Breaking NewsCrimeLead NewsNEWSNewsthen SpecialWorld

മൊസാദിന്റെ ആസൂത്രണം; പ്രതിരോധ സേന നടപ്പാക്കി; ടെഹ്‌റാന്‍ നഗരത്തിനു സമീപം ഡ്രോണ്‍ ബേസ് നിര്‍മിച്ചു; വാഹനങ്ങളില്‍ ആയുധങ്ങള്‍ ഒളിപ്പിച്ചു കടത്തി; ഇറാനില്‍തന്നെ ഭൂതല മിസൈലുകളും സ്ഥാപിച്ചു; പ്രദേശിക ഇന്റലിജന്‍സിനെയും കബളിപ്പിച്ചു; ഇസ്രായേലിന്റെ ആക്രമണത്തിനു പിന്നില്‍ വര്‍ഷങ്ങളുടെ നിരീക്ഷണം

ടെഹ്‌റാന്‍: ഇസ്രായേല്‍ ഇറാനില്‍ നടത്തിയ ആക്രമണത്തില്‍ സൈനിക മേധാവികളും കമാന്‍ഡര്‍മാരുമടക്കം ഇരുപതു പേരെങ്കിലും കൊല്ലെപ്പെട്ടെന്നു രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ്. 200 ഫൈറ്റര്‍ ജെറ്റുകള്‍ ആക്രമണത്തില്‍ പങ്കെടുത്തെന്നും ആക്രമത്തെക്കുറിച്ച് ട്രംപിനും അമേരിക്കയ്ക്കും എല്ലാമറിയാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വര്‍ഷങ്ങളുടെ നിരീക്ഷണത്തിനും പ്ലാനിംഗിനും ശേഷമാണ് ഇസ്രയേല്‍ ഇറാനെതിരേ ആക്രമണത്തിനു മുതിര്‍ന്നതെന്നാണു വിവരം. ടെഹറാനില്‍ ന്യൂക്ലിയര്‍ ഇന്ധനങ്ങള്‍ സംശുദ്ധീകരിക്കുന്ന സൈറ്റുകളെക്കുറിച്ചും വ്യക്തമായ ധാരണ ഇസ്രയേലിനുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മിസൈല്‍ ബേസുകളും സൈനിക താവളങ്ങളും ന്യൂക്ലിയര്‍ സൈറ്റുകളുമാണ് ഇസ്രയേല്‍ ലക്ഷ്യമിട്ടത്. മുതിര്‍ന്ന നേതാക്കളും കൊല്ലപ്പെട്ടു.

Signature-ad

 

ഇറാനില്‍നിന്ന് പ്രത്യാക്രമണം പ്രതീക്ഷിക്കുന്നെന്നും ന്യൂക്ലിയര്‍ ഭീഷണിയെക്കുറിച്ചു കൃത്യമായ ധാരണയുണ്ടെന്നും ജെറുസലേമില്‍നിന്നുള്ള ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്‌സിനോടു വ്യക്തമാക്കിയിട്ടുണ്ട്. 200 വിമാനങ്ങള്‍ നൂറിലേറെ ലക്ഷ്യങ്ങളിലേക്ക് 300 സ്‌ഫോടനങ്ങളാണു നടത്തിയത്. ഇറാന്‍ ഇപ്പോള്‍തന്നെ 15 ആണവ ആയുധങ്ങള്‍ നിര്‍മിക്കാനുള്ള യുറേനിയം സമ്പുഷ്ടീകരിച്ചെന്നാണ് ഇസ്രയേലിന്റെ ആരോപണം. ബാലിസ്റ്റിക് മിസൈല്‍ ഫാക്ടറികളെയും സൈനിക കേന്ദ്രങ്ങളെയും ഇസ്രയേല്‍ ലക്ഷ്യമിട്ടു.

ആക്രമിക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങളില്ലായിരുന്നു എന്നാണ് ഇസ്രയേലിന്റെ നിലപാട്. ഇറാന്‍ വര്‍ഷങ്ങളായി ആണവ ആയുധം നിര്‍മിക്കാനുള്ള ശ്രമത്തിലായിരുന്നു. എല്ലാ നയതന്ത്ര ശ്രമങ്ങളും പരാജയപ്പെട്ടതോടെയാണു ആക്രമണത്തിനു മുതിര്‍ന്നത്. ആക്രമണത്തില്‍ പങ്കെടുത്തവരെല്ലാം രാജ്യത്തു സുരക്ഷിതമായി തിരികെയെത്തി. ഇസ്രയേലിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും നടപടിയുണ്ടാകുമെന്ന് കുറച്ചു ദിവസങ്ങളായി പ്രതീക്ഷിച്ചിരുന്നു. ഇറാന്റെ ഭാഗത്തുനിന്ന് തീവ്രമായ ആക്രമണമുണ്ടാകുമെന്നും പ്രതീഷിച്ചു. എന്നാല്‍, നിലവില്‍ ഇറാന്റെ ഭാഗത്തുനിന്ന് ആണവ ഭീഷണി ഉടനുണ്ടാകില്ലെന്ന് ഉറപ്പാക്കിയെന്നും ഇസ്രയേല്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.

 

ടെഹ്‌റാറിലെ നതാന്‍സ് ആണവ സമ്പുഷ്ടീകരണ കേന്ദ്രത്തിനു നേരെയാണ് ഏറ്റവും കൂടുതല്‍ ആക്രമണം നടത്തിയത്. ഇസ്രായേല്‍ ചാര സംഘടനയായ മൊസാദിന്റെ നേതൃത്വത്തില്‍ ഇറാന്‍ സൂഷ്മ നിരീക്ഷണത്തിലായിരുന്നു. ഇറാനുള്ളില്‍ ഡ്രോണ്‍ ബേസ് നിര്‍മിച്ചു. ഇതിനു പിന്നാലെ കൃത്യമായി ആക്രമണം നടത്താന്‍ കഴിയുന്ന ആയുധങ്ങളും കമാന്‍ഡോകളെയും എത്തിച്ചു. ഐഡിഎഫിന്റെയും മൊസാദിന്റെയും സംയുക്ത നീക്കമാണ് എല്ലാത്തിനും പിന്നില്‍. ടെഹ്‌റാനു സമീപത്തായിരുന്നു ഡ്രോണ്‍ ബേസ് നിര്‍മിച്ചത്. ഇത് അര്‍ധരാത്രിയില്‍ ആക്ടീവാക്കി. ഇസ്രയേലിനെ ലക്ഷ്യമാക്കിയ ഇറാന്റെ ഭൂതല മിസൈലുകള്‍ നിര്‍വീര്യമാക്കാന്‍ ഡ്രോണുകളും ഭൂതല മിസൈലുകളും ഉപയോഗിച്ചു. ആയുധങ്ങള്‍ ഒളിപ്പിച്ച വാഹനങ്ങളും ഇറാനിലേക്കു കടത്തി.

) Chief of the General Staff of Iran’s Armed Forces Gen. Mohammad Hossein Bagheri near Tehran, Iran, Sept. 22, 2022. (AP Photo/Vahid Salemi) (C) Head of Iranian revolutionary guard corps (IRGC) Hossein Salami in Tehran on May 15, 2025. (AFP) and (R) head of the Khatam-al Anbiya Central Headquarters, Gholam Ali Rashid (Tasnim News)

ഈ സംവിധാനമാണ് ഇസ്രായേലിന്റെ വ്യോമ പ്രതിരോധം കാത്തത്. ഇറാനിലേക്ക് സ്വതന്ത്രമായ പറക്കാനും ഇതു സഹായിച്ചു. മധ്യ ഇറാനില്‍ വിമാനവേധ മിസൈലുകളും മൊസാദ് സ്ഥാപിച്ചിരുന്നു. അങ്ങേയറ്റത്തെ ആലോചനകളും പ്ലാനിംഗും നൂതന ടെക്‌നോളജികളും സ്‌പെഷല്‍ ഫോഴ്‌സും ഏജന്റ്‌സിന്റെ സാന്നിധ്യവും ആക്രമണത്തിനു പിന്നിലുണ്ട്. ഇറാന്റെ പ്രാദേശിക ഇന്റലിജന്‍സ് സംവിധാനത്തെ മറികടക്കുകയെന്നത് എളുപ്പമായിരുന്നില്ല.

ന്യൂക്ലിയര്‍ ശാസ്ത്രജ്ഞരടക്കം ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇസ്ലമിക് റെവല്യൂഷനറി ഗാര്‍ഡ് മേധാവി ഹൊസൈന്‍ സലാമിയും വധിക്കപ്പെട്ടു. ഇദ്ദേഹമാണ് ഇറാന്റെ ബാലിസ്്റ്റിക് മിസൈല്‍ സംവിധാനം മുഴുവന്‍ നിയന്ത്രിക്കുന്നത്. ഇറാന്‍ മിലിട്ടറി ചീഫ് മുഹമ്മദ ബാഗേരിയും കൊല്ലപ്പെട്ടു. കഴിഞ്ഞ പത്തുവര്‍ഷമായി ഹിസ്ബുള്ള നേതാക്കളെ വധിച്ചതുപോലെ പത്തു മിനുട്ടുകൊണ്ട് രാജ്യത്തിന്റെ വിവിധയിടങ്ങളിലുള്ള ശാസ്ത്രജ്ഞരെയും സൈനിക മേധാവികളെയും ഇല്ലാതാക്കാന്‍ കഴിഞ്ഞെന്നും ഇസ്രായേല്‍ അവകാശപ്പെടുന്നു.

ആണവ പദ്ധതി സംബന്ധിച്ച് എത്രയും വേഗം ഒരു ഉടമ്പടിയില്‍ ഏര്‍പ്പെടാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇറാനോട് ആവശ്യപ്പെട്ടു. താന്‍ ഒന്നിനു പുറകെ ഒന്നായി ഇറാന് അവസരങ്ങള്‍ നല്‍കിയെന്നും ട്രംപ് പറഞ്ഞു. ഇറാനോട് ശക്തമായ വാക്കുകളില്‍ പറഞ്ഞിട്ടും ആണവകരാര്‍ യാഥാര്‍ഥ്യമായില്ല. ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന് ശക്തമായ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കും.

ഒന്നും അവശേഷിക്കാതെ ആകുന്നതിനു മുന്‍പ് ഇറാന്‍ ഉടമ്പടിക്ക് തയാറാകണമെന്നും ട്രംപ് സമൂഹമാധ്യമത്തില്‍ കുറിച്ചു. യുഎസും ഇറാനും തമ്മില്‍ ആണവ കരാറിനായുള്ള ചര്‍ച്ചകള്‍ ആറാം ഘട്ടത്തിലേക്ക് കടക്കാനിരിക്കെയാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. ഇസ്രയേല്‍ ഇറാനെ ആക്രമിക്കുമെന്ന് നേരത്തേ അറിയാമായിരുന്നെങ്കിലും ആക്രമണത്തില്‍ യുഎസിന് പങ്കില്ലെന്ന് ഡോണള്‍ഡ് ട്രംപ് നേരത്തേ വ്യക്തമാക്കിയിരുന്നു.

 

Back to top button
error: