക്യയുടെ തീരുമാനത്തെ വിമര്‍ശിച്ചു. വേള്‍ഡ് കണ്‍സര്‍വേഷന്‍ യൂണിയന്റെ കണക്ക് പ്രകാരം ഭീഷണി നേരിടുന്ന സ്പീഷീസാണ് യൂറോപ്യന്‍ രാജ്യങ്ങളിലെ ബ്രൗണ്‍ ബിയറുകള്‍. എന്നാല്‍, തീരുമാനവുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ച സ്ലോവാക്യന്‍ സര്‍ക്കാര്‍ കൊല്ലുന്ന കരടികളുടെ മാംസം പൊതുജനങ്ങള്‍ക്ക് വില്‍ക്കുമെന്നും പ്രഖ്യാപിച്ചു. പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലെ സംഘടനകള്‍ എല്ലാ നിയമ, ശുചിത്വ വ്യവസ്ഥകള്‍ പാലിച്ചു വേണം വില്‍പ്പന നടത്താന്‍. ഏകദേശം 1,300 ബ്രൗണ്‍ ബിയറുകള്‍ സ്ലോവാക്യയിലുണ്ടെന്നാണ് കണക്ക്. മനുഷ്യര്‍ക്ക് നേരെയുള്ള ഇവയുടെ ആക്രമണം ഉയരുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. റൊമേനിയ, പടിഞ്ഞാറന്‍ യുക്രെയിന്‍, സ്ലോവാക്യ, പോളണ്ട് എന്നിവിടങ്ങളിലായി വ്യാപിച്ചു കിടക്കുന്ന പ്രശസ്തമായ…

      Read More »
    • എന്റെ സമയം അവസാനിച്ചു… യുഎസ് സർക്കാരിൽ നിന്നും രാജിവച്ച് ഇലോൺ മസ്ക്, തീരുമാനം ട്രംപിന്റെ താരിഫ് നയങ്ങളിൽ പ്രതിഷേധിച്ച്

      വാഷിങ്ടൻ: യുഎസ് സർക്കാരിന്റെ പ്രത്യേക ഏജൻസിയായ ഡോജിൽ (ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി) നിന്ന് പടിയിറങ്ങി ശതകോടീശ്വരനും ടെസ്‌ല സിഇഒയുമായ ഇലോൺ മസ്ക്. ഡോജിലെ തന്റെ സമയം അവസാനിക്കുന്നുവെന്നും ഒരു പ്രത്യേക സർക്കാർ ജീവനക്കാരൻ എന്ന നിലയിൽ തന്റെ കടമ നിർവഹിച്ചുവെന്നും അറിയിച്ചാണ് മസ്കിന്റെ പടിയിറക്കം. ട്രംപിന് നന്ദി അറിയിച്ചാണ് മസ്ക് ഡോജ് തലപ്പത്ത് നിന്ന് മടങ്ങുന്നത്.‘‘ഒരു പ്രത്യേക സർക്കാർ ജീവനക്കാരൻ എന്ന നിലയിൽ എന്റെ ഷെഡ്യൂൾ ചെയ്ത സമയം അവസാനിക്കുകയാണ്. പാഴ് ചെലവുകൾ കുറയ്ക്കാന്‍ ട്രംപ് നൽകിയ അവസരത്തിന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഡോജ് ദൗത്യം കാലക്രമേണ ശക്തിപ്പെടും’’ – അദ്ദേഹം എക്സിൽ കുറിച്ചു. അതേസമയം ട്രംപിന്റെ താരിഫ് നയങ്ങളിൽ പ്രതിഷേധിച്ചാണ് മസ്ക് ഡോജ് വിടുന്നതെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. യുഎസ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരിഫുമായി ബന്ധപ്പെട്ട നിയമനിർമാണം, ഫെഡറൽ കമ്മി വർദ്ധിപ്പിക്കുകയും ഡോജിന്റെ പ്രവർത്തനത്തെ ദുർബലപ്പെടുത്തുകയും ചെയ്യുമെന്ന് മസ്ക് വിലയിരുത്തിയിരുന്നു. ബില്ലിനെ മനോഹരമാണെന്നാണ് ട്രംപ്…

      Read More »
    • തെക്കൻ ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് നേതാവ് മുഹമ്മദ് സിൻവർ കൊല്ലപ്പെട്ടതായി നെതന്യാഹു, കൊല്ലപ്പെട്ടത്‌ യഹ്യ സിൻവറിന്റെ സഹോദരൻ

      ടെൽ അവീവ്: ഗാസയിലെ ഹമാസ് നേതാവ് മുഹമ്മദ് സിൻവറിനെ വധിച്ചതായി ഇസ്രയേൽ സൈന്യം. ഈ മാസം ആദ്യം തെക്കൻ ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണ് മുഹമ്മദ് സിൻവർ കൊല്ലപ്പെട്ടതെന്നാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇക്കാര്യം ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് നേരത്തെ സ്ഥിരീകരിച്ചിരുന്നില്ല. കഴിഞ്ഞ വർഷം ഇസ്രയേൽ ഡ‍ിഫൻസ് ഫോഴ്സ് കൊലപ്പെടുത്തിയ ഹമാസ് തലവൻ യഹ്യ സിൻവറിന്റെ സഹോദരനാണ് മുഹമ്മദ് സിൻവർ. യഹ്യ സിൻവറിന്റെ മരണത്തിനു പിന്നാലെ മുഹമ്മദ് സിൻവറിനെ ഗാസയിലെ ഹമാസ് തലവനായി തിരഞ്ഞെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് മുഹമ്മദിനെയും ഇസ്രയേൽ വധിച്ചത്. മുഹമ്മദിനെ സൈന്യം വധിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ആണ് പ്രഖ്യാപിച്ചത്. അതേസമയം ഗാസയിലെ ഖാൻ യൂനിസ് അഭയാർഥി ക്യാംപിലാണ് മുഹമ്മദ് ഇബ്രാഹിം ഹസ്സൻ സിൻവർ ജനിച്ചത്. 2006ൽ, ഇസ്രയേൽ സൈനികൻ ഗിലാദ് ഷാലിറ്റിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ മുഖ്യപങ്കാളിയായിരുന്നു മുഹമ്മദ് സിൻവർ. 1991ലാണ് ഹമാസിന്റെ സൈനിക വിഭാഗത്തിൽ മുഹമ്മദ് സിൻവർ ചേരുന്നത്. തുടർന്ന് ഹമാസ് ഉന്നത നേതാക്കളുമായി…

      Read More »
    Back to top button
    error: