World
-
ഇന്ത്യയുടെ കാര്യം തീരുമാനിക്കുന്നത് അമേരിക്കൻ പ്രസിഡന്റോ? ഇന്ത്യ ഇനി എണ്ണ വാങ്ങുക വെനസ്വേലയിൽ നിന്ന്, ഇറാനിൽ നിന്നല്ല!! കരാർ രൂപരേഖ തയ്യാറായിക്കഴിഞ്ഞു, സ്വയം പ്രഖ്യാപനവുമായി ട്രംപ്, ഒന്നും മിണ്ടാതെ ഇന്ത്യ
ന്യൂഡൽഹി: ഇറാനിൽ നിന്നല്ല വെനസ്വേലയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുമെന്ന പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഈ കരാറിന്റെ രൂപരേഖ തയ്യാറായിക്കഴിഞ്ഞുവെന്നും ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്നതിൽ നിന്ന് ഇന്ത്യ പിന്മാറുമെന്നും ട്രംപ് പ്രഖ്യാപിച്ചു. എന്നാൽ ട്രംപിന്റെ ഈ അവകാശവാദത്തിൽ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതുപോലെ വെനസ്വേലൻ എണ്ണ വാങ്ങുന്നതിനായി ചൈനയെയും ട്രംപ് സ്വാഗതം ചെയ്തു. വെനസ്വേലയുടെ നിയന്ത്രണം യുഎസ് ഏറ്റെടുത്തുവെന്ന് അവകാശപ്പെടുന്നതിന് പിന്നാലെയായിരുന്നു ട്രംപിന്റെ ഈ പ്രഖ്യാപനം. കഴിഞ്ഞ ദിവസങ്ങളിൽ വെനസ്വേലയുമായുള്ള വ്യോമാതിർത്തി ട്രംപ് തുറന്നിരുന്നു. പിന്നാലെ അമേരിക്കയിലെ പ്രധാനപ്പെട്ട എണ്ണ കമ്പനികൾ സ്ഥലങ്ങൾ പരിശോധിക്കാൻ വെനസ്വേലയിലേക്ക് പോകും എന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എണ്ണ വ്യവസായമേഖലയിൽ സ്വകാര്യ കമ്പനികളെയും നിക്ഷേപങ്ങളെയും അനുവദിക്കാനുള്ള ബിൽ വെനസ്വേല അംഗീകരിച്ചതിന് പിന്നാലെയും കൂടിയാണ് ട്രംപിന്റെ ഈ വെളിപ്പെടുത്തൽ. രണ്ട് ദിവസം മുൻപാണ് വെനസ്വേലൻ ദേശീയ അസംബ്ലി ബിൽ അംഗീകരിച്ചത്. യുഎസിനെ സഹായിക്കാനാണ് ബിൽ എന്നാണ് നിരീക്ഷണം. നിക്കോളാസ് മഡുറോയെ യുഎസ് പിടികൂടി വെറും രണ്ട്…
Read More » -
യുദ്ധം ഒഴിവാക്കാന്‍ പിന്നാമ്പുറ ചര്‍ച്ചകള്‍ സജീവം; അമേരിക്ക ആക്രമിച്ചാല്‍ ഇസ്രയേലിനെയും ആക്രമിക്കുമെന്ന് ഇറാന്‍; ആക്രമണ സാധ്യത തള്ളാതെ ട്രംപ്; ജനകീയ പ്രക്ഷോഭത്തിനിടെ ഇറാന്‍ 6,563 പേരെ കൊന്നൊടുക്കിയെന്ന് മനുഷ്യാവകാശ സംഘടന
ടെഹ്‌റാന്‍: ആക്രമണങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്ന് ഇറാന്‍ സൈനിക മേധാവി ആവര്‍ത്തിക്കുമ്പോഴും പിന്നാമ്പുറത്ത് അമേരിക്കയുമായുള്ള സമാധാന ചര്‍ച്ചകള്‍ ഊര്‍ജിതമാക്കി ഇറാന്‍. ചര്‍ച്ചകളില്‍ പുരോഗതിയെന്ന് ഇറാന്റെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയെന്ന് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇരുപക്ഷവും തമ്മിലുള്ള ചര്‍ച്ചകള്‍ സ്ഥിരീകരിച്ചെങ്കിലും ആക്രമണ ഭീഷണി തുടര്‍ന്നു. ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടതിനെത്തുടര്‍ന്ന് ഇടപെടുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയതിന് പിന്നാലെ, യുഎസ്എസ് എബ്രഹാം ലിങ്കണ്‍ വിമാനവാഹിനിക്കപ്പലിന്റെ നേതൃത്വത്തിലുള്ള യുദ്ധക്കപ്പലുകളെ വാഷിംഗ്ടണ്‍ ഇറാന്റെ തീരങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന യുദ്ധപ്രതീതിക്ക് വിപരീതമായി, ചര്‍ച്ചകള്‍ക്കായുള്ള സംഘടനാപരമായ നടപടികള്‍ പുരോഗമിക്കുകയാണെന്ന് ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ മേധാവി അലി ലാരിജാനി പറഞ്ഞു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി മോസ്‌കോയില്‍ ചര്‍ച്ച നടത്തിയതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം. വിപുലമായ ഒരു സംഘര്‍ഷം ഇറാനെയും അമേരിക്കയെയും ഒരുപോലെ ദോഷകരമായി ബാധിക്കുമെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ ശനിയാഴ്ച പറഞ്ഞു. ഈജിപ്ഷ്യന്‍…
Read More » -
ഇറാനില്‍ സ്‌ഫോടന പരമ്പര; അഞ്ചുപേര്‍ കൊല്ലപ്പെട്ടു; ഇക്കുറിയും സംഭവിച്ചത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറികള്‍?; കെട്ടിടങ്ങളും വാഹനങ്ങളും തകര്‍ന്നു; പങ്കില്ലെന്ന് ഇസ്രയേല്‍; ദുരൂഹത തുടരുന്നു
ടെഹ്‌റാന്‍: ഇറാനിലെ രണ്ടിടങ്ങളിലുണ്ടായ വ്യത്യസ്ത സ്‌ഫോടനങ്ങളില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. 14 പേര്‍ക്ക് പരിക്ക്. തെക്കുപടിഞ്ഞാറന്‍ നഗരമായ അഹ്വാസില്‍ റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ ഗ്യാസ് പൊട്ടിത്തെറിച്ചാണ് നാലു പേര്‍ മരിച്ചതെന്ന് അഗ്‌നിരക്ഷാ സേനയെ ഉദ്ധരിച്ച് ടെഹ്‌റാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. തെക്കന്‍ തുറമുഖ നഗരമായ ബന്ദര്‍ അബ്ബാസിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 14 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. നിരവധി വാഹനങ്ങളും കടകളും സ്‌ഫോടനത്തില്‍ തകര്‍ന്നിട്ടുണ്ട്. ബന്ദര്‍ അബ്ബാസിലെ സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ പങ്കില്ലെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. അതേസമയം, റെവല്യൂഷണറി ഗാര്‍ഡ് നാവിക കമാന്‍ഡറെ ലക്ഷ്യമിട്ടാണ് ആക്രമണം എന്ന വാര്‍ത്തകളെ അര്‍ധ-ഔദ്യോഗിക വാര്‍ത്താ ഏജന്‍സി തള്ളിക്കളഞ്ഞു. സ്‌ഫോടനത്തിന് കാരണം എന്താണെന്ന് അന്വേഷിക്കുകയാണെന്ന് ഹോര്‍മോഗന്‍ പ്രവിശ്യയിലെ ക്രൈസിസ് ഡയറക്ടര്‍ ജനറല്‍ ഓഫ് ക്രൈസിസ് മാനേജ്‌മെന്റിനെ ഉദ്ധരിച്ച് ഔദ്യോഗിക ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സ്‌ഫോടനം നടന്ന കെട്ടിടത്തിന്റെ മുന്‍ഭാഗം പൊട്ടിത്തെറിച്ചതായും ഉള്‍ഭാഗങ്ങളിലുള്ള വസ്തുക്കള്‍ പുറത്തുവന്നതായും സ്റ്റേറ്റ് ടെലിവിഷന്‍ സംപ്രേഷണം ചെയ്ത ചിത്രങ്ങളിലുണ്ട്. കെട്ടിടഭാഗങ്ങള്‍ ചിതറിക്കിടക്കുകയാണ്.…
Read More » -
ഒറ്റ ദിവസംകൊണ്ട് സ്വര്‍ണവില വലിച്ചു താഴെയിട്ടത് ഈയൊരു പേര്! സ്വര്‍ണത്തിനും വെള്ളിക്കും ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ഇടിവ്; കെവിന്‍ വാര്‍ഷിന്റെ പലിശ നിരക്കിലെ നിലപാടുകള്‍ ഭാവിയിലും നിര്‍ണായകമാകും; പുതിയ നിയമനം പ്രഖ്യാപിച്ച് ട്രംപ്
ന്യൂയോര്‍ക്ക്: സ്വര്‍ണവില റോക്കറ്റ് പരുവത്തില്‍ മുകളിലേക്ക് ഉയര്‍ത്തിയ ട്രംപിന്റെ നിലപാടുകളും പുതിയ നിയമനവും അതേ സ്വര്‍ണവിലയെ ഒറ്റ ദിവസംകൊണ്ട് താഴെയെത്തിച്ചിരിക്കുന്നു. താരിഫ് പ്രഖ്യാപനം മുതല്‍ ഇറാന്‍ യുദ്ധ പ്രഖ്യാപനം വരെ സ്വര്‍ണവിലയെ ബാധിച്ചു. എപ്പോഴൊക്കെ ഡോളര്‍ വിലയില്‍ ചാഞ്ചാട്ടമുണ്ടാകുന്നുവോ അപ്പോഴെല്ലാ മഞ്ഞലോഹം മിന്നിത്തിളങ്ങി. ഇന്നലെ ട്രംപ് എടുത്ത തീരുമാനമാണ് സ്വര്‍ണവില വലിച്ചു താഴെയിട്ടത്. യു.എസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ പുതിയ ചെയര്‍മാനായി മുന്‍ ഫെഡ് ഗവര്‍ണര്‍ കെവിന്‍ വാര്‍ഷിനെ ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവിലേക്ക് സ്വര്‍ണവിലയെത്തി. രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് 4,889.40 ഡോളറിലാണ് സ്വര്‍ണ വില വ്യാപാരം അവസാനിപ്പിച്ചത്. 9.50 ശതമാനമാണ് സ്വര്‍ണ വിലയിലുണ്ടായ ഇടിവ് വ്യാഴാഴ്ച 5594.82 ഡോളറിലെത്തിയ ശേഷമായിരുന്നു സ്വര്‍ണ വില താഴോട്ടിറങ്ങിയത്. 1983ന് ശേഷമുള്ള ഏറ്റവും വലിയ ദൈനംദിന ഇടിവാണിത്. 30 ശതമാനം ഇടിഞ്ഞ് 85.15 ഡോളറിലാണ് വെള്ളി വ്യാപാരം അവസാനിപ്പിച്ചത്. വ്യാഴാഴ്ച 121.64 ഡോളറിലെത്തിയ ശേഷമാണ് വെള്ളിയുടെ…
Read More » -
പാകിസ്താന്‍ ട്വന്റി 20 ലോകകപ്പിന്; തിങ്കളാഴ്ച വിമാനം കയറുമെന്ന് പത്രക്കുറിപ്പ്; തൊട്ടു പിന്നാലെ മുക്കി; അനാവശ്യ വിവാദം മാത്രം ലക്ഷ്യമെന്നു വ്യക്തം; ഐസിസി നിലപാടു കടുപ്പിച്ചതോടെ സാഷ്ടാംഗം
ഇസ്ലാമാബാദ്: ബംഗ്ലദേശിനെ ചൊല്ലിയുണ്ടാക്കിയ നാടകങ്ങള്‍ക്കൊടുവില്‍ പാക് ടീം ട്വന്റി 20 ലോകകപ്പില്‍ പങ്കെടുക്കുമെന്ന് സൂചന. പിസിബി (പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്) പുറത്തുവിടുകയും പിന്നീട് ഡിലീറ്റ് ചെയ്യുകയും ചെയ്ത വാര്‍ത്താക്കുറിപ്പിലാണ് യാത്ര തീയതിയും ഫ്ലൈറ്റുമടക്കമുള്ള വിവരങ്ങള്‍ ഉള്ളത്. ലോകകപ്പിനുള്ള പാക് ടീം തിങ്കളാഴ്ച (ഫെബ്രുവരി 2) എയര്‍ ലങ്ക വിമാനത്തില്‍ പുറപ്പെടുമെന്നും അതേ വിമാനത്തില്‍ ഓസീസ് താരങ്ങളും ഉണ്ടാകുമെന്നുമാണ് കുറിപ്പിലുണ്ടായിരുന്നത്. പിസിബിയുടെ വാര്‍ത്താക്കുറിപ്പ് ലീക്കായതിന് പിന്നാലെ പാക് മാധ്യമപ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. എന്നാല്‍ നിമിഷങ്ങള്‍ക്കകം ഈ കുറിപ്പ് പിന്‍വലിച്ച് പുതിയ റിലീസ് ഇറക്കുകയായിരുന്നു. ഈ റിലീസില്‍ യാത്രാ തീയതിയും ഫ്ലൈറ്റും ഒഴിവാക്കിയിട്ടുണ്ട്. ലോകകപ്പില്‍ പങ്കെടുക്കുന്നതില്‍ പാക്കിസ്ഥാന്‍ ഔദ്യോഗിക തീരുമാനം ഇതുവരെ കൈക്കൊണ്ടിട്ടില്ല എന്നായിരുന്നു പിസിബിയുടെ ഭാഷ്യം. എന്നാല്‍ ഇത് കളവാണെന്നും അനാവശ്യമായ വിവാദം മാത്രമാണ് പാക്കിസ്ഥാന്റെ ലക്ഷ്യമെന്നുമാണ് പുതിയ നീക്കങ്ങളില്‍ നിന്നും മനസിലാകുന്നത്. ഫെബ്രുവരി ഏഴിനാണ് ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ട്വന്റി 20 ലോകകപ്പ് മല്‍സരങ്ങള്‍ക്ക് തുടക്കമാകുക. പിസിബി ചെയര്‍മാനായ മുഹ്സിന്‍ നഖ്വി…
Read More » -
‘എനിക്ക് ലജ്ജ തോന്നുന്നു, ഇങ്ങനെ ലോകത്തിനു മുന്നിൽ കൈ നീട്ടേണ്ടി വരുന്നതിൽ!! സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സഹായം ചോദിക്കുമ്പോൾ എൻ്റെയും അസിമിന്റേയും തലകൾ നാണക്കേടുകൊണ്ട് കുനിയാറുണ്ട്, സഹായം നൽകുന്ന രാജ്യങ്ങൾ മുന്നോട്ടുവെക്കുന്ന പല നിബന്ധനകളും തള്ളിക്കളയാൻ സാധിക്കാത്ത വിധം വിട്ടുവീഴ്ചകൾക്ക് നിർബന്ധിതരാകുന്നു’- പാക് പ്രധാനമന്ത്രി
ഇസ്ലാമാബാദ്: സാമ്പത്തിക സഹായത്തിനായി ലോകരാജ്യങ്ങൾക്ക് മുന്നിൽ കൈനീട്ടേണ്ടിവരുന്ന അവസ്ഥയിൽ അങ്ങേയറ്റം ലജ്ജ തോന്നുന്നുവെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വായ്പകൾ തേടുന്നത് ആത്മാഭിമാനത്തിന് വലിയ ആഘാതമാണുണ്ടാക്കുന്നത്. പലരോടും സഹായം ചോദിക്കുമ്പോൾ തൻ്റെയും ഫീൽഡ് മാർഷൽ അസിം മുനീറിൻ്റെയും തലകൾ നാണക്കേടുകൊണ്ട് കുനിയാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ പ്രമുഖ കയറ്റുമതിക്കാരുമായി ശനിയാഴ്ച ഇസ്ലാമാബാദിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി വെളിപ്പെടുത്തൽ നടത്തിയത്. അതുപോലെ സഹായം നൽകുന്ന രാജ്യങ്ങൾ മുന്നോട്ടുവെക്കുന്ന പല നിബന്ധനകളും തള്ളിക്കളയാൻ സാധിക്കാത്ത വിധം തങ്ങൾ വിട്ടുവീഴ്ചകൾക്ക് നിർബന്ധിതരാകുന്നുണ്ടെന്നും ഷെരീഫ് കൂട്ടിച്ചേർത്തു. 2008- മുതൽ പാക്കിസ്ഥാൻ്റെ സാമ്പത്തികനില വളരെ പരിതാപകരമായ നിലയിലാണ്. 2021-ൽ പണപ്പെരുപ്പം കൂടുകയും രാജ്യം വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയും ചെയ്തിരുന്നു. നിലവിൽ രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം ഏകദേശം ഇരട്ടിയായിട്ടുണ്ടെങ്കിലും അതിൽ സുഹൃദ് രാജ്യങ്ങളിൽനിന്നുള്ള കടങ്ങളും ഉൾപ്പെടുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. നിലവിൽ കൊടുത്തുതീർക്കാനുള്ള കടം സംബന്ധിച്ച് അന്താരാഷ്ട്ര നാണയ നിധിയുമായി (ഐഎംഎഫ്) പാക്കിസ്ഥാൻ ചർച്ച…
Read More » -
ഈ മാസം ആദ്യം മുതൽ ഐടിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ തുടങ്ങി, പരിഹരിക്കാവുന്ന പ്രശ്‌നങ്ങളാണെന്നാണ് അറിഞ്ഞത്, വലിയ സമ്മർദ്ദമില്ലാതെ റോയി ആത്മഹത്യ ചെയ്യില്ല- സന്തത സഹചാരി അബിൽ ദേവ്!! സിജെ റോയിയുടെ സംസ്‌കാരം നാളത്തേക്ക് മാറ്റി
ബെംഗളൂരു: ബെംഗളൂരുവിൽ ജീവനൊടുക്കിയ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സിജെ റോയിയുടെ ഇന്നു നടത്താൻ തീരുമാനിച്ച സംസ്‌കാരം നാളത്തേക്ക് മാറ്റി. ബന്ധുക്കൾ വിദേശത്ത് നിന്ന് എത്താൻ വൈകുന്നതിനാലാണ് സംസ്‌കാരം മാറ്റിയത്. റോയിയുടെ മൃതദേഹം സഹോദരന്റെ വീട് സ്ഥിതി ചെയ്യുന്ന കോറമംഗലയിലെ ദേവാലയത്തിലാണ് സംസ്‌കാരിക്കുക. പോസ്റ്റുമോർട്ടത്തിന് ശേഷം ബെംഗളൂരു ബോറിംഗ് ആശുപത്രിയിൽ നിന്നും മൃതദേഹം കോറമംഗലയിലെത്തിക്കും. ആദായനികുതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്ന് സിജെ റോയിയുടെ സന്തത സഹചാരി അബിൽ ദേവ് പറഞ്ഞു. ഈ മാസം ആദ്യം മുതലാണ് ഐടിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ തുടങ്ങിയത്. പരിഹരിക്കാവുന്ന പ്രശ്‌നങ്ങളാണ് എന്നാണ് അറിഞ്ഞത്. വലിയ സമ്മർദ്ദമില്ലാതെ റോയി ആത്മഹത്യ ചെയ്യില്ലെന്നും അബിൽ ദേവ് പറഞ്ഞു. അതേസമയം റോയിയുടെ മരണത്തിൽ ആദായനികുതി വകുപ്പിനെതിരായ ആരോപണങ്ങളിൽ ഉറച്ചുനിൽക്കുകയാണ് കുടുംബം. അന്വേഷണ ഏജൻസിയിൽ നിന്ന് സമ്മർദ്ദമുണ്ടായിരുന്നുവെന്ന് ഇന്ന് സിജെ ബാബു മാധ്യമങ്ങളോട് പറഞ്ഞു. ‘റോയ്ക്ക് കടമോ ബാധ്യതയോ ഭീഷണിയോ ഒന്നുമില്ല. ആദായനികുതി ഉദ്യോഗസ്ഥരുടെ സമ്മർദം കുടുംബത്തിന് അറിയാമായിരുന്നു. മറ്റെവിടെ നിന്നും റോയ്ക്ക് ഭീഷണിയുണ്ടായിരുന്നില്ല.…
Read More » -
“നീ എപ്പോഴാണ് വരുന്നത്, എനിക്കൊന്ന് കാണണമെന്ന് റോയ് പറഞ്ഞു, ഇന്ന് 7 മണിക്കു കാണാമെന്നു പറഞ്ഞു, പക്ഷേ കാണാൻ ആളുണ്ടായില്ല, ആള് പോയി… കടമോ, ബാധ്യതയോ, മറ്റു ഭീഷണികളോ ഒന്നും ഉണ്ടായിരുന്നില്ല”…
ബെംഗളൂരു: റിയൽ എസ്റ്റേറ്റ് കമ്പനിയായ കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ.സി.ജെ. റോയിയെ (57) സ്വയം വെടിവച്ചു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആദായനികുതി ഉദ്യോഗസ്ഥർക്കെതിരെ സഹോദരൻ രംഗത്ത്. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് തന്റെ സഹോദരന്റെ മരണത്തിനു കാരണക്കാരെന്നു സി.ജെ. ബാബു ആരോപിച്ചു. ആദായ നികുതി വകുപ്പിൽ നിന്ന് സഹോദരൻ വലിയ സമ്മർദം നേരിട്ടിരുന്നെന്നാണു സി.ജെ. ബാബുവിന്റെ വെളിപ്പെടുത്തൽ. മൂന്നു ദിവസമായി ഐടി വകുപ്പ് ഉദ്യോഗസ്ഥർ റോയിയുടെ ഓഫിസിൽ ഉണ്ടായിരുന്നു. ആദായ നികുതി വകുപ്പ് അഡിഷനൽ കമ്മിഷണർ കൃഷ്ണപ്രസാദിൽ നിന്നും സമ്മർദം ഉണ്ടായിരുന്നെന്നാണു കേട്ടതെന്നും സി.ജെ. ബാബു മാധ്യമങ്ങളോടു പറഞ്ഞു. റോയ് യുടെ മരണദിവസം രാവിലെ 10:40-ന് റോയി തന്നെ വിളിച്ചിരുന്നെന്നും സഹോദരൻ വെളിപ്പെടുത്തി. ‘‘നീ എപ്പോഴാണ് വരുന്നത്, എനിക്കൊന്ന് കാണണമെന്ന് റോയ് പറഞ്ഞു. ഇന്ന് (ശനിയാഴ്ച) 7 മണിക്കു കാണാമെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ കാണാൻ ആളുണ്ടായില്ല, ആള് പോയി. കടമോ, ബാധ്യതയോ, മറ്റു ഭീഷണികളോ ഒന്നും ഉണ്ടായിരുന്നില്ല… കുടുംബത്തെ കണ്ട…
Read More » -
മഡൂറോയെ തടവിലാക്കിയപ്പോള്‍ നയവും മാറ്റി; ഉന്നം റഷ്യയെന്നു വ്യക്തം; റഷ്യക്കു പകരം വെനസ്വേലയില്‍ നിന്ന് എണ്ണ വാങ്ങണമെന്ന് ഇന്ത്യയോട് ഡോണള്‍ഡ് ട്രംപ്; വരും മാസങ്ങളില്‍ റഷ്യന്‍ എണ്ണ ഇറക്കുമതി വെട്ടിക്കുറയ്ക്കും
ന്യൂയോര്‍ക്ക്: റഷ്യന്‍ എണ്ണയ്ക്കു പകരം വെനസ്വേലയില്‍നിന്ന് ക്രൂഡ് ഓയില്‍ വാങ്ങണമെന്ന് ഇന്ത്യയോട് അമേരിക്ക. യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയില്‍നിന്നുള്ള എണ്ണ വാങ്ങല്‍ നിര്‍ത്തണമെന്ന് നിരന്തരം അമേരിക്കയും ട്രംപും ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. ഇതു മുഖവിലയ്ക്ക് എടുക്കാത്തതിന്റെ പ്രതികാരമെന്നോണമാണ് വന്‍ തുക നികുതിയും ചുമത്തിയത്. നിലവില്‍, റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കണമെന്നും ആവശ്യത്തിനുള്ള എണ്ണ വെനസ്വേലയില്‍നിന്ന് വാങ്ങാമെന്നുമാണ് ട്രംപ് പറയുന്നത്. രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. റഷ്യന്‍ എണ്ണ ഇറക്കുമതിക്ക് വാഷിംഗ്ടണ്‍ താരിഫ് വര്‍ദ്ധിപ്പിച്ചതിനെത്തുടര്‍ന്ന്, ഇറക്കുമതി വെട്ടിക്കുറയ്ക്കുമെന്ന് ഇന്ത്യ ഉറപ്പു നല്‍കിയിരുന്നു. വരും മാസങ്ങളില്‍ റഷ്യന്‍ എണ്ണയുടെ ഉപയോഗം പ്രതിദിനം ലക്ഷക്കണക്കിന് ബാരലുകളായി കുറയ്ക്കാന്‍ ഇന്ത്യ ഒരുങ്ങുകയാണെന്ന് സ്രോതസ്സുകള്‍ വ്യക്തമാക്കി. ചര്‍ച്ചകളുടെ രഹസ്യസ്വഭാവം കണക്കിലെടുത്ത് വിവരങ്ങള്‍ നല്‍കിയവര്‍ പേര് വെളിപ്പെടുത്താന്‍ തയ്യാറായില്ല. 2025 മാര്‍ച്ചില്‍, ഇന്ത്യയുള്‍പ്പെടെ വെനസ്വേലന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 25% താരിഫ് ഏര്‍പ്പെടുത്തിയിരുന്നു. ജനുവരി 3ന് യുഎസ് സൈന്യം പിടികൂടിയ വെനസ്വേലന്‍…
Read More » -
അമേരിക്കൻ സൈനിക നടപടിയേക്കാൾ കരാർ ഉണ്ടാക്കാനാണ് ഇറാന് താൽപ്പര്യം- ട്രംപ്!! ഉപാധികൾ വച്ചുള്ള ചർച്ചയ്ക്ക് താൽപര്യമില്ല, ഇറാൻ മിസൈൽ–പ്രതിരോധ സംവിധാനങ്ങൾ അടിയറവ് വെക്കില്ല, പരസ്പര ബഹുമാനത്തോടെയുള്ള സംഭാഷണമാകാം- അബ്ബാസ് അറാഘ്ചി
വാഷിങ്ടൺ: അമേരിക്കൻ സൈനിക നടപടികൾ നേരിടുന്നതിനേക്കാൾ കരാർ ഉണ്ടാക്കാനാണ് ഇറാൻ താൽപ്പര്യപ്പെടുന്നതെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഗൾഫ് മേഖലയിലേക്ക് യുഎസ് സൈനിക സാന്നിധ്യം വർധിപ്പിക്കുന്നതിനെക്കുറിച്ച് വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപിന്റെ പ്രതികരണം. “ഇത് ഞാൻ ഉറപ്പോടെ പറയാം, അവർക്ക് ഒരു കരാർ വേണം,” അദ്ദേഹം പറഞ്ഞു. ബുധനാഴ്ച, ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾക്കായി സമയം കുറഞ്ഞുവരികയാണെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. വലിയ യു.എസ്. നാവികസേന ഇറാനിന് സമീപം സജ്ജീകരിച്ച പശ്ചാത്തലത്തിലായിരുന്നു ട്രംപിന്റെ പുതിയ പരാമർശമെത്തിയത്. അതേസമയം, ഇറാൻ തന്റെ മിസൈൽ, പ്രതിരോധ സംവിധാനങ്ങൾ അടിയറവ് വച്ചുള്ള ചർച്ചയ്ക്ക് ഒരിക്കലും വിധേയമാകില്ലെന്ന നിലപാട് ആവർത്തിച്ച് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഘ്ചി. നിലവിൽ യുഎസുമായി ഔദ്യോഗിക ചർച്ചകൾ നിശ്ചയിച്ചിട്ടില്ലെങ്കിലും പരസ്പര ബഹുമാനവും വിശ്വാസവും അടിസ്ഥാനമാക്കിയുള്ള സംഭാഷണങ്ങൾക്ക് തെഹ്റാൻ തയ്യാറാണെന്ന് അബ്ബാസ് അറാഘ്ചി പറഞ്ഞു. ഇതിനിടെ, ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ മേധാവി അലി ലാരിജാനി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ…
Read More »